ആമുഖം
നമ്മുടെ ജീവിതത്തിൽ എത്ര അടുത്തറിയുന്നവർ ആയാലും അവർക്കൊക്കെ നമ്മൾ അറിയാത്ത ഒരു കഥയെങ്കിലും കാണും.
അവർ മനഃപൂർവം നമ്മെ അറിയിക്കാതെ സ്വകാര്യമായി വച്ച ഒരു കഥ. അല്ലെങ്കിൽ നമ്മൾ മനഃപൂർവം അവരുടെ ജീവിതത്തിൽ കണ്ടില്ലെന്നു നടിച്ച കഥ.
അതുമല്ലെങ്കിൽ നമ്മൾ കാണാതെ, അറിയാതെ പോയ കഥ. ഇത് അങ്ങനെ ഒരു കഥയാണ്. അവനെ പറ്റി ഞാൻ അറിയാതെ പോയ ഒരു കഥ !
അറിഞ്ഞപ്പോഴേക്കും ഒരുപാടു വൈകി പോയ കഥ.