കാശിഭദ്ര 29
*🖤കാശിഭദ്ര🖤*
🖋️jifni
part 29
______________________________________
\"നീ പറയുന്ന പോലെ വീട്ടിലേക്ക് പോണോ അതോ അമ്മയുടെ അടുത്തേക്കോ...\" (കാശി )
\"അമ്മയുടെ അടുത്തേക്ക്.....\"
എന്ന് പറഞ്ഞു തീർന്നപ്പോയെക്കും അവൾ ഭദ്രയുടെ ദേഹത്തേക്ക് ചാഞ്ഞു. അവളുടെ കണ്ണുനീർ അറിയിച്ചു കൊണ്ട് ഒരു നനവ് ഭദ്രയുടെ ദേഹത്ത് പടർന്നു. ആ നനവ് ഒരു നോവായ് അവളുടെ മനസ്സിലും.
\"നിനക്ക് ക്ഷീണം ഉണ്ടെങ്കിൽ അത് മാറിയിട്ട് മതി അമ്മയുടെ അടുത്തേക്ക് \" ഡ്രൈവിങ്ങിൽ ശ്രദ്ധ കൊടുത്ത് കൊണ്ട് കാശി പറഞ്ഞു.
\"എന്നേക്കാൾ തളർന്നു പോയിട്ടുണ്ടാകും അമ്മ ഇപ്പോ... സമാദാനിപ്പിക്കാനും കൂട്ടിരിക്കാനും എന്നേക്കാൾ ആളുകൾ വേണ്ടത് ഇപ്പോ അമ്മക്കാണ്.\"
ഭദ്രയുടെ തോളിൽ നിന്ന് തല ഉയർത്താതെ കീർത്തി പറഞ്ഞു.
\"അമ്മെക്കെന്തെ....\" (ലച്ചു )
ഒലിച്ചിറങ്ങുന്ന കണ്ണുനീരിനെ തുടച്ചു മാറ്റി കൊണ്ട് കീർത്തി തല ഉയർത്തി.
\"ലച്ചൂ... നിന്റെ ഈ ജീവൻ തന്നത് ആരാന്ന് അറിയോ...\"
ലച്ചൂന്റെ കവിളിൽ തലോടി കൊണ്ട് ചോദിച്ചു.
\"ആരാ.... നിനക്ക് അറിയോ ആ സ്ത്രീയെ....\" കീർത്തിയുടെ സംസാരം കേട്ട ഉടനെ കാശി കാർ ഒരു സൈഡിൽ നിർത്തി കൊണ്ട് ബാക്കിലേക്ക് നോക്കി ചോദിച്ചു.
\"വെറും ഒരു സ്ത്രീ അല്ല അത്., എന്നേയും ഏട്ടനേയും ഒക്കെ ജനിച്ചപ്പോൾ ആദ്യമായി എറ്റു വാങ്ങിയ കൈകൾ ആണ് ആ സ്ത്രീയുടേത്.\" അത് പറയുമ്പോൾ അവളുടെ വാക്കുകൾ ഇടറി.
\"മനസിലായില്ലേ... നമ്മുടെ അമ്മൂമ... അമ്മയുടെ അമ്മ. കുറച്ചു കാലങ്ങളായി അമ്മയുടെ കൂടെ ഹൃദയാലയത്തിൽ തന്നെയാണ്. ഞാൻ പോകുമ്പോയെല്ലാം എന്നെ സ്നേഹം കൊണ്ട് മൂഡാറുണ്ട്. ഈ മരണം അമ്മയെ തകർത്തീട്ടുണ്ടാകും. അമ്മക്കുള്ള ഏക കൂട്ടായിരുന്നു. അമ്മക്ക് അമ്മൂമ്മയും അമ്മൂമ്മക്ക് അമ്മയും. അവർക്ക് അവരെ ഒള്ളൂ..\"(കീർത്തി )
\"ഏട്ടാ വണ്ടി വേഗം എടുക്ക്..... എനിക്ക് അവസാനമായി ഒന്ന് കാണണം.\"(ലച്ചു )
\"അതേ മോനെ.... സ്ഥാനം കൊണ്ട് എനിക്കും അമ്മയാണ്. ഇന്ന് വരെ ഞാൻ ആ സ്ഥാനത്ത് കണ്ടിട്ടില്ല. ഇപ്പോ കണ്ടിട്ട് തിരിച്ചറിയുന്ന പോലുമില്ല... വേഗം വണ്ടി എടുക്ക്.\" (അച്ഛൻ )
എല്ലാരും വണ്ടിയെടുക്കാൻ പറഞ്ഞപ്പോൾ കീർത്തി പറയുന്ന വഴികളിലൂടെ കാശി വണ്ടി ഓടിച്ചു.
\'ന്റ കണ്ണാ എന്ത് പരീക്ഷണമാണ് ഇത്. ഈ കുടുംബത്തെ ഇനിയും സങ്കടപ്പെടുത്തല്ലേ.. ഇതോടെ നിർത്തണേ നിന്റെ ഈ തമാശകൾ.\'
ഭദ്ര ഒന്നും മിണ്ടാതെ കണ്ണനോട് മനസ്സിൽ ഉരുകി പ്രാർത്ഥിക്കുകയായിരുന്നു.ഇനിയെങ്കിലും സങ്കടങ്ങളിൽ നിന്ന് ആ കുടുംബത്തെ കരകയറ്റാൻ.
വണ്ടി ചെന്ന് ഒരു കെട്ടിടത്തിന്റെ മുന്നിൽ നിർത്തി. കുറേ ആളുകൾ വരികയും പോകുകയും ചെയ്യുന്നുണ്ട്. കൂടി നിൽക്കുന്നവരുടെ എല്ലാം മുഖം സങ്കടത്തിൽ ആഴ്ന്നിട്ടുണ്ട്.
വാടക കസേരകളിൽ ആളുകൾ സ്ഥാനം ഉറപ്പിച്ചിട്ടുണ്ട്. വന്നിരിക്കുന്നവർക്ക് വൈയിലും മഴയും കൊള്ളാതിരിക്കാൻ നീലട്ടാർപായി വരഞ്ഞു കെട്ടിയിട്ടുണ്ട്.അകത്ത് നിന്ന് ഏതൊക്കെ മന്ത്രങ്ങളും പ്രാർത്ഥനയും കേൾക്കാം. ആരുടെ ഒക്കെയോ തേങ്ങിയ കരച്ചിലും. പുകഞ്ഞ് നീറിയ കുന്തിരിക്കത്തിന്‍റെ മടുപ്പിക്കുന്ന മണം തങ്ങി നില്‍ക്കുന്നുണ്ട് അവിടമാകെ.
വിറക്കുന്ന കാലുകളാൽ അവർ മുറ്റത്തേക്ക് പ്രവേശിച്ചു.
*\"എന്ത് വിധിയാണിത്. ആ അമ്മക്ക് മോളും മോൾക്ക് അമ്മയും മാത്രം ഉണ്ടായിരുന്നുള്ളൂ... ദൈവം ഇത്ര കണ്ണുള്ളവൻ ആണല്ലോ... ഒരാളെ ഒറ്റക്ക് തനിച്ചാകിയില്ലല്ലോ... രണ്ടാളെയും ഒരു ദിവസം തന്നെ\"*
*\"അതന്നെ.... ആ അമ്മ എന്തൊക്കെ ദാനകർമ്മങ്ങൾ ചെയ്തിട്ടുണ്ട്. അതാ ശവം എടുക്കാൻ ഒരു ദിവസം പിടിച്ചേ... \"*
*\"ആ മരിച്ച മോൾക്ക് മക്കളും ഭർത്താവും ഒക്കെ ഉണ്ടല്ലോ... അവസാനമായി ബോഡി കാണാൻ എങ്കിലും തെറ്റും തിരക്കും മാറ്റി വെച്ച് ഒന്ന് വന്നൂടെ.\"*
*\"ഇടക്ക് എപ്പോളോ വലിയ മോള് കാണാൻ വരാറുണ്ടായിരുന്നു. അവർ അറിഞ്ഞിട്ടില്ലേ മരിച്ചത് .\"*
*\"അറിയാതിരിക്കോ... രോഗിയായി കിടക്കാൻ തുടങ്ങീട്ട് കാലം എത്ര ആയി. എന്നും പറയും മക്കളെ കാണണമെന്നു. ആ ആഗ്രഹവും നടക്കാതെ കണ്ണടക്കേണ്ടി വന്നല്ലോ... എന്ത് കഷ്ട്ടം \"*
ആൾ കൂട്ടത്തിൽ ആരൊക്കെ കൂടിയുള്ള സംസാരം കയറി പോകുന്ന ഇവരുടെ ചെവിയിൽ മുഴങ്ങി. അമ്മൂമ്മക്കൊപ്പം തങ്ങൾക്ക് ജീവൻ നൽകിയ നൊന്തു പ്രസവിച്ച തന്റെ അമ്മയും ഈ ലോകത്തോട് വിടപറഞ്ഞിട്ടുണ്ടെന്ന് മനസിലായതും കാലുകൾ നിക്ഷലമായി. കീർത്തിയെ കാശിയും ലച്ചുവിനെ ഭദ്രയും താങ്ങിപിടിച്ചു.ആ സംസാരിക്കുന്നവരെ ഒന്ന് നോക്കി കൊണ്ട് അവർ അഞ്ചാളും അകത്തേക്ക് കയറി.
ആ വലിയ ഹാളിന്റെ നടുക്ക് മൂന്ന് തുണികഷ്ണത്തിൽ പൊതിഞ്ഞു വെച്ച ശരീരം കാണെ കാശ്ശിയുടേയും നിയന്ത്രണം വിട്ടു. കീർത്തിയെ താങ്ങിപ്പിടിച്ച കരങ്ങൾ വിട്ട് കൊണ്ട് അവൻ ആ അമ്മയുടെ ശവത്തിന്റടുത്തേക്ക് നടന്നു.
\"അമ്മേ.......\" വിങ്ങി ഇടറുന്ന ശബ്ദത്തിൽ വിളിച്ചു. ആ കാലുകളിൽ കയ്യമർത്തി മനസ്സിൽ ഒരായിരം മാപ്പർപ്പിച്ചു.ഒരിക്കലും അമ്മ കേൾക്കില്ലാന്ന് അറിയാമെങ്കിലും വീണ്ടും വീണ്ടും അവന്റെ നാവ് മാപ്പ് മാപ്പ് എന്നതുരവിട്ടു.
അവന്റെ കണ്ണുനീർ തുള്ളികൾ വെള്ളത്തുണികളിൽ നനവ് പടർത്തി.
അതേ അവസ്ഥയായിരുന്നു ലച്ചുവിന്റേതും അമ്മ മരിച്ചെന്നു സത്യത്തിൽ കണ്ണുനീർ ചാലിട്ടൊഴുകി. അമ്മക്കും അമ്മൂമ്മക്കും അരികിൽ ചെന്ന് ഒരു തേങ്ങി കരച്ചിലിലൂടെ കവിളിൽ ഓരോ മുത്തം കൊടുത്ത്.
\"ജീവിച്ചിരിക്കെ ഒത്തിരി ആഗ്രഹിച്ചില്ലേ അമ്മേ ഇത്. ഈ മോള് പാപിയാ എല്ലാവരേയും കഷ്ടപ്പെടുത്തിയിട്ടേ ഒള്ളൂ.. ഈ അമ്മ മനസ്സും എനിക്ക് മനസിലാക്കാൻ കഴിഞ്ഞില്ല എന്നോട് ക്ഷമിക്ക് അമ്മേ.... ഇനിയെന്നും അമ്മയുടെ പിഞ്ചുകുഞ്ഞായി കഴിയാൻ ഒത്തിരി കൊതിച്ചതാ... ഈ മോള് ഇത്രകാലം തിരിഞ്ഞു നോക്കാത്തതിനുള്ള ശിക്ഷയാണോ ഇത്. ഞാൻ വന്നപ്പോഴേക്കും കണ്ണടച്ച് കിടക്കുന്നത്... അമ്മൂമ്മേ... തോൽപ്പിച്ചു കളഞ്ഞല്ലോ ഒരിക്കെ പോലും കാണാൻ വരാത്ത ഈ കൊച്ചു മോൾക്ക് ജീവൻ തന്ന് അങ്ങട്ട് പോയി അല്ലെ.ഈ.. കൊ....ച്ചു...മോളോട്... ദേ.. ഷ്യ.. മാ ....\"
കരഞ്ഞു കരഞ്ഞു അവളുടെ വാക്കുകൾ പുറത്ത് വരാതെയായി. ഒരു മൂലയിൽ പലതും ചിന്തിച്ചു കൂട്ടിരുന്നു.
പക്ഷെ ; കീർത്തി ഇവിടെ വന്നത് മുതൽ ഒരിറ്റ് കണ്ണുനീർ പോലും ഉറ്റിയിട്ടില്ല. താങ്ങിപിടിച്ചു കൊണ്ട് കീർത്തിയെ ഭദ്ര ശവശരീരങ്ങൾക്ക് അടുത്തിരുത്തി. എങ്ങോട്ടോ നോക്കി ഇരിക്കാ എന്നല്ലാതെ ഒരു ചലനവും അവളിൽ ഉണ്ടായില്ല.
മക്കൾ മൂന്നാളുടേയും അവസ്ഥ കണ്ട് കൂടി നിൽക്കുന്നവരുടെ കണ്ണ് നിറഞ്ഞു. എല്ലാവരേയും നോവിച്ചത് കീർത്തിയുടെ അവസ്ഥയായിരുന്നു.
ഭദ്രയും ആകെ തളർന്ന അവസ്ഥയിൽ ആയിരുന്നു. കാണാൻ ഒത്തിരി കൊതിച്ച വ്യക്തിയുടെ ജീവനറ്റ ശരീരം കാണേണ്ടി വന്നല്ലോ..
ഒരു വട്ടം ഒരേ ഒരുവട്ടം ജീവനറ്റ തന്റെ ഭാര്യയേയും അവളുടെ അമ്മയേയും കണ്ട് അച്ഛൻ മുറ്റത്തേക്കിറങ്ങി. ആളൊഴിഞ്ഞ ഒരു ഭാഗത്തിരുന്നു. തന്റെ താലിചാർത്തി കയറിവന്നവൾ. തന്റെ മൂന്ന് മക്കൾക്ക് ജന്മം നൽകിയവൾ.. ഒത്തിരി വയക്കിനിടയിലും സ്നേഹിച്ചവർ.... അങ്ങനെ ഓർക്കാനും വേദനിക്കാനും ഒത്തിരി ഉണ്ടായിരുന്നു. ആർക്കും മുഖം കൊടുക്കാതെ ഓർമകളിലേക്ക് ആണ്ടു പോയി.
\'എന്തിനായിരുന്നു നല്ല കാലം വഴക്ക് കൂടി കഴിഞ്ഞത് .\' ആ ചോദ്യത്തിനുള്ള ഉത്തരം ഇല്ലായിരുന്നു.
കാശിയുടെ കണ്ണിൽ അറിവ് വെച്ചത് മുതൽ ഇവിടം വിട്ട് പോകുന്നത് വരെയുള്ള ഓരോ കാര്യങ്ങൾ ഓടിവന്നു. അമ്മൂമ മിട്ടായി പൊതിയുമായി വരുന്നതും അച്ഛനും അമ്മയും വഴക്കായത് കാരണം അച്ഛനെ കാണാതെ എനിക്കും അമ്മക്കും പലഹാരങ്ങൾ കൊണ്ട് തരുന്നതും. ഒരു സ്നേഹ ചുംബനവും തന്ന് മടങ്ങി പോകുന്നതും. അങ്ങനെ അമ്മൂമ്മയെ കുറിച്ച് ഓർമകൾ കുറവായിരുന്നെങ്കിലും പെറ്റമ്മയെ കുറിചോർക്കാനും മനസ്സ് വിധുമ്പാനും ധാരാളം ഉണ്ടായിരുന്നു.. ഊട്ടുന്നതും ഉറക്കുന്നതും അങ്ങനെ ഓർമകൾ പുറകോട്ട് പോകുമ്പോഴും കണ്ണുനീർ ഉറ്റിവീഴാൻ തുടങ്ങി.
\"ആ കണ്ണുനീർ ശവത്തെ ആശുദ്ധിയാക്കും.ശവത്തെ കിടത്തിയ തുണിയൊക്കെ ആകെ നനയുന്നു. ആരെങ്കിലും ആ ചെക്കനെ ഒന്ന് പിടിച്ചു മാറ്റൂ...\"
ആരോ പറഞ്ഞതും ആരൊക്കെ കൂടി കാശിയെ പിടിച്ചു എഴുന്നേൽപ്പിച്ചു.ഉടനെ തന്നെ കീർത്തിക്ക് അരികിൽ നിന്ന് എണീറ്റ് കൊണ്ട് ഭദ്ര അവനെ പിടിച്ചു കീർത്തിക്ക് അരികിൽ ഇരുത്തി അവളും അവന്റെ അരികിൽ ഇരുന്ന്. ഒരു താങ്ങ് അത്യാവശ്യം ആയതിനാൽ പതിയെ അവൻ അവളുടെ തോളിലേക്ക് ചാഞ്ഞു.
\"ശവസംസ്കാരത്തിന് സമയമായി. ഇനിയും വൈകിക്കാൻ പറ്റില്ല. മോനല്ലേ... പോയി കുളിച്ച് തയ്യാറായിക്കോളൂ ദഹിപ്പിക്കാൻ.\" ഒരാൾ വന്നു കാശിയോട് പറഞ്ഞതും കുറച്ചു നേരത്തെ മൗനത്തിനു ശേഷം അയാൾക്ക് തലയാട്ടി സമ്മദം അറിയിച്ചു കൊണ്ട് അവൻ എണീക്കാൻ ശ്രമിച്ചു. പക്ഷെ എന്തോ ഒരു ഭാരം അനുഭവപ്പെടുന്ന പോലെയായിരുന്നു.ശരീരമാകെ കുഴയുന്ന പോലെ.. മനസ്സിന് ബലം നൽകി കൊണ്ട് അവൻ എണീറ്റു.
\"ആർകെങ്കിലും അവസാനമായി കാണണോ.. ഇപ്പോ എടുക്കും.\"
ഒരു സ്ത്രീ പറഞ്ഞതും എല്ലാവരും മക്കളെ മൂന്നാളെയും നോക്കി. കീർത്തിക്ക് ഏതൊരു ഭാവമാറ്റവും ഇല്ലാ. ലച്ചു വേഗം അമ്മക്ക് അരികിലേക്ക് നീങ്ങി. മറ്റൊരു സ്ത്രീ രണ്ട് പേരുടെയും മുഖത്തെ വെള്ളതുണി മാറ്റി കാണിച്ചു കൊടുത്ത് ഒരു പൊട്ടികരച്ചിലിലൂടെ അവൾ അവർക്ക് മുത്തം നൽകി. ഒന്ന് നോക്കുക മാത്രം ചെയ്ത് കൊണ്ട് കാശി കുളിക്കാൻ പോയി.
അമ്മക്കൊപ്പം അവിടെ താമസിക്കുന്ന ഒരു സ്ത്രീ കീർത്തിക്ക് അരികിലേക്ക് വന്നു കീർത്തിയുടെ ഇരിപ്പ് കണ്ടിട്ട്. എല്ലാവർക്കും പേടിയാകാൻ തുടങ്ങി.
\"കീർത്തി മോളെ..\" അവളുടെ കയ്യിൽ പിടിച്ചു കൊണ്ട് വിളിച്ചു.
കീർത്തി അവളുടെ ദൃഷ്ട്ടി ആ കൈകളിലേക്ക് മാറ്റി എന്നല്ലാതെ ഒന്നും ഉണ്ടായില്ല.ഒരു ചലനം പോലും
തുടരും. ❤🩹
ഇത്തിരി സങ്കടം ഒക്കെ ഉണ്ടല്ലേ ഈ part. സങ്കടവും സന്തോഷവും ദേഷ്യവും വാശിയും സ്നേഹവും എല്ലാം ജീവിതത്തിന്റെ ഭാഗങ്ങൾ അല്ലെ. ❤🩹
അഭിപ്രായം must ആണ് ട്ടാ 😜
കാശിഭദ്ര 30
*🖤കാശിഭദ്ര🖤*🖋️jifnipart 30______________________________________അമ്മക്കൊപ്പം അവിടെ താമസിക്കുന്ന ഒരു സ്ത്രീ കീർത്തിക്ക് അരികിലേക്ക് വന്നു കീർത്തിയുടെ ഇരിപ്പ് കണ്ടിട്ട്. എല്ലാവർക്കും പേടിയാകാൻ തുടങ്ങി.\"കീർത്തി മോളെ..\" അവളുടെ കയ്യിൽ പിടിച്ചു കൊണ്ട് വിളിച്ചു.കീർത്തി അവളുടെ ദൃഷ്ട്ടി ആ കൈകളിലേക്ക് മാറ്റി എന്നല്ലാതെ ഒന്നും ഉണ്ടായില്ല.ഒരു ചലനം പോലും.\"മോളെ...\"വീണ്ടും അവർ കീർത്തിയെ വിളിച്ചു. ഒരു പാവകണക്കെ അവൾ എണീറ്റു അമ്മക്ക് അരികിലേക്ക് നടന്നു. മുഖത്തെ വെള്ളപുതപ്പ് മാറ്റി രണ്ട് കവിളിലും മാറി മാറി ചുംബിച്ചു.അത് പോലെ അമ്മൂമ്മക്കും അവൾ അവസാനമായി സ്നേഹ ചുംബനം ഏൽക്കി. കണ്ണീരിൽ കുതിർന്ന മുത