മാളവിക
തറവാട്ടിൽ ഉത്സവം ഏഴു ദിവസം, എനിക്കും മാമന്റെ കഥകൾ അറിയാൻ എഴുദിവസം...... ഇന്നും കഥകൾ ചോദിച്ചറിയാൻ, രാവിലെ ആറുമണിക്ക് എല്ലാരും അമ്പലത്തിൽ പോക്കും, ദേവി പൂജ ഉണ്ട്... ഞാനും നേരത്തെ എഴുനേറ്റു..
\"എന്താ മാളു പതിവില്ലാതെ രാവിലെ \"
\" എണീച്ചു പോയതാ... \"
വീണ്ടും കണ്ണടച്ചു കിടന്നു... സത്യത്തിൽ ഞാനും ഭയങ്കര ധൃതിയായിരുന്നു മുകളിൽ പോയി കാര്യങ്ങൾ തിരക്കാൻ. സമയം ചലിക്കാത്തതു പോലെ തോന്നി... ഒരുതരം ആകാംക്ഷയുടെ വിയർപ്പുമുട്ടൽ.....
\"ഡി മാളു, ഞങ്ങൾ പോയി വരാൻ വൈകും, എന്നാലും ഉച്ചയ്ക്ക് ഞാനൊരു വെറുത്തു വരും, അതിനു മുന്നേ നിനക്ക് വിശക്കുന്നുണ്ടെങ്കിൽ രാവിലത്തെ പ്രാതൽ കഴിച്ചോളൂ.... ചോറും കറിയും ഞാൻ വരുമ്പോൾ കൊണ്ടു വരാം, ആ ഇല്ലെങ്കിൽ അമ്മ ഏട്ടന് പ്രാതല് കൊടുക്കാൻ വരുമ്പോൾ ഞാൻ കൊടുത്തു വിടാം അപ്പോഴേക്ക് ഭക്ഷണം ആവുമായിരിക്കും, എന്തായാലും നിനക്കും ഏട്ടനും ഉള്ളത് അവിടെ നിന്നു കൊണ്ടുവരും.... പിന്നെ, വാതിൽ അടച്ചിട്ടേക്ക്, ഇന്നിപ്പോ ഈ പരിസരത്തെ വീട്ടിൽ ഒന്നും ആരും ഉണ്ടാവില്ല . അറിയാത്ത ആര് വന്നാലും നീ തുറക്കാൻ നിൽക്കണ്ട.... \"
\" അനിത..... നീ ഒരുങ്ങി കഴിഞ്ഞില്ലേ \"
\" ദാ വരണു..... മാളു ഞാൻ പറഞ്ഞതൊന്നും മറക്കണ്ട... ഞങ്ങൾ പോയിട്ട് വരുന്നു.... എഴുന്നേറ്റ് വന്ന് വാതിൽ അടച്ച് കിടന്നോ \"
ഞാൻ ഉറക്കം അഭിനയിച്ച് പതിയെ എഴുന്നേറ്റ് എല്ലാവരും പോകുന്നത് നോക്കി നിന്ന് വാതിൽ ചാരി കുറ്റിയിട്ടു.
ഇനിയിപ്പോ അഭിനയത്തിന്റെ ആവശ്യമില്ലല്ലോ... നേരെ അടുക്കളയുടെ അലമാരയുടെ ഭാഗത്തേക്ക് കൂടി അവിടുന്ന് മുകളിലെ താക്കോലും എടുത്ത് നേരെ മുകളിലേക്ക്...
\" ട്ടോ, ഹിഹി ഞാൻ വീണ്ടും വന്നൂലോ \"
\" നീ പല്ലൊന്നും തേച്ചില്ലല്ലേ \"
\" ഇല്ല എഴുന്നേറ്റ് ഇവിടേക്ക് വന്നു\"
\" ഈ മുറിയിൽ ഇരിക്കുന്ന ഞാൻ പോലും പല്ല് തേച്ച് ദിവസവും കുളിക്കും.... നീ പോയി പല്ലു തേച്ച് വാ.... വരുമ്പോൾ ആ ദോശ കൂടെ എടുത്തോ\"
\" ആഹാ ഇവിടെ ഇന്ന് ദോശയാണോ? മാമൻ ഇതെങ്ങനെ ഇവിടെയിരുന്ന് എല്ലാം അറിയുന്നത്\"
\" അമ്മ പറഞ്ഞു ഇന്ന് ദോശ ആണെന്ന്, നിന്നോട് അതു കൊണ്ടുതരാൻ പറയാനും പറഞ്ഞു \"
\" അയ്യോ, അപ്പോൾ അമ്മൂമ്മയ്ക്ക് അറിയോ ഞാൻ ഇവിടെ വരുന്നത്? \"
\" അതെ ഞാൻ പറഞ്ഞിട്ടുണ്ട്, ഈ വീട്ടിൽ ഒരാളും കൂടെ എന്നെ കാണാൻ വരാറുണ്ടെന്ന്, സ്നേഹം തരുന്നുണ്ടെന്ന്, സംസാരിക്കാറുണ്ടെന്ന്, എനിക്ക് ഒരുപാട് ആശ്വാസം പകർന്നു തരാറുണ്ടെന്ന്... \"
\" എന്നിട്ടെന്താ അമ്മൂമ്മ ആരോടും ഇത് പറയാതിരുന്നിട്ടുണ്ടാവുക... പ്രശ്നമാക്കേണ്ട കാര്യമല്ലേ?? \"
\" എന്തിനാ പ്രശ്നമാകുന്നത്? അമ്മയ്ക്ക് മറ്റാരെക്കാളും എന്നെ നന്നായി അറിയാം... എനിക്ക് ഒന്നുമില്ലെന്ന് അറിയാം... കഴിഞ്ഞ എത്രയോ വർഷങ്ങളായി അമ്മയല്ലേ എനിക്ക് എല്ലാം തരുന്നത്.... ഞാൻ ഇന്നേവരെ അമ്മയെ ഉപദ്രവിച്ചിട്ടില്ല.... എന്നെ ഇവിടെ എന്തിനാണ് കൊണ്ടിട്ടതെന്നും.... എല്ലാം എല്ലാം അമ്മയ്ക്ക് അറിയാം.... പക്ഷേ അമ്മ എന്നെ ഇവിടുന്ന് പുറത്തിറക്കില്ല... പേടിയാണ് അമ്മയ്ക്ക് എന്നെ ആരെങ്കിലും എന്തെങ്കിലും ചെയ്താലോ എന്ന്.... ഇവിടെ ആവുമ്പോൾ ജീവനോടെ കാണാലോ? \"
\" ആരാ കുട്ടിമാമയെ ഉപദ്രവിക്കുക? അപ്പൊ അസുഖം ഒന്നുല്ലേ? അപ്പോ എന്തിനാ രാവിലെയൊക്കെ അലറി വിളിക്കുന്നത്? \"
\" നിന്നോട് ഞാൻ പറഞ്ഞില്ലേ..... ഒരു മുറിയിൽ ഒരുപാട് കാലം ആരും ഇല്ലാതെ നീ ഒന്ന് ഇരുന്നു നോക്കൂ.... അറിയാതെ നിന്റെ മനസ്സിനും ഒരുപാട് ദേഷ്യവും ഒറ്റപ്പെടലും.... അങ്ങനെ ആരെങ്കിലും ഒന്ന് തുറന്നു വിടാൻ ആഗ്രഹിച്ചു നീയും അലറി വിളിക്കും.... എനിക്ക് അസുഖം ഒന്നുമില്ല കുട്ടിയെ.... ഉണ്ടായിരുന്നെങ്കിൽ ഭ്രാന്തനെ എന്ത് കുഞ്ഞ് എന്ത് അമ്മ??? നിന്നെ ഞാൻ ഇതിനകം ഉപദ്രവിച്ചു കാണുമല്ലോ??? \" ഇതും പറഞ്ഞ് കുട്ടിമാമ അട്ടഹസിച്ചു ചിരിച്ചു....
ഉള്ളിൽ ചെറിയൊരു ഭയം എനിക്ക് തോന്നുന്നുണ്ടോ എന്നൊരു സംശയം... സംശയമല്ല യഥാർത്ഥത്തിൽ തോന്നുന്നുണ്ട്..... ഇനി മൂപ്പര് എന്നെ ഉപദ്രവിക്കുമോ എന്നൊരു ഭയം.... പക്ഷേ ഇത്ര ദിവസമായിട്ടും മൂപ്പര് എന്നെ നോവിച്ചില്ലല്ലോ... അപ്പൊ പിന്നെ എന്തിനാ പേടിക്കുന്നത്... ചിരി നിർത്തി മൂപ്പര് എന്റെ മുഖത്തേക്ക് നോക്കി... പേടിയുള്ള എന്റെ മുഖം കണ്ട് മൂപ്പര് ചുമ്മാ പുഞ്ചിരിച്ചു \" എന്തേ നിനക്കിപ്പോൾ എന്നെ പേടി തോന്നുന്നുണ്ടോ മാളു? \"
ഞാൻ തിരിച്ച് ഒരു ചിരി മാത്രം കൊടുത്തു
\" എല്ലാ കുട്ടിമാമാ..... ചോദിച്ച ദേഷ്യം വരുമെങ്കിൽഉത്തരം വേണമെന്നില്ല...... പക്ഷേ ആ ചോദ്യത്തിന്റെ പേരിൽ എന്നെ ഉപദ്രവിക്കുകയോ വെറുക്കുകയോ ചെയ്യരുത്!!!!! ആരാ കുട്ടിമാമാ, ആ ചുവന്ന സാരിയിലെ പൂർത്തിയാകാത്ത ചിത്രം? \"
\"സരസ്വതി....... എന്റെ സരസ്വതി.....\"
മാളവിക
\"ആരാ സരസ്വതി.... ഉമചേച്ചിയുടെ വീട്ടിലെ ഭീതിയിലേ...... ഹ്മം അതിൽ ചുവന്ന സാരീ അല്ലാലോ?\"\"ഹഹ, എല്ലാരും എപ്പോളും ഒരേ സാരീ ആണോ മാളു ധരിക്കാറുള്ളത്..... \"\" അപ്പോ അവരു തന്നെ അല്ലെ \"പുഞ്ചിരി മാത്രം മറുപടി.....\"അത് മാമന്റെ ആരാ, ബെസ്റ്റ് ഫ്രണ്ട് അഹ്?\"\"പ്രണയം...... എന്റെ ജീവിതം.... \"\"അവരെ കൊന്നത് മാമൻ......\"ഇത്രേം പറയും മുന്നേ മാമന്റെ കണ്ണുകൾ ചുവന്നു.....\"മതി, ഞാൻ അല്ല...... \"പൊട്ടികരയാൻ തുടങ്ങിഞാൻ ചുമലിൽ തട്ടി\"ഏയ്....... സാരില്ല..... ഞാൻ പറയാം എല്ലാവരോടും... ഞാൻ കൊണ്ടുപോകാം പുറത്തു....\"എന്റെ നേർക്ക് മുഖം ഉയർത്തി... കണ്ണുകളിൽ ഇപ്പോളും വെള്ളം തുളുമ്പുന്നു\" പറ്റില്ല കുട്ട്യേ...... പറ്റില്ല..... ആരും നിന്നെ കേൾക