Aksharathalukal

Dark side of forest






അവർക്ക്  കിട്ടിയ ഫോണിലേക്ക് ഒരു കോൾ വരികയും അത് അവർ അറ്റൻഡ് ചെയ്യുകയും ചെയ്തു. 

ഹലോ\' പ്രണവ് 

നിങ്ങൾക്ക് വേണ്ട എല്ലാ ഇൻഫർമേഷൻസ്സ്  ഈ ഫോണിൽ  അയച്ചിട്ടുണ്ട്. അതനുസരിച്ച് വേണം നിങ്ങൾ മൂവ് ചെയ്യാൻ . അത് പറഞ്ഞു കഴിഞ്ഞതും ഫോൺ കോൾ കട്ടായി . 

\' എന്താടാ പറഞ്ഞത് അയാൾ \'  കാർത്തി 

\' ഈ ഫോണിലെക്ക്  ഇൻഫർമേഷൻസ് അയാൾ അയച്ചിട്ടുണ്ട് അത് നോക്കി പോകണമെന്ന് പറഞ്ഞു.  \'  പ്രണവ്

\' എങ്കിൽ ഫോണിൽ മെസ്സേജ്  നോക്ക്  \'  കാർത്തി

അങ്ങനെ അവർ ഫോണിൽ മെസ്സേജ് നോക്കി. അവർക്ക്  അതിൽ എവിടെയാണ് പോകേണ്ടത്  എന്ന് കൊടുത്തിട്ടുണ്ടായിരുന്നു. 

\' എടാ നമുക്ക് എങ്ങോട്ടാ പോകേണ്ടത് ? \' കാർത്തി 

\' നമുക്ക് പോകേണ്ടത് ഡാർജിങ്ങിൽ ആണ് \' പ്രണവ്

ഡാർജിങ്ങിലോ ?  \' കാർത്തി

അതെ . നമുക്ക് പോകേണ്ട ട്രെയിൻ ടിക്കറ്റ് അയച്ചിട്ടുണ്ട് . നമുക്കുള്ള ട്രെയിൻ ഒമ്പത് കാലിനാണ് ഇപ്പം 7 മണി ആയതേയുള്ളൂ . ഇപ്പത്തന്നെ നമുക്ക് റെയിൽവേ സ്റ്റേഷനിലോട്ട്  പോകാം .  \' പ്രണവ്

ഓക്കേ ശരി ഡാ \' കാർത്തി 

അങ്ങനെ അവർ കൊച്ചിയിൽ നിന്നും ഡാർജി ലോട്ട്  പോകുന്ന ട്രെയിൻ 12507 Aronai express ൽ കയറിയവർ. അങ്ങനെ അവർ രണ്ടു ദിവസം കൊണ്ട് ഡാർജിങ്ങിൽ എത്തി . അവർ ഉച്ചയ്ക്ക്   12.15 നാണ് എത്തിയത് . അവർ ഒരു ഹോട്ടലിൽ കയറി ഫുഡ് കഴിച്ചതിനുശേഷം ഒരു കടയിൽ കയറി അവർക്ക് ആവശ്യമായിട്ടുള്ള ഫുഡ് ഒക്കെ വാങ്ങിയതിനു ശേഷം അവർ അവരുടെ യാത്ര ആരംഭിച്ചു. ഡാർജിങ്ങിൽ നിന്നും 30 കിലോമീറ്റർ ദൂരെയാണ് Dow hill of  Kurseong സ്ഥിതിചെയ്യുന്നത്.  

ഇനി ഇവിടുന്ന് അവിടേക്ക് 30 കിലോമീറ്റർ ഉണ്ട് . ആ ട്രെയിന്റെ  ടൈം എപ്പോഴാ ? കാർത്തി

അത് ഒരു മണിക്ക് . പ്രണവ് 

ഒരു മണി ആവാറായല്ലോ ഇപ്പോ വരുമായിരിക്കും ട്രെയിൻ . \' കാർത്തി

അങ്ങനെ അവർക്കു മുൻപേ ട്രെയിന്‍ നിർത്തിയതും അവർ ട്രെയിനിലേക്ക് കയറി. ആ ട്രെയിനിൽ പകുതി മാത്രമേ ആൾക്കാർ ഉണ്ടായിരുന്നുള്ളൂ. ആ ട്രെയിനിൽ കയറാൻ ഒട്ടും തിരക്കോ ബഹളം ഒന്നുമില്ലാതെ കുറെ കമ്പാർട്ട്മെൻറ് ശൂന്യമായി തന്നെയാണ് കിടന്നിരുന്നത് . 
ആ ട്രെയിനിൽ കയറിയ പകുതി പേരും പാതി വഴിയെത്തിയപ്പോഴും അവരവരുടെ  സ്റ്റേഷനിൽ ഇറങ്ങിയിരുന്നു.പിന്നെ അതിൽ ആകെ പ്രണവും കാർത്തിയും  മാത്രമേ ഉണ്ടായിരുന്നുള്ളൂ Dow hill of Kurseong ൽ ഇറങ്ങാൻ . 
അങ്ങനെ അവർ ആഗ്രഹിച്ച സ്ഥലം എത്തി അവിടെ അവർ രണ്ടുപേരും ഇറങ്ങി. 
അപ്പോഴേക്കും  അവർക്ക് കൊടുത്ത ഫോണിൽ  മെസ്സേജ് വന്നിരുന്നു . 
ആ മെസ്സേജ് അവർ വായിച്ച് നോക്കി. 

\" ആടുകളുടെ വേഷം കൊണ്ട്       നിങ്ങളുടെ അടുക്കൽ വരുന്നു അകമെയോ കടിച്ചു കീറുന്ന ചെന്നായ്ക്കൾ ആകുന്നു  \" 

  അവരാ സ്റ്റേഷനിൽ നിന്നും ഇറങ്ങി കുറച്ചു ദൂരം നടന്നു. അവിടെയെങ്ങും ഒറ്റ മനുഷ്യരും ഉണ്ടായിരുന്നില്ല . വഴികളെല്ലാം വിജനമായി തന്നെ കിടന്നിരുന്നു. 


ഇവിടെയെങ്ങും  ഒരാളെയും കാണുന്നില്ലല്ലോ വഴി ചോദിക്കാൻ ആയിട്ട് ? \' പ്രണവ്

നമുക്ക് കുറച്ചു ദൂരം കൂടി നടന്നു നോക്കാം ആരെയെങ്കിലും കണ്ടാലോ. \' കാർത്തി

അവർ കുറച്ചു ദൂരം മുന്നോട്ടു നടന്നപ്പോൾ ഒരു  വൃദ്ധനെ കണ്ടു  . അവരോട് അയാൾ  സഹായം ചോദിച്ചു. 

മക്കളെ എന്നെ ഒന്ന് സഹായിക്ക് . എൻറെ കാല് വയ്യാത്തതാണ് എൻറെ വീട് തൊട്ടപ്പുറത്താണ് ഉള്ളത് എന്നെ ഒന്ന് അവിടം വരെ  കൊണ്ടാക്കി സഹായിക്കാമോ? വൃദ്ധൻ 

അതിനെന്താ ഞങ്ങൾ സഹായിക്കാം. പക്ഷേ ഞങ്ങൾക്ക് ഒരു സ്ഥലം വരെ പോകാനുള്ള വഴി പറഞ്ഞു തരാമോ ? കാർത്തി

എവിടെ പോകാനുള്ള വഴിയാണ് മക്കളെ നിങ്ങൾക്ക് അറിയേണ്ടത് ? വൃദ്ധൻ 

ഞങ്ങൾക്ക് ടൗൺഹിൽ ഫോറസ്റ്റ് ലോട്ട് പോകേണ്ട വഴിയാണ്  അറിയേണ്ടത് . \'കാർത്തി 

എടാ നമുക്ക് പോകാം .  ആരെയും  സഹായിക്കാൻ നിക്കണ്ട .  ഓൾറെഡി നമുക്ക് അറിയാത്ത സ്ഥലമാണ്. പ്രണവ്

എടാ ഒരു വൃദ്ധൻ അല്ലേ ഇത് വൃദ്ധനെ സഹായിക്കുന്നതിൽ  ഒരു തെറ്റുമില്ല . നമുക്ക് അയാളുടെ വീട് വരെ കൊണ്ടാക്കാം . \' കാർത്തി

മക്കളെ നിങ്ങൾ എന്തിനാണ് ടൗൺ ഹിൽ  ഫോറസ്റ്റിലോട്ട് പോകുന്നത് അവിടേക്ക് പോകുന്നത് നിങ്ങളുടെ ജീവൻ വരെ ആപത്താണ് .  വൃദ്ധൻ 

ഞങ്ങൾക്ക് അവിടെ പോയെ  പറ്റൂ. നിങ്ങൾ അവിടേക്ക് പോകുന്ന വഴി പറഞ്ഞു തരൂ . പ്രണവ് 

മക്കളെ നിങ്ങളെന്നെ വീട്ടിൽ കൊണ്ട് എത്തിക്ക് . ഞാൻ പറഞ്ഞു തരാം വഴിയൊക്കെ . വൃദ്ധൻ

അങ്ങനെ അവർ അയാള് പറഞ്ഞ സ്ഥലത്തേക്ക് കൊണ്ടുപോയി. അവിടെ എത്തിയപ്പോൾ അവിടെ  വീടും  ഒന്നുമില്ല അവരുടെ കൂടെ വന്ന വൃദ്ധനെയും കാണാനില്ല. അവരുടെ ലഗേജും കൊണ്ട്  ആ വൃദ്ധൻ അവിടെ നിന്നും മുങ്ങി . 
പ്രണവും കാർത്തിയും അവിടെയെല്ലാം ആ വൃദ്ധനെ നോക്കിയെങ്കിലും അവിടെയെങ്ങും കണ്ടില്ല. 

ഞാൻ അപ്പോഴേ നിന്നോട് പറഞ്ഞത് ആരെയും വിശ്വസിക്കരുതെന്ന് അപ്പോൾ കേൾക്കത്തില്ല. വൃദ്ധനല്ലേ സഹായിക്കുന്നതിന് തെറ്റില്ല ഇപ്പൊ ആവശ്യത്തിന് കിട്ടിയല്ലോ ? പ്രണവ് 

ഞാൻ അറിഞ്ഞോ അങ്ങേര് ഇങ്ങനെ ചെയ്യുമെന്ന് . കാർത്തി 

നമ്മുടെ ഫുഡ് എല്ലാം കൊണ്ട് അങ്ങേര് പോയത്. ഇനി  ആഹാരം കഴിക്കാൻ നമ്മൾ എന്ത് ചെയ്യും. ? പ്രണവ്

ഇനി എന്ത് ചെയ്യാനാ എല്ലാം പോയി ഇവിടെയാണെങ്കിൽ ഒറ്റ മനുഷ്യരെയും കാണുന്നതും ഇല്ല . \' കാർത്തി 

ഇനി അങ്ങേരെ എവിടെ പോയി തപ്പും ?\' പ്രണവ് . 

ഇപ്പോഴാണെങ്കിൽ ഇരിട്ടി തുടങ്ങി ഇനി എന്തായാലും നാളെ രാവിലെ ചെയ്യാൻ പറ്റു . 
നിൻറെ കയ്യിൽ നിന്ന് ഫോൺ  അടിച്ചുമാറ്റിയ അങ്ങേര്  അത് നോക്ക് . \' കാർത്തി 

ഇല്ല,  അതു പോയിട്ടില്ല സമാധാനമുള്ളത്  \' പ്രണവ്

എന്തായാലും സംഭവിക്കാനുള്ളത് സംഭവിച്ചു.  ഇനി നമുക്ക് മുന്നോട്ട് നടക്കാം അതെ  ചെയ്യാനുള്ളൂ. 
  എടാ ഫോണിൽ വന്ന മെസ്സേജ് എന്തായിരുന്നു ഒന്നുകൂടി നീ ഒന്ന് വായിച്ചേ . \'  കാർത്തി 

\" ആടുകളുടെ വേഷം കൊണ്ട്       നിങ്ങളുടെ അടുക്കൽ വരുന്നു അകമെയോ കടിച്ചു കീറുന്ന ചെന്നായ്ക്കൾ ആകുന്നു  \" 

ഇതിൽ പറഞ്ഞ കാര്യം തന്നെയല്ലേ നടന്നത് .  
ആ വൃദ്ധൻ നല്ലവനാണെന്ന് നമ്മൾ വിശ്വസിച്ചു പക്ഷെ അങ്ങനെ അല്ലായിരുന്നു . അപ്പൊ ഈ  ഫോണിൽ വരുന്ന മെസ്സേജ് എല്ലാം ഓരോ അർത്ഥമുണ്ട് അതുകൊണ്ടുതന്നെ നമ്മൾ അത് അനുസരിച്ച് വേണം പോകാൻ . \' കാർത്തി


അത് ശരിയാണ് . എന്തായാലും ഇരട്ടി ഇനി നമുക്ക് ഇവിടെ തന്നെ സ്റ്റേ ചെയ്യാം. \' പ്രണവ്

ഓക്കേ ഡാ \' കാർത്തി

പിറ്റേന്ന് രാവിലെ രണ്ടുപേരും എണീറ്റ് നോക്കിയപ്പോൾ അവരുടെ ചുറ്റും മഞ്ഞു നിറഞ്ഞു നിന്നിരുന്നു . 

ഇവിടെ മുഴുവൻ മഞ്ഞ് ആണല്ലോ ?പ്രണവ് 

ഈ മഞ്ഞ് ആയതുകൊണ്ട് ഒന്നും കാണാനും പറ്റുന്നില്ല. ഇപ്പൊ എത്ര മണിയായി ഇനി ഫോണിൽ ഒന്ന് നോക്കിയെ . \' കാർത്തി 

എടാ ഇപ്പൊ എട്ടു മണി എന്ന എന്റെ ഫോണിലേക്ക് കാണിക്കുന്നത് . \' പ്രണവ് 

എട്ടുമണിയോ .....  എട്ടുമണിക്ക് ഇങ്ങനെ മഞ്ഞുനിൽക്കുമോ നിൻറെ ഫോൺ  കേടുവല്ലോമായോ ? കാർത്തി 

നീ നിൻറെ ഫോൺ എടുത്തു നോക്കിയെ . പ്രണവ് 

പ്രണവ് അവന്റെ ഫോൺ എടുത്തു നോക്കി അപ്പോൾ അതിനകത്തും എട്ടു മണി എന്ന് തന്നെയാണ്  കാണിക്കുന്നത് . 

എൻറെ ഫോണിലും ആ  ടൈം തന്നെ ആണ് കാണിക്കുന്നത്.
എട്ടുമണിക്കൊന്നും ഇങ്ങനെ മഞ്ഞ് നിക്കത്തില്ലല്ലോ  ....  ?
നീ അയാളെ തന്ന ഫോൺ എടുത്തു നോക്കിയേ .   കാർത്തി 

അങ്ങനെ അവർ അയാൾ കൊടുത്ത ഫോൺ എടുത്തു നോക്കി അതിൽ ആറുമണി എന്നാണ് കാണിക്കുന്നത്. 

\' എടാ ഇതിൽ  ആറു മണി ആയി എന്നാണ് കാണിക്കുന്നത്. \' പ്രണവ്.

ഇതൊക്കെ .....  എന്താണ് ഇവിടെ സംഭവിക്കുന്നത് ? കാർത്തി

ഇവിടെ എന്തൊക്കെയോ  നിഗൂഢതകൾ ഉണ്ട് .  എന്തായാലും നമ്മുടെ ഫോണുകളുടെ ടൈമും ഈ ഫോണിൻറെ ടൈം തമ്മിൽ രണ്ടു മണിക്കൂറിന്റെ വ്യത്യാസമുണ്ട്. അതുകൊണ്ടുതന്നെ ഈ സ്ഥലം ഒരു ട്രാപ്പ്  ആണെന്നാണ്   തോന്നുന്നത്. നമ്മൾ  ഇവിടെന്ന്  രക്ഷപ്പെട്ടാലേ രാഹുലിനെ നമുക്ക് രക്ഷിക്കാൻ പറ്റു . അതുകൊണ്ട് എന്ത് സംഭവിച്ചാൽ നമുക്ക് ഇവിടുന്ന് രക്ഷപ്പെട്ടു. എന്തുവന്നാലും നമ്മൾ ഒരുമിച്ച് നേരിട്ട് പറ്റൂ. \' പ്രണവ് 

അതേടാ ,  നമുക്ക് എന്തായാലും ഇവിടുന്ന് മുന്നോട്ടുതന്നെ പോകാം .  ഈ മഞ്ഞ് ഒക്കെ  ഒന്ന് പോയതിനുശേഷം നമുക്ക് നമ്മുടെ യാത്ര തുടരാം . 
കാർത്തി 

മഞ്ഞു മാറിയതിനുശേഷം അവർ അവരുടെ യാത്ര തുടർന്നു. അവർ മുന്നോട്ട് നടന്നപ്പോഴേക്കും അവരുടെ ഫോണിലേക്ക് വീണ്ടും ഒരു മെസ്സേജ് വന്നു. 








Continue 

Thanks for read my story



Dark side of forest

Dark side of forest

3.5
753

\" ചെന്നായ്ക്കളുടെ നടുവിൽ ആടിനെ പോലെ ഞാൻ നിങ്ങളെ അയക്കുന്നു ആകയാൽ പാമ്പിനെപ്പോലെ ബുദ്ധിയുള്ളവരും പ്രാവിനെ പോലെ കളങ്കമില്ലാത്തവരും ആയിരിക്കണം \"  ഇതെന്തൊക്കെയാ ഇത് ഒന്നും  മനസ്സിലാകുന്നില്ലല്ലോ? പ്രണവ് നമ്മൾ ഇനി സൂക്ഷിക്കണം.  എന്തെങ്കിലും ആപത്ത് വരാനായിരിക്കും ഇങ്ങനെ ഒരു മെസ്സേജ് . നമുക്കെന്തായാലും മുന്നോട്ടു തന്നെ പോകാം . കാർത്തി മ് . പ്രണവ് അവർ അങ്ങനെ കുറെ ദൂരം നടന്നപ്പോഴേക്കും കാട്ടുവഴികൾ മാറിരുന്നു . ദൂരെ നിന്നു തന്നെ അവർക്ക് ഒരു ചെറിയ ഗ്രാമം കാണാമായിരുന്നു.  ഇതിപ്പോ ഒരു ഗ്രാമത്തിലോട്ട് പോണ വഴി ആയല്ലോ ?കാർത്തി നമുക്കെന്തായാലു