Aksharathalukal

❣️✨️ഗീതാർജ്ജുനം ✨️❣️ 𝕡𝕒𝕣𝕥 7









\" ബാലേട്ടാ  രണ്ട്  നാരങ്ങമിട്ടായി  \"


\"  ആഹാ ലെച്ചുനെ കണ്ടിട്ട് കുറെ ആയല്ലോ  എവിടായിരുന്നു \"


\" എക്സാം അല്ലെ ബാലേട്ടാ  പഠിക്കുവായിരുന്നു \"


\" എക്സാമിന് എല്ലാ വിഷയവും കിട്ടില്ലേ  ലെച്ചൂസെ \"


\" അതെന്താ ബാലേട്ടാ അങ്ങനെ ഒരു  പറച്ചില്  എക്സാം എഴുതിയിരിക്കുന്നെ ആരാ ലച്ചുവാ അങ്ങനെ തോക്കത്തോ ഒന്നും ഇല്ല \"


    ഉടുപ്പിന്റെ കോളറിൽ പിടിച്ചു കുലുക്കികൊണ്ട് ലച്ചു  പറഞ്ഞു 


\" മ്മ്   റിസൾട്ട്‌ വരുമ്പോഴും ഇവിടൊക്കെ കാണണം \"


\" ഞാൻ എവിടെ പോകാൻ ഇവിടൊക്കെ തന്നെ കാണും \"


\" അച്ഛൻ ഇല്ലേ അവിടെ മോളെ \"


\" ഉണ്ട് ബാലേട്ടാ, എന്നാ ഞാൻ ഇറങ്ങാണെ \"


\" ശരി  മോളെ \"


      ബാലേട്ടന്റെ കടയിൽ നിന്നും  നാരങ്ങ  മിട്ടായിയും  വാങ്ങി  അവൾ സ്കൂട്ടറും  എടുത്ത് പറത്തി വിട്ടു,, സ്കൂട്ടർ  എടുത്ത് വലിയ പരിചയം ഇല്ലാത്തതിനാൽ  ഇതിന്റെ നിയമവശങ്ങൾ ഒന്നും വലിയ പിടുത്തം ഒന്നും ഉണ്ടായിരുന്നില്ല,  അതുകൊണ്ട്  തന്നെ  ഒരു വളവ്  തിരിഞ്ഞുവന്നതും മറ്റൊരു കാറിൽ തട്ടി ലച്ചു  വണ്ടിയുമായി മറിഞ്ഞു,  ആരെങ്കിലും കണ്ടിട്ടുണ്ടാകുമോ എന്നൊക്കെ നൈസ് ആയി നോക്കിയിട്ട് എഴുന്നേൽക്കാൻ നിന്നതും കാറിന്റെ ഡോർ അടച്ച്  നടന്നുവരുന്ന ചെറുപ്പകാരനെ ആണ് കാണുന്നത്,,,


\" എവിടെ നോക്കിയാടോ വണ്ടി   ഓടിക്കുന്നെ തന്റെ മുഖത്ത് കണ്ണില്ലേ \"


      അയാൾ  നടന്നടുത്തെത്താറായതും  ലച്ചു ദേഷ്യത്തിൽ ചോദിച്ചിട്ട്   എഴുന്നേറ്റതും  അതെ വേഗതയിൽ  തന്നെ അവൾ നിലം പതിച്ചു 



\" എടോ  അത് ഞാൻ അങ്ങോട്ടല്ലേ ചോദിക്കണ്ടെ താൻ ആണ് റോങ് സൈഡിൽ കൂടി വന്നത്  \"



\" ടോ  കൂടുതല് പഠിപ്പിക്കാൻ വരല്ലേ താൻ ആണ് റോങ് സൈഡിൽ കൂടി വന്നത്  എന്നെ ഇടിച്ചതും പോരാ എന്നിട്ട് നിന്ന്  പ്രസഗിക്കുന്നോ \"

    അവൾ ദേഷ്യത്തിൽ ഇരുന്നിടത്തു നിന്നും  ഏഴുന്നേറ്റ്  നിന്നു ,


\" എന്റെ പൊന്ന് കൊച്ചേ  നീ ആണ്  റോങ് സൈഡിൽ കൂടി വണ്ടി ഓടിച്ചത്, ഇത്രയും മര്യാദയ്ക്ക് ഞാൻ സംസാരിക്കുന്നത്  ഈ നാട്ടിൽ ഞാൻ ആദ്യമായിട്ടായത് കൊണ്ടാണ്  \" 


\" ഓ അത് ശരി   , എനിക്കതൊന്നും അറിയണ്ട ഇയ്യാളുടെ വണ്ടിയിൽ കൊണ്ടിടിച്ചിട്ടാണ് എന്റെ വണ്ടിയുടെ പെയിന്റ് പോയത്  ഇത് ശരി ആക്കണമെങ്കിൽ കുറച്ച് പൈസ ആകും മര്യാദയ്ക്ക്  ഇതിനുള്ള ക്യാഷ് തന്നിട്ട് പൊക്കോ \"

    വണ്ടി നൂത്ത് വെച്ചിട്ട്  അതിലെ പെയിന്റ് പോയ സ്ഥലം കാണിച്ചുകൊടുത്തിട്ട്  ലച്ചു  പറഞ്ഞു,,



\" ഞാൻ എന്തിന് ക്യാഷ് തരണം  നേരെചൊവ്വേ പറയുവാണേ താൻ ഇങ്ങോട്ടാണ് ക്യാഷ് തരണ്ടേ  അത് ചോദിക്കാത്തത് എന്റെ മര്യാദ \"


\" മര്യാദകാരൻ  ചോദിക്കാതിരിക്കണ്ട എത്ര ആണെന്ന് പറ ക്യാഷ് ഞാൻ തരാം ഇയ്യാൾക്കങ്ങു ബോധിക്കുവാല്ലോ \"



\" തന്റെ  സ്കൂട്ടർ അല്ല ഇത് അത്യാവശ്യം നല്ല പൈസ ആകും താൻ ഒരു കാര്യം ചെയ്യ് തത്കാലം ഒരു  മൂവായിരം രൂപ ഇങ്ങെട്  ബാക്കി ഞാൻ പിന്നെ വാങ്ങിക്കോളാം, വീടെവിടെ ആണെന്ന് പറഞ്ഞാൽ മതി \"



       അഭി വെറുതെ തട്ടിവിട്ടു,,,


\" മൂവായിരം രൂപയോ  😳 \"


\" എന്താ കേട്ടിട്ടില്ലേ  മൂവായിരം രൂപ \"


\" അതിമ്മിണി കൂടുതൽ അല്ലെ ചേട്ടാ \"

   വെളുക്കിനെ ചിരിച്ചു കാണിച്ചുകൊണ്ട് ലച്ചു  ചോദിച്ചു,,


\" ചേട്ടനോ  അങ്ങനെ അല്ലല്ലോ ആദ്യം വിളിച്ചത്  താൻ എന്നോ അങ്ങനെ എന്തോ അല്ലെ , ആ എന്തായാലും ഞാൻ ഇപ്പൊ ചോദിച്ചത് എന്തായാലും കൂടുതൽ അല്ല \"


\" നമുക്ക് കോംപ്രമൈസ് ആയാലോ \"


       കണ്ടാൽ  ഒരു  മാന്യൻ ആയി തോന്നിയതിനാൽ പറയുന്നതിൽ കാര്യം ഉണ്ടെന്ന് കരുതി ലച്ചു ഒത്തുതീർപ്പാക്കാൻ ശ്രമിച്ചു 


\" വോ വേണ്ട ഇയ്യാള് ക്യാഷ് എട് \"


\" ഞാൻ എന്തിന് ക്യാഷ് തരണം ഇയാളല്ലേ വണ്ടി ഇങ്ങോട്ട് കൊണ്ടിടിച്ചേ ഇനി ഇപ്പൊ ഞാൻ ആണ് ഇടിച്ചേങ്കിലും ക്യാഷ് തരാൻ ഇപ്പൊ മനസില്ല \"


    അത്രയും പറഞ്ഞ് പെട്ടെന്ന് തന്നെ വണ്ടി സ്റ്റാർട്ട്‌ ആക്കി അവൾ പോയി,


\" തന്നെ ഞാൻ എടുത്തോളാം \" 

    അവൾ കണ്ണിൽ നിന്ന് മറയുന്നതിനുമുൻപ് തന്നെ അവൻ വിളിച്ചു പറഞ്ഞു 


\" ആയിക്കോട്ടെ മാഷേ \"



\" വായാടി  \"

     ചെറുതായി പുഞ്ചിരിച്ചുകൊണ്ടവൻ  കാറിലേക്ക് കയറി




     ഇതേ സമയം അർജുൻ ആ വീട് മുഴുവനും നോക്കികാണുക ആയിരുന്നു, ചുമരിൽ തൂക്കിയിട്ട ആരുടെയൊക്കെയോ ചിത്രങ്ങൾ, മറ്റൊരു സൈഡിലായി ഒരു ബുക്ക്‌ ഷെൽഫും അവിടേക്ക് നടക്കാൻ തുടങ്ങിയതും യദ്രി  എന്തിലോ തട്ടി വീഴുന്ന ശബ്‌ദം കേട്ടുകൊണ്ട് അവൻ അങ്ങോട്ടേക്ക് പോയി,,,



\" യദ്രി  \"


\" അച്ചു  ഞാൻ വീണു പക്ഷെ  ന്നും പറ്റിയില്ല \"

    വീണിടത്തു നിന്നും തട്ടിതൂത്ത് എഴുന്നേറ്റു കൊണ്ട് യദ്രി  പറഞ്ഞു,,,


\"  എങ്ങും പോകരുത് എന്റെ കൂടെ തന്നെ നടക്കണം \"


\" മ്ഹും \"



     വീണ്ടും അർജുൻ നേരത്തെ നിന്ന അതെ ഷെൽഫിന്റെ ആരുകിലേക്ക് വന്നു, അധികം  ബുക്കുകൾ ഒന്നും ഉണ്ടായിരുന്നില്ല കുറച്ച് നോവലുകളും ആഴ്ചപതിപ്പുകളും പിന്നീട് ഒരു ഡ്രോവിങ് ബുക്കും, മറ്റു ബുക്കുകൾ ഒക്കെ നിവർത്തിയും തിരിച്ചും ഒക്കെ നോക്കി നിന്നതിന് ശേഷം ഡ്രോവിങ് ബുക്ക്‌ കയ്യിലെടുത്തു, ഒരു ചിത്രം മാത്രമേ അതിൽ വരച്ചിട്ടുണ്ടായിരുന്നുള്ളു രണ്ട് കണ്ണുകൾ, കണ്ണീർ തുളുമ്പി നിൽക്കുന്ന സുന്ദരമായ ചിത്രം കണ്ണെടുക്കാതെ അവൻ  അതിലേക്ക് നോക്കി നിന്നു,
കണ്ണുകളിലേക്ക് നോക്കുംതോറും അവന്
ആ കണ്ണുകൾ  കാഴ്ച്ചയിൽ നിന്നും മറയ്ക്കാൻ കഴിയാത്തത്ര അവനിൽ  വേര് പടർത്തി,,



\"\" ആരുടെ ആണീ കണ്ണുകൾ  \"\"


    അവൻ സ്വയം ചോദിച്ചു,,


ഫോണിലെ  ക്യാമറയിൽ ആ കണ്ണുകൾ  അവൻ ഒപ്പി  എടുത്തു, ഫോൺ ഓഫ് ചെയ്ത് പാന്റിന്റെ പോക്കറ്റിലേക്ക് ഇട്ടിട്ട്   ഇതാരുടെ  ബുക്ക്‌ ആണെന്ന് അറിയാനായി  ബുക്കിന്റെ ഫ്രണ്ടിലെ  പേജ് നോക്കി ലക്ഷ്മി രാമചന്ദ്രൻ എന്നായിരുന്നു പേര് കൊടുത്തിരുന്നത്  ബുക്ക്‌ മടക്കി തിരിച്ച് ഷെൽഫിലേക്ക് തന്നെ വെച്ചിട്ട് യദ്രിയുമായി പുറത്തേക്കിറങ്ങി,


\" അച്ചു ആ കണ്ണൊക്കെ ആരുടേയ \"


\" ആവോ അറിയില്ലെടാ \"


     യദ്രിയുമായി പുറത്തേ വരാന്തയിൽ ഇരുന്നു  പുറത്തെ കാഴ്ചകൾ  കാണാനായി നേരം ഇരുട്ടാറായി  തുടങ്ങി ,  ഒരു നാട്ടിൻ പുറം അധികം ആൾക്കാരുടെയും ജോലി കൃഷി തന്നെ ആയിരുന്നു പലരും ആ വഴി പോകുമ്പോ അത്ഭുതത്തോടെ ആ വീട്ടിലേക്ക് നോക്കിക്കൊണ്ടാണ് പോക്ക് ഒരു തരം ഭയത്തോടെ,,



\"  അച്ചു  \"

\" മ്മ് \" 

\" ആരാ ആ  ചേട്ടൻ, നമ്മുടെ കൂടെ വന്നില്ലേ  ഉച്ചയ്ക്ക് , എനക്ക് ഇഷ്ടല്ല \"


     അവൻ അഭിയെ പറ്റി പറഞ്ഞ് തുടങ്ങിയതും എല്ലാം അവനെ പറഞ്ഞ് മനസിലാക്കാം എന്ന് അർജുൻ ചിന്തിച്ചു
     

\" യദ്രി  അങ്ങനെ പറയരുത്  അഭി നിന്റെ   ചെറിയച്ചൻ ആണ്  \" 


\" മ്ഹും, അച്ചുന്റെ  മോൻ ആണോ \"

     അവന്റെ ചോദ്യം കേട്ടതും അച്ചൂന് ചിരി പൊട്ടി,

\" നീ അല്ലേടാ  എന്റെ മോൻ, \"


      അവനെ ഒന്നുകൂടി നെഞ്ചിലേക്ക് ചേർത്ത് കൊണ്ട് അർജുൻ പറഞ്ഞിട്ട് തുടർന്നു ,


\"  അവൻ എന്റെ അനിയൻ ആണ് , എന്നെ പോലെ തന്നെ അവനെയും നീ  ഇഷ്ടപ്പെടണം മനസിലായോ \"


\" മ്മ് \"


\" എന്തുവാ \"


\" ഇഷ്ടപ്പെടാം എന്ന് \" 

  

     അർജുന്റെ നെഞ്ചിലേക്ക് പറ്റി യദ്രി  ഇരുന്നു, അർജുന്റെ കണ്ണിൽ ഇപ്പോഴും ആ ചിത്രം ആയിരുന്നു യാഥാർഥ്യത്തെ മുന്നിൽ സ്പഷ്ഠമായി വരച്ചു തീർത്ത മിഴികൾ....
അഭിയുടെ കാറിന്റെ ഹെഡ്ലൈറ്റ് മുഖത്തടിച്ചപ്പോഴണ് അർജുൻ സ്വബോധത്തിലേക്കു വരുന്നത്,,



\" നീ എന്താ താമസിച്ചേ ? \"

\" ഒരു മാരണം  വന്ന് വണ്ടിക്ക്  മുന്നിൽ  ചാടിയെടാ  അത് ഒത്തുതീർപ്പ് ആക്കി വിട്ടപ്പോ കുറച്ച് സമയം  എടുത്തു \"


\"  ശ്രദ്ധിച്ച്   ഓടിക്കണ്ടെടാ  എന്നിട്ട്  ഇടിച്ച ആൾക്ക് വല്ലതും പറ്റിയോ \"


\" എടാ ചേട്ടാ അവളാണ് റോങ് സൈഡിൽ കൂടി വന്നിട്ട് ഇടിച്ചത്  എന്നിട്ട് എല്ലാം പറഞ്ഞ് വന്നപ്പോ  ഞാൻ അവക്ക് ക്യാഷ് കൊടുക്കണം എന്ന്, പിന്നെ  നമ്മുടെ  വണ്ടിടെ കുറച്ച് പെയിന്റ് പോയി  അതിന് ക്യാഷ് ചോദിച്ചപ്പോ ഒരൊറ്റ പോക്കും \"


\" സാരം ഇല്ലെടാ പോട്ടെ കാറ് നമുക്ക് ശരി  ആക്കാം \"


\" മ്മ്  , അവളെ എന്റെ കയ്യിൽ കിട്ടും \"

    എന്നും  പുറുപുറത്തോണ്ടവൻ  അകത്തേക്ക് കയറി പോയി ,,,,
   


ഇതേ സമയം മറ്റൊരിടത്ത് രക്ഷപെട്ടല്ലോ  എന്ന് കരുതി വണ്ടി സ്റ്റാൻഡിൽ വെച്ചിട്ട്  ലച്ചു അകത്തേക്ക് ഓടി കയറി ജെഗിൽ ഉണ്ടായിരുന്ന വെള്ളം എടുത്ത് വായിലേക്ക് കമത്തി ......




തുടരും .....




****************♥️****************


     



❣️✨️ഗീതാർജ്ജുനം ✨️❣️ 𝕡𝕒𝕣𝕥 8

❣️✨️ഗീതാർജ്ജുനം ✨️❣️ 𝕡𝕒𝕣𝕥 8

4.7
2025

സന്ധ്യാദീപം തെളിയിച്ച്  നാമം  ജപിച്ചു     തുടങ്ങാറായപ്പോഴാണ്    ലച്ചു വീട്ടിലേക്ക്   കയറിവരുന്നത്   ജെഗിൽ ഉണ്ടായിരുന്ന വെള്ളം കുടിച്ചതിന് ശേഷം അവൾ ഗീതയുടെ  റൂമിലേക്ക് വെച്ച് പിടിച്ചു, അലക്കി  ഉണക്കിയ തുണികളെല്ലാം മടക്കി വെക്കുക ആയിരുന്നു അവൾ ലച്ചു  സംഭവിച്ചതെല്ലാം ഗീതയോട് പറഞ്ഞു...\" ഓഹ് തലനാരിഴയ്ക്കാ രക്ഷപെട്ടെ ഇല്ലേ ഞാൻ അയാൾക്ക്    മൂവായിരം രൂപ കൊടുക്കേണ്ടി വന്നേനെ  എന്തോ ഭാഗ്യം ഉണ്ട്  എനിക്ക് അതാ \"    സ്വയം തൃപ്തിപെട്ടുകൊണ്ടവൾ ബെഡിലേക്കിരുന്നു,\" നമുക്കറിയാവുന്ന ആരെങ്കിലും ആണോ? \"\" അല്ല ചേച്ചി അയാൾ സംസാരിക്കുന്നതിന