Aksharathalukal

ഗുരുജിമാർ

13. ഗുരുജി മാർ
------------------
ദക്ഷിണ ഭൂട്ടാനിലെ ലാമിഡാരയിൽ കണ്ടുമുട്ടിയ സംസ്കൃതപണ്ഡിതന്മാരാണ്
ഗുരുജിമാർ. അവരൊക്കെ ഗ്രാമീണ സംസ്കൃത പാഠശാലയിലെ (മതപാഠശാലയിലെ) അധ്യാപകരുമാണ്.
വേദങ്ങൾ ഉപനിഷത്തുക്കൾ സിദ്ധരുപം അമരകോശം കാവ്യങ്ങൾ, നാടകങ്ങൾ,
പൂജാവിധികൾ എന്നിവ ചൊല്ലിപ്പഠിപ്പിക്കുന്ന സ്ഥാപനങ്ങളാണ്
പാഠശാലകൾ.

ദക്ഷിണ ഭൂട്ടാനിലെ ആളുകൾ ഹിന്ദുക്കളായതൂകൊണ്ടാണ് ഈ പാഠശാലകൾ നിലനിർത്തുന്നത്.
ഈ ഗുരുജിമാരൊക്കെ കാശിയിൽ, ബനാറസ് ഹിന്ദു സർവകലാശാലയിൽ നിന്നു ബിരുദവും ബിരുദാനന്തര ബിരുദവും നേടിയവരാണ്. സുന്ദരമായി ഹിന്ദി സംസാരിക്കും. കാവിയുടുക്കാത്ത സന്യാസിമാരെ പ്പോലെ, കൃഷിയും പശുപരിപാലനവും അധ്യാപനവുമായി കഴിയുന്ന കുലീനർ.

ഗുരുജി മാർ മാന്യമായി പെരുമാറുന്നവരാണ്. അഹങ്കാരം അശേഷ ഇല്ല. വേദമന്ത്രങ്ങളും ഗീതയും എല്ലാം ഹൃദിസ്ഥം. സംസ്കൃതത്തിൽ പരസ്പരം സംസാരിക്കുന്ന സാത്വികർ.

അവരോട് പരമ്പരാഗത നേപ്പാളി വസ്ത്രത്തിനു പകരം \'ഖോ\' ( national dress)ധരിക്കണമെന്ന് നിർബന്ധിച്ചതാണ്
ആഭ്യന്തര കലാപത്തിന് ഒരു കാരണം.
(ഏതു ഭരണവ്യവസ്ഥയിലും സംസ്കാരത്തെയും ആചാരങ്ങളെയും ഭാഷയെയും നിയന്ത്രിക്കാനോ, പരിഷ്കരിക്കാനോ ശ്രമിച്ചാൽ അത് കലാപത്തിന് വഴിയൊരുക്കും എന്ന പാഠം അവിടെനിന്നും പഠിച്ചു)

ആര്യസംസ്കാരത്തിന്റെ തിരുശേഷിപ്പുകാരായി ഈ മലമടക്കുകളിലെ ഗുരുജിമാരെ ഞാൻ കാണുന്നു. മിക്കവരും വൈഷ്ണവ സമ്പ്രദായത്തിൽ വിശ്വസിക്കുന്നവരും ജീവിക്കുന്നവരുമാണ്.



മത്തായി സർ

മത്തായി സർ

0
282

മത്തായി സർശാസ്ത്ര നേട്ടങ്ങളുടെയും സുഖസൗകര്യങ്ങളുടെയും വാതിലുകൾക്കു പിന്നിൽ, പ്രാക്തന മാനസികാവസ്ഥയുടെ ലാളിത്യമാർന്ന ഒരു സാന്ത്വനതലംനിലനില്ക്കുന്നുണ്ട്. ഏതു പ്രശ്നത്തെയും വിശ്വാസത്തിന്റെ പിൻബലത്തോടെ ശക്തി പകർന്ന് ലഘൂകരിക്കാമെന്ന് പ്രായോഗിക ജീവിതത്തിലൂടെ കാട്ടിത്തന്ന ഒരു മനുഷ്യന്റെ കഥ, ഒരു സമൂഹത്തിനു മുഴുവൻ സാന്ത്വനശക്തിയായി മാറിയ ഒരു സാധാരണക്കാരന്റെ ജീവിതകഥ അനാവരണം ചെയ്യട്ടെ.\'ധനസെ\' എന്ന ഉൾനാടൻ ഗ്രാമം, ഭൂട്ടാനിലെ \'ചിറാംങ്ങ്\' ജില്ലയുടെ തെക്കു പടിഞ്ഞാറൻ അതിർത്തിയിലാണ്. വണ്ടിഓടുന്ന വഴിയിൽ നിന്ന് രണ്ടു ദിവസം കാട്ടിലൂടെ നടക്കുകയോ, കോവർകഴുതപ്