Aksharathalukal

Dark side of forest






\" ചെന്നായ്ക്കളുടെ നടുവിൽ ആടിനെ പോലെ ഞാൻ നിങ്ങളെ അയക്കുന്നു 
ആകയാൽ പാമ്പിനെപ്പോലെ ബുദ്ധിയുള്ളവരും പ്രാവിനെ പോലെ കളങ്കമില്ലാത്തവരും ആയിരിക്കണം \"  

ഇതെന്തൊക്കെയാ ഇത് ഒന്നും  മനസ്സിലാകുന്നില്ലല്ലോ? പ്രണവ് 

നമ്മൾ ഇനി സൂക്ഷിക്കണം.  എന്തെങ്കിലും ആപത്ത് വരാനായിരിക്കും ഇങ്ങനെ ഒരു മെസ്സേജ് . നമുക്കെന്തായാലും മുന്നോട്ടു തന്നെ പോകാം . കാർത്തി 

മ് . പ്രണവ് 
അവർ അങ്ങനെ കുറെ ദൂരം നടന്നപ്പോഴേക്കും കാട്ടുവഴികൾ മാറിരുന്നു . ദൂരെ നിന്നു തന്നെ അവർക്ക് ഒരു ചെറിയ ഗ്രാമം കാണാമായിരുന്നു.  

ഇതിപ്പോ ഒരു ഗ്രാമത്തിലോട്ട് പോണ വഴി ആയല്ലോ ?കാർത്തി 

നമുക്കെന്തായാലും അങ്ങോട്ടൊന്നു പോയി നോക്കാം. നമ്മുടെ കയ്യിലാണെങ്കിൽ ഭക്ഷണം ഒന്നുമില്ലല്ലോ അവിടെ ചെന്ന് ഭക്ഷണം കിട്ടുമോ  എന്ന് നോക്കാം നമുക്ക് . പ്രണവ് 

ആ നമുക്ക് പോകാം . കാർത്തി 

അങ്ങനെ അവർ ആ ഗ്രാമത്തിലെത്തി. അവിടെ    ഒരു വശത്തുനിന്ന് മാത്രം കുറേ ശബ്ദങ്ങൾ കേട്ടു. അവരാ ശബ്ദം കേട്ട സ്ഥലത്തേക്ക് പോയി നോക്കി. അതൊരു മാർക്കറ്റ് ആയിരുന്നു. ആ മാർക്കറ്റിലൂടെ അവർ നടന്നു. കുറച്ചു ദൂരം നടന്നപ്പോൾ തന്നെ അവർ ഒരാളെ കണ്ടു. 

\' എടാ ഇത് ആ വൃദ്ധൻ അല്ലേ നമ്മൾ ഇന്നലെ കണ്ട . നമ്മുടെ കയ്യിന്ന് ബാഗ് ഒക്കെ അടിച്ചു മാറ്റിയിട്ട് അയാൾ ഇവിടെക്കാണ് വന്നതെന്ന്   തോന്നുന്നു. നമുക്ക് ഇപ്പൊ തന്നെ പോയി അമ്മയുടെ സാധനങ്ങൾ ചോദിക്കാം അയാളോട് . \' കാർത്തി

\' നമ്മൾ അങ്ങനെ ഇപ്പൊ തന്നെ പോയി ചോദിച്ചാൽ  അത് പ്രശ്നമാകും .  അയാൾ ഒന്നാതോ ഒരു വൃദ്ധനും കൂടിയാണ്  . ഇതിപ്പോ നമ്മൾ അയാളോട് കാര്യം ചോദിച്ചാൽ അയാളെ നമുക്കെതിരെ തിരിയും .  ഇവിടെ ഉള്ളവർ ആ വൃദ്ധനെ  വിശ്വസിക്കു  അതുകൊണ്ട് തന്നെ  നമ്മൾക്ക് അയാളെ പിന്തുടർന്ന് പോയി ഒരു സ്ഥലത്ത് വെച്ച് പിടികൂടാം.\'  പ്രണവ്  

\' ഓക്കേ ഡാ . അയാൾ എങ്ങോട്ടോ പോകുന്നു  നമുക്ക് അയാളുടെ പിന്തുടരാം വാ നീ ...  \' കാർത്തി. 


അങ്ങനെ അവർ ആ വൃദ്ധനെ പിന്തുടർന്ന് പോയി. ആളൊഴിഞ്ഞ സ്ഥലത്ത് വെച്ച് അവർ അയാളെ പിടികൂടി. 

എടോ കിളവ  നിങ്ങളെ ഞങ്ങൾ കണ്ടുപിടിക്കില്ലെന്ന് വിചാരിച്ചോ ?  ഞങ്ങളുടെ ലഗേജ് ഒക്കെ  എവിടെയാ ? പ്രണവ് 

\' നിങ്ങളുടെ  ലഗേജ് എൻറെ കയ്യിൽ എങ്ങനെ വരാനാണ് .  നിങ്ങൾ ആരാണെന്ന്  പോലും എനിക്കറിയില്ല . \' 
വൃദ്ധൻ 

എടോ നിങ്ങള് ഞങ്ങളുടെ  ലഗേജ് അടിച്ചുമാറ്റിയപ്പോൾ  ഇതൊന്നും കണ്ടില്ലല്ലോ?  ഞങ്ങളുടെ ലഗേജ് എവിടെയാന്ന് പറ. കാർത്തി 

നിങ്ങൾ ആരാ ? വൃദ്ധൻ 

\' എന്താണ് ഒരു നടിപ്പ്  നാട്യ രാജാവേ ....
നിങ്ങളുടെ അഭിനയം ഒരു പ്രാവശ്യം ഞങ്ങൾ  കണ്ടതാണ്  അതുകൊണ്ട് ഇനി ഞങ്ങളടുത്ത് അടവൊന്നും വേണ്ട.  \'  പ്രണവ് 

  \' മര്യാദയ്ക്ക് പറയടാ നിങ്ങളുടെ ലഗേജ് എവിടെയാണ് ? \' കാർത്തി

\' അപ്പോഴേക്കും അവിടെ കുറച്ച്ആളുകൾ എത്തിയിരുന്നു. 
അയ്യോ നാട്ടുകാരെ ഇവർ എന്നെ ഉപദ്രവിക്കുന്നെ  നിങ്ങൾ ഒന്ന് വന്ന്  എന്നെ രക്ഷിക്ക് .\' വൃദ്ധൻ


\' ഇനി എന്ത് ചെയ്യുമെടാ ?\'   കാർത്തി 

\' എന്തൊയാലും അയാളുടെയും കയ്യിൽനിന്നും  നമ്മുടെ ലഗേജ് വാങ്ങയെ പറ്റു  . അതുകൊണ്ട് നമുക്ക് അടവ്  ഒന്ന് മാറ്റി പിടിക്കാം  \' പ്രണവ് 

\' നീ എന്ത് ചെയ്യാൻ പോവുകയാണ് ? \' കാർത്തി 

പ്രണവ് കിളവന്റെ അടുത്ത് ചെന്നിട്ട് . 


\' എന്താ മാമ നിങ്ങൾ ഇങ്ങനെയൊക്കെ പറയുന്നേ. നിങ്ങൾക്ക് വയ്യാത്തതുകൊണ്ട്  ഞങ്ങൾ നിങ്ങളെ വീട്ടിൽ കൊണ്ടാക്കാൻ വന്നതല്ലേ . ആ ഞങ്ങൾ എങ്ങനെയൊക്കെ പറയുന്നത്.\' പ്രണവ് 

ഇതായിരുന്നു നിൻറെ ഐഡിയ എന്തായാലും കൊള്ളാം അടിപൊളി .(  കാർത്തിയുടെ  ആത്മഗതം )

  \'മാമൻ ഒന്ന്  എണീറ്റ് വന്ന് നമുക്ക് വീട്ടിൽ പോകണ്ടേ  \'. കാർത്തി

\'ഇവരെന്റെ ആരും അല്ല  ഇവർ കള്ളം പറയുകയാണ്.  ആരെങ്കിലും എന്നെ ഒന്ന് രക്ഷിക്കൂ . \'  വൃദ്ധൻ 

\' മാമ എന്ത് പ്രശ്നമുണ്ടെങ്കിലും  വീട്ടിൽ ചെന്ന് പരിഹരിക്കാം ഇപ്പോൾ ഞങ്ങളുടെ കൂടെ വാ . \' പ്രണവ്

\' കുട്ടികൾ ഇത്ര സ്നേഹത്തോടെ വിളിക്കുന്നത് അല്ലേ ചെല്ല്  അങ്ങോട്ട് അവരുടെ കൂടെ \' നാട്ടുകാർ

അങ്ങനെ ആ വൃദ്ധൻ അവരുടെ കൂടെ പോകാൻ നിർബന്ധിതനായി. അങ്ങനെ അവർ വൃദ്ധന്റെ വീട്ടിലെത്തി. ആ വീട് പരിശോധിച്ചപ്പോഴേക്കും അവർക്ക് അവരുടെ ലഗേജ് സാധനങ്ങളും കിട്ടി. അതോടൊപ്പം അവർക്ക് വിഗ്ഗും കുറച്ച് ഡ്രസ്സുകളും കിട്ടി . 

ഈ വിഗ്  നിങ്ങൾക്ക് എന്തിനാണ് ? പ്രണവ് 


  \'അത് ... അത് ....  ഞാൻ ഇങ്ങനെ മോഷ്ടിച്ചു കൊണ്ടുവന്നതാണ്. \'വൃദ്ധൻ 


\' എടാ കാർത്തി,  നീ അയാളെ ഒന്ന് മൊത്തത്തിൽ പരിശോധിച്ച് നോക്ക്\' പ്രണവ് 

അവർ അയാളെ  പരിശോധിച്ചപ്പോഴാണ് അയാൾ ഒരു വൃദ്ധൻ അല്ല എന്ന് മനസ്സിലായത് . 

  \'താൻ വേഷം കെട്ടി നാട്ടുകാരെയും പറ്റിക്കുവാണോ ? \'  കാർത്തി 

\' താൻ യഥാർത്ഥത്തിൽ  ആരാണ്  ? എന്തിനാ ഇങ്ങനെ വേഷം കെട്ടി മറ്റുള്ളവരെ പറ്റിക്കുന്നത് ? \' പ്രണവ് 


\' ജീവിക്കാൻ വേണ്ടി അല്ലാതെ എന്തിന് !\' വ്യദ്ധൻ 

\' തൻറെ പേരെന്താ ?  \' കാർത്തി 

\' ജോൺ \' 

\' ഇനി എന്തായാലും ഞങ്ങളെ താൻ സഹായിച്ചേ പറ്റൂ  . \' പ്രണവ്

\' ഞാൻ അങ്ങോട്ട് വരില്ല എന്നെക്കൊണ്ട് പറ്റത്തില്ല \' ജോൺ 

\' താൻ ഇതെല്ലാം ചെയ്യുന്നത് ക്യാഷിനു വേണ്ടിയല്ലേ!  ഇവിടെ നിന്ന്  പോകുമ്പോൾ തനിക്ക് ക്യാഷ് എത്ര  വേണമെങ്കിലും തരാം ഇപ്പൊ ഞങ്ങളെ ഒന്ന് ഹെൽപ്പ് ചെയ്യണം . \' കാർത്തി 


\' ക്യാഷിനു വേണ്ടിയിട്ടാണ് എൻറെ ജീവൻ വരെ ഞാൻ കളയും . ഞാൻ വഴികാട്ടിയായി നിങ്ങളുടെ കൂടെ വരാം. \' ജോൺ 

\' ഓക്കേ ആദ്യം ഞങ്ങൾ ഒന്ന് ഭക്ഷണം കഴിക്കട്ടെ എന്നിട്ട് നമുക്ക് പുറപ്പെടാം. \' പ്രണവ് 

\' നിങ്ങൾ ഭക്ഷണം കഴിച്ച് അപ്പോഴത്തേക്ക് ഞാൻ  മ്യാപ്പ് ഇവിടുന്ന് തപ്പിയെടുക്കാം . \' ജോൺ 

\' ഓക്കേ \' കാർത്തി 

അവര് ഫുഡ് ഒക്കെ കഴിച്ചു റെഡിയായപ്പോഴേക്കും ജോൺ മ്യാപ്പുമായി  അവിടെ എത്തി.   അവർക്ക് ആവശ്യമുള്ള സാധനങ്ങൾ എല്ലാം എടുത്ത് അവർ അവരുടെ യാത്ര തുടർന്ന് . 















Continue

Thanks for read my story ❤️



Dark side of forest

Dark side of forest

4
437

ആ മാർക്കറ്റിൽ നിന്നും പുറത്തേക്ക് എത്തുന്ന സമയം അവരെ രണ്ടുമൂന്ന് ആൾക്കാർ  ചേർന്ന് പിടിച്ചു കൊണ്ടുപോയി . സാധനങ്ങൾ അവരുടെ സാധനങ്ങളെല്ലാം ബോസിന്റെ ആളുകൾ കൊണ്ടുപോയി . \' ബോസ് ഇവരെ നമ്മുടെ മാർക്കറ്റിൽ നിന്ന് കിട്ടിയതാണ് . \' \' നീയൊക്കെ ആരാടാ ? \' ബോസ്സ്\' ഞങ്ങൾ ജോലി തേടി വന്നതാണ്. \' ജോൺ\' ജോലിക്ക് വേണ്ടി  ഇങ്ങോട്ട് വരാൻ നിങ്ങളോടൊക്കെ ആരാ പറഞ്ഞേ ? \' ബോസ്സ്\'  ഞങ്ങളിങ്ങനെ പറയുന്ന കേട്ടതാണ് ഇവിടെ വന്നാൽ ജോലി കിട്ടുമെന്ന് . ഞങ്ങൾക്ക് ഒരു ജോലി തന്ന് സഹായിക്കണം \' ജോൺ \' എങ്കിലേ നിങ്ങളിൽ  ഒരാൾ വന്നു എനിക്ക് മസാജ് ചെയ്തു താ   ഞാൻ നോക്കട്ടെ നിങ്ങളെ ജോലിക്ക് വെക്കണോ