ഉറക്കം വരുന്നില്ല
ഉറക്കം വരുന്നില്ലചിന്താഫണങ്ങളിൽ,ബോധം ചവിട്ടുന്നമർദ്ദനമൊട്ടും ശമിച്ചില്ല!മയക്കം മടിച്ചെത്തിനിറയാൻ തുടങ്ങുമ്പോൾ,ദു:സ്വപ്നജാലങ്ങൾകൂത്താടിയെത്തുന്നു!മതം കുടിച്ചു മതി കെട്ട കൂളി,വിറകൊള്ളും ഹിരണ്യാക്ഷ ഗർജ്ജനം;യുദ്ധാരവങ്ങൾ, കത്തുന്ന കാട്ടുതീചിറകു തളർന്നൊരു കൊച്ചു പറവയായ്.വേതാളഭൂമിയിൽ ചുറ്റിത്തളർന്നു ഞാൻ!ഞെരിയുന്നു, പുകയുന്നുപുളയുന്നു. കരയുന്നു;മുക്തി നല്കീടുകവന്ദ്യ നിമിഷങ്ങളേ