Aksharathalukal

ഗായത്രി ദേവി -32

  ആ ശബ്ദം കേട്ടതും ഗായത്രി ഒരു ഞെട്ടലോടെ...തിരിഞ്ഞു നോക്കി

     \"ദൈവമേ ഇവർ എങ്ങനെ ഇങ്ങോട്ട് വന്നു ... ഞാൻ എന്തു പറയും ഇവരോട്..\"ഗായത്രി മനസ്സിൽ വിചാരിച്ചു 

       \"നീ എങ്ങോട്ടാ പോകുന്നത്...\" ഗായത്രിയുടെ പുറകിൽ നിന്നിരുന്ന ഗോമതിയും ഗംഗയും ചോദിച്ചു

     \"അത് പിന്നെ...\"

      നീ ഉരുണ്ടു കളിക്കണ്ട ഞങ്ങൾക്ക് എല്ലാം അറിയാം നീ ഇന്നലെ ബസ്സ് കയറി ടൗണിൽ പോയതും സ്കൂളിൽ വരാതെ സ്കൂളിൽ പോയി എന്ന് അച്ഛനോടും അമ്മയോടും കള്ളം പറഞ്ഞതും എല്ലാം...സത്യം പറ നീ ഇപ്പോൾ എങ്ങോട്ടാണ്  പോകുന്നത്... \" ഗംഗാദേവി കോപത്തോടെ അവളോട്‌ ചോദിച്ചു 


    \"അത് പിന്നെ അത്...\"

    \"പറയടി നീ ആരെ കാണാനാ പോകുന്നത്....\"

   \"  ഗംഗേ...നാക്കിനു എല്ല് ഇല്ലാ എന്ന് കരുതി എന്തും പറയാം എന്ന് കരുതണ്ട...\"

    \"വെറുതെ കളിക്കാൻ നിൽക്കല്ലേ മോളെ അച്ഛന് ഇപ്പോൾ എഴുന്നേറ്റു നടക്കാൻ വയ്യ അമ്മ വീട്ടിലെ കാര്യങ്ങളും ശ്രദ്ധിക്കും നമ്മളെ അവർ ശ്രെദ്ധിക്കില്ല അതുകൊണ്ട് നിനക്ക് നിന്റെ ഇഷ്ടത്തിന് നടക്കാം എന്ന് കരുതിയോ... ഞങ്ങൾ ഉണ്ട് എന്ന് മറക്കണ്ട പറയടി ആരുടെ കൂടെ ഊര് ചുറ്റാനാ നീ പോകുന്നത്...\"

    \"നിർത്താൻ ഇനി നീ ഒരു അക്ഷരം മിണ്ടരുത്... മിണ്ടിയാൽ...\" ഗായത്രി കോപത്തോടെ പറഞ്ഞു 

\"എന്നാൽ പറയടി നീ എങ്ങോട്ടാ പോകുന്നത്..\"

     \"ഞാൻ ... ഞാൻ പോകുന്നത് ടൗണിൽ ഉള്ള ഒരു പപ്പട കമ്പനിയിലേക്കാണ് ജോലിക്കാണ്..\"

   \"എന്താണ് നീ പറയുന്നത്..\" ഗംഗാദേവി ചോദിച്ചു 

   \"അതെ  സത്യം ഞാൻ ജോലിക്കാണ് ആണ് പോകുന്നത്...\"

       \"എന്ത് ചേച്ചി ജോലിക്ക്  പോകുന്നു എന്നോ...\" ഗോമതി പറഞ്ഞു

        അത് പറഞ്ഞതും ഗംഗ അവളെ ദേഷ്യത്തോടെ നോക്കി... അത് കണ്ടതും ഗോമതി തല താഴ്ത്തി

     \" അതെ ജോലിക്ക് തന്നെ എന്നെ വിശ്വാസിക്ക് ഇന്നലെ ഒത്തിരി കടയിൽ കയറി ഇറങ്ങി അങ്ങനെ കിട്ടിയതാണ് ഈ ജോലി... \"ഗായത്രി പറഞ്ഞു 

      \"  അത് ചേച്ചി അല്ല ഗായത്രി നീ എന്തിനാ ജോലിക്ക് പോകുന്നത് അമ്മ പോകുന്നുണ്ടല്ലോ നമ്മളെ അമ്മ നോക്കും എന്ന് നിനക്ക് വിശ്വാസം ഇല്ലേ... \"

     \"അങ്ങനെ വിശ്വാസം ഇല്ല എന്ന് ഞാൻ പറഞ്ഞോ ഏതൊരു ജീവജാലത്തിനും അവരുടെ മക്കൾ തന്നെയാണ് വലുത് മക്കൾക്കായി അവർ എന്തും ചെയ്യും എന്തും...  അങ്ങനെ ഉള്ളപ്പോ നമ്മുടെ അമ്മയും നമ്മുക്ക് വേണ്ടി എന്തും ചെയ്യും എന്ന് എനിക്കറിയാം... \"

   \"അപ്പോൾ പിന്നെ നീ എന്തിനാ ജോലിക്ക് പോകുന്നത്..\" ഗംഗ ചോദിച്ചു 

      \"അമ്മ പാവമല്ലേ നമ്മുടെ കുടുംബം ഇനി അമ്മയെ വിശ്വസിച്ചു മാത്രമാണ് മുന്നോട്ടു പോവുക നമ്മുടെ പഠിപ്പും അച്ഛന്റെ ചികിത്സ ഇടക്ക് നമ്മൾക്കും ചിലപ്പോ ഹോസ്പിറ്റലിൽ പോകേണ്ടി വരും നമ്മുടെ വീട്ടിലെ ചെലവ് വീട്ടിലെ ജോലി എല്ലാം നമ്മുടെ അമ്മ ഒറ്റയ്ക്ക്  നോക്കണം പാവമല്ലേ അമ്മ അതുകൊണ്ട് അവരുടെ ഭാരം കുറച്ചു കുറക്കാൻ ...\" ഗായത്രി കണ്ണീരോടെ പറഞ്ഞു

   അത് കേട്ടതും ഗോമതിക്കും സങ്കടമായി...

      \"ചേച്ചി ജോലിക്ക് പോകുന്നു എന്ന് ഉറപ്പിച്ചോ... അപ്പോ ചേച്ചിയുടെ പഠനം..\" ഗോമതി വിഷമത്തോടെ ചോദിച്ചു 

     \"മം.. ഉറപ്പിച്ചു എനിക്ക് പകരം നിങ്ങൾ പഠിച്ചാൽ മതി... \"ഗായത്രി ചിരിച്ചുകൊണ്ട് പറഞ്ഞു

  അത് കേട്ടതും ഗോമതി ഒന്നും പറയാതെ മിണ്ടാതെ നിന്നു.. അവൾക്കു ആകെ സങ്കടമായി

    \"ശെരി നീ പൊക്കോ ... \"ഗംഗാദേവി പറഞ്ഞു

അത് കേട്ടതും ഗോമതി ഗംഗയെ അതിശയത്തോടെ നോക്കി..

     \"നിനക്ക് സമയമായില്ലേ... പൊക്കോ ജോലിക്ക് പൊക്കോ... നീ എന്താണോ വിചാരിക്കുന്നത് അത് തന്നെ നടക്കും...\"

   \"  പിന്നെ ഞാൻ ജോലിക്ക് പോകുന്നത് ഒരിക്കലും അമ്മ അറിയരുത്... അമ്മ അറിഞ്ഞാൽ എന്നെ പോകാൻ സമ്മതിക്കില്ല... പിന്നെ ഇതു നമ്മുടെ അച്ഛനും അറിയാം... അച്ഛൻ മറച്ചു വെയ്ക്കും പോലെ നിങ്ങളും മറച്ചു വെയ്ക്കണം... \"ഗായത്രി അതും പറഞ്ഞു കൊണ്ട്  അവിടെ നിന്നും നടന്നു

    \"ബൈ ചേച്ചി...\" പെട്ടെന്നു ഗോമതി പറഞ്ഞു

ഗായത്രി ഗോമതിയെ പുഞ്ചിരിയോടെ നോക്കി

     ആദ്യമായാണ് ഗോമതി തന്നെ ചേച്ചി എന്ന് വിളിക്കുന്നത്‌ ഇനി എല്ലാം നല്ലത് മാത്രം എന്ന വിശ്വാസത്തോടെ അവൾ നടന്നു

     \"എന്താണ് ഒരു ചേച്ചി വിളിയൊക്കെ പുതിയതായിട്ട്....\" ഗംഗ ചോദിച്ചു 

     \"അത് പിന്നെ ചേച്ചി പാവം  അല്ലെ അവൾ നമ്മുക്കും കൂടിയല്ലേ ജോലിക്ക് പോകുന്നത് ... അതുകൊണ്ടല്ലേ ചേച്ചിയും അവളോട്‌ ദേഷ്യപെടാതെ സംസാരിച്ചതും ജോലിക്ക് വിട്ടതും...\" ഗോമതി പറഞ്ഞു 

     \"ഞാൻ അവളോടുള്ള സ്നേഹം കാരണം അല്ല  ജോലിക്ക് വിട്ടത് പകരം അവളെ വിട്ടതിൽ  പിന്നിൽ എനിക്ക് ഒരു ലാഭം ഉണ്ട്‌...\" ഗംഗ പറഞ്ഞു 

   \"എന്താണ്.. അത്...\" ഗോമതി സംശയത്തോടെ ചോദിച്ചു 

      \"വേറെ എന്താണ് അവൾ മാസം ജോലി ചെയ്ത് ശമ്പളം വാങ്ങിക്കും ഞാൻ ജോലി ചെയാതെയും..\"

    \"മനസിലായില്ല..\"

      \"അവൾ ജോലിക്ക് പോകുന്നത് അമ്മ അറിയരുത് എന്ന കാര്യം അതാണ്‌ എന്റെ മൂലധനം ഞാൻ അവളിൽ നിന്നും പണം എന്റെ ഇഷ്ടത്തിന് ചോദിച്ചു മേടിക്കും അവൾ തരാൻ വിസമ്മതിച്ചാൽ അമ്മയോട് അവൾ ജോലിക്ക് പോകുന്നു  എന്ന കാര്യം പറയും എന്നു പറഞ്ഞു അവളെ ഭീഷണി പെടുത്തും... \"ഗംഗ ചിരിച്ചുകൊണ്ട് പറഞ്ഞു

    ഗംഗയുടെ നീചമായ വാക്കുകൾ കേട്ടതും എന്ത് പറയണം എന്നറിയാതെ ഗോമതി ഒന്നും മിണ്ടാതെ സങ്കടത്തോടെ നിന്നു...

    \"വാ നമ്മുക്ക് ക്ലാസ്സിലേക്ക് പോകാം..\"

      ഇരുവരും ക്ലാസ്സിലേക്ക് പോയി... ഗായത്രി ടൗണിലേക്കുള്ള ബസ്സ് കയറി അവൾളുടെ കമ്പനിയിൽ എത്തി

     \"ആ... ഗായത്രി മോളു വന്നോ...\"നീലി ചോദിച്ചു 


\"   മം... \"

    \"  എന്നാൽ വാ നിന്റെ ബാഗ് ദേ അവിടെ വെച്ചോ എന്നിട്ട് നമ്മുക്ക് ദേ അവിടെ ഉള്ള പപ്പടം മുഴുവനും വെയിലത്ത്‌ ഉണക്കാൻ വെയ്ക്കാൻ പോകാം...\" നീലി പറഞ്ഞു

\"  ശെരി ചേച്ചി.. \"
ഗായത്രി അവളുടെ ബാഗ് കമ്പനിയിൽ ഒരു ഭാഗത്തു വെച്ചു ശേഷം കമ്പനിയിൽ ഉള്ള ദൈവചിത്രങ്ങളുടെ അടുത്തേക്ക് പോയി

   \" ഇന്ന് മുതൽ ഞാൻ ഇവിടെയാണ്‌ എന്റെ കൂടെ ഉണ്ടാവണം ഭഗവാനെ.. \" അവൾ മനസ്സുരുകി പ്രാർത്ഥിച്ചു

  പിന്നെ അധികം സമയം കളയാതെ വളരെ സന്തോഷത്തോടെ അവളുടെ ജോലി ചെയ്യാൻ തുടങ്ങി ...

  അങ്ങനെ മാസം ഒന്നായി ഗായത്രി തന്റെ ആദ്യ ശമ്പളം വാങ്ങിക്കാൻ മുതലാളിയുടെ അരികിൽ വന്നു...എന്നാൽ അവൾക്കു അറിയില്ലായിരുന്നു ഈ പണം കൈപെറ്റാൻ തന്റെ അനുജത്തി ഗംഗ കാത്തു നിൽക്കുന്നു എന്നത്...

  തുടരും 



ഗായത്രി ദേവി -33

ഗായത്രി ദേവി -33

4.6
1698

    ദേഷ്യം വന്ന ഗായത്രി ഗംഗയെ പുറത്തേക്കു തള്ളി വിട്ടു വാതിൽ കൊട്ടിയടച്ചു....     \"എടി നീ എന്നെ തള്ളി വിട്ടു അല്ലെ നിന്നെ ഞാൻ എടുത്തോളം.. വൃത്തിക്കെട്ടവളെ...\" ഗംഗ അതും പറഞ്ഞുകൊണ്ട് കോപത്തോടെ അവിടെ നിന്നും എഴുന്നേറ്റു പോയി...    \"അച്ഛാ അവൾ ആ മണ്ടി പറയുന്നത് ഒന്നും കാര്യമാക്കണ്ട അച്ഛൻ ആണ് ഞങ്ങൾക്ക് എല്ലാം... ഞങ്ങളുടെ ദൈവം, ഹീറോ...\" ഗായത്രി പുഞ്ചിരിയോടെ അച്ഛനോട് പറഞ്ഞു     എന്നാൽ രാഘവൻ ഒന്നും പറയാതെ മുഖം തിരിഞ്ഞു കിടന്നു...മനസിലെ വിഷമം അദ്ദേഹം കണ്ണുനീർ തുള്ളിയായി മകൾക്കു കാണിച്ചു കൊടുത്തു... അച്ഛനോട് എന്ത് പറയണം എന്നറിയാതെ ഗായത്രി മൗനമായി അച്ഛന്റെ കൈകൾ