Aksharathalukal

❣️✨️ഗീതാർജ്ജുനം ✨️❣️ 𝕡𝕒𝕣𝕥 6









പാക്ക് ചെയ്തു വെച്ച ലഗേജുകളും മറ്റുമായി അർജുൻ  റൂമിൽ നിന്നും  പുറത്തേക്ക് വന്നു അർജുൻ ഇട്ടിരുന്ന സെയിം കളർ ഷർട്ടും പാന്റും ആയിരുന്നു യദ്രിയുടെയും വേഷം, അമ്മമ്മയുടെ കയ്യിൽ കളിച്ചും ചിരിച്ചും ഇരുന്നിരുന്ന യദ്രി അർജുനെ കണ്ടതും അവന്റെ അടുക്കലേക്ക് എടുക്കാനായി ആഞ്ഞു, 



\" നീ ഇപ്പൊ തത്കാലം അമ്മമ്മേടെ കയ്യിൽ ഇരിക്ക് , നിന്നെ ഞാൻ പിന്നെ വാങ്ങിക്കോളാം \"


    ലഗേജുകളുമായി അർജുൻ കാറിന്റെ അരികിലേക്ക് നടന്നു, എല്ലാം  ഡിക്കിയിൽ  വെച്ചിട്ട്  തിരിഞ്ഞതും ബൈക്കിൽ അഭിയും എത്തി,,



\" സമയം ആയോ  അച്ചു \"

     അമ്മയുടെ കയ്യിൽ നിന്നും യദ്രിയെ വാങ്ങിക്കൊണ്ട്  അഭി ചോദിച്ചു,


\" ഇല്ലെടാ  ആവുന്നേ ഉള്ളൂ നീ  ഡ്രസ്സ്‌ ഒക്കെ  കൊണ്ടുപോകണ്ടെ എടുത്തിട്ട് വാ \"


\"  ഞാൻ  ഇപ്പൊ കൊണ്ടുവന്നാ ഡ്രസ്സ്‌ തന്നെ മതീടാ വേറെ ഒന്നും എടുക്കുന്നില്ല \"


     അഭിയുടെ   തോളിൽ  നിന്നും ബാഗെടുത്ത്   അർജുന്റെ കാറിലേക്ക് മാറ്റി,  അമ്മയോട് യാത്ര പറഞ്ഞ് മൂന്നുപേരും പോയി , അർജുൻ  കാർ ഓടിക്കുന്നതിനാൽ യദ്രിയെ പിടിച്ചിട്ടുള്ളത് അഭി ആണ്, പക്ഷെ യദ്രി അഭിയുമായി ഇണങ്ങിയതെ ഇല്ല കാരണം  യദ്രിയുടെ  ഒന്നാമത്തെ പിറന്നാളിന് മാത്രം ആണ് അഭി നാട്ടിൽ അവസാനമായി വന്നിട്ട് പോയത്  പിന്നീട് അങ്ങോട്ടേക്ക് വന്നിട്ടില്ല ചിലതിൽ നിന്നൊക്കെയുള്ള ഒളിച്ചോട്ടം എന്ന് പറയാം,  അർജുനോടൊപ്പം ഉണ്ടായിരിക്കേണ്ട സമയങ്ങളിൽ ഒന്നും അഭി കൂടെ ഉണ്ടായിരുന്നില്ല, അവനെല്ലാം ഒറ്റയ്ക്ക് ചെയ്തു,...



\" യദ്രി  അടങ്ങിയിരിക്ക്  \"

      ഡ്രൈവ് ചെയ്യുന്നതിനിടയിൽ അർജുന്റെ വശത്തേക്ക് യദ്രി  ചാഞ്ഞു വന്നതും  അർജുൻ കുറച്ച് ദേഷ്യത്തോടെ പറഞ്ഞു,


\" അച്ചു  എന്നെ എടുത്തോ  \"

    അവന്റെ നേർക്ക്  കയികൾ  ഉയർത്തി കൊണ്ട്  യദ്രി  പറഞ്ഞു, നിവർത്തി ഇല്ലെന്നു കണ്ടതും അർജുന്റെ മടിയിൽ അഡ്ജസ്റ്റ് ചെയ്ത് യദ്രിയെ ഇരുത്തി,



\" ഞാ ഓടിക്കട്ടെ  അച്ചു ?? \"

     അടുത്ത ചോദ്യവുമായി യദ്രി  തലയുയർത്തിയതും അവൻ വേണ്ടെന്ന് തല അനക്കി,


\" പ്ലീച്ച്  \"

      വളയത്തിൽ  അർജുനോടൊപ്പം പിടിച്ചുകൊണ്ടു യദ്രി  കെഞ്ചി ഈ പ്രാവിശ്യം അർജുൻ ഒന്നും മിണ്ടിയില്ല യദ്രിയുടെ ഇഷ്ടത്തിന് നിന്നു കൊടുത്തു



\" അച്ചു  \"  അഭി  കുറച്ചതിക സമയത്തിന് ശേഷം  വേണോ വേണ്ടയോ എന്ന തോന്നലിൽ അർജുനെ  വിളിച്ചു 


\" മ്മ്  \"

    ഡ്രൈവിങ്ങിൽ ശ്രദ്ധ  ചെലുത്തിക്കോണ്ട് തന്നെ അവൻ മൂളി



\" നിനക്കെന്നോട് ദേഷ്യം ഉണ്ടോ \"


\" എന്തിന് ?? \"


\" നിന്റെ കൂടെ നിൽക്കണ്ട സമയത്തൊന്നും ഞാൻ നിന്നിട്ടില്ലല്ലോ, എന്റെ സാഹചര്യങ്ങൾ അതായിരുന്നു \"


\" നിന്റെ സാഹചര്യം അതെനിക്ക് മനസിലാകും അഭി പഴയതിലേക്ക് വീണ്ടും പോകാൻ ഞാൻ ആഗ്രഹിക്കുന്നില്ല അതുകൊണ്ട് അതിനെ പറ്റി നീ  ഒന്നും പറയുകയോ ചോദിക്കുകയോ ചെയ്യരുത് \" 


\" മ്ഹും  ഇല്ല \"


\" നീയുമായി യദ്രി പതുക്കയേ  ഇണങ്ങി വരു പരിചയം ഇല്ലാത്തവരോട് അവൻ അങ്ങനെ  ഇണങ്ങാറില്ല \"


\" അത് സാരം ഇല്ലെടാ ഞാൻ ഇണക്കിഎടുത്തോളാം \"

    യദ്രിയെ മൊത്തത്തിൽ ഒന്ന് നോക്കികൊണ്ട് അഭി പറഞ്ഞു അത് ഇഷ്ടപെടാത്ത പോലെ അവൻ പെട്ടെന്ന് മുഖം തിരിച്ചു.....



സന്ധ്യ ആകുന്നതിനു മുൻപ് തന്നെ അവർ വാടകയ്ക്കെടുത്ത വീട്ടിലേക്ക് എത്തിച്ചേർന്നു  അത്യാവശ്യം സൗകര്യങ്ങൾ  ഒക്കെ ഉള്ള വീടായിരുന്നു, പക്ഷെ വീടിന്റെ സ്‌ട്രക്ചറും  ചുറ്റുപാടും നോക്കി കഴിഞ്ഞാൽ  എന്തോ ദുരൂഹതയുള്ള പോലെ തോന്നുകയും ചെയ്യും..



\" അച്ചു ഇതെന്തെടാ പ്രേത ഭവനമോ, നീ റിസർച്ചിനിറങ്ങിയതാണോ അതോ ജോലിക്കു വന്നതാണോ അതോ പ്രേതത്തിന്റെ വായിലോട്ട് ചാടാൻ വന്നതാണോ \"


     അഭിയുടെ  അഭിപ്രായം തന്നെ ആയിരുന്നു അർജുനും പിന്നെ അധികം പേടിപ്പിക്കണ്ടല്ലോ എന്ന് കരുതി അവൻ ഒന്നും പറഞ്ഞില്ല സാധാരണ പോലെ നിന്നു,,


\" ടാ ഇന്നത്തെ   കാലത്താണോ ഈ പ്രേതവും ഭൂതവും ഒക്കെ നീ ഇനി പറഞ്ഞ് ഇവനെ കൂടി പേടിപ്പിക്കല്ലേ ഇവനിങ്ങനെ എന്തെങ്കിലും വായിന്ന് കിട്ടാൻ നോക്കിയിരിക്ക \"


      കയ്യിൽ ഇരുന്ന യദ്രിയെ ഒന്ന് കുലുക്കികൊണ്ട് അർജുൻ പറഞ്ഞതും യദ്രി മനസിലാകാത്ത പോലെ അവനെ മുഖം ചുളിച്ചു നോക്കി,,



\" എന്തുവാ  അച്ചു??  \"



\" ഒന്നുവില്ല   എന്റെ യദ്രി  പറഞ്ഞാ കേൾക്കുന്ന അനുസരിക്കുന്ന നല്ല കുട്ടിയാണെന്ന് പറയുക ആയിരുന്നു എന്താ ശരി  അല്ലെ \"


\" മ്ഹും  ഗുഡ് ബോയ് നാ \"  


\" അതെ  ഗുഡ് ബോയിയാ \"

      നിവർത്തി  ഇല്ലാതെ അർജുനും സമ്മതിച്ചുകൊടുത്തു യദ്രിയെ നോക്കി കുറച്ച് സമയം നിന്നു അവനിലൂടെ സ്വന്തം ചേട്ടനെ നോക്കിക്കാണുക ആയിരുന്നു അഭി,,


\" അഭി  ടാ \"


\" മ്മ് എന്താ ഏട്ടാ \"


\" നീ ഇങ്ങനെ അവനെ നോക്കാതെ  ഈ കുരുപ്പ്  നിന്നെ നോക്കുന്ന കണ്ടോ \"

     അഭി യദ്രിയെ നോക്കിയതും ദേഷ്യത്തോടെ ചുണ്ട് കോട്ടികൊണ്ട് നിൽക്കുകയാണ് അവൻ  അഭി അവനെ നോക്കിനിന്നതിനാണ്,


\" ഞാൻ ഇനി നോക്കുന്നില്ല പോരെ \"

        വിഷമം  വന്നെങ്കിലും  ചെറിയ ഒരു പുഞ്ചിരിയോടെ പറഞ്ഞിട്ട് അഭി കാറിന്റെ അരികിലേക്ക് പോകാൻ നിന്നതും അർജുൻ അത് തടഞ്ഞു,




\" എന്താടാ, നിനക്ക്  ഇവിടെ ഇഷ്ടായില്ലേ \"  അഭിയുടെ മുഖത്തെ വിഷമം കണ്ടുകൊണ്ട് അർജുൻ തിരക്കി



\" ഏയ് ഇല്ലെടാ കൊള്ളാം  നന്നായിട്ടുണ്ട് \"


\" പിന്നെന്താ ഈ മുഖം ഇങ്ങനെ വാടി ഇരിക്കുന്നെ \"


\" യദ്രിയുടെ മുഖം എക്സാക്ട്  വല്യേട്ടനെ  പോലെ തന്നെയാ ഏട്ടനെ പറ്റി ചിന്തിച്ചപ്പോ \"


     ബാക്കി പറയാൻ നിന്നതും പുറത്തൊന്നു  കൊട്ടിക്കൊണ്ട്  അർജുൻ അവിടെ നിന്നും മാറി, പെട്ടെന്ന് കാര്യം മനസിലാക്കികൊണ്ട് അഭി  അത് വിട്ട്  ലാഗേജുകൾ വീടിന്റെ വരാന്തയിലേക്ക്  എടുത്ത് വെച്ചു,


\" ആ നിങ്ങൾ വന്നോ ഞാൻ കരുതി  ഇരുട്ടിയെ  വരുള്ളൂന്ന് അതാ ഇങ്ങോട്ട് വരാൻ വയികിയെ \"


   കയ്യിൽ കരുതിയ താക്കോൽ അർജുന്റെ  കൈയ്യിലേക്ക് കൊടുത്തുകൊണ്ട് ശങ്കരൻ പറഞ്ഞു


\" അത് സാരം ഇല്ല ശങ്കരേട്ടാ ഞങ്ങൾ ഇപ്പൊ വന്നതേ ഉള്ളൂ \"


\" ഇത്   സാറിന്റെ  അനിയൻ ആണ് അല്ലെ \" അർജുന്റെ അടുക്കലായി നിന്ന അഭി ഏകദേശം അർജുനെ പോലെ തന്നെ ആയിരുന്നു 


\" മ്മ് അതെ അഭിജിത്ത് \"


\" ഇത് മോനാണോ \"

   അർജുന്റെ കയ്യിൽ യദ്രിയെ കണ്ടതും ശങ്കരേട്ടൻ തിരക്കി,


\" അതെ ശങ്കരേട്ടാ  എന്റെ മോനാ \"

   അർജുന്റെ മാറുപടി  കേട്ടതും അഭി  അർജുന്റെ മുഖത്തേക്ക് വിഷമത്തോടെ നോക്കിനിന്നു,,,


\" മോന്റെ അമ്മയോ?? \" 


     അഭിയുടെ  കയ്യിലേക്ക്  യദ്രിയെ കൊടുത്തു താക്കോലും അവന്റെ കയ്യിലേക്ക് കൊടുത്തുകൊണ്ട് അകത്തേക്ക് പൊക്കോളാൻ പറഞ്ഞു, യദ്രി  അഭിയുടെ കയ്യിൽ ഇരിക്കാൻ കൂട്ടാക്കിയില്ലെങ്കിലും അർജുൻ നിർബന്ധിച്ചപ്പോ യദ്രി തത്കാലത്തേക്കെന്ന പോലെ അടങ്ങിയിരുന്നു, രണ്ടുപേരും അകത്തേക്ക് കയറി



\" യദ്രിയുടെ  അമ്മ ഇപ്പൊ ഞങ്ങടെ കൂടെ ഇല്ല  അവന് ഞാൻ മാത്രമേ ഉള്ളൂ  \"

   ഒന്ന് നിർത്തിയിട്ടു വീണ്ടും തുടർന്നു,


\"  വീടിന്റെ കാര്യങ്ങൾ ഒക്കെ എങ്ങനെയാ  വാടക ശങ്കരേട്ടന്റെ കയ്യിൽ തന്നാൽ മതിയോ \"


\" അയ്യോ അല്ല മോനെ വീടിന്റെ വാടക ഒഴിച്ച് ബാക്കി കാര്യങ്ങൾ ഒക്കെ നോക്കുന്നത് ഞാനാ  എല്ലാ മാസവും കൃത്യമായിട്ട്  വാടക അവിടെ എത്തിച്ചേക്കണം  എന്നാണ് \"


\" എന്നാ വീടെവിടെ  ആണെന്ന് പറഞ്ഞ് തന്നാൽ മതി ഞാൻ കൊണ്ട് കൊടുത്തോളം ശങ്കരേട്ട \"


\" മ്മ് ശരി  മോനെ \"


     ശങ്കരേട്ടൻ മടങ്ങിയതും അർജുനും അകത്തേക്ക് കയറി അർജുനെ കണ്ടപ്പോഴേ യദ്രി  അഭിയുടെ കയ്യിൽ നിന്നും ചാടിയിറങ്ങി   ഓടി  അവന്റെ അടുക്കൽ എത്തി, ആള്ളിപിടിച്ച്  കയറി ,,


\"  അച്ചു നമ്മളെവിടെ ഉറങ്ങുന്നേ  \"


\" നിനക്കിഷ്ടം ഉള്ള മുറി കണ്ടുപിടിക്ക് നമുക്കവിടെ കിടക്കാം \" 


     കേട്ട പാതി അവൻ അർജുന്റെ കയ്യിൽ നിന്നും ചാടി ഇറങ്ങി ഓരോ മുറിയും അരിച്ചുപിറക്കി നോക്കി,


\" അവൻ  ഞാനുമായി ഇണങ്ങും എന്ന് തോന്നുന്നില്ലെടാ \"



\" അവന് നിന്നെ പരിചയം ഇല്ലാത്തോണ്ടാ പക്ഷെ ഒരു വഴി ഉണ്ട്  ഡയറി മിൽക്ക് എന്ന് പറഞ്ഞ അവന് ജീവനാ അത് വെച്ച് നീ അവനെ ഒന്ന് വളച്ചു നോക്ക് ചിലപ്പോ വീണാല്ലോ \"


\" മ്മ് എന്നാ ഒന്ന് പരീക്ഷിച്ചു നോക്കാം, ഞാൻ പോയി വാങ്ങിച്ചിട്ടു വരാം \"


\" മ്മ്  \"


    അഭി കാറും എടുത്ത് നേരെ വിട്ടു സ്ഥാലം പരിചയം അല്ലെങ്കിലും ഒരു ഊഹത്തിനങ്ങ് പോയി  ഇനി എന്ത് ആണ് നടക്കുന്നതെന്നറിയാതെ.....



തുടരും..... 




****************♥️****************



❣️✨️ഗീതാർജ്ജുനം ✨️❣️ 𝕡𝕒𝕣𝕥  7

❣️✨️ഗീതാർജ്ജുനം ✨️❣️ 𝕡𝕒𝕣𝕥 7

4.8
2034

\" ബാലേട്ടാ  രണ്ട്  നാരങ്ങമിട്ടായി  \"\"  ആഹാ ലെച്ചുനെ കണ്ടിട്ട് കുറെ ആയല്ലോ  എവിടായിരുന്നു \"\" എക്സാം അല്ലെ ബാലേട്ടാ  പഠിക്കുവായിരുന്നു \"\" എക്സാമിന് എല്ലാ വിഷയവും കിട്ടില്ലേ  ലെച്ചൂസെ \"\" അതെന്താ ബാലേട്ടാ അങ്ങനെ ഒരു  പറച്ചില്  എക്സാം എഴുതിയിരിക്കുന്നെ ആരാ ലച്ചുവാ അങ്ങനെ തോക്കത്തോ ഒന്നും ഇല്ല \"    ഉടുപ്പിന്റെ കോളറിൽ പിടിച്ചു കുലുക്കികൊണ്ട് ലച്ചു  പറഞ്ഞു \" മ്മ്   റിസൾട്ട്‌ വരുമ്പോഴും ഇവിടൊക്കെ കാണണം \"\" ഞാൻ എവിടെ പോകാൻ ഇവിടൊക്കെ തന്നെ കാണും \"\" അച്ഛൻ ഇല്ലേ അവിടെ മോളെ \"\" ഉണ്ട് ബാലേട്ടാ, എന്നാ ഞാൻ ഇറങ്ങാണെ \"\" ശരി  മോളെ \"      ബാലേട്ടന്റെ കടയ