Aksharathalukal

പ്രണയനിലാവ്💙


💞പ്രണയനിലാവ്💞


Part 8

✒Risa 


 \"സഞ്ചുവേട്ടാ...എണീക്ക്...\"(അച്ചു)

അതും പറഞ്ഞ് അച്ചു സഞ്ചൂനെ താങ്ങിപ്പിടിച്ച് എണീപ്പിച്ചു...

\"എന്തേലും പറ്റിയൊ മോനെ..\"(അച്ഛൻ)

\"കൊഴപ്പല്ല അച്ഛാ...ബ്ലാങ്കറ്റിന്റെ പുറത്തൂടെയാ അടി കിട്ടിയത്...അതോണ്ട് കൊഴപ്പല്ല...\"(സഞ്ചു)

\"അളിയാ...\"(അപ്പു)

\"അതാര്...🙄\"(സഞ്ചു)

\"ഞാനാ...😁\"(അപ്പു)

\"എന്റെ അനിയത്തിയാ അപ്പു..\"(അച്ചു)

\"എന്റെ പൊന്ന് കൊച്ചെ..നിനക്ക് എന്നോട് വല്ല മുന്വൈരാഗ്യവും ഉണ്ടോ...😕\"(സഞ്ചു)

\"അത് പിന്നെ ഞാൻ വിചാരിച്ചു കള്ളനാണെന്ന്..😁\"(അപ്പു)

\"അല്ല അളിയോ...ഈ പാതിരാത്രിക്ക് അളിയനെന്താ ഇവിടെ പണി..😁\"(സിദ്ധു)

\"അത് പിന്നെ...😁\"(സഞ്ചു)

\"മ്മ്മ്മ്മ്മ്...\"(അപ്പു, സിദ്ധു)

\"എന്നാ ഞാനങ്ങോട്ട് പോട്ടെ...പോയിട്ട് അടുത്ത ആഴ്ച്ച് വരാം..😁\"(സഞ്ചു)

\"ആയിക്കോട്ടെ..\"(അപ്പു)

\"അച്ഛാ..എന്നാ ഞാൻ പോട്ടെ...അമ്മെ..😁\"(സഞ്ചു)

\"മ്മ്..ചെല്ല്...ചെല്ല്...പിന്നെ ഇനി വരുമ്പൊ സൗണ്ട് ഉണ്ടാക്കാതെ വരാൻ നോക്കണേ...😁\"(അച്ഛൻ)

\"ശെരിയച്ഛാ..😁 പോട്ടെ അച്ചു\"(സഞ്ചു)

\"മ്മ്..\"(അച്ചു)

💞________________________________________💞

\"അച്ഛാ..ഞങ്ങള് ഈ നാടൊക്കെ ഒന്ന് ചുറ്റിക്കണ്ടിട്ട് വരാം..\"(സിദ്ധു)

\"ശെരി മക്കളെ പെട്ടെന്ന് ഇങ്ങ് എത്തണം..\"(അച്ഛൻ)

\"ശെരിയച്ഛാ..\"(സിദ്ധു)

അങ്ങനെ അവര് നാട് ചുറ്റാനിറങ്ങി...

\"നമ്മക്ക് ആദ്യം തന്നെ അമ്പലത്തിലേക്ക് പോയാലോ...\"(അപ്പു)

\"ഞാൻ കുളിച്ചില്ല..😁\"(റിനു)

\"പിന്നെ നീ രാവിലെ തന്നെ ബാത്റൂമിൽ കൊറേ നേരം അടയിരുന്നല്ലൊ..അതെന്തിനാ...\"(നന്ദു)

\"അത് ജസ്റ്റ് ടച്ച് അപ്പ്😌\"(റിനു)

\"അയ്യേ...മാറി നില്ലങ്ങോട്ട്...\"(മാളു)

\"ബ്ലാ..😏\"(റിനു)

\"ഞാൻ ഇവളുടെ കൂടെ ഇവിടെ നിന്നോളാം നിങ്ങള് പോയി തൊഴുതിട്ട് വാ...\"(അഭി)

\"അത് വേണ്ട..😟\"(റിനു)

\"വേണം..നിങ്ങള് ചെല്ല്..😉\"(അഭി)

\"നന്ദൂ...\"(റിനു)

\"റ്റാറ്റാ...😁\"(നന്ദു)

\"അപ്പൂ...\"(റിനു)

\"ബൈ..ബൈ..😁\"(അപ്പു)

\"പോടി ഊളകളേ..😤\"(റിനു)

💞__________________________________________💞

അമ്പലത്തിലെത്തി തൊഴുന്ന തിരക്കിലാണ് നമ്മടെ ടീംസ്...നന്ദുവാണെങ്കിൽ കണ്ണടച്ച് പ്രാർത്തിക്കുന്ന റിച്ചുവിന്റെ തൊട്ട് അടുത്ത് പോയി കണ്ണ് അടച്ച് കൈയ്യ് കൂപ്പി നിന്നു...ഇടക്ക് ഒറ്റക്കണ്ണ് തുറന്ന് റിച്ചൂനെ വായിനോക്കുന്നുമുണ്ട്...

\'ഇങ്ങേര്ക്ക് ഇത് എന്തൊരു ഹൈറ്റാ ദൈവമേ..നാൽ നേരം കോമ്പ്ലാൻ പുഴുങ്ങിയതാണെന്ന് തോന്നുന്നു തിന്നുന്നത്...😕\'(നന്ദു ആത്മ)

നന്ദു കാലൊന്ന് പൊക്കി ഏന്തി വലിഞ്ഞ് നോക്കി...എത്ര നോക്കിയിട്ടും റിച്ചൂന്റെ അത്ര ഹൈറ്റ് എത്തിയില്ല...

\'അയ്ശെരി അങ്ങനെ വിട്ടാ പറ്റൂലല്ലോ...ഇങ്ങേരുടെ അത്ര ഹൈറ്റ് എത്തീട്ട് തന്നെ കാര്യം..ദൈവമേ കാത്തോണേ..ജയ് മഹിഷ്മതി...\'(നന്ദു ആത്മ)

നന്ദു നല്ല പോലെ ഏന്തി വലിഞ്ഞ് നിന്ന് ഒരു വിധം റിച്ചൂന്റെ അത്ര എത്തിയതും \'യെസ്\' എന്ന് പറയലും ബാലൻസ് തെറ്റി റിച്ചൂന്റെ മേലേക്ക് വീണതും ഒരുമിച്ചായിരുന്നു...റിച്ചുവാണെങ്കി ബാലൻസ് കിട്ടാതെ നേരെ വിച്ചൂന്റെ മേലേക്കും വീണു...

\" അയ്യോ.. എന്റമ്മച്ചീ..😩\"( നന്ദു)

\" അമ്മേ..😵\"( റിച്ചു)

\" ഞാൻ സത്തു..🤕\"(വിച്ചു)

\" എണീറ്റ് പോടി..😤\"(റിച്ചു)

\" ആഗ്രഹമില്ലാഞ്ഞിട്ടല്ല... എണീക്കാൻ പറ്റണ്ടേ..😕\"(നന്ദു)

\" ഒന്ന് എണീക്കോ രണ്ടും...😬\"(വിച്ചു)

\" ചേട്ടാ ഒന്ന് പിടിച്ച് എണീപ്പിക്കോ..\"(നന്ദു)

ഒരു വഴിയും ഇല്ലാതെ അവസാനം നന്ദു വഴിയേ പോകുന്ന ഒരു ചേട്ടനോട് ചോദിച്ചു... അയാള് വന്ന് ഒരു കൈയ്യ് കൊണ്ട് നന്ദുന്റെ കൈയ്യ് പിടിച്ച് അടുത്ത കൈയ്യ് അവളുടെ അരയിലൂടെ പിടിക്കാൻ പോയപ്പോഴേക്കും...

\"വേണ്ട..\"(റിച്ചു)

\" ന്ത് വേണ്ടാന്ന്..🙄\"(നന്ദു)

\"നീ സ്വയം എണീറ്റാ മതി..\"(റിച്ചു)

\" ഒന്ന് പോടോ.. എനിക്ക് എണീക്കാൻ പറ്റാത്തോണ്ടല്ലേ അയാളോട് ചോദിച്ചത്... ചേട്ടാ ഒന്ന് പിടിക്ക് ചേട്ടാ..\"(നന്ദു)

അയാള് വീണ്ടും പിടിക്കാൻ വന്നതും...

\"തന്നോടല്ലേ പിടിക്കണ്ടാന്ന് പറഞ്ഞത്..😡\"(റിച്ചു)

\" പിന്നെ ഞാൻ എങ്ങനെ എണീക്കാനാടോ കിളവാ..😤\"(നന്ദു)

\"ശു... ശു...\"

അങ്ങനെ ഒരു സൗണ്ട് കേട്ടതും രണ്ടും കൂടെ തല ചെരിച്ച് നോക്കി...

\" അതേയ്.. രണ്ടും കൂടെ എന്റെ ദേഹത്ത് കിടന്നിട്ടാ അടിയുണ്ടാക്കുന്നത്.. ഒന്നങ്ങോട്ട് മാറി ഇരുന്നാ എനിക്ക് എണീറ്റ് പോവായിരുന്നു... എന്തൊരു വെയിറ്റാടാ തെണ്ടികളെ രണ്ടിനും..🤧\"(വിച്ചു)

\" ദേവ്യേ..😲\"

വീണ്ടും ഒരു സൗണ്ട് കേട്ടതും എല്ലാരും അങ്ങോട്ട്‌ നോക്കി... അവിടെ ഒരു താലം പിടിച്ച് തിരുമേനി അന്തം വിട്ട് നിക്കുന്നു...

\" എന്താ കുട്ടികളേ ഇത്..\"(തിരുമേനി)

\" കാല് തെറ്റി വീണതാ മാമാ..\"( നന്ദു)

\"മാമനാ..??🙄\"(വിച്ചു)

അപ്പോഴേക്കും അപ്പുവും സിദ്ധുവും ഒക്കെ അങ്ങോട്ടേക്ക് വന്നു...

\"നിങ്ങൾ ഈ നിലത്ത് എന്ത് ചെയ്യാ..🙄\"(അപ്പു)

\" സദ്യ ഉണ്ണാ.. കണ്ടാലറിഞ്ഞുടേടീ മൂടും കുത്തി വീണതാണെന്ന്..ഒന്ന് പിടിച്ച് എണീപ്പിക്കെടീ..😤\"(നന്ദു)

അപ്പു ഓടി പോയി നന്ദുനെ പിടിച്ച് എണീപ്പിച്ചതും.. സിദ്ധു റിച്ചുനെയും പിടിച്ചു.. രണ്ടാളും എണീറ്റപ്പോ വിച്ചു സ്വയം ഒന്ന് നോക്കി ശ്വാസം ഒക്കെ വലിച്ച് വിട്ട് എണീറ്റ്‌ നിന്നു...

\"ബൈ ദ ബൈ...ആക്ച്വലി എന്താ സംഭവിച്ചത്..??(കിച്ചു)

അതും പറഞ്ഞ് കിച്ചു നിയേന്റെ തോളിൽ കൈയ്യ് വെച്ചതും..

\"നിന്റെ കുഞ്ഞമ്മ പെറ്റു.. കൈയ്യെടുക്കടാ..😬\"(നിയ)

\"😁😁😁\"(കിച്ചു)

\" ഞാനൊന്നു കാല് സ്ലിപ്പായി വീണതാ..\"(നന്ദു)

\"ഇനിയെങ്കിലും സൂക്ഷിച്ച് നടക്കാൻ പടിക്ക്..\"(വിച്ചു)

അതും പറഞ്ഞ് വിച്ചു തിരിഞ്ഞതും എതിരെ വന്ന ആരെയോ ഇടിച്ചതും ഒരുമിച്ചായിരുന്നു...

\"സോറി അമ്മച്ചീ..😁\"(വിച്ചു)

\" ആരാടോ തന്റെ അമ്മച്ചീ..\"

\"അയ്യോ.. സോറി മുത്തശ്ശി😁\"(വിച്ചു)

\" പ്ഫാ...\"

\" വൗവ്.. തേങ്ക്സ് അമ്മച്ചീ..😁\"(വിച്ചു)

\"🤭🤭🤭\"(നന്ദു)

💞_________________________________________💞

 \"റിനു\"(അഭി)

\"മ്മ്\"(റിനു)

\" ഇനി എന്നാ തിരിച്ച് വീട്ടിലേക്ക്..\"(അഭി)

\" ഞാൻ ഇനി അങ്ങോട്ട് പോവുന്നില്ല..\"(റിനു)

\" പിന്നെ..??\"(അഭി)

\" അറിയില്ല..\"(റിനു)

\"നീയെന്താ ഈ പറയുന്നേ..??\"( അഭി)

\" സ്വന്തം മകളെ പോലും കാമക്കണ്ണുകളോടെ നോക്കുന്ന ഒരു അച്ഛനുള്ള വീട്ടിലേക്ക് ഞാൻ എന്ത് ധൈര്യത്തിലാ കയറിച്ചെല്ലേണ്ടത്..?? ശെരിക്കും സന്തോഷം എന്താണെന്ന് ഞാൻ ഇവരുടെ കൂടിയതില് പിന്നെയാ അറിയുന്നത്.. അവരുടെ ലൈഫ് ഒക്കെ എന്തൊരു രസാ ല്ലേ..\"(റിനു)

\" അവർക്ക് അവരുടേതായ പ്രശന്ശങ്ങളുണ്ട്..\" (അഭി)

\"എന്ത് പ്രശ്നം..??\"(റിനു)

\" അതൊക്കെ നിനക്ക് സമയാവുമ്പോ മനസ്സിലാവും..\"(അഭി)

\"മ്മ്\"(റിനു)

\" എന്നാ പിന്നെ നിനക്ക് എന്റെ കൂടെ പോന്നൂടെ..??\"(അഭി)

\" അയ്യടാ.. കൂടെ പോരാൻ പറ്റിയ ഒരു സാധനം..ഒന്ന് പോടാപ്പാ..ഹും😏\"(റിനു)

\"നിന്നെ ഞാൻ എടുത്തോളാടീ..\"(അഭി)

\"എന്തേലും പറഞ്ഞായിരുന്നോ..??\"( റിനു)

\"യേയ്..😁\"(അഭി)

അപ്പോഴേക്കും എല്ലാരും അമ്പലത്തിൽ നിന്ന് വന്നു...പിന്നെ കുറച്ച് കൂടെ അവിടെയൊക്കെ ചുറ്റിക്കറങ്ങി വൈകുന്നേരം ആയപ്പൊ അവര് വീട്ടിലേക്ക് വിട്ടു...

💞__________________________________________💞
 (അപ്പു)

വീട്ടിൽ എത്തി ഫ്രഷായി താഴേക്ക് ഇറങ്ങിയതും അമ്മയും അച്ഛനും ചേച്ചിയും കൂടി എങ്ങോട്ടോ പോവാൻ ഒരുങ്ങി നിക്കുന്നു..

\"നിങ്ങളെങ്ങോട്ടാ..??\"

\" ഞങ്ങൾ എന്റെ ഏട്ടന്റെ വീട് വരെ ഒന്ന് പോവാ.. കല്ല്യാണം വിളിക്കാൻ.. ഇന്നവിടെ തങ്ങിയിട്ട് നാളെയേ വരൂ.. മക്കള് വാതിലടച്ച് കിടന്നോ...പിന്നെ പുറത്ത് നിന്ന് വല്ല ശബ്ദവും കേട്ടാലൊന്നും വാതില് തുറക്കരുത് ട്ടോ... ഈയിടയായി കള്ളന്മാരുടെ ശല്ല്യം ഉള്ളതാ... കഴിഞ്ഞ ദിവസം അടുത്ത വീട്ടിലെ ഒരാളുടെ കഴുത്തറത്ത് കൊന്നിട്ടാ ആ വീട്ടിലെ സാധനം മുഴുവൻ കട്ടോണ്ട് പോയത്..\"(അമ്മ)

അതും പറഞ്ഞ് അമ്മ പോയി.. മനുഷ്യന്റെ ഉള്ള ദൈര്യം കൂടി പോയല്ലോ ഭഗവാനേ..😟

\"എടീ ശെരിക്കും കള്ളൻ വരോ..??\"(നന്ദു)

\"ചുമ്മാ പേടിപ്പിക്കാതെടീ..😩\"(റിനു)

\"ഇനി കള്ളൻ വന്നാൽ നമ്മളെ എന്തേലും ചെയ്യോ...\"(നന്ദു)

\" കണ്ണേട്ടാ...😫\"(മാളു)

\"സിദ്ധു..😫\"(അപ്പു)

\"റിച്ചേട്ടാ..😫\"( നന്ദു)

\"നിയാ..😫\"(കിച്ചു)

\" ഏഹ്..🙄\"(നന്ദു, അപ്പു, മാളു)

\"അല്ല ഒരു ഒറിജിനാലിറ്റിക്ക്..😁\"(കിച്ചു)

\"നിങ്ങൾ ഇങ്ങനെ കിടന്ന് പേടിക്കൊന്നും വേണ്ട... കള്ളനൊന്നും വരലിണ്ടാവില്ല.. വാ നമ്മക്ക് എല്ലാർക്കും ഒരുമിച്ച് ഹോളിൽ പോയി ഇരിക്കാം..\"(സിദ്ധു)

\"വേഗം വാ..😟\"(അപ്പു)

\"🤭🤭🤭\"(സിദ്ധു)

\"എന്തിനാ ചിരിക്കണേ..\"(അപ്പു)

\" എന്നോട് അടി കൂടുമ്പോ വീര ശൂര പരാക്രമി..അല്ലാത്തപ്പൊ വെറും പേടിത്തൊണ്ടി..🤭\"(സിദ്ധു)

\" എനിക്ക് പേടിയൊന്നുല്ല..😏\"(അപ്പു)

\" പിന്നെ നേരത്തെ പേടിച്ചതോ..🤭\"( സിദ്ധു)

\"നീ പോടാ മരപ്പട്ടി..😬\"(അപ്പു)

\" ടീ..😤\"(സിദ്ധു)

\"ന്താടാ..\"(അപ്പു)

\" ടീ ഈനാമ്പേച്ചി..നിന്നോട് ഞാൻ പറഞ്ഞിട്ടുണ്ട് എന്നെ അങ്ങനെ വിളിക്കരുതെന്ന്..😬\"( സിദ്ധു)

അതും പറഞ്ഞ് സിദ്ധു അപ്പൂന്റെ കൈയ്യ് പിടിച്ച് തിരിച്ചതും

 \" കൈയ്യ് വിടെടാ മാക്രി..😤\"(അപ്പു)

\"പോടി കുരുട്ടെ..😏\"(സിദ്ധു)

\" അത്രക്കായോ..\"( അപ്പു)

അതും പറഞ്ഞ് അപ്പു സിദ്ധുന്റെ മുടി പിടിച്ച് വലിച്ചു...

\" ടീ.. ടീ.. മുടീന്ന് വിടെടീ.. വിടാൻ..\"(സിദ്ധു)

\"സൗകര്യല്ല..😏\"(അപ്പു)

\" അയ്ശെരി..\"( സിദ്ധു)

അതും പറഞ്ഞ് സിദ്ധു അപ്പൂനെ ഇക്കിളിയാക്കിയതും അവൾ പൊട്ടിച്ചിരിക്കാൻ തുടങ്ങി...അപ്പു തിരിച്ചും ഇക്കിളിയാക്കിതും സിദ്ധുവും ചിരിക്കാൻ തുടങ്ങി...നല്ലൊരു അടി കാണാൻ ത്രില്ല് അടിച്ച് നിന്നവരൊക്കെ ഇത് കണ്ട് കിളി പാറി...

\"ടീ..നാളെ തന്നെ നല്ലൊരു ഡോക്ടറുടെ അടുത്ത് പോയിട്ട് കണ്ണൊന്ന് ടെസ്റ്റ് ചെയ്യണം..സംബവിക്കാത്തത് എന്തൊക്കെയോ കാണുന്നു...\"(നന്ദു)

\"ഞാൻ കാണുന്നതാണോ നീയും കാണുന്നത്..\"(റിനു)

\"ആണെന്ന് തോന്നുന്നു..\"(നന്ദു)

\"നിങ്ങള് കാണുന്നതാണോ ഞാൻ കാണുന്നത്...\"(മാളു)

\"ആയിരിക്കാം..\"(നന്ദു)

\"നമ്മള് കാണുന്നതാണൊ അവിടെ സമ്പവിക്കുന്നത്..\"(വിച്ചു)

\"സംശയമാണ്..\"(നന്ദു)

\"മീ ടൂ..\"(വിച്ചു)

\"മീ ത്രീ..\"(മാളു)

\"മീ ഫോർ...\"(റിനു)

\"എന്നാലും പ്രോത്സാഹിപ്പിക്കാൻ വന്ന ഞാനിപ്പൊ ആരായി..😕\"(അഭി)

\"ശ്യശി..😌\"(നന്ദു)

പെട്ടെന്ന് കോളിംഗ് ബെല്ല് അടിക്കുന്ന സൗണ്ട് കേട്ടതും എല്ലാരും ഡോറിന്റെ ഭാഗത്തേക്ക് നോക്കി...

\"അയ്യോ കള്ളൻ\" (നന്ദു)

\"എടി ഊളേ പേടിപ്പിക്കാതെടീ..😬\"(വിച്ചു)

\"ആരും ശബ്ദം ഉണ്ടാക്കല്ലെ..\"(കാര്ത്തി)

\"അപ്പൊ ഡോർ തുറക്കണ്ടേ..\"(മാളു)

\"വേണ്ട...\"(കാര്ത്തി)

വീണ്ടും മുട്ട് കേട്ടതും എല്ലാരും പരസ്പരം നോക്കി...സിദ്ധു ഡോറിനടുത്തേക്ക് പൊവാൻ നിന്നതും അപ്പു തടഞ്ഞു...

\"വേണ്ട സിദ്ധു..\"(അപ്പു)

\"ഒന്നൂല്ലെടീ...ഞാൻ നോക്കീട്ട് വരാം..\"(സിദ്ധു)

സിദ്ധൂന് പുറകെ റിച്ചുവും കാർത്തിയും പോയി...സിദ്ധു കൈയ്യിലൊരു വടിയും പിടിച്ചു ശ്വാസം ഒന്ന് വലിച്ച് വിട്ട് ഡോർ തുറന്നതും ഒരു പെണ്ണ് ചേട്ടാന്നും വിളിച്ച് സിദ്ധൂനെ കെട്ടിപ്പിടിച്ചു...സിദ്ധു ആദ്യം ഒന്ന് പകച്ചെങ്കിലും പിന്നെ ഒരു ചെറു ചിരിയോടെ അവളെ ചേർത്ത് പിടിച്ചു...

സിദ്ധൂന് ഒരുമ്മയും കൊടുത്ത് അവള് അകത്തേക്ക് ഓടിക്കയറി...അപ്പുവിനെ കണ്ടതും ചേട്ടത്തീന്നും വിളിച്ച് അവളുടെ അടുത്തേക്ക് ഓടി...പക്ഷേ ഓടുന്ന വഴി കാല് സ്ലിപ്പായി അവള് വീഴാൻ പോയതും വിച്ചു അവളെ വീഴാതെ ചേർത്തു പിടിച്ചു...വിച്ചൂനെ കണ്ടതും അവളൊരു അത്ഭുതത്തോടെ അവനെ നോക്കി...എന്നാൽ വിച്ചൂന്റെ ചുണ്ടിൽ അവളെ കണ്ട് മനോഹരമായി ഒരു പുഞ്ചിരി വിരിഞ്ഞു...

തുടരും...😌


ഈ സ്റ്റോറി ഞാൻ ഒരു എന്റർടെയ്ൻമെന്റിന് എഴുതിയതാണ്,,, വായിക്കുന്ന നിങ്ങൾക്കും ഒരു എന്റർടെയ്ൻമെന്റ് ആവുമെന്ന് വിചാരിക്കുന്നു,,,

ആരും logic വെച്ച് ഈ സ്റ്റോറി വായിച്ചിട്ട് ഒരു കാര്യവും ഇല്ല,,, ഇത് റിയൽ ലൈഫിൽ നടക്കാൻ സാധ്യത ഇല്ലാത്ത ഒന്നാണ്,,,

എന്റെ ബുദ്ധിയിൽ ഉദ്ധിച്ച ഒരു കഥയാണ്,,, ഷെയർ ചാറ്റിൽ മുന്നെ പോസ്റ്റ് ചെയ്തെപ്പൊ അത്യാവശ്യം നല്ല സപ്പോർട്ട് കിട്ടിയിരുന്നു,,, നിങ്ങളും സപ്പോർട്ട് ചെയ്യുമെന്ന് വിചാരിക്കുന്നു,,,

സപ്പോർട്ട് ചെയ്യണേ പ്ലീസ്,,,😁 ഞാൻ പാവല്ലേ,,,😌

എന്നാ പിന്നെ ഞാനങ്ങോട്ട്,,,🚶🚶🚶


പ്രണയനിലാവ്💙

പ്രണയനിലാവ്💙

4.6
1902

💞പ്രണയനിലാവ്💞Part 9✍️Risa \"എടാ വിച്ചു..നീ ഇപ്പോഴും ജീവനോടെ ഉണ്ടോ..😁\"\"അതെന്തേ..ഞാൻ മരിക്കണോ..\"(വിച്ചു)\"ടാ..ടാ..അവളെ ഒന്ന് നിലത്ത് നിർത്തെടാ..\"(സിദ്ധു)\"😁😁😁\"(വിച്ചു)\"ഇതാരാ..??\"(നന്ദു)\"ഇതാണ് എന്റെ ഒരേ ഒരു പെങ്ങള്..ലാവണ്യ..ലല്ലു..\"(സിദ്ധു)\"അലോ...😁\"(ലല്ലു)\"ആയ്..😁\"(നന്ദു)\"ഏഹ്...🙄\"(വിച്ചു)\"😁😁😁\"(ലല്ലു, നന്ദു)\"പിന്നെ എന്തൊക്കെയാ നിന്റെ വിഷേശങ്ങൾ പറ കേക്കട്ടെ..\"(സിദ്ധു)\"പ്രത്യേകിച്ച് ഒന്നൂല്ല...😌സ്റ്റിൽ സിംഗിൾ..✌കഴിഞ്ഞ ആഴ്ച്ച മുപ്പത്തിമൂന്നാമത്തെ ബൊയ്ഫ്രണ്ടിനേയും തേച്ചു..😌\"(ലല്ലു)\"ഞഞ്ഞായി...😬\"(സിദ്ധു)\"തേങ്ക്സ്😌\"(ലല്ലു)\"ഇനി മുപ്പത്തിനാലാമത്തെ ആളാരാണാവോ...\"(അപ്പു)\"ഇനി ഇല്ല...ഇനിയുള്ള എന്റ