Aksharathalukal

ദോർജിയുടെ പട്ടികൾ

ദോർജിയുടെ പട്ടികൾ.

\'വാങ്ഡി\' (Wangdiphodrang)പാലം കഴിഞ്ഞ് മാർക്കറ്റിലേക്കു പോകുന്ന വഴിയിൽ കള്ളിച്ചെടികൾ ഇടതൂർന്നു വളരുന്ന കുന്നിൻ ചെരുവിൽ, വലത്തു വശത്ത് ചെറിയൊരു തൊഴുത്തു പോലത്തെ വീടുകാണാം. പ്ലാസ്റ്റിക്കും ടാർപോളിനും മരക്കമ്പുകളും നിർമാണവസ്തുക്കളായി കുത്തിക്കൂട്ടിയ പന്തൽ പോലത്തെ വീട്. അതിനകത്താണ് ദോർജിയും പട്ടികളും പൂച്ഛകളും അടങ്ങുന്ന വലിയ കുടുംബം കഴിയുന്നത്.

ദോർജി ആരെന്നു പറഞ്ഞില്ല. വാങ്ങി പട്ടണത്തിലെ ഭ്രാന്തൻ എന്നു വിളിച്ചോളൂ.
കീറിപ്പറിഞ്ഞ പഴന്തുണി ധരിച്ച് പട്ടികളുടെ അകമ്പടിയോടെ അലഞ്ഞു നടക്കുന്ന വൃദ്ധൻ. വഴിപോക്കർ എന്തെങ്കിലും കൊടുത്താൽ വാങ്ങിക്കും ആരോടും യാചിച്ചു നില്ക്കില്ല. കിട്ടുന്നതിന്റെ ഒരു ഭാഗം പട്ടികൾക്കുള്ളതാണ്.

ദോർജി ഉറങ്ങുന്നത് പട്ടികൾക്കൊപ്പമാണ്. കൂടെ കുറേ പൂച്ചകളുമുണ്ട് . അവർ തമ്മിൽ കലഹമില്ല. പൂർണ സഹകരണമാണ്. പട്ടികൾക്ക് ദോർജി ഭ്രാന്തനല്ല. ദോർജിയൊഴികെയുള്ള പട്ടണവാസികൾക്കാണ് ഭ്രാന്ത്.

മലയാളത്തിലെ നാറാണത്തു ഭ്രാന്തനെപ്പൊലെ അലഞ്ഞു തിരിഞ്ഞ് ജീവിതം ആഘോഷിക്കുകയാണ് ദോർജി.
സന്മനസ്സുകൾ നല്കുന്ന ഒറ്റരൂപയോ, രണ്ടു രൂപയോ ദോർജിയുടെയും കൂട്ടുമൃഗങ്ങളുടെയും ജഢരാഗ്നിയിലെ ഹവിസ്സായി മാറുകയാണ്. ഹിമശൈലങ്ങളുടെ നിത്യ നിഗൂഢതയിലെ ഒരു സത്യാന്വഷകനായിരിക്കുമോ ദോർജി?

മാഡം \'ഫൂബ് ഡേം\'
---------------------

പേര് വിചിത്രമായി തോന്നിയേക്കാം. ആയിരത്തി തൊള്ളായിരത്തി തൊണ്ണൂറുകളുടെ ആദ്യവർഷങ്ങളിൽ എന്റെ ജില്ലാ വിദ്യാഭ്യാസ ഓഫീസർ (DEO)
ആയിരുന്നു, മാഡം ഫൂബ് ഡേം. എൺപതുകളുടെ ആദ്യ വർഷങ്ങളിൽ ഞാൻ \'ഹാ സ്കൂളിൽ\' ജോലിചെയ്യുമ്പോൾ, അടുത്തുള്ള ചെറിയൊരു സ്കൂളിലെ ഹെഡ്മിസ്ട്രസ്സ് ആയിരുന്നു മാഡം. ഞങ്ങൾ താമസിച്ചു കൊണ്ടിരുന്നത് അടുത്തടുത്ത വീടുകളിലാണ്. എന്നും വിശേഷങ്ങൾ പങ്കുവെക്കാറുണ്ടായിരുന്നു. മാഡം ചൂണ്ടിക്കാണിച്ച ഒരു സത്യാവസ്ഥ പങ്കുവെക്കാനാണ് ഇപ്പോൾ മാഡത്തിന്റെ കാര്യം എഴുതുന്നത്. മാഡത്തിന്റെ വീട് ഹാ യുടെ ഉൾനാടൻ ഗ്രാമത്തിലാണ്. അവിടെ വലിയ തണുപ്പാണ്. ആളുകൾ പല്ലുതേക്കുക, കുളിക്കുക തുടങ്ങിയ ഏർപ്പാടുകളില്ല.

ഫൂബ്ഡേം മാഡം പറയുന്നത് ബ്രഷും പേസ്റ്റും ഉപയോഗിച്ച് ദിവസവും പല്ലുതേക്കുന്ന മാഡത്തിന്റെ പല്ലിനു കേട്. ഇളക്കം, നീര്, വേദന. ജീവിതത്തിലൊരിക്കലും പല്ലുതേക്കാത്ത മാഡത്തിന്റെ മൂത്ത സഹോദരന്റെ പല്ലിന് കേടൊന്നുമില്ല! എന്താണിതിനു കാരണം എന്നാണ് മാഡം ചോദിക്കുന്നത്. എനിക്കൊരുത്തരമേയുള്ളു. മാഡത്തിന്റെ സഹോദരൻ പരിസ്ഥിതി സൗഹൃദ ജീവിതം നയിക്കുന്നു. മാഡം കൃത്രിമത്വം നിറഞ്ഞ പരിഷ്കാരജീവിതവും.



നായർ, കൈമൾ, നമ്പൂതിരി

നായർ, കൈമൾ, നമ്പൂതിരി

0
274

നായർ, കൈമൾ, നമ്പൂതിരി-------------------------------ഭൂട്ടാനിലെ ആധുനിക വിദ്യാഭ്യാസത്തിന് അടിത്തറ പാകാൻ സഹായിച്ച മൂന്ന് വിചിത്ര വ്യക്തിത്വങ്ങളെ ഞാൻ പരിചയപ്പെടുത്തട്ടെ. ആയിരത്തി തൊള്ളായിരത്തി അറുപതുകളിലാണ് അവർ ഭൂട്ടാനിലെത്തിയത്. പുതിയ സ്‌കൂളുകൾ തുറക്കാൻ അവർ വിദ്യാഭ്യാസ വകുപ്പിനെ സഹായിച്ചു. നാട്ടുഭാഷയായ \'ജോംഖ\' പഠിച്ച അവർ ഭാഷ സംസാരിക്കാനും എഴുതാനും വായിക്കാനും തിരുത്താനും പ്രാപ്തരായിരുന്നു. അവർ സ്കൂളുകളുടെ ഹെഡ്മാസ്റ്ററോ പ്രിൻസിപ്പൽമാരോ ഇൻസ്പെക്ടർമാരോ ആയി സേവനം അനുഷ്ഠിച്ചു.സി എസ് നായർ--------------------. അദ്ദേഹം \'ദാഗപാല\' സ്കൂളിലെ എച്ച് എം ആയിരുന്നു. അദ്ദേഹം നാട്ടുക