Aksharathalukal

കാശി ഭദ്ര 28

*🖤കാശിഭദ്ര🖤*

🖋️jifni


part 28 

______________________________________


ഇരുട്ടിൽ ജീവനറ്റു കിടക്കുന്ന വൃകൃതമായ കാഴ്ചകൾ അവരെ ഭീതിപെടുത്തി. അവിടത്തെ ഗന്ധവും അന്തരീക്ഷവും അവരെ വരിഞ്ഞു മുറുക്കി. ഒരു നിമിഷം കയറേണ്ടി ഇരുന്നില്ലെന്ന് അവരുടെ മനസ്സ് പറഞ്ഞു. ചെറുതും വലുതുമായ ഒത്തിരി ശവങ്ങൾ അനാഥമായി കിടക്കുന്നുണ്ടായിരുന്നു.

കാലുകൾ മുന്നോട്ട് വെക്കുമ്പോഴും കണ്ണുകൾ അനുസരണമില്ലാതെ ചുറ്റും പാഞ്ഞു നടന്നു.കാഴ്ചകൾ കാണേണ്ടാന്ന് മനസ്സ് മന്ത്രിക്കുമ്പോഴും കണ്ണ് അനുസരിച്ചില്ല. ഭീതിയേറിയ കാഴ്ച്ചകൾ വീണ്ടും വീണ്ടും വീക്ഷിച്ചു.


കോളേജിൽ നിന്ന് ഒത്തിരി തവണ മോർജറിയും ശവങ്ങളും കണ്ടിട്ടും അതിൽ നിന്നെല്ലാം ഓരോന്ന് വീക്ഷിച്ചു പഠിച്ചെങ്കിലും ഈ കാഴ്ച്ച ഒരു ആദ്യ അനുഭൂതിയായി അനുഭവപ്പെട്ട്. വേണ്ടപ്പെട്ട ആരോ ഇവിടെ കിടക്കുന്ന പോലെയായിരുന്നു അവരുടെ മനസ്സിലേക്ക് ചിന്തകൾ കാട് കയറിയത്.


\"ഇതാണ് ആ സ്ത്രീ.. അല്ല നിങ്ങളുടെ ദൈവം. നിങ്ങളുടെ മകൾക്ക് വേണ്ടി കരൾ നൽകിയത് ഇവരുടേത് ആണ്. രണ്ട് കണ്ണും മറ്റൊരാൾക്ക് വേണ്ടി ദാനം ചെയ്തിട്ടുണ്ട്.\"

മുഖത്തൂടെ വെള്ളപുതച്ച ഒരു ശരീരത്തിനടുത്തെത്തിയതും ഡോക്ടർ നിന്ന് കൊണ്ട് ഇവർക്ക് അഭിമുഖമായി തിരിഞ്ഞു കൊണ്ട് പറഞ്ഞു.

\"ഞങ്ങൾക്ക്...\"(കാശി )

\"കാണണം എന്നല്ലേ... മ്മ്..\"(ഡോക്ടർ )

അടുത്ത് നിൽക്കുന്ന നൈസിനോട് ആ തുണി മാറ്റി കൊടുക്കാൻ കണ്ണ് കൊണ്ട് ആഗ്യം കാണിച്ചു പറഞ്ഞു.
അതനനുസരിച്ചു നൈസ് ആ തുണി മാറ്റിയതും അവർ ഒന്നൂടെ ആ ശവത്തിന്റെ അടുത്തേക്ക് നീങ്ങി. അച്ഛനും കാശിയും ഭദ്രയും ആ ശരീരത്തെ ഇത്തിരി നേരം നോക്കി നിന്ന്. കണ്ണടക്കം ചുഴുന്നെടുത്ത ആ മുഖം അധികം കാണാൻ അവർക്ക് കഴിഞ്ഞില്ല.ഇന്ന് വരെ കണ്ടതിൽ വെച്ച് ഏറ്റവും വൃകൃതമായ രൂപം. അവർ ഒറ്റ നോട്ടത്തിൽ തന്നെ മുഖം തിരിച്ചു. അവരുടെ പ്രതികരണം മനസിലായി നൈസ് വേഗം തുണി മുഖത്തേക്ക് തന്നെ ഇട്ടു.


\"ഇവരാണ് അത്. നിങ്ങൾ നിർബന്ധിച്ചത് കൊണ്ട് മാത്രമാണ്. ഇതിനുള്ളിൽ ആളുകളെ കയറ്റാൻ പോലും പെർമിഷൻ ഇല്ല. നിങ്ങളുടെ സ്പെഷ്യൽ റെക്കമെന്റേഷൻ കൊണ്ടാണ്.ഇനി വരൂ ലച്ചു ഉണർന്നിട്ടുണ്ടാകും ..\"

എന്ന് പറഞ്ഞോണ്ട് ഡോക്ടർ തിരിച്ചു നടന്നു. ഇവർ പിറകേയും. ഡോറിന്റെ അടുത്തെത്താൻ ആയതും ഭദ്ര കാശിയെ തോണ്ടി. അവൻ എന്തെന്ന അർഥത്തിൽ തിരിഞ്ഞു നോക്കി.

\"കീർത്തി അവൾ... അവളോടെ...\" (ഭദ്ര )

അപ്പോഴാണ് എല്ലാവരും കീർത്തിയെ നോക്കിയത്. എല്ലാവരും കൂടി അകത്തേക്ക് തന്നെ പോയി നോക്കി.

അപ്പോ കണ്ടത് ആ ശവത്തിൽ കെട്ടിപിടിച്ചു കൊണ്ട് കിടക്കുന്ന കീർത്തിയെ ആണ്.


\"കുട്ടി എന്താ ഈ കാണിക്കുന്നേ..\"
ഡോക്ടർ ഓടി വന്നു അവളെ പിടിച്ചു മാറ്റി.പക്ഷെ അപ്പോഴാണ് മനസിലായത് അവളുടെ ബോധം മറഞ്ഞിരുന്നെന്ന്.എല്ലാവരും കൂടി അവളെ പൊക്കിയെടുത്ത് ഹോസ്പിറ്റലിന്റെ ഉള്ളിലേക്ക് കൊണ്ട് പോയി.

ഡോക്ടർ പരിശോധിച്ച ശേഷം bp കൂടിയതാണെന്ന് പറഞ്ഞു. അതിനുള്ള മരുന്നും കൊടുത്ത് അവൾ ഉണരുന്നതിനായി കാത്തിരുന്നു.

ആ നേരം കൊണ്ട് ലച്ചു കണ്ണ് തുറന്ന് സംസാരിച്ചിരുന്നു. അവളെ റൂമിലേക്ക് മാറ്റി. എല്ലാവരോടും സംസാരിച്ചു. അവൾക്ക് കരൾ തന്ന സ്ത്രീയേ ഇവർ കണ്ടതെല്ലാം അവളോട് പറഞ്ഞു. മരിച്ചു ജീവനറ്റ് കിടക്കുന്ന ആ വ്യക്തിയോട് ലച്ചു മനസ്സുരുകി നന്ദി പറഞ്ഞു.ശരീരത്തിൽ ഓപ്പറേഷൻ നടന്നതിന്റെ വേദനയും ചെറിയ മുറിവുകളും ഉണ്ടെന്നല്ലാതെ മറ്റു കുഴപ്പങ്ങൾ ഒന്നും തന്നെ ലച്ചുവിന് ഇല്ലായിരുന്നു. വീട്ടിൽ പൂർണ്ണ റസ്റ്റ്‌ എടുക്കുമെങ്കിൽ ഡിസ്ചാർജ് എഴുതികൊടുക്കാൻ ഡോക്ടർ തയ്യാറാണെന്ന് പറഞ്ഞതും ഉടനെ ഡിസ്ചാർജ് വേണമെന്നായിരുന്നു ലച്ചുവിന്റെ ആഗ്രഹം.ഡിസ്ചാർജും വാങ്ങി കീർത്തി ഉണരുന്നതും നോക്കി പ്രാർഥനയോടെ വരാന്തയിൽ ഇരുന്ന്.

അപ്പോഴാണ് ഭദ്രക്ക് അവളുടെ വീട്ടിലേക്ക് വിളിച്ചിട്ട് രണ്ട് ദിവസം ആയല്ലോ എന്ന് ഓർമ്മ വന്നത്. പെട്ടന്ന് ലച്ചു വീണപ്പോൾ അവളെ കൊണ്ട് ഓടിയ തിരക്കിൽ ഫോൺ വീട്ടിലാണ് അത് കൊണ്ട് തന്നെ അവർ വിളിച്ചിട്ടുണ്ടാകും ഇവൾക്ക് കിട്ടിയിട്ടില്ല. അങ്ങനെ അവൾ കാശിയുടെ അടുത്തേക്ക് നീങ്ങി.
പതുങ്ങി അവൾ അടുത്ത് വന്നു നിൽകുന്നെ കണ്ടിട്ട് കാശി കണ്ണ് കൊണ്ട് എന്തെ എന്ന് ആഗ്യം കാണിച്ചു. ആദ്യം തോൾ കൊണ്ട് ഒന്നുമില്ലാന്ന് മറുപടി കൊടുത്തെങ്കിലും കുറച്ചു കഴിഞ്ഞവൾ ഫോൺ ചോദിച്ചു.

\"ഫോണോന്ന് തരോ.. വീട്ടിലേക്ക് വിളിക്കാൻ ആണ്.\"

ഉടനെ അവൻ പോക്കറ്റിൽ നിന്ന് ഫോണെടുത്ത് അവൾക്ക് നേരെ നീട്ടി.

\"വീട്ടിൽ എന്ത് പറയും എന്റെ കൂടെ വരുന്നത് പറഞ്ഞിട്ടുണ്ടോ...\"(ഭദ്ര )

\"Noo...\" ഇല്ലാന്ന് അവൾ തലയാട്ടി

\"അപ്പോ എന്ത് പറയും. കള്ളം പറയാൻ അറിയോ നിനക്ക്.\"(കാശി )

\"വിളിച്ചു നോക്കട്ടെ.. എന്താ തോന്നുന്നേ അത് പറയും അപ്പോൾ..\"

എന്ന് പറഞ്ഞു അവൾ ഫോൺ കൊണ്ട് പുറത്തേക്കിറങ്ങി.

ആദ്യത്തെ രണ്ട് റിങ്ങിന് ശേഷം അച്ഛൻ ഫോണെടുത്ത്.

അച്ഛൻ :- ഹലോ... മോനെ എന്തൊക്കെ ഉണ്ട് പാട്.

അവളെന്തെങ്കിലും പറയുന്ന മുമ്പ് അച്ഛൻ സംസാരിച്ചിരുന്നു.

\"ഭദ്ര :- മോനല്ല അച്ഛാ മോളാണ്.. ഞാനാ ഇത് ഭദ്ര.

\"അച്ഛൻ :- നീയോ... നീ എങ്ങനെ അവന്റെ അടുത്ത്. അവൻ അവന്റെ കുടുംബത്തിലേക്ക് പോയതല്ലേ... അല്ല നിന്റെ ഫോൺ ഇന്നലെ മുതൽ എവിടെയാ എത്ര തവണ വിളിച്ചു.. നിന്റെ അമ്മ ആകെ പേടിച്ചിരിക്കാണ്. നീ ഇപ്പൊ എവിടെയാ...


ഒറ്റ ശ്വസത്തിൽ ആയിരുന്നു ഇതെല്ലാം അച്ഛൻ ചോദിച്ചത് . ആ ചോദ്യങ്ങളിൽ നിറഞ്ഞു തുളുമ്പുന്നുണ്ടായിരുന്നു ഒരച്ഛന്റെ സ്നേഹവും കരുതലും എല്ലാം.

ഭദ്ര :- ന്റ അച്ഛാ ഒന്ന് സാവകാശം ചോദിക്കോ എങ്കിൽ അല്ലെ എനിക്ക് പറയാൻ പറ്റൂ..

അച്ഛൻ :- ന്റ മോള് ഒന്ന് പറ. അച്ഛൻ അച്ഛന്റെ ആവലാതി കൊണ്ട് ചോദിച്ചതല്ലേ...


ഭദ്ര :- ആ... അന്ന് കാശിയേട്ടൻ കുടുംബത്തിലേക്ക് പോരുമ്പോ അനിത്തിയായ ന്റ കൂട്ടുകാരി കീർത്തിയെ കൂട്ടാൻ കോളേജിൽ വന്നിരുന്നു.

അച്ഛൻ :- ആ.. അവൻ പറഞ്ഞിരുന്നു അത് വഴി പോകുമെന്ന്.

ഭദ്ര :- ആ.. അപ്പോ എന്നോട് ചോദിച്ചു അച്ഛനിം അമ്മയേയും അനിയത്തിയേയും ഒക്കെ കാണണമെങ്കിൽ പോരെ എന്ന്. എനിക്കും ലീവ് ഉണ്ട് രണ്ട് day. ഒറ്റക്ക് വീട്ടിൽ വന്നാൽ മുതലാവില്ലാന്ന് കരുതി ഹോസ്റ്റലിൽ തന്നെ നിൽക്കാൻ തീരുമാനിച്ചേ ആയിരുന്നു. ആ കീർത്തി കൂടി നിർബന്ധിച്ചപ്പോ അവരെ കൂടെ പോന്നു. അച്ഛൻക്ക് അവിടെ എത്തിയിട്ട് വിളിച്ചു പറയാന്നു കരുതി. പക്ഷെ...


അച്ഛൻ :- പിന്നെന്തേ മോളെ.

ഭദ്ര :- വീട്ടിലെത്തി കാശിയേട്ടൻ സത്യങ്ങൾ ഒക്കെ പറഞ്ഞപ്പോൾ തന്നെ ചെറിയ അനിയത്തി ബോധം കെട്ട് വീണു. പിന്നെ അവളെ എല്ലാവരും കൂടി ഹോസ്പിറ്റലിൽ എത്തിച്ചു. അപ്പോൾ ഞാൻ ഫോൺ എടുക്കാൻ മറന്നു.........


അങ്ങനെ അവൾ എല്ലാം പറഞ്ഞു. ഇന്ന് കീർത്തി വീണതും അവൾ ഉണർന്നിട്ട് അമ്മയെ കാണാൻ പോകാൻ തീരുമാനിച്ചതും അങ്ങനെ എല്ലാം പറഞ്ഞു.

അച്ഛൻ :- ന്റ മോള് അവരെ കൂടെ തന്നെ നിൽക്കണം. വേണ്ട സഹായങ്ങൾ ഒക്കെ ചെയ്യണം.രണ്ട് day ക്ലാസ്സ്‌ ലീവ് ആയാലും കുഴപ്പമില്ല. അവരുടെ പ്രശ്നങ്ങൾ ഒക്കെ തീർന്ന് ഹാപ്പിയാക്കിയിട്ട് തിരിച്ചു പോയാൽ മതി.നമുക്ക് വേണ്ടി എത്ര വലിയ കാര്യങ്ങൾ ചെയ്തവൻ ആണ് കാശിമോൻ. നിനക്കോ ഞങ്ങൾക്കോ ഒന്നും ഇപ്പോ ആ അഭിയുടെ ശല്യം ഇല്ലാ. അവനും ഇപ്പോ നല്ലവനായിട്ടുണ്ട് അതൊക്കെ കാശിമോൻ കാരണമാ..

ഭദ്ര :- ആ അച്ഛാ... ഞാൻ നാളെ തിരിച്ചു പോകൂ... കീർത്തി ഒക്കെ ആണെങ്കിൽ ഒന്നിച്ചും. പിന്നെ ന്തൊകെ അവിടത്തെ വിശേഷം... ചേച്ചിപ്പെണ്ണ് വിളിച്ചീനോ...

അങ്ങനെ പിന്നെ സംസാരം ഒരു മണിക്കൂറോളം നീണ്ടു. അച്ഛനും മോളും പിന്നെ അമ്മയും മോളും പിന്നെ ചേച്ചി ദേവിമോളും അങ്ങനെ അങ്ങനെ നാട്ടിലേയും വരമ്പിലേയും പറമ്പിലേയും വിശേഷങ്ങൾ നീണ്ടു പോയി.

കുറേ കഴിഞ്ഞു ഒരു നൈസ് വന്നു ഭദ്രയെ തോണ്ടിയപ്പോളാണ് ഫോൺ call നിർത്തിയത്.

\"കീർത്തി ഉണർന്നിട്ടോ.. ഇപ്പോ കുഴപ്പം ഒന്നുമില്ല. വീട്ടിൽ പോകാമെന്നു ഡോക്ടർ പറഞ്ഞിട്ടുണ്ട്.\"

എന്ന് പറഞ്ഞോണ്ട് ആ നൈസ് പോയി.


ഭദ്ര നേരെ കാശ്ശിയോടും അച്ഛനോടും ലച്ചൂനോടും ഇത് പറഞ്ഞു.. എന്നിട്ട് എല്ലാവരും ഒന്നിച്ചു കീർത്തിയെ കണാൻ കയറി.അവർ റൂമിലേക്ക് കയറിയതും ഭദ്രയെ കെട്ടിപിടിച്ചു കൊണ്ട് കീർത്തി പൊട്ടികരഞ്ഞു.

കാശിയും അച്ഛനും ലച്ചും ഭദ്രയും മാറി മാറി അവളോട് കാര്യം തിരക്കിയെങ്കിലും കരച്ചിലിന്റെ ശക്തി കൂടി എന്നല്ലാതെ അവൾ ഒന്നും പറഞ്ഞില്ല. പിന്നെ ഭദ്ര എല്ലാവരോടും പറഞ്ഞു.

അവൾ കരയട്ടെ... എന്താണെങ്കിലും കുറേ കരഞ്ഞു തീരുമ്പോൾ ആ സങ്കടം പങ്കുവെച്ചോളും. എന്ന് പറഞ്ഞു കൊണ്ട് ഭദ്ര അവളെ ഒന്നൂടെ ചേർത്ത് പിടിച്ചു. അവളെ കൊണ്ട് പറ്റുന്ന അത്ര കീർത്തിയെ ചേർത്ത് പിടിച്ചു. അങ്ങനെ തന്നെ അവളെ വണ്ടിയിലേക്ക് കയറ്റി.
അവൾ കരഞ്ഞു കരഞ്ഞു തളർന്നു ഭദ്രയുടെ തോളിലേക്ക് ചാഞ്ഞു.

കാശി ഡ്രൈവിങ് സീറ്റിൽ കയറി.

\"ഏട്ടാ...\" ഡോർ അടക്കാൻ നിന്ന കാശിയെ ബാക്കിൽ നിന്ന് കീർത്തി വിളിച്ചു.

\"എന്തെ......\" (കാശി )

\"എങ്ങോട്ടാ....\" (കീർത്തി )

ഇടറി ഇടറിയായിരുന്നു അവൾ ഓരോ വാക്കും പറഞ്ഞത്.

\"നീ പറയുന്ന പോലെ വീട്ടിലേക്ക് പോണോ അതോ അമ്മയുടെ അടുത്തേക്കോ...\" (കാശി )

\"അമ്മയുടെ അടുത്തേക്ക്.....\"

എന്ന് പറഞ്ഞു തീർന്നപ്പോയെക്കും അവൾ ഭദ്രയുടെ ദേഹത്തേക്ക് ചാഞ്ഞു. അവളുടെ കണ്ണുനീർ അറിയിച്ചു കൊണ്ട് ഒരു നനവ് ഭദ്രയുടെ ദേഹത്ത് പടർന്നു. ആ നനവ് ഒരു നോവായ് അവളുടെ മനസ്സിലും.


തുടരും ❤‍🩹.



💛💛💛💛💛💛💛💛💛💛💛💛💛💛💛💛💛

പലരും പലപ്പോഴും ചോദിക്കുന്നുണ്ട് കാശിഭദ്ര എന്ന ടൈറ്റിൽ കൊടുത്തിട്ടും അവരൊന്നിച്ചുള്ള സീൻ അധികം ഇല്ലല്ലോ എന്ന്. ഒരു പ്രണയ കഥയാണെങ്കിലും വെറും പ്രണയവും പൈങ്കിളിയും ചേർത്ത് എഴുതാൻ ഞാൻ ആഗ്രഹിക്കുന്നില്ല. ഓരോ ജോടികളും അവരുടെ കുടുംബവും സൗഹൃദവും അതാണ് ഞാൻ എഴുതാൻ ആഗ്രഹിക്കുന്നതും ഇത്രനാൾ എഴുതിയതും. കുടുംബബന്ധങ്ങൾക്കും സൗഹൃദകൂട്ടങ്ങൾക്കും ഒത്തിരി വില കല്പ്പിക്കുന്നു. ഓരോ കഥയിലും ഓരോ തരത്തിലുള്ള കുടുംബത്തെ ചിത്രീകരിക്കാൻ കൊതിക്കുന്നുണ്ട്. വിത്യസ്ത സൗഹൃദങ്ങളും.

റൊമാന്റിക് scean കുറച്ചു വലിച്ച് വാരി എഴുതിയാൽ വായിക്കാൻ ആളുകൾ കൂടുമെന്ന് അറിയാം. എന്നാലും അതിലുപരി ഞാൻ ഇഷ്ട്ടപെടുന്ന രീതി ഞാൻ തിരഞ്ഞെടുക്കുന്നു. പ്രണയം കുടുംബത്തിന്റെ ഘണ്ണികയാണ്. 


*വീട്ടുകാരുടെ എതിർപ്പുകൾ വകവെക്കാതെ ആരുടേയും പിന്തുണയില്ലാതെ ഒത്തിരി ചീത്തകൾ കേട്ട് ആരെയും കാണാതെ ഓരോ പാർട്ടും എഴുതുമ്പോൾ ഒരു പ്രതീക്ഷയാണ് കാത്തിരിപ്പാണ് ഒരു വായനക്കാരി അല്ലെങ്കിൽ വായനക്കാരൻ എനിക്ക് വേണ്ടി കഥക്ക് വേണ്ടി കഥാപാത്രങ്ങൾക്ക് വേണ്ടി രണ്ട് വരി കുറിക്കുമെന്ന്. Pleas ആയിച്ചിട്ടങ് പോകരുത് ഇമോജിയിൽ ഒതുക്കാതെ മോശമാണെങ്കിലും നല്ലതാണെങ്കിലും വായിച്ചപ്പോ എന്ത് തോന്നുന്നോ അത് ഒന്ന് പറയണേ 🙏... അഭിപ്രായം പറയാൻ അറീലാന്ന് പലരും പറഞ്ഞു.വായിച്ചപ്പോ നിങ്ങൾക്ക് എന്ത് തോന്നിയോ അത് പറഞ്ഞാൽ തോന്നി. ന്തായാലും ഒന്നും തോന്നതിരിക്കില്ലലോ... 🥹🙏🙏pleas......*

💛💛💛💛💛💛💛💛💛💛💛💛💛💛💛


എന്റെ കഥകൾ.

(തുടർകഥകൾ )


✳️ഭൂമിയും സൂര്യനും(pdf റെഡി )
✳️റൂഹിന്റെ സ്വന്തം(pdf റെഡി )
✳️ആരാണവൾ എൻ മാലാഖ.(pdf റെഡി )
✳️ACP അരുന്ധതി ദേവി IPS(pdf റെഡി )
✳️സ്നേഹതൂവൽ (pdf റെഡി )
✳️ഹൃദയതാളം (pdf റെഡി )
✳️പറയാതെ (pdf റെഡി 
✳️കാശിഭദ്ര 
✳️seven queens


Full പാർട്ട്‌ (ചെറുകഥകൾ )

✳️ഒറ്റപ്പെടൽ
✳️ഇഷ്ട്ട കൂട്ടുകാരി
✳️ ന്റ പാറു
✳️dont mom dontu
✳️അസ്‌തമിക്കാത്ത കുഞ്ഞിളം പ്രതീക്ഷ
✳️ആഴക്കടൽ നൽകിയ കാത്തിരിപ്പ്
✳️ അലിഞ്ഞു ചേർന്ന ദിനങ്ങൾ ✳️നിലക്കാത്ത സ്നേഹം
✳️നാട്ടിൽ പാട്ടായ കല്യാണം
✳️ഒന്നാം ക്ലാസ്സിലെ ആദ്യ ടീച്ചർ
✳️ അച്ചും ലച്ചും പിന്നെ ഞാനും
✳️നിലാവ്
✳️ആത്മഹത്യ
✳️മാതൃഹൃദയം
✳️പോറ്റുമ്മ
✳️ഇണക്കുരുവികൾ
✳️എടുത്ത് ചാറ്റത്തിന്റെ ചിലാവർത്തികൾ
✳️കൂടെപ്പിറപ്പിന്റെ തീരാനോവ്
✳️പ്രണയത്തിൽ പൂത്ത ഭ്രാന്ത്‌ ✳️ബാല്യത്തിന്റെ ഡയറി
✳️വൃദ്ധസദനത്തിന്റെ അകമ്പഴിക്കുള്ളിൽ
✳️വൈകി വന്ന വസന്തം
✳️സഖാവിന്റെ മരണം.
✳️തിരിച്ചറിവ്.

*ഇതിലേതെങ്കിലും വായിക്കണമെങ്കിൽ dm or group ചോദിച്ചോളൂട്ടാ.....

Inste id :- @_jifni_


💛💛💛💛💛💛💛💛സ്നേഹത്തോടെ jifni പൊന്മുണ്ടം 💛💛💛💛💛💛

കാശിഭദ്ര 29

കാശിഭദ്ര 29

4.6
2569

*🖤കാശിഭദ്ര🖤*🖋️jifnipart 29______________________________________\"നീ പറയുന്ന പോലെ വീട്ടിലേക്ക് പോണോ അതോ അമ്മയുടെ അടുത്തേക്കോ...\" (കാശി )\"അമ്മയുടെ അടുത്തേക്ക്.....\"എന്ന് പറഞ്ഞു തീർന്നപ്പോയെക്കും അവൾ ഭദ്രയുടെ ദേഹത്തേക്ക് ചാഞ്ഞു. അവളുടെ കണ്ണുനീർ അറിയിച്ചു കൊണ്ട് ഒരു നനവ് ഭദ്രയുടെ ദേഹത്ത് പടർന്നു. ആ നനവ് ഒരു നോവായ് അവളുടെ മനസ്സിലും.\"നിനക്ക് ക്ഷീണം ഉണ്ടെങ്കിൽ അത് മാറിയിട്ട് മതി അമ്മയുടെ അടുത്തേക്ക് \" ഡ്രൈവിങ്ങിൽ ശ്രദ്ധ കൊടുത്ത് കൊണ്ട് കാശി പറഞ്ഞു.\"എന്നേക്കാൾ തളർന്നു പോയിട്ടുണ്ടാകും അമ്മ ഇപ്പോ... സമാദാനിപ്പിക്കാനും കൂട്ടിരിക്കാനും എന്നേക്കാൾ ആളുകൾ വേണ്ടത് ഇപ്പോ അമ്മക്കാണ്.\"  ഭദ്രയുടെ