Aksharathalukal

ദേവയാമി💕 part 17

ഭാഗം 17

ദേവൻ പാടാൻ ഇരുന്നു യാമി തന്റെ ചിലങ്ക കെട്ടി ദാവാണിയുടെ അറ്റം അരയിൽ കുത്തി..

വേണി തന്റെ വീണയുമായി ഇരുന്നു

ദേവൻ തുടങ്ങാം എന്ന് പറഞ്ഞു പാടി തുടങ്ങി...


🎶അലൈപായുതേ കണ്ണാ എന്‍ മനം ഇഹ
അലൈപായുതേ...

ഉന്‍ ആനന്ദമോഹനവേണുഗാനമതില്‍‍
അലൈപായുതേ കണ്ണാ എന്‍ മനം ഇഹ
അലൈപായുതേ...

നിലൈ പെയറാത് ശിലൈ പോലവേ നിന്‍ട്ര്
നേരമാവതറിയാമലേമിഹവിനോദമാന

 മുരളീധരാ എന്‍ മനം തെളിന്ത‍നിലവ് പട്ടപകല്‍‍ പോ‍ലെരിയുതേ ‍

ദിക്കൈ നോക്കി എന്നിരുപുരുവം നെരിയുതേ..

കനിന്ത ഉന്‍ വേണുഗാനം ...🎶


ദേവൻ പാടുന്നതിനു അനുസരിച് വളരെ മനോഹരമായി തന്നെ യാമി നൃത്തം ചെയ്തു

യാമിയുടെ ഓരോ ചുവടും ദേവന്റെ ഹൃദയത്തെ കൊല്ലുന്നത് പോലെ തോന്നി...

ഓരോ ദിവസം ചെല്ലും തോറും ദേവനു യാമിയോട് ഉള്ള വികാരം പ്രണയമാണെന് അവനു മനസിലായി..

യാമിയുടെ മനസ്സു സൂക്ഷിപ്പ്കാരി വേണി ആണെന്ന് തികച്ചും ദേവൻ ഭോദ്യമായി അതു കൊണ്ട് വേണിയുമായി ദേവൻ നല്ല ഒരു സൗഹൃദം സ്ഥാപിച്ചു എന്നാൽ പൊതുവെ ആരോടും സംസാരിക്കാതെ പ്രകൃതമായ യാമി ദേവനോടും അതികം സംഭാഷണത്തിൽ ഏർപ്പെടാറില്ലാ കാണുമ്പോൾ ഓരോ പുഞ്ചിരി സമ്മാനിക്കും

എന്നാൽ യാമിയുടെ ഉള്ളിലെ പ്രണയം ആദ്യം മനസിലാക്കിയത് വേണി ആയിരുന്നു.
വേണി അറിയാത്തതായി ഒന്നും തന്നെ യാമിയുടെ ജീവിതത്തിൽ കടന്നു പോയിട്ടില്ലാ എന്ന് പറയുന്നതാവും ശെരി.

ദേവന്റെ ഉള്ളിലെ പ്രണയവും ആദ്യം കണ്ടെത്തിയത് വേണി തന്നെയായിരുന്നു..

ദേവനോട് എല്ലാത്തിനേം പറ്റിയും യാമിയുടെ വീട്ടുകാരെ പറ്റിയും ഒകെ നന്നായി തന്നെ പറഞ്ഞു കൊടുത്തു...

എന്നിട്ട് ഒരു പൊടിക്ക് പോലും ഭയം ദേവന്റെ കണ്ണിൽ വേണി കണ്ടില്ലാ അപ്പോഴും ആ കണ്ണിൽ യാമിയോടുള്ള അടങ്ങാത്ത പ്രണയം മാത്രമാണ് വേണി കണ്ടത്.. ❤️

വേണിയുടെ നിർദ്ദേശ പ്രകാരം ദേവൻ യാമിയയോട് തന്റെ പ്രണയം തുറന്നു പറഞ്ഞു...

"ആരോരും ഇല്ലാത്ത അനാഥ പയ്യന് അർഹിക്കുന്നതിലും കൂടുതൽ ആണ് ഞാൻ മോഹിച്ചത്..
ഇപ്പോൾ തിടുക്കം കാട്ടി ഒന്നും പറയണ്ട ന്തായാലും ശെരിക്കു ആലോചിച്ചു ഒരു തീരുമാനത്തിൽ എത്തേണം.."

വേണിയോട് ആലോചിച്ച് അടുത്ത ദിവസം വൈകീട്ട് തന്റെ ഏറ്റവും ഇഷ്ട്ടപെട്ട ഇടമായ ചെമ്പകത്തിന്റെ ചുവട്ടിൽ വെച്ച് യാമി തന്റെ പ്രണയം ദേവനെ അറിയിച്ചു...

പിന്നേ അങ്ങോട് അവരുടെ പ്രണയ നാളുകൾ ആയിരുന്നു....

പാവം വേണി സിംഗിൾ പാസ്സങ്കേ പാട്ടുംപാടി യാമിയുടെ കൂടെ നടന്നു...

കണ്ണുകൾ കൊണ്ട് അവർ കഥകൾ കൈ മാറി....
കലാക്ഷേത്രത്തിന്റെ മണ്ണുകൾക്ക് പോലും കുശുമ്പ് തോനിക്കുന്ന ഒരു മനോഹരമായ പ്രണയം 

 ദേവന്റെ യാമിയായി പ്രണയിച്ചു നടന്നു ❤️



                              🦋🦋🦋🦋

തുമ്പി 💕

Baaki naale postaam 😁

Athikam lag illathe ini ulla parttukal postan shrrkkam🥲 tym kittathe kond aan

Tattaaaaaaa💗