Aksharathalukal

മാളവിക

\"ആരാ സരസ്വതി.... ഉമചേച്ചിയുടെ വീട്ടിലെ ഭീതിയിലേ...... ഹ്മം അതിൽ ചുവന്ന സാരീ അല്ലാലോ?\"
\"ഹഹ, എല്ലാരും എപ്പോളും ഒരേ സാരീ ആണോ മാളു ധരിക്കാറുള്ളത്..... \"
\" അപ്പോ അവരു തന്നെ അല്ലെ \"
പുഞ്ചിരി മാത്രം മറുപടി.....
\"അത് മാമന്റെ ആരാ, ബെസ്റ്റ് ഫ്രണ്ട് അഹ്?\"
\"പ്രണയം...... എന്റെ ജീവിതം.... \"
\"അവരെ കൊന്നത് മാമൻ......\"
ഇത്രേം പറയും മുന്നേ മാമന്റെ കണ്ണുകൾ ചുവന്നു.....
\"മതി, ഞാൻ അല്ല...... \"
പൊട്ടികരയാൻ തുടങ്ങി
ഞാൻ ചുമലിൽ തട്ടി
\"ഏയ്‌....... സാരില്ല..... ഞാൻ പറയാം എല്ലാവരോടും... ഞാൻ കൊണ്ടുപോകാം പുറത്തു....\"
എന്റെ നേർക്ക് മുഖം ഉയർത്തി... കണ്ണുകളിൽ ഇപ്പോളും വെള്ളം തുളുമ്പുന്നു
\" പറ്റില്ല കുട്ട്യേ...... പറ്റില്ല..... ആരും നിന്നെ കേൾക്കില്ല...... ആരും..... അവരൊക്കെ എന്നെ ഇവിടെ കെട്ടിയിട്ടത്..... \"
\"ഞാൻ അച്ഛനോട് പറയാം, ഞാൻ പറഞ്ഞാൽ കേൾക്കും.....\"
\" അവൻ ചെയ്ത തെറ്റിനാ.... ഞാൻ ഇവിടെ കിടക്കുന്നത്..... അവൻ രക്ഷിക്കും polum\"
എന്റെ കൈ തട്ടി മാറ്റി മാമൻ എഴുന്നേറ്റു.... ജനലിനു നേരെ നിന്നു
\"ആ കാണുന്ന കുളത്തിൽ, എന്റെ സരസ്വതി.... എന്റെ ജീവിതം എല്ലാം നശിപ്പിച്ചു പോയത്... ഇതുപോലൊരു ഉത്സവകാലം...... എന്നിട്ട് അവൻ എല്ലാം നേടി... എന്റെ പെങ്ങളെയും....... ചതിയൻ.... പൊറുക്കില്ല അവനോട്.....\"
എനിക്ക് ഒന്നും മനസ്സിൽ ആവുന്നില്ല.. അച്ഛനെ കുറിച്ചാണോ? ഈശ്വര ഞാൻ എന്ത ചെയ്യും.....
\"ഞാൻ പോയി പ്രാതൽ എടുത്തിട്ട് വരാം \"
ആ സംഭാഷണം അവസാനിപ്പിക്കാൻ അതും പറഞ്ഞു ഞാൻ താഴേക്കിറങ്ങി
\"ദോശ തന്ന അല്ലെ \"
പെട്ടന്ന് ഞാൻ ഒന്ന് പേടിച്ചു
മുഖത്ത് അത് വ്യക്തമാവും
\"ഹഹ.. നിനക്ക് ഇപ്പോളും എന്നെ പേടിയാണല്ലേ???\"
\" അത് ഇവിടെ പ്രതീക്ഷിച്ചില്ല... \"
\"ഇന്നിപ്പോ ഇനി ഇവിടെ ഇരുന്നു നമുക്ക് ഒരുമിച്ചു കഴിക്കാം അല്ലെ?\"
\"മ്മ് \"
എന്റെ കുഴി ഞാൻ തന്നെ തൊണ്ടി... വെറുതെ പോയി, കുറെ ചോദ്യം... ഇപ്പോ വാതിൽ ചാരാതെ. മണ്ടത്തരം
ഞാൻ ദോശ ഒരു പാത്രത്തിൽ എടുത്ത്, ചമ്മന്തിയും വെച്ച് മാമനും കൊടുത്തു, ഞാനും എടുത്തു...
പേടി നല്ലോണം ഉണ്ട്, അതിന്റ ഒപ്പം ഒരുപാട് സന്തോഷം... ആദ്യായിട്ട് മാമന്റെ കൂടെ കഴിക്കുന്നേ...
\"ആരേലും വന്നു കണ്ട എനിക്ക് വഴക്ക് കേൾക്കും \"
\"ഇപ്പോ ആരും വരില്ല.... അവിടെ പൂജ അല്ലെ..... \"
\"എന്നാലും.....\"
\"നീ വാതിൽ അടച്ചത് അല്ലെ? നീ തുറന്നു കൊടുക്കാതെ ആരും അകത്തു വരില്ല കുട്ട്യേ...\"
ഓ ശരിയാണല്ലോ വാതിൽ അകത്തുനിന്നും അടച്ചിട്ടല്ലേ ഉള്ളത്
\" കുട്ടിമാമാ കുറേക്കാലത്തിനു ശേഷമാണോ താഴെ വരുന്നത് \"
\" അതെ ഒരുപാട് ആയി..... അവരെല്ലാരും കൂടെ എന്നെ മുകളിൽ പൂട്ടിയിട്ടതിനു ശേഷം ഇന്ന് ആദ്യമായി..... \"
\" സരസ്വതി അവരെക്കുറിച്ച് പറഞ്ഞില്ലല്ലോ!\"
\" സരസ്വതി, കുഞ്ഞുനാൾ മുതൽ ഞങ്ങൾ കൂട്ട . നിന്റെ ഭാഷയിൽ പറഞ്ഞാൽ ബെസ്റ്റ് ഫ്രണ്ട്. പിന്നെ അത് പ്രണയമായി മാറി..... എനിക്ക് അവളെ കല്യാണം കഴിക്കണം എന്നൊക്കെയായി... ഞങ്ങൾ രണ്ടുപേരും വീട്ടിൽ സംസാരിച്ച് ഒരു വിധം എല്ലാം ഭംഗിയായി ഞങ്ങളുടെ കല്യാണവും തീരുമാനിച്ചിരിക്കുകയായിരുന്നു..... നിന്റെ അച്ഛൻ അജയനും അന്ന് എന്റെ വലിയ സുഹൃത്തായിരുന്നു...... ഒരു മകളോട് അവൻ എന്നോട് ചെയ്ത ചതി പറയാമോ എന്നെനിക്കറിയില്ല.... പക്ഷേ ഇപ്പോ എന്റെ കാര്യങ്ങൾ കേൾക്കാനും എന്നോട് സംസാരിക്കാനും എനിക്ക് നീ മാത്ര ബെസ്റ്റ് ഫ്രണ്ട് ആയിട്ടുള്ള.... അപ്പോ എന്നെക്കുറിച്ച് കുറച്ചെങ്കിലും നീ അറിഞ്ഞിരിക്കണം എന്ന് എനിക്ക് തോന്നുന്നു..... കഥ ഞാൻ പറഞ്ഞു തീരുമ്പോഴേക്കും നീ എന്നെ വെറുക്കുമോ എന്ന് പോലും എനിക്കറിയില്ല..... പക്ഷേ ഇനി മുകളിലെ ആ മുറിയിലേക്ക് ഞാനില്ല.... \"
ഒരുപാട് ചോദ്യങ്ങൾ മനസ്സിലുണ്ട് ഒന്നും മനസ്സിലായില്ല.....
മാമൻ തുടർന്നു
\" ഇതുപോലൊരു ഉത്സവ കാലമാ എനിക്ക് സരസ്വതിയെ നഷ്ടമായതും എന്റെ ജീവിതം നശിച്ചു പോയതും..... ഞാൻ അത്രയും സ്നേഹിച്ചിട്ട്, ഒരാളെ പീഡിപ്പിച്ചു കൊല്ലും എന്ന് നിനക്ക് തോന്നുന്നുണ്ടോ? \"
ഞാൻ ആ കണ്ണുകളിലേക്ക് തന്നെ നോക്കി ഇല്ലെന്ന് തലയാട്ടി
\" ഇല്ല ശരിയാ, ഈ ചെറിയ നിനക്ക് വരെ മനസ്സിലായി... പക്ഷേ അന്ന് അവിടെ എന്നെ മനസ്സിലാക്കാൻ എന്റെ അമ്മ ഒഴിച്ച് വേറെ ഒരാളും ഉണ്ടായിരുന്നില്ല.... സരസ്വതിയെ ഇല്ലാതാക്കണമായിരുന്നെങ്കിൽ അവളെ എന്റെ ആകണമെന്ന് ഞാൻ ആഗ്രഹിക്കില്ലായിരുന്നല്ലോ..... \"
മാമൻ ഈ പറഞ്ഞതിൽ കാര്യമുണ്ട് എന്ന് എനിക്ക് തോന്നുന്നു... പക്ഷേ എന്തായിരിക്കും ആരും മാമനെ വിശ്വസിക്കാതിരുന്നത്......



മാളവിക

മാളവിക

4.9
950

\" അമ്മയ്ക്ക് അറിയുന്ന ഒരു കഥയുണ്ട്, എന്റെ ഭാഗത്തുനിന്നും കേൾക്കേണ്ട കഥ... നിന്നോട് അതു പറയാൻ പാടുണ്ടോ എന്ന് എനിക്കറിയില്ല... ഞാൻ നേരത്തെ പറഞ്ഞല്ലോ.... പക്ഷേ നിന്നോട് ഞാൻ അത് പറയാം \"ഞാനാ കണ്ണുകളിലേക്ക് നോക്കി തന്നെയിരുന്നു... എനിക്കറിയേണ്ട ഒരുപാട് ചോദ്യങ്ങളുടെ മറുപടിയാണ്\" ഞാനും സരസ്വതിയുമായി കല്യാണം ഉറപ്പിച്ച ഒരു ഉത്സവ കാലം, വർഷങ്ങൾക്കു മുൻപാണ്... കല്യാണത്തിന് അവൾക്ക് സമ്മാനിക്കാൻ ഞാൻ ചിത്രം വരച്ചിരുന്നതാണ്.... അവളുടെ നിറത്തിന് ആ ചുവന്ന സാരി ഒരുപാട് നന്നാവുമായിരുന്നു.... ഞാൻ അവൾക്കായി വാങ്ങിയ പുടവയുംഅതേ നിറമായിരുന്നു...... ഇന്നിപ്പോ നീ ഉത്സവത്തിന് പോകാതെ ഇവി