Aksharathalukal

ഉറക്കം വരുന്നില്ല

ഉറക്കം വരുന്നില്ല
ചിന്താഫണങ്ങളിൽ,
ബോധം ചവിട്ടുന്ന
മർദ്ദനമൊട്ടും ശമിച്ചില്ല!

മയക്കം മടിച്ചെത്തി
നിറയാൻ തുടങ്ങുമ്പോൾ,
ദു:സ്വപ്നജാലങ്ങൾ
കൂത്താടിയെത്തുന്നു!

മതം കുടിച്ചു മതി കെട്ട കൂളി,
വിറകൊള്ളും ഹിരണ്യാക്ഷ ഗർജ്ജനം;
യുദ്ധാരവങ്ങൾ, കത്തുന്ന കാട്ടുതീ
ചിറകു തളർന്നൊരു കൊച്ചു പറവയായ്.
വേതാളഭൂമിയിൽ ചുറ്റിത്തളർന്നു ഞാൻ!

ഞെരിയുന്നു, പുകയുന്നു
പുളയുന്നു. കരയുന്നു;
മുക്തി നല്കീടുക
വന്ദ്യ നിമിഷങ്ങളേ

പവിഴമല്ലിപ്പൂക്കൾ

പവിഴമല്ലിപ്പൂക്കൾ

5
411

പവിഴമല്ലിപ്പൂക്കൾഅടർന്ന ഞെട്ടിന്റെ മുറിപ്പാടുനോക്കിപുഞ്ചിരിക്കുന്നുവോ, പൂക്കളേ നിങ്ങളും?പാരിജാതതൻ സഫലമാം ജീവിതംവർഷിച്ച, ആനന്ദക്കണ്ണീർക്കണങ്ങളെ;നോവിൻ പടച്ചട്ടയരിക്കളഞ്ഞിട്ടുശാന്തിതന്നാശ്രമവാടമണഞ്ഞപോൽ,മൃതശരീരം വിട്ടകലുന്നയാത്മാവുപ്രേതത്തെ നോക്കിച്ചിരിക്കുന്ന പുഞ്ചിരി!മൂർച്ഛിച്ചു നില്ക്കുന്ന പാരിജാതത്തിന്റെതാഴത്തു, രാത്രിതൻ കണ്ണീരുതൂകിയമണ്ണിൽ; ചിതറിക്കിടക്കുന്ന പൂക്കളെആസ്വദിക്കുന്നുവോ,ജീവിത നിർവൃതി?ഹർഷാങ്കുരങ്ങളെ, സൗരഭത്തേരതിൽദിക്കെട്ടു പായിച്ച സർഗചൈതന്യമോകർമ സായൂജ്യ പ്രസാദമോ, നിങ്ങളിൽവാടാതെ നില്ക്കുമീ ശാന്തമന്ദസ്മിതം?