Aksharathalukal

seven Queen\'s 17

വളരെ ചെറിയ part ആണ്. Daily ഇങ്ങനെ കുഞ്ഞി part പോസ്റ്റാൻ ശ്രമിക്കാട്ടോ.. അല്ലെങ്കിൽ കുറേ ലാഗ് ആകുകയാണ്.

*SEVEN🧚QUEENS*
          ✍️_jifni_
           Part 17
           
🧚‍♂️🧚‍♂️🧚‍♂️🧚‍♂️🧚‍♂️🧚‍♂️🧚‍♂️🧚‍♂️🧚‍♂️🧚‍♂️🧚‍♂️🧚‍♂️


പരിചയപെട്ടു ഇത്ര ദിവസം ആയിട്ടും അനു റാഷിയോടോ ആഷിയോടോ സംസാരിച്ചിട്ടില്ല. ആ അനു അവന് വേണ്ടി ഇത്രേ വേദനിക്കുന്നെ കണ്ട് എല്ലാവരും ഒരു കാര്യം മനസ്സിൽ ഉറപ്പിച്ചു.

*ആഷി അനൂന് ഏറ്റവും വേണ്ടപ്പെട്ടവൻ തന്നെയാണ്.*

\"എന്താ അനൂ.. എന്താ നിനക്ക് പറ്റിയെ..\"

മറ്റുള്ളവർ ഓരോരുത്തരായി അവളോട് മാറി മാറി ചോദിച്ചു.

\"എല്ലാം ഞാൻ പറയാം.. ആദ്യം നിങ്ങളൊന്ന് കാക്കൂന്റെ അടുത്തേക്ക് എന്നേ കൊണ്ട് പോ... Pleas....\" 

കരഞ്ഞു കരഞ്ഞു അവളുടെ വാക്കുകൾക്ക് ശേഷി കുറഞ്ഞിരുന്നു.


\"ശാലൂ....\"

എല്ലാവരും കൂടി നിൽകുമ്പോഴാണ് ആരോ ബാക്കിൽ നിന്ന് വിളിച്ചത്.
തിരിഞ്ഞു നോക്കിയപ്പോൾ ഫാസിയും അഭിയും ആയിരുന്നു.


\"ഫാസിക്ക....\"
എന്ന് വിളിച്ചോണ്ട് ജിയ അവന്റെ അടുത്തേക്ക് ഓടി.അവളുടെ കണ്ണിൽ നിന്ന് കണ്ണുനീർ തുള്ളികൾ ഭൂമിയെ തലോടുന്നുണ്ടായിരുന്നു. കാലുകൾക്ക് വേഗത വളരെ കുറവായിരുന്നു.



\"ജിയാ... നീ എന്തിനാ കരയുന്നെ.. എന്തെ ഇവിടെ ഉണ്ടായേ...\" അവന്റെ അടുത്തേക്ക് ഓടി വന്ന ജിയയെ കണ്ട് അവനാകെ പരിപ്രമിച്ചു. മറ്റുള്ളവരെ നോക്കിയപ്പോഴും ഇത് തന്നെയായിരുന്നു അവസ്ഥ 

\"അവരൊക്കെ ഇങ്ങോട്ട് വന്നിരുന്നല്ലോ.. എവിടെ അവർ...\"

അഭി അത് ചോദിച്ചപ്പോഴാണ് ഇവർ ആ സമയം ഇവിടെ ഇല്ലായിരുനെന്ന് നമ്മുടെ sevens ന് ഓർമ്മ വന്നത്.

അപ്പൊ തന്നെ അവർ അവിടെ നടന്നതെല്ലാം വിവരിച്ചു പറഞ്ഞു.

\"ഫാസിക്കാ... ഞങ്ങൾക്കിപ്പോ കാക്കൂനെ കാണണം..\" അനു ഫാസിയുടെ കയ്യിൽ പിടിച്ചു കുലുക്കി കൊണ്ട് കുഞ്ഞികുട്ടികളെ പോലെ കരഞ്ഞു.

ആ നേരം അവളുടെ മനസ്സിലൂടെ മിന്നിമറിഞ്ഞത് മുഴുവൻ തന്നെ ചേർത്ത് പിടിക്കുന്ന തന്റെ ഒരേ ഒരു കൂടപ്പിറപ്പിന്റെ സ്നേഹത്തെ മാത്രമാണ്. മൂന്ന് വർഷമായി അവൾ കൊതിക്കുന്നതും എന്നാൽ അവൾ കാരണം തന്നെ അവൾക്ക് നഷ്ടപ്പെട്ടതുമായ ആ സ്നേഹം.


\"നിങ്ങൾ ഇങ്ങനെ കരഞ്ഞാൽ എങ്ങനെ.. നിങ്ങളുടെ കാക്കുമാർ ഭയങ്കര ശക്തരാണ്. ഒന്നിന് മുന്നിലും തളരില്ല.അപ്പൊ നിങ്ങൾ ഇങ്ങനെ തളരാൻ പാടുണ്ടോ.. എല്ലാവരും ആ കണ്ണൊക്കെ തുടച്ചു വന്നെ. നമുക്ക് ഹോസ്പിറ്റലിലേക്ക് പോകാം.\" (ഫാസി )

\"അതിനവർ ഏത് ഹോസ്പിറ്റലിൽ ആണെന്ന് അറിയോ..\"

\"ഇവിടെ അടുത്ത് ഒരു ഹോസ്പിറ്റൽ അല്ലെ ഒള്ളൂ... അവിടെ പോയി നോക്കാം..\"

അങ്ങനെ എല്ലാവരും കൂടി ഹോസ്പിറ്റിലേക്ക് വിട്ടു.


______________________________

*അതേ സമയം*


ഹോസ്പിറ്റൽ എത്തിയ ഉടനെ രക്തം ഉറ്റിവീഴുന്ന ആഷിയെ റാഷി കയ്യിൽ കോരി എടുത്ത് ഡോക്ടറുടെ റൂം ലക്ഷ്യം വെച്ച് ഓടി.


ഒരു പെഷന്റിനെ നോക്കി കൊണ്ടിരിക്കുന്ന റൂമിലേക്ക് റാഷി ഇടിച്ചു കയറിയതും അവിടെ ഉള്ളവരും ഡോക്ടറും ചെയറിൽ നിന്ന് എണീറ്റ്.

\"എടൂ തനിക്ക് മര്യാദ അറിയില്ലേ...\" (ഡോക്ടർ )

\"ഒരാളുടെ ജീവനേക്കാൾ വല്യ വിലയൊന്നും മര്യാദക്ക് ഇല്ല മേഡം.... ഡോക്ടർ പെട്ടന്ന് ഒന്ന് വരൂ pleas...\" റാഷി

\"മ്മ്... സിസ്റ്റർ.... എന്താണ് കേസ്....\"

\"അടിപിടിയാണെന്ന് തോനുന്നു.\"

\"മ്മ് wait pleas..\" അവിടെ ഇരിക്കുന്നവരോട് അത് പറഞ്ഞോണ്ട് ഡോക്ടർ ആശിക്ക് അരികിലേക്ക് നടന്നു. അവന്റെ കയ്യിൽ പിടിച്ചു പൾസ് നോക്കി.

ഡോക്ടർ നൈസിനെ വിളിച്ചു ആഷിയെ നേരെ icu വിലേക്ക് മാറ്റി.

ഡോക്ടർമാരും സിസ്റ്റർസും അങ്ങോട്ടും ഇങ്ങോട്ടും പോകുന്നു എന്നല്ലാതെ ആരും ഒന്നും പറയുന്നില്ല.icu മുന്നിൽ പ്രാർഥനയോടെ തന്നെ റാഷി ഇരുന്ന്. മറ്റുള്ളവർ എല്ലാവരും അവരുടെ മുറികൾ dress ചെയ്യാൻ പോയിട്ടുണ്ട്. ജാസിക്കും ഇർഫൂനും നല്ല പരിക്കും പൈനും ഉണ്ട്. X-ray വേണമെന്ന് ഡോക്ടർ പറഞ്ഞിട്ടുണ്ട്. അവർ അതിന് പോയതാണ്.

. റാഷിയെ കുറേ നിർബന്ധിപ്പിച്ചെങ്കിലും അവൻ icu മുന്നിൽ നിന്ന് ഒന്ന് അനങ്ങിയത് പോലുമില്ല.അവൻ icu വിന്റെ ഡോറും ചാരി പ്രാർഥനയോടെ നിന്ന്.

\"Sister എന്തെങ്കിലും ഒന്ന് പറയോ.. ന്റ ആശിക്ക്.\" 
 ഒന്നും പറയാതെ അങ്ങോട്ടും ഇങ്ങോട്ടും നടക്കുന്നെ കണ്ട് റാഷിക്ക് ദേഷ്യം വന്നതും അവൻ ഒരു സിസ്റ്ററിന്റെ കയ്യിൽ പിടിച്ചു കൊണ്ട് ചോദിച്ചു.

ആദ്യം അവനേയും പിന്നെ കയ്യിനേയും മാറി നോക്കി.

\"ടൂ കയ്യെടുക്കടൂ..താൻ കുറേ നേരമായല്ലോ അങ്ങോട്ട് പോകുമ്പോഴും ഇങ്ങോട്ട് പോരുമ്പോഴും മനുഷ്യനെ തടഞ്ഞു വെക്കുന്നു. സമയം ഒത്തു വന്നപ്പോൾ സ്ത്രീകളെ കയ്യിൽ പിടിക്കാൻ മാത്രം ആയോ താൻ.\"

ആ സിസ്റ്റർ കൈ കുടഞ്ഞു.

\"സോറി... നിങ്ങൾ ഒന്ന് പറയോ..\"

\"ഇയാള് വന്നപ്പോ തൊട്ട് തുടങ്ങിയതാ മര്യാദ ഇല്ലാത്ത ഓരോ പ്രവർത്തനം.അടിപിടിക്ക് ഇറങ്ങുമ്പോ ഓർക്കണം ഇതൊക്കെ.\"

സിസ്റ്ററെ കയ്യിൽ റാഷി പിടിച്ചത് കണ്ടായിരുന്നു ഡോക്ടർ icu വിൽ നിന്ന് ഇറങ്ങി വന്നത്. ഒരു രൂക്ഷമായ നോട്ടം നോക്കി കൊണ്ട് ഡോക്ടർ പറഞ്ഞു.

\"Sorry ഡോക്ടർ... ന്റ ആശിക്ക് എങ്ങനെ ഉണ്ടെന്ന് പറയോ.. Pleas...\"

\"മറച്ചു വെച്ചിട്ട് കാര്യം ഇല്ലല്ലോ.. But തന്നോട് പറയാൻ പറ്റില്ല. തലക്ക് സുഖമുള്ള ആരും കൂടെയില്ലേ..\"

ഡോക്ടറുടെ ആ സംസാരം അവന്റെ തള്ളവിരൽ മുതൽ ദേഷ്യം നെരിഞ്ഞു പൊങ്ങാൻ തുടങ്ങി.


തുടരും ❤‍🩹...

seven Queen\

seven Queen\'s 18

5
974

*SEVEN🧚QUEENS*          ✍️_jifni_           Part 18           🧚‍♂️🧚‍♂️🧚‍♂️🧚‍♂️🧚‍♂️🧚‍♂️🧚‍♂️🧚‍♂️🧚‍♂️🧚‍♂️🧚‍♂️🧚‍♂️\"മറച്ചു വെച്ചിട്ട് കാര്യം ഇല്ലല്ലോ.. But തന്നോട് പറയാൻ പറ്റില്ല. തലക്ക് സുഖമുള്ള ആരും കൂടെയില്ലേ..\"ഡോക്ടറുടെ ആ സംസാരം അവന്റെ തള്ളവിരൽ മുതൽ ദേഷ്യം നെരിഞ്ഞു പൊങ്ങാൻ തുടങ്ങി. \"ഡീ നിന്നോടല്ലേ ഞാൻ മലയാളത്തിൽ ചോദിച്ചേ ന്റ ആശിക്ക് എങ്ങനെ ഉണ്ടെന്ന് പറഞ്ഞോ... അല്ലെങ്കിൽ നിന്റെ ഈ കോട്ടും സ്റ്റേതസ്‌കോപ്പും ഇട്ട് നടക്കാൻ ഇനി നീ ഉണ്ടാകില്ല...\"എന്ന് പറഞ്ഞു കൊണ്ട് ;അല്ല അലറി കൊണ്ട് അവൻ ഡോക്ടറുടെ കോളറിൽ കേറി പിടിച്ചു.\"റാഷിക്ക....\"അവന്റെ പിറകിൽ നിന്ന് ഒരു ഉറച്