Aksharathalukal

സന്തോഷത്തിന്റെ ഉറവിടങ്ങൾ

സന്തോഷത്തിന്റെ ഉറവിടങ്ങൾ

ലോകത്തിലെ ഏറ്റവും സന്തോഷമുള്ള
ജനത ജീവിക്കുന്ന രാജ്യങ്ങളിലൊന്നാണ് ഭൂട്ടാൻ. ആ ജനവിഭാഗത്തിന്റെ ഇടയിൽ, അവരുടെ ആശയും നിരാശയും
സുഖവും ദു:ഖവും പങ്കുവെച്ച്; ഞാനും,
പതിനഞ്ചു വർഷം ജീവിച്ചതാണ്. യൂറോപ്യൻ സഞ്ചാരികളുടെ ഏറ്റവും സന്തോഷമുള്ള ജനത എന്ന കണ്ടെത്തലിനെപ്പറ്റി, ഭൂട്ടനികൾക്കോ,
അവരെ പഠിപ്പിക്കുന്ന ഞങ്ങൾക്കോ,
ഞങ്ങൾ ബന്ധപ്പെടുന്ന അധികാരികൾക്കോ അറിവുണ്ടായിരുന്നില്ല.

ഏറ്റവും കൂടുതൽ സന്തോഷം അനുഭവിക്കുന്നുയെന്നു പറയപ്പെടുന്ന,
ആ ജനവിഭാഗത്തിന്റെ മനസ്സിലെ
ഉത്ക്കണ്ഠകളും ദു:ഖങ്ങളും സത്യസന്ധമായി പങ്കുവെക്കാം.

ഉത്ക്കണ്ഠകൾ:-
1. അകലേക്കു പോകാൻ ബസ്സ് കിട്ടുമോ?
2. ആവശ്യത്തിന് മദ്യം ലഭിക്കുമോ?
3. ഇന്ത്യയിലൂടെ വില്പനച്ചരക്കുകൾ കൊണ്ടുപോകുമ്പോൾ, തീവ്രവാദി അക്രമണമുണ്ടാകുമോ?
4. വിദേശ സഹായം ലഭിക്കുമോ?
5. കുട്ടികൾക്ക് നല്ല വിദ്യാഭ്യാസ സൗകര്യം ലഭിക്കുമോ?
6. രോഗങ്ങൾ പിടിപെടുമോ?
7. രാജ ബന്ധുക്കളും ഉന്നതാധികാരികളും
പെണ്ണുങ്ങളെ ലൈംഗികമായി ഉപദ്രവിക്കുമോ?
8.പ്രകൃതി ദുരന്തങ്ങൾ ഉണ്ടാവുമോ?
9. ദൈവകോപം വരുമോ?
10. ലാമമാർ (ബുദ്ധ സന്യാസിമാർ) പിണങ്ങുമോ?
11. കാട്ടു മൃഗങ്ങൾ ഉപദ്രവിക്കുമോ?
12. കായിക മത്സരങ്ങൾക്ക് (ആർചറി,
       *ദേഗോ)അവസരമുണ്ടാകുമോ?

ഇവിടെ ഗ്രാമീണർ സമ്പത്തിനെപ്പറ്റി
വ്യാകുലപ്പെട്ടിരുന്നില്ല.ആവരുടെ സന്തോഷത്തിന്റെ അടിസ്ഥാനം
വയറുനിറയെ ഭക്ഷണം മദ്യം ഇഷ്ടപ്പെടുന്ന ഇണ, കളികൾ, സർക്കാർ
ജോലി, ആഘോഷങ്ങൾ എന്നിവയിലായിരുന്നു. ജനതയുടെ അഞ്ചു ശതമാനം, എവിടെയുമുള്ള- വരേപ്പോലെ വക്രബുദ്ധികളുമായിരുന്നു.

നിഷ്കളങ്കത, വഞ്ചനയില്ലായ്മ, നിസ്സാര
കാര്യങ്ങളിലും രസം കാണുക, ഭാവിയെപ്പറ്റി കൂടുതൽ ചിന്തിക്കാതിരിക്കുക, സഹകരണ മനോഭാവം, ഗുരുഭക്തി, രാജഭക്തി,
പ്രകൃതിയുമായി ഇണങ്ങിച്ചേർന്ന ജീവിതം
എന്നിവയായിരിക്കാം, അവരേ
സന്തോഷമുള്ള ജനത എന്ന വിശേഷണത്തിന് അർഹരാക്കിയത്.

(*ദേഗോ=കല്ലെറിഞ്ഞുള്ള ഒരു കളി.)

കുറിപ്പ്:- മദ്യം, ഭൂട്ടാനികളുടെ ജീവിതത്തിൽ നിന്ന് മാറ്റി
നിർത്തേണ്ട പാനിയമല്ല. പൂജാകർമ്മളിൽ മദ്യം ഉപയോഗിക്കപ്പെടുന്നു. മദ്യപാനവും മുറുക്കും ദിനചര്യയുടെ ഭാഗമാണ്.



ഫൊബ്ജിഖായിലെ കൊക്കുകൾ

ഫൊബ്ജിഖായിലെ കൊക്കുകൾ

5
244

ഫൊബ്ജിഖായിലെ കൊക്കുകൾഭൂട്ടാനിലെ വാങ്ഡി ജില്ലയിലെ ഒരു പീഠഭൂമിയാണ് സുന്ദരഗ്രാമമായ ഫൊബ്ജിഘ.മേഘപാളികൾ തൊട്ടുരുമ്മി നിൽക്കുന്നപ്രദേശം..ഉരുളൻകിഴങ്ങും,ടേർണിപ്പും(വലിയവെളുത്ത ബീറ്റ്റൂട്ട് വർഗ്ഗം), ബക്ക് വീറ്റും,കാബേജും, ആപ്പിളും വളരുന്ന സദാ തണുത്തുറഞ്ഞുകിടക്കുന്ന സ്ഥലം.ടൂറിസ്റ്റുകൾ ഇഷ്ടപ്പെടുന്ന ഹിൽസ്റ്റേഷൻ.റഷ്യയിലെ സൈബീരയിൽനിന്ന് കറുത്തകഴുത്തുള്ള കൊക്കുകൾ (Black neckedCranes)ദേശാടനത്തിനെത്താറുണ്ടിവിടെ.എല്ലാ ശീതകാലത്തും അവരെത്തും.മാർച്ച് മാസത്തിൽ തിരിച്ച് പേകും.നല്ലഗ്രൂപ്പ് ഡാൻസുകാരാണ് ഈ കൊക്കുകൾ!ഗ്രാമീണ ജീവിതവുമായി ഒത്തിണങ്ങിയ ഈപക്ഷികളെ ആരും ഉപദ്രവി