Aksharathalukal

ഏകതാരകം / രജനി അശോക്

ആകാശമേനിയഴകിൽ

പുഞ്ചിരി തൂകും താരകമേ

പാലോളിയൊഴുക്കും പൂനിലാവിൽ നീ-

യെന്നെ നോക്കി ചിരിക്കുന്നതെന്ത്?

ഏകാകിയായി ഞാൻ നിൽക്കുംപോൽ

നീയും ഏകതാരമായി നിൽക്കുന്നു!

എന്നോടൊപ്പം പോരാമോ എന്നെക്കൂടെ

കൂട്ടാമോ മിന്നിമിന്നിത്തിളങ്ങും

പൊൻ താരകമേ...!