Aksharathalukal

ആർദ്ര

പാർട്ട്‌ 18


പിറ്റേന്ന് വൈകിയിട്ട് ചന്തു ഏട്ടന്റെ ബർത്ത്ഡേ പാർട്ടിക്ക് പോയി..അച്ഛനും അമ്മയും റിഥ്വിയും കൂടെ ഉണ്ടായിരുന്നു..കുറെ സിനിമാക്കാരെയും വി ഐ പി കളെയും പ്രതീക്ഷിച്ചാണ് പോയതെങ്കിലും അവിടെ അങ്ങനെ ആരെയും കാണുന്നില്ല..വലിയ അലങ്കാരങ്ങളുമില്ല..

\"നമ്മള് വന്ന സ്ഥലം മാറി പോയോ..\" ഞാൻ റിഥ്വിയെ തോണ്ടി കൊണ്ട് ചോദിച്ചു..

\"വന്ന സ്ഥലം മാറിയിട്ടൊന്നുമില്ല..അങ്കിളും ആന്റിയും ഒക്കെ ഇവിടെ ഉണ്ടല്ലോ..\" ഞാൻ ഒന്നൂടെ ചുറ്റും വീക്ഷിച്ചു..അപ്പോഴേക്കും ദൂരെ നിന്ന് ദച്ചു ഓടി വന്നു എന്റെ കൈ പിടിച്ച് എന്തൊക്കെയോ സംസാരിച്ചു..

\"ചേച്ചി എന്താ ഇങ്ങനെ അന്തം വിട്ട് നോക്കണേ...\"

\"ബർത്ത്ഡേ പാർട്ടി എന്ന് പറഞ്ഞിട്ട് ഇവിടെ ആരെയും കാണുന്നില്ലല്ലോ..\"

\"അങ്ങനെ പ്രത്യേകിച്ച് ആരുമില്ല ചേച്ചി.. ഞങ്ങളും ചേച്ചീടെ ഫാമിലിയും മാത്രേ ഉള്ളൂ...ഏട്ടന് വലിയ ആഘോഷങ്ങളൊന്നും ഇഷ്ടല്ല..അതുകൊണ്ട് ആരെയും വിളിച്ചില്ല..\"


ഞാൻ ചുറ്റും നോക്കുമ്പോൾ റിഥ്വി ദച്ചുവിനെ അടിമുടി സ്കാൻ ചെയ്യുന്നുണ്ട്..സംസാരം എന്നോടാണെങ്കിലും ഇടക്കൊക്കെ അവളുടെ നോട്ടം റിഥ്വിയിൽ ചെന്നെത്തുന്നുണ്ട്..

അവൻ നോക്കുന്നുണ്ട് എന്നറിയുമ്പോൾ പിടച്ചിലോടെ കണ്ണ് മാറ്റും...നാണം എന്ന സാധനം ഏഴയലത്ത് കൂടി പോകാത്ത ചെക്കൻ ആണെങ്കിലോ ആദ്യമായിട്ട് പെണ്ണ് കാണാൻ ചെന്ന അവസ്ഥയിലും..രണ്ടും കൂടെ അണ്ടർഗ്രൗണ്ടിൽ നിന്നും ചരട് വലിക്കുന്നുണ്ടോ എന്നൊരു സംശയം..ദച്ചു അവിടെ നിന്ന് മാറിയപ്പോൾ ഞാൻ റിഥ്വിയോട് കാര്യം ചോദിച്ചു..

ആദ്യം അവനൊന്ന് പരുങ്ങി കളിച്ചെങ്കിലും പിന്നെ മണി മണി ആയിട്ട് കാര്യങ്ങള് പറഞ്ഞു.. വൺ വേ ആണ്..അവളോട് ഇതുവരെ കാര്യങ്ങൾ അവതരിപ്പിക്കാൻ കഴിഞ്ഞിട്ടില്ല..ഇവൻ സംസാരിക്കാൻ ചെല്ലുമ്പോൾ തന്നെ പെണ്ണ് പേടിച്ച് സ്ഥലം വിടും..

\"റിഥ്വി...എന്റെ ഒരു വീക്ഷണ കോണിൽ വച്ചു നോക്കുമ്പോൾ അവൾക്ക് നിന്നോടും മുടിഞ്ഞ പ്രേമം ആവാൻ ആണ് സാധ്യത..\" അവൻ സംശയത്തോടെ നെറ്റി ചുളുക്കി..

\"എടാ ഈ പ്രേമത്തിന്റെ സൈക്കോളജി വച്ച് പ്രേമിക്കുന്ന ചെക്കനെ നോക്കുമ്പോൾ പെണ്ണിന്റെ കണ്ണുകൾക്ക് പിടച്ചിലുണ്ടാവും.. ഒരു ഉൾക്കിടിലം..അത് അവൾക്കുണ്ട്..നീ കുറച്ച് നേരത്തെ കഴിഞ്ഞ കാര്യങ്ങളൊക്കെ ഒന്ന് റീവൈൻറ് ചെയ്ത് നോക്കിയേ...എന്നോട് സംസാരിക്കുമ്പോഴും അവളുടെ കണ്ണ് എവിടെ ആയിരുന്നു..\"

\"ഇടയ്ക്കൊക്കെ എന്നെ നോക്കിയിരുന്നു.. ഞാൻ നോക്കുമ്പോൾ മുഖം തിരിക്കും..\"

\"അപ്പൊ ഉറപ്പിച്ചോ മോനെ അവൾക്കും നിന്നോട് എന്തോ ഉണ്ട്...\"

ഞാനത് പറഞ്ഞേൽ പിന്നെ ചെക്കൻ നിലത്തൊന്നും അല്ലായിരുന്നു..സന്തോഷം കൊണ്ട് നിൽക്കാനും ഇരിക്കാനും പറ്റാത്ത അവസ്‌ഥ...അവളെ സെറ്റ് ആക്കാൻ സഹായിക്കാം എന്ന് അവന് ഉറപ്പ് കൊടുത്തിട്ട് ഞാൻ അകത്തേക്ക് നടന്നു..അവിടെ അച്ഛനോടും അമ്മയോടും സംസാരിച്ചു നിൽക്കുന്ന ചന്തു ഏട്ടനെ കണ്ടു..കോട്ടും സ്യൂട്ടും ഇട്ട ബർത്ത്ഡേ ബോയ് യെ ആണ് പ്രതീക്ഷിച്ചതെങ്കിലും ആൾ ഒരു കസവ് മുണ്ടും ഷർട്ടും ആയിരുന്നു ഇട്ടത്..

ആദ്യമായിട്ടാണ് ചന്തു ഏട്ടനെ ഇങ്ങനെ ഒരു രൂപത്തിൽ കാണുന്നത്..എങ്കിലും കാണാൻ അടിപൊളി ആയിരുന്നു...ഞാൻ നോക്കി ചിരിച്ചപ്പോൾ ഒരു മങ്ങിയ ചിരി തിരിച്ചു നൽകിയതല്ലാതെ ഒന്ന് സംസാരിക്കാൻ പോലും നിന്നില്ല..

കേക്ക് കട്ട് ചെയ്യുമ്പോഴും അതിനുശേഷം ഭക്ഷണം കഴിക്കുമ്പോഴെല്ലാം എന്നെ അവോയ്ഡ് ചെയ്യുന്നത് പോലെ തോന്നി..അച്ഛനോടും അമ്മയോടും റിഥ്വിയോടുമെല്ലാം സംസാരിക്കുന്നുണ്ട്..
എന്നോട് മാത്രമാണ് ഈ അവഗണന...

🍃🍃🍃🍃🍃🍃🍃🍃🍃🍃🍃🍃🍃🍃🍃🍃🍃

ഒന്നും ആഘോഷിക്കാൻ പറ്റാത്ത മാനസികാവസ്ഥ ആയതുകൊണ്ടാണ് പാർട്ടിക്ക് ആരെയും അധികം വിളിക്കേണ്ടെന്ന് അച്ഛനോട് പറഞ്ഞത്..

ആദി പറഞ്ഞ വാക്കുകൾ ആയിരുന്നു മനസ്സ് നിറയെ...വരുന്ന വഴിക്ക് യാദൃശ്ചികമായിട്ടാണ് ആദിയെ കാണുന്നത്..മുൻപ് പലപ്പോഴും കണ്ടിട്ടുണ്ട് എന്നതിലുപരി ആർദ്രയെ വിവാഹം കഴിക്കാൻ പോകുന്ന ആൾ എന്ന നിലയിലാണ് പോയി സംസാരിച്ചത്..പക്ഷെ ഞാൻ ഒരിക്കലും പ്രതീക്ഷിക്കാത്ത രീതിയിൽ ആയിരുന്നു അവന്റെ സംസാരം..

ആർദ്രയെ എനിക്കിഷ്ടമാണെന്നത് സത്യം ആണെങ്കിലും ഒരിക്കൽ പോലും തെറ്റായ രീതിയിൽ നോക്കുകയോ സ്പർശിക്കുകയോ ചെയ്തിട്ടില്ല...ഒരു നല്ല സുഹൃത്ത് എന്ന രീതിയിൽ മാത്രമാണ് പാർട്ടിക്ക് ക്ഷണിച്ചത്.. അത് പോലും ആദി തെറ്റായ രീതിയിൽ കാണുമെന്ന് കരുതിയില്ല..ഞാൻ കാരണം അവർക്കിടയിൽ ഒരു പ്രശ്നം ഉണ്ടാവേണ്ടെന്ന് കരുതി ഇന്ന് അവളെ കണ്ടിട്ടും അധികം പരിചയം കാണിച്ചില്ല..അത് അവൾക്ക് വിഷമമായി എന്ന് അവളുടെ മുഖം കണ്ടപ്പോൾ മനസ്സിലായി...

🍃🍃🍃🍃🍃🍃🍃🍃🍃🍃🍃🍃🍃🍃🍃🍃🍃

ഇത്രയും നേരമായിട്ടും ആദി എന്നെയൊന്ന് വിളിച്ചിട്ട് കൂടി ഇല്ലായിരുന്നു..അതുകൊണ്ട് എന്തായാലും ഒന്ന് വിളിച്ചു നോക്കാം എന്ന് കരുതി...പക്ഷെ അവൻ അറ്റൻഡ് ചെയ്തില്ല

ഇന്നലത്തെ ദേഷ്യം ഇതുവരെ മാറിയിട്ടുണ്ടാവില്ല..ഓരോന്ന് ആലോചിച്ച് അവിടെ നിന്നപ്പോഴാണ് റിഥ്വി വന്ന് വിളിച്ചത്...

\"ഡി...നീ ദച്ചുവിനോട് സംസാരിച്ചോ..\" അവൻ ചോദിച്ചപ്പോഴാണ് അവന് കൊടുത്ത വാക്ക് തന്നെ എനിക്കോർമ്മ വന്നത്...

\"ഇല്ലെടാ..സംസാരിച്ചില്ല..അതിനൊരവസരം കിട്ടിയില്ല..ഇപ്പൊ അവളവിടെ ഒറ്റയ്ക്ക് നിൽക്കുന്നുണ്ട്..ഞാനൊന്ന് പോയി നോക്കിയിട്ട് വരാം..\" എന്ന് പറഞ്ഞ് ഞാൻ ദച്ചുവിനെ അന്വേഷിച്ചു പോയി...

പ്രതീക്ഷിച്ച പോലെ അവളവിടെ ഉണ്ടായിരുന്നു..

\"ദച്ചു...\"

\"എന്താ ചേച്ചി...\"

\"നിനക്ക് ആരോടെങ്കിലും ഇഷ്ടമുണ്ടോ..\"

\"എന്ത്..\"

\"ഐ മീൻ..ആരെയെങ്കിലും പ്രണയിക്കുന്നുണ്ടോ..\" എന്റെ ചോദ്യം കേട്ട് ആദ്യം അവളൊന്ന് ഞെട്ടിയെങ്കിലും പിന്നെ ഇല്ലെന്ന് തലയാട്ടി...

\"ഈ ഹൃദയത്തിലേക്ക് വേക്കൻസി ഉണ്ടോന്ന് നോക്കിക്കൊണ്ട് ഒരാളവിടെ നിൽപ്പുണ്ട്....റിഥ്വി...എന്താ താല്പര്യം ഉണ്ടോ..\" ഞാൻ ചിരിച്ചുകൊണ്ട് ചോദിച്ചു...

അതുകേട്ട് അവളുടെ കണ്ണുകൾക്കുണ്ടായ തിളക്കം ഞാൻ ശ്രദ്ധിച്ചു..

\"മറുപടി എന്തായാലും എന്നോട് പറയേണ്ട..ദാ അവിടെ ഒരാൾ കാത്തിരിക്കുന്നുണ്ട്..നേരെ അങ്ങോട്ട് പോയി പറഞ്ഞോളൂ...\" അവളുടെ കവിളിൽ ഒന്ന് തട്ടിക്കൊണ്ട് ഞാൻ പറഞ്ഞു...

അവിടെ നിന്ന് മാറിയിട്ട് ഞാൻ റിഥ്വിയെ നോക്കി തമ്പ്സ് അപ്പ് കാണിച്ചു...ഹോ ചെക്കന്റെ മനസ്സിൽ ഒന്നല്ല ഒരായിരം ലഡു ഒന്നിച്ച് പൊട്ടിയെന്ന് മനസ്സിലായി...സന്തോഷം കൊണ്ട് അവനവിടെ നിന്ന് ഡാൻസ് കളിക്കാൻ തുടങ്ങി...

🎶ധാം കിണക്ക ധില്ലം ധില്ലം..
ധളാം കണക്ക ചെണ്ടമൃദംഗം..
മേലേക്കാവിൽ പൂരക്കാവടി പീ‍ലിക്കോലടി പാണ്ടിപ്പടയണി മേളം പൂക്കാവടി മേളം ഹെയ് നാട്ടുകളരിക്കച്ച മുറുക്കെണ വാൾപ്പയറ്റിടി പൂഴിക്കടകൻ ചാടിക്കെട്ടി വലം പിരിവെട്ടീട്ടോ തിരകടകമൊരിടിയും തടയും താളം ഓ കടകൻ താളം...🎶

പാട്ടൊക്കെ പാടി കൊണ്ടാണ് ഡാൻസ്...അതും മൈക്കിൾ ജാക്സണെ വെല്ലുന്ന സ്റ്റെപ്‌സ്...ആദ്യം അവന്റെ കസർത്ത് കണ്ട് എല്ലാവരും പകച്ചെങ്കിലും പിന്നെ കയ്യടിച്ചു സപ്പോർട്ട് ചെയ്തു..അതൂടെ ആയപ്പോൾ ദച്ചുവും അവന്റെ ഒപ്പം കയറി തുള്ളാൻ തുടങ്ങി...ഇടയ്ക്ക് എന്നേം പിടിച്ച് വലിച്ചു കൊണ്ടുപോയി..

ചന്തു ഏട്ടനെ വിളിച്ചെങ്കിലും വന്നില്ല.. മാറി നിന്ന് കളി കണ്ടു..കുറെ ആൾക്കാരൊന്നും ഇല്ലാത്തതുകൊണ്ട് നാണക്കേട് ഒന്നും തോന്നിയില്ല..ഡാൻസും പാട്ടുമൊക്കെ കഴിയുമ്പോഴേക്കും രാത്രി നേരം വളരെ വൈകിയിരുന്നു...

അങ്കിളും ആന്റിയും ഇന്ന് തിരിച്ചു ഞങ്ങളുടെ വീട്ടിലേക്ക് പോവേണ്ടെന്നും അവരുടെ വീട്ടിലേക്ക് പോവാം എന്ന് പറഞ്ഞു...അവര് കുറെ നിർബന്ധിച്ചപ്പോൾ അച്ഛനും അമ്മയും സമ്മതിച്ചു.. റിഥ്വിക്കും പെരുത്ത് സന്തോഷമായി...അത്രയും നേരം കൂടി ദച്ചുവിനെ വായി നോക്കാലോ....

അവരൊക്കെ ചന്തു ഏട്ടന്റെ കാറിൽ അവരുടെ വീട്ടിലേക്ക് പോയി...ഞാനും റിഥ്വിയും വീട്ടിൽ പോയി അത്യാവശ്യം ചില സാധനങ്ങളൊക്കെ എടുത്തിട്ട് നേരെ അങ്ങോട്ടേക്ക് വരാം എന്നും പറഞ്ഞു..

മെയിൻ റോഡിലൂടെയാണ് പോകുന്നതെങ്കിലും പാതിരാത്രി ആയതുകൊണ്ട് വഴിയിൽ വാഹനങ്ങളൊക്കെ കുറവായിരുന്നു..പക്ഷെ കുറച്ച് ദൂരം കഴിഞ്ഞപ്പോൾ ആരോ ഞങ്ങളെ ഫോളോ ചെയ്യുന്നത് പോലെ തോന്നി..

\"റിഥ്വി.... നമ്മളെ ആരോ ഫോളോ ചെയ്യുന്നുണ്ടെന്ന് തോന്നുന്നു...\" റിഥ്വി മിററിലൂടെ നോക്കിയപ്പോൾ ഒരു ജീപ്പ് ഞങ്ങളുടെ പിറകെ ഉണ്ടെന്ന് മനസ്സിലായി...

ഉറപ്പിക്കാൻ വേണ്ടി റിഥ്വി സ്പീഡ് അല്പം കുറച്ച് നോക്കി..എന്നിട്ടും അവർ ഓവർടേക്ക് ചെയ്ത് പോകുന്നില്ല..ഞങ്ങള് വണ്ടിയുടെ സ്പീഡ് കുറക്കുമ്പോൾ അവരും കുറച്ചു..കൂട്ടിയപ്പോൾ അവരും കൂട്ടി...

ഞാൻ ആകെ പേടിച്ചു പോയിരുന്നു..ഉടനെ ആദിയെ വിളിച്ചെങ്കിലും ആദി കാൾ അറ്റൻഡ് ചെയ്തില്ല..ഒടുവിൽ ആളൊഴിഞ്ഞ ഒരു സ്ഥലത്ത് എത്തിയപ്പോൾ അവർ വണ്ടി ഞങ്ങൾക്ക് കുറുകെ നിർത്തി..ഞങ്ങളെ ബലമായി ജീപ്പിൽ പിടിച്ചു കേറ്റി...

\"ആരാ നിങ്ങൾ...നിങ്ങളെന്തിനാ ഞങ്ങളെ പിടിച്ച് കൊണ്ടു പോകുന്നത്...\" അവർ മൂന്നാലു പേര് ഉണ്ടായിരുന്നത് കൊണ്ടുതന്നെ ഞങ്ങൾക്ക് എതിർക്കാൻ കഴിഞ്ഞില്ല...

തുടരും..

ആർദ്ര (അവസാന ഭാഗം)

ആർദ്ര (അവസാന ഭാഗം)

4.7
1508

പാർട്ട്‌ 19ഏതോ ആൾ താമസമില്ലാത്ത വീട്ടിലേക്കാണ് അവർ ഞങ്ങളെ കൊണ്ടു പോയത്... ഞങ്ങളെ ഓരോ കസേരയിൽ കെട്ടിയിട്ടിട്ട് ഒന്നും പറയാതെ അവർ പോയി...ഇരുട്ട് ആയതുകൊണ്ട് തന്നെ സ്ഥലം ഏതാണെന്ന് മനസ്സിലാക്കാൻ കഴിഞ്ഞില്ല..ഞങ്ങളുടെ ഫോണും പേഴ്‌സും അവർ കൊണ്ടു പോയിരുന്നു..ഒന്നും ചെയ്യാൻ ആവാതെ ഞാനും റിഥ്വിയും പരസ്പരം നോക്കി...🍃🍃🍃🍃🍃🍃🍃🍃🍃🍃🍃🍃🍃🍃🍃🍃🍃ക്ഷീണം കാരണം ഒന്ന് മയങ്ങി പോയിരുന്നു.. അപ്പോഴാണ് അമ്മ വിളിച്ചത്...\"മോനെ ചന്തു...അവർ പോയിട്ട് കുറെ നേരം ആയല്ലോ..നീ അവരെയൊന്ന് വിളിച്ചു നോക്കിയേ...\"അമ്മ പറഞ്ഞപ്പോഴാണ് ഞാനും ആ കാര്യം ഓർത്തത്...പൊന്നുവും റിഥ്വിയും ഇനിയും തിരിച്ചു വന്നിട്