Aksharathalukal

മത്തായി സർ

മത്തായി സർ

ശാസ്ത്ര നേട്ടങ്ങളുടെയും സുഖസൗകര്യങ്ങളുടെയും വാതിലുകൾക്കു പിന്നിൽ, പ്രാക്തന മാനസികാവസ്ഥയുടെ ലാളിത്യമാർന്ന ഒരു സാന്ത്വനതലംനിലനില്ക്കുന്നുണ്ട്. ഏതു പ്രശ്നത്തെയും വിശ്വാസത്തിന്റെ പിൻബലത്തോടെ ശക്തി പകർന്ന് ലഘൂകരിക്കാമെന്ന് പ്രായോഗിക ജീവിതത്തിലൂടെ കാട്ടിത്തന്ന ഒരു മനുഷ്യന്റെ കഥ, ഒരു സമൂഹത്തിനു മുഴുവൻ സാന്ത്വനശക്തിയായി മാറിയ ഒരു സാധാരണക്കാരന്റെ ജീവിതകഥ അനാവരണം ചെയ്യട്ടെ.

\'ധനസെ\' എന്ന ഉൾനാടൻ ഗ്രാമം, ഭൂട്ടാനിലെ \'ചിറാംങ്ങ്\' ജില്ലയുടെ തെക്കു പടിഞ്ഞാറൻ അതിർത്തിയിലാണ്. വണ്ടി
ഓടുന്ന വഴിയിൽ നിന്ന് രണ്ടു ദിവസം കാട്ടിലൂടെ നടക്കുകയോ, കോവർകഴുതപ്പുറത്തു സഞ്ചരിക്കുകയോ
ചെയ്താലെ ധനസെയിലെത്തുകയുള്ളു.
ഗ്രാമീണർ മാസത്തിലൊരിക്കൽ വനത്തിലൂടെ കൂട്ടമായി രണ്ടുദിവസം
പോയാലെ തെക്കുഭാഗത്ത് ആസ്സാം
അതിർത്തിയിലെത്തി;അടുത്ത നഗരത്തിൽ നിന്ന് നിത്യോ പയോഗ സാധനങ്ങൾ വാങ്ങി, വീണ്ടും രണ്ടു
ദിവസം നടന്ന് ധനസെയിൽ എത്തുകയുള്ളു. നേപ്പാളി വംശജരായ
ആളുകളാണ് ഗ്രാമീണർ. അവിടെ ഒരു
പ്രൈമറി സ്കൂളുണ്ട്. ആ സ്കൂളിൽ
1980കളിൽ പഠിപ്പിച്ചിരുന്ന അധ്യാപകനാണ് മത്തായി സർ.
പാലായിലെ \'വള്ളിച്ചിറ\' എന്ന സ്ഥലത്തു
നിന്ന് പോസ്റ്റു ഗ്രാജുവേഷൻ കഴിഞ്ഞ്
ജോലിതേടി പോയ ആൾ.

ജാതിവ്യവസ്ഥയുടെ ഉച്ചനീചത്വങ്ങൾ
ഭൂട്ടാനിലെ ഹിന്ദുക്കളുടെയിടയിലും
നന്നായി നിലനില്ക്കുന്നുണ്ട്. ബ്രാഹ്മണ്യത്തിന്റെ വലുപ്പം മനസ്സിലാക്കിയ മത്തായിസർ പറഞ്ഞു, താൻ കേരളത്തിലെ ക്രൈസ്തവ ബ്രാഹ്മണ വംശജനാണെന്ന്. ഗ്രാമീണർ അതു വിശ്വസിച്ചു. അധ്യാപനം കൂടാതെ ഗ്രമീണരുടെ ഏതു പ്രശ്നത്തിനും പരിഹാരം മത്തായി സർ കാണും.
പൂജ ചെയ്യും, മന്ത്രവാദം നടത്തും,
മരുന്നുകൊടുക്കും, ബാധയൊഴിപ്പിക്കും.
നേപ്പാളി ഭാഷ നന്നായി പറയും, പഠിപ്പിക്കുകയും ചെയ്യും. നാട്ടുഭാഷയൊഴികെ ബാക്കി വിഷയങ്ങളൊക്കെ ഇംഗ്ലീഷ് മീഡിയത്തിലാണ്. മത്തായി സാറിനു
കൂട്ടായി, അദ്ദേഹത്തിന്റെ അനുജൻ
തോമസ്സും, അടിമാലിക്കാരൻ തങ്കപ്പനും
സ്കൂളിലെത്തി. വർഷാദ്യം സ്കൂളിലെത്തിയാൽ സ്കൂൾ അടച്ചു കഴിഞ്ഞേ ധനസെയിൽ നിന്ന് പോരാറുള്ളു. കിട്ടുന്ന ശമ്പളം മുഴുവൻ
മിച്ചമാണ്. ഉൾനാടൻ ഗ്രാമങ്ങളിൽ
ഗുരുവിന് ഭക്ഷണത്തിനുള്ളതൊക്കെ
കുട്ടികൾ ഫ്രീയായി കൊണ്ടുവന്നു കൊടുക്കും. ഗ്രാമത്തിലെ VIP യാണ്
അധ്യാപകർ.

മത്തായി സാറിന്റെ വേദമന്ത്രങ്ങൾ
മലയാളം സിനിമാപ്പാട്ടുകളാണ്. രോഗം
മാറ്റുന്നത് കസ്തൂരി ഗുളിക (വായു ഗുളിക) കൊടുത്തിട്ടാണ്.

നിങ്ങൾ വിചാരിക്കും, ഗ്രാമീണരെ പറ്റിക്കുകയായിരുന്നെന്ന്. വാസ്തവത്തിൽ അവരെ സഹായിക്കുകയായിരുന്നു. അവരുടെ വിശ്വാസത്ത ദൃഢപ്പടുത്തി, പ്രശ്നം ഇല്ലാതാകും എന്ന ഉറപ്പു നല്കി മാനസീകമായി അവരെ ശക്തരാക്കുകയായിരുന്നു മത്തായി സർ.
കൊടും കാടിനു നടുവിൽ വേറെ രക്ഷാമാർഗങ്ങളില്ല.



സർബാങ്ങിൽ നിന്ന് കാട്ടിലൂടെ

സർബാങ്ങിൽ നിന്ന് കാട്ടിലൂടെ

0
281

സർബാങ്ങിൽ നിന്ന് കാട്ടിലൂടെസർബാംങ്ങ് ഭൂട്ടാൻ ആസ്സാം അതിർത്തിയിലുള്ള ഒരു ചെറു നഗരം.മിക്കവാറും കടകൾ മാർവാഡികളുടേതാണ്. ഒരു ഇന്ത്യൻ ഫീൽ നല്കുന്ന പട്ടണം. എന്റെ സ്ഥലമായ ലാമിഡാരയിൽ നിന്ന് നാൽപ്പതു കിലോമീറ്റർ കാട്ടുറോഡിലൂടെമൂന്നുമണിക്കൂർ ബസ്സിലിരുന്നാൽ സർബാങ്ങിലെത്താം. ബസ്സ് കയറണമെങ്കിൽ രണ്ടുമണിക്കൂർ നടന്ന് മെയിൻ റോഡിലെത്തണം.ഒരു മഴക്കാലത്ത് ആശുപത്രിയിൽ പോകാൻ സർബാങ്ങിലെത്തി. രണ്ടു ദിവസം അടുപ്പിച്ച് അവധിയുള്ള തുകൊണ്ട് വേറെ കുറേ സ്റ്റാഫ് അംഗങ്ങളും കൂടെ ചേർന്നു. വല്ലപ്പോഴും ബോർഡർ ടൗണിലെത്തി അത്യാവശ്യം ഷോപ്പിംഗ് നടത്തുക, ഇന്ത്യൻ ഭക്ഷണം കഴിക്കുക എന്ന