Aksharathalukal

ഗായത്രി ദേവി -33

    ദേഷ്യം വന്ന ഗായത്രി ഗംഗയെ പുറത്തേക്കു തള്ളി വിട്ടു വാതിൽ കൊട്ടിയടച്ചു....

     \"എടി നീ എന്നെ തള്ളി വിട്ടു അല്ലെ നിന്നെ ഞാൻ എടുത്തോളം.. വൃത്തിക്കെട്ടവളെ...\" ഗംഗ അതും പറഞ്ഞുകൊണ്ട് കോപത്തോടെ അവിടെ നിന്നും എഴുന്നേറ്റു പോയി...

    \"അച്ഛാ അവൾ ആ മണ്ടി പറയുന്നത് ഒന്നും കാര്യമാക്കണ്ട അച്ഛൻ ആണ് ഞങ്ങൾക്ക് എല്ലാം... ഞങ്ങളുടെ ദൈവം, ഹീറോ...\" ഗായത്രി പുഞ്ചിരിയോടെ അച്ഛനോട് പറഞ്ഞു 

    എന്നാൽ രാഘവൻ ഒന്നും പറയാതെ മുഖം തിരിഞ്ഞു കിടന്നു...മനസിലെ വിഷമം അദ്ദേഹം കണ്ണുനീർ തുള്ളിയായി മകൾക്കു കാണിച്ചു കൊടുത്തു... അച്ഛനോട് എന്ത് പറയണം എന്നറിയാതെ ഗായത്രി മൗനമായി അച്ഛന്റെ കൈകൾ പിടിച്ചു ഇരുന്നു...

    ഈ സമയം  നിലത്തു നിന്നും ഗംഗ കോപത്തോടെ  എഴുന്നേറ്റു നേരെ മുറ്റത്തേക്ക് പോയി... അവിടെ ഉള്ള മാവിന്റെ അരികിൽ പോയിരുന്നു... ഗംഗയെ കാണാതെ ഗോമതി അവളെയും തിരക്കി കൊണ്ട് അങ്ങോട്ട്‌ വന്നു...

     \"ഗംഗേച്ചി ഇവിടെ ഇരിപ്പാണോ..  ഞാൻ എവിടെയൊക്കെ നോക്കിഎന്നോ... അല്ല എന്തു പറ്റി മുഖം വലാതിരിക്കുന്നത്...\" ഗോമതി ചോദിച്ചു 

     \"അവൾ ആ കുളച്ചി എന്നെ തള്ളി വിട്ടു ഇല്ല അവളെ ഇനിയും വെറുതെ വിടാൻ പാടില്ല.. ഇന്ന് അമ്മ വരട്ടെ അവൾക്കുള്ളത് ഞാൻ ശെരിയാക്കി തരാം..\" ഗംഗ കോപത്തോടെ പറഞ്ഞു 

    \"ചേച്ചി എന്താ തീരുമാനിച്ചിരിക്കുന്നത് അമ്മയോട്...പറയാൻ ആണോ..\" ഗോമതിദേവി ചോദിച്ചു 

      \"വേറെ എന്താ അമ്മയോട് പറയുക തന്നെ..അവളുടെ അഹങ്കാരം കുറക്കണം എന്നെ തള്ളി വിട്ടതിനു ശിക്ഷയും കിട്ടണം..\" ഗംഗാദേവി പറഞ്ഞു 

    \"ചേച്ചി അത് വേണോ...\"

     \"മം.. എന്തെ നീ അങ്ങനെ പറഞ്ഞത്...\"

     \"അല്ല അമ്മയോട് ഇപ്പോൾ പറയാൻ ആണോ തീരുമാനം...\"

    \"അതെ..\"

    \"വേണ്ട അത് ആ രഹസ്യം ഇപ്പോൾ പറയണ്ട...\"

   \"പിന്നെ..\"

     \"ഇപ്പോൾ അമ്മയോട് പറഞ്ഞാൽ അവളിൽ നിന്നും ചേച്ചിക്ക് കിട്ടുന്ന പോക്കറ്റ് മണി കിട്ടാതെയാകും അതുകൊണ്ട് തൽക്കാലം ഇപ്പോൾ ഒന്നും പറയാൻ  പാടില്ല എന്നാണ് എന്റെ അഭിപ്രായം...\"

    ഗോമതി പറഞ്ഞത് ഗംഗയും കുറച്ചു നേരം ആലോചിച്ചു 

   \"ശെരി...\"ഗംഗയും ഗോമതി പറഞ്ഞതിന് സമ്മതിച്ചു...


    ദിവസങ്ങൾ കഴിഞ്ഞു എങ്കിലും ഗായത്രിയോടുള്ള പകയും ദേഷ്യവും മാത്രം അവളുടെ സഹോദരികൾക്ക് കുറഞ്ഞില്ല... അവൾ അവർക്കു വേണ്ടിയും ആണ്  ജോലിക്ക് പോകുന്നത് എന്ന് മനസിലാകാതെ അവളെ കൂടുതലായി വെറുത്തു...

    ഒരു ദിവസം  വൈകുന്നേരം ജോലി കഴിഞ്ഞു അമ്മിണി വന്നതും തന്റെ ഹാൻഡ് ബാഗ് താഴെ വെച്ചു... ശേഷം ഉമ്മറ പടിയിൽ തലയിൽ കൈ വെച്ചു കൊണ്ട് ആകെ വിഷമത്തിൽ ഇരുന്നു...... പെട്ടന്നു അച്ഛന്റെ മുറിയിൽ നിന്നും വന്നിരുന്ന  ഗായത്രി അമ്മയെ കണ്ടു..അമ്മയുടെ മുഖം ആകെ വിഷമത്തിൽ ആണെന്ന് കണ്ടെത്തിയ ഗായത്രി അമ്മയുടെ അടുത്തേക്ക് വന്നു... അവൾ അമ്മയുടെ തോളിൽ കൈ വെച്ചുകൊണ്ട് അരികിൽ ഇരുന്നു 

   \" അമ്മേ... അമ്മേ...\" ഗായത്രി വിളിച്ചു 

    \"ആ മോളോ...അവർ എവിടെ...\"

    \"അകത്തു പഠിക്കുന്നു..\"

    \"ആ ആർക്കറിയാം രണ്ടും പഠിക്കുകയാണോ കളിക്കുകയാണോ എന്ന് എല്ലാം ദൈവത്തിനെ അറിയൂ..\"

    \"അത് പോട്ടെ അമ്മ എന്താ വലാതിരിക്കുന്നത്..\"

   \"അത് പിന്നെ..\"

   \"അമ്മ പറ..\"

     \"മോൾക്ക്‌ അറിഞ്ഞൂടെ അച്ഛന് ചികിസക്കായി നമ്മൾ വീടിന്റെ ആധാരം പണം വെച്ചത് ഇന്ന് അത് പലിശയും കൂട്ടുപലിശയായി ഒരു ലക്ഷമായി ബാങ്കിൽ നിന്നും വിളിച്ചിരുന്നു... എന്തു മറുപടി പറയണം എന്നറിയില്ല... വീടിലെ കാര്യവും  പലചരക്കു കടയിലേക്ക് കൊടുക്കുന്ന പറ്റും അച്ഛനും മരുന്നും  മാത്രമേ അമ്മയുടെ ശമ്പളം കൊണ്ട് കഴിയുന്നുള്ളു എന്തു ചെയ്യണം ഈ ആധാരത്തിനു വേണ്ടി എന്ന് എനിക്ക് ഒരു പിടിയും ഇല്ല ഒന്നും മനസിലാകുന്നില്ല...\"

    \"അമ്മ പേടിക്കണ്ട നമ്മുക്ക് ഒരു വഴി കണ്ടെത്താം..\" ഗായത്രി പറഞ്ഞു 

    \"എങ്ങനെ നീ നിന്റെ മുതലാളിയോട് കടം ചോദിക്കുമോ...\" അമ്മിണി ചോദിച്ചു 

    ആ ചോദ്യം കേട്ടതും ഗായത്രി ഒരു നിമിഷം  ഞെട്ടി... വിടർന്ന കണ്ണുകളോടെ അവൾ അമ്മയെ നോക്കി...

    \"അമ്മ!   അമ്മ എങ്ങനെ ഈ കാര്യം അറിഞ്ഞു...\" ഒരു ഞെട്ടലോടെ ഗായത്രി ചോദിച്ചു

   താൻ ഇത്രയും ദിവസം അമ്മ അറിയരുത് എന്നും ഇതുവരെ അമ്മ അറിഞ്ഞില്ല എന്നും വിചാരിച്ചിരുന്നു ഗായത്രിയുടെ വാക്കുകൾ അപ്രതീക്ഷിതമായി ഒരു വിറയൽ ഉണ്ടാക്കി...

     \" ഇതിൽ എന്തിരിക്കുന്നു സത്യത്തിൽ ഒരമ്മക്ക് അവരുടെ കുട്ടികൾ എന്ത് ചെയുന്നു എന്താണ് പറയാൻ ഉദ്ദേശിക്കുന്നത് എന്ന് പറയാതെ പോലും മനസ്സിലാക്കാൻ കഴിയും അങ്ങനെ ഉള്ളപ്പോ നീ എന്നോട് പറയാതെ ജോലിക്ക് പോകുന്നത് എനിക്ക്! ഞാൻ കണ്ടെത്തില്ല എന്ന് കരുതിയോ നി...\"

\"അപ്പോൾ അമ്മക്ക്..\"


     \"അറിയാം നീ ജോലിക്ക് പോകാൻ തുടങ്ങി രണ്ടാഴ്ച കഴിഞ്തും എനിക്ക് നീ ജോലിക്ക് പോകുന്നതും എവിടേക്കാണ് ജോലിക്ക് പോകുന്നതും എന്നും മനസിലായി...\"

     \"അത് എങ്ങനെ... \"ഗായത്രി സംശയത്തോടെ ചോദിച്ചു

     \" ഒരു ദിവസം നിന്റെ സ്കൂളിൽ നിന്നും ടീച്ചർ വിളിച്ചിരുന്നു... നീ ഇപ്പോൾ സ്കൂളിൽ വരുന്നില്ല എന്നും ലീവാണ് എന്നും അവളെ സ്കൂളിൽ പറഞ്ഞു വിടണം എന്നും എന്നോട് പറഞ്ഞു...അന്നേ ദിവസം നിന്നെ കൊല്ലാൻ ഉള്ള ദേഷ്യത്തിൽ തന്നെയാണ്  ഞാൻ വീട്ടിൽ വന്നത്  അന്നേരം നീ  ഇവിടെ ഉണ്ടായിരുന്നില്ല നിന്റെ പേരും വിളിച്ചു കൊണ്ട് ഞാൻ വീട് മുഴുവനും തിരഞ്ഞു അപ്പോൾ നിന്റെ അച്ഛന്റെ മുറിയിൽ പോയി അപ്പോഴാണ് അദ്ദേഹം പറഞ്ഞത്  നി ദുർഗ്ഗാദേവി ക്ഷേത്രത്തിലേക്കു ഭജനയ്ക്ക് പോയി എന്ന്  പറഞ്ഞു...  അത്  കേട്ടതും ഞാൻ നിന്റെ അച്ഛന്റെ മുറിയിൽ പോയി...

അന്നേ ദിവസം 

    നമ്മുടെ  മോളു സ്കൂളിൽ പോകുന്നില്ല പകരം വേറെ എങ്ങോട്ടോ പോകുന്നു..അവൾ നമ്മളെ പറ്റിക്കുകയാണോ രാഘവേട്ടാ...അവളുടെ ടീച്ചർ എന്നോട് ഫോൺ ചെയ്തു പറഞ്ഞു ഞാൻ ആകെ തകർന്നു എന്നും സ്കൂളിലേക്ക് എന്ന് പറഞ്ഞു പോകുന്ന കുട്ടി വേറെ എങ്ങോട്ട് പോകാനാ... ഞാൻ മറ്റു കുട്ടികളെക്കാൾ കൂടുതൽ സ്നേഹിച്ചു കാരണം അവൾക്കു ഒറ്റപ്പെട്ടത് പോലെ എന്നൊരു തോന്നൽ ഉണ്ടാവാതിരിക്കാൻ എന്നിട്ടും അവൾ... നിങ്ങൾ ഇങ്ങിനെ കിടപ്പിലായപ്പോ എല്ലാവരും അവരവരുടെ ഇഷ്ടത്തിന് ഓരോന്നും ചെയ്യാൻ തുടങ്ങി... \"അമ്മിണി കണ്ണീരോടെ തന്റെ ഭർത്താവിനോട് പറഞ്ഞു 

    \"നീ കരയാതെ അമ്മിണി നമ്മുടെ മോള് ഒരു തെറ്റും ചെയ്യുന്നില്ല പകരം അവൾ ജോലിക്ക് പോകുന്നു... ടൗണിൽ ഉള്ള ഒരു പപ്പട കമ്പനിയിൽ...\"

    \"എന്ത് അപ്പോൾ നിങ്ങള്ക്ക് ഈ കാര്യം മുൻപ്  തന്നെ അറിയുമോ...\" ഒരു ഞെട്ടലോടെ അമ്മിണി ചോദിച്ചു 

   \"ഇപ്പോൾ അവൾ ജോലിക്ക് പോകേണ്ട വല്ല ആവശ്യം ഉണ്ടോ രാഘവേട്ടാ ഞാൻ ഞാൻ ഇല്ലേ ചത്തില്ലലോ...\" അമ്മിണി രാഘവന്റെ കൈകൾ പിടിച്ചു കൊണ്ട് പറഞ്ഞു

    തന്റെ ഭാര്യയുടെ കൈകൾ ഒന്ന് ചേർത്ത് പിടിക്കാൻ കഴിഞ്ഞില്ല എങ്കിലും അദ്ദേഹം കണ്ണീരോടെ അവളെ നോക്കി 

     \" അങ്ങനെ പറയരുത്  അമ്മിണി നീ ഉണ്ട്‌ പക്ഷെ നീ ഇപ്പോൾ ചുമക്കുന്ന  ഈ ഭാരം നിനക്ക് താങ്ങാവുന്നതിലും അപ്പുറം ആണ്... അതുകൊണ്ട് നിന്റെ ഈ ഭാരം കുറക്കാൻ നിന്നെ ആരും സഹായിക്കില്ല ആരും ഉണ്ടാവില്ല പക്ഷെ അതിനായി അവൾ ഉണ്ട്‌ നമ്മുടെ ഗായത്രിദേവി... അവൾ ജോലിക്ക് പോട്ടെ ഇതു നമ്മുടെ അവസ്ഥക്ക് വേണ്ടി നമ്മുടെ സ്വാർത്ഥക്ക് വേണ്ടിയോ  നമ്മുക്ക് പണം കിട്ടും എന്നതിനു വേണ്ടി പറയുന്നതല്ല അതിലുപരി അവളുടെ സന്തോഷത്തിനു വേണ്ടിയാണ് ഞാൻ പറയുന്നത്...അവൾക്കു അവിടെ ജോലി ചെയുന്നത് മറ്റു എന്തിനെക്കാളും സന്തോഷമാണ് എല്ലാവരും അവളെ അവരിൽ ഒരാളായി കാണുന്നു അവളെ സ്നേഹിക്കുന്നു അവൾ പോകട്ടെ അമ്മിണി അവളെ തടയണ്ട... എന്നോട് ഇതു കുട്ടി മുൻപ് പറഞ്ഞിരുന്നു ഞാൻ നിന്നോട് പറഞ്ഞില്ല എന്ന് മാത്രം... ഇപ്പോഴും പറയുന്നു നമ്മൾ പെറ്റ മറ്റു രണ്ടു കുട്ടികളെയും ക്കാൾ കൂടുതൽ നമ്മളെ സ്നേഹിക്കുന്നതും നമ്മുക്ക് വേണ്ടി എന്തും ചെയ്യും എന്നത് നമ്മുടെ ഗായത്രി മാത്രമാണ് മറക്കണ്ട നി അത് ...അവൾ ആ സ്കൂളിൽ പോയി കിട്ടാത്ത സന്തോഷം അവൾ ജോലിക്ക് പോയി വരുന്നതിനു ശേഷം ഞാൻ കാണാറുണ്ട്... \"

     \"പക്ഷെ അവൾക്ക് ആകെ ഉണ്ടാകുന്ന സ്വത്ത്‌ പഠനം മാത്രമാണ്... ഇവർ ആരും അവളെ നമ്മൾ ഇല്ലാതാകുമ്പോൾ അവളെ ഒന്ന് നോക്കുകയില്ല ഇപ്പോൾ തന്നെ അവളെ ഒരു ചേച്ചിയായി കാണുന്നില്ല പിന്നെയല്ലേ നമ്മൾ ഇല്ലാത്ത കാലത്ത്..\"

    \" നി അതൊന്നും ആലോചിച്ചു ടെൻഷൻ അടിക്കേണ്ട... നമ്മുടെ കുഞ്ഞിന്റെ നല്ല മനസ്സിന് ദൈവം ഉണ്ടാകും... അവൾ പോകട്ടെ അമ്മിണി തടയണ്ട.. \"

   ഇപ്പോൾ 

    അച്ഛൻ അങ്ങനെ പറഞ്ഞു പിന്നെ ഞാനും മൗനമായി അതിനു സമ്മതിച്ചു..ഈ അമ്മയോടും അച്ഛനോടും മോളു ക്ഷമിക്കണം ഞാങ്ങൾ നിന്നെ ചൂഷണം ചെയുകയാണ് എന്ന് വിചാരിക്കരുത് ഒരിക്കലും... \" അമ്മിണി കണ്ണീരോടെ മകളുടെ കവിളിൽ തഴുകി പറഞ്ഞു 

    \"ഇല്ല അമ്മേ മതി എനിക്ക് ഇതു മതി.. ഞാൻ ഉണ്ട്‌ നമ്മുക്ക് എല്ലാം സോൾവ് ചെയ്യാം...\" ഗായത്രി കണ്ണിൽ കണ്ണുനീരും ചുണ്ടിൽ പുഞ്ചിരിയുമായി പറഞ്ഞു 

    \"പക്ഷെ  എങ്ങനെ...\"

    \"ഞാൻ എന്റെ മുതലാളിയോട് പണം ചോദിച്ചു വാങ്ങിച്ച് തരാം...\"

അമ്മിണി മകളെ നോക്കി പുഞ്ചിരിച്ചു കൊണ്ട് തലയാട്ടി ...

  കുറച്ചു കഴിഞ്തും അമ്മിണി അകത്തേക്ക് പോയി  വന്ന ശേഷം മകൾ ഗായത്രിക്ക് കുറച്ചു കഷ്ണങ്ങൾ നൽക്കി...

   നി ഇതെല്ലാം ഒന്ന് മുറിച്ചു വെയ്ക്കു അമ്മ ഒന്ന് മേല് കഴുകിയിട്ടു വരാം... അതും പറഞ്ഞുകൊണ്ട് അമ്മിണി അകത്തേക്ക് പോയി... എന്നിട്ടു കുളി കഴിഞ്ഞു മാറാൻ ഉള്ള വസ്ത്രം അകത്തുള്ള കയറിൽ തൂക്കിയിട്ടത്തിൽ നിന്നും എടുത്തു നേരെ ബാത്‌റൂമിലേക്ക് പോയി...

അമ്മ മേല് കഴുകാൻ അവിടെ നിന്നും പോയത്തും ഗംഗയും ഗോമതിയും ഗായത്രിയുടെ അരികിൽ വന്നു

   \"ഹലോ..\" ഗോമതി വിളിച്ചു 

    എന്നാൽ ഗായത്രി  അവരെ ഒന്ന് നോക്കുക പോലും ചെയ്തില്ല

       \"ഹേലോ...നിനക്ക് ചെവി കേക്കില്ലെടി കുള്ളച്ചി...\" ഗംഗദേവി ചോദിച്ചു 

ഒടുവിൽ സഹികെട്ട ഗായത്രിദേവി അവരെ നോക്കി

  \"എന്താ കാര്യം..എനിക്ക് ജോലിയുണ്ട്..\"

   \"എനിക്കൊരു നൂറ് രൂപ വേണം...\" ഗംഗ ചോദിച്ചു 

    \" എത്ര നൂറു രൂപയോ അഞ്ചു പൈസ പോലും തരില്ല... \"

    \" ആഹാ നിനക്ക് അത്രക്കും അഹങ്കാരമോ എന്നാൽ നീ  ജോലിക്ക് പോകുന്ന കാര്യം ഞങ്ങൾ അമ്മയോട് പറയും... \" ഗംഗാദേവി ഭീഷണിയുടെ സ്വരത്തിൽ പറഞ്ഞു 

    \" പറഞ്ഞോ ഇപ്പോൾ തന്നെ എനിക്കൊരു ചുക്കുമില്ല....\"അതും പറഞ്ഞുകൊണ്ടു ഗായത്രി അവിടെ നിന്നും അരിഞ്ഞ പച്ചക്കറിയുമായി അടുക്കളയിൽ പോയി..
ഒന്നും മനസിലാകാതെ ഗംഗയും ഗോമാതിയും പരസ്പരം നോക്കി...

തുടരും