വിഷുപ്പുലരി
വിഷുപ്പുലരി
കിഴക്കിൻ ഭ്രൂമധ്യത്തിൽ
രക്തചന്ദനം ചാർത്തി,
ഉദയം പിറക്കുന്ന
വിഷുവ പ്രഭാതത്തിൽ;
പാഴ്വിത്തു മണിപോലും
വേരാഴ്ത്തി മുളയ്ക്കുന്ന,
വസന്തം നവോഢയായ്
കാത്തുകാത്തിരിക്കുമ്പോൾ;
കൊന്നകൾ തങ്കത്തിന്റെ
തോരണങ്ങളും തൂക്കി,
വിഷവപ്പുലരിയെ
പൂജിച്ചു വരവേൽക്കാൻ;
പൂത്താലമെടുക്കുന്ന
പാലയുമിലഞ്ഞിയും,
കാട്ടു ചെത്തിക്കുമൊപ്പം
നാടാകെപ്പരക്കുമ്പോൾ;
ഗ്രാമസൗഭാഗ്യത്തിന്റെ
വിഷുക്കാഴ്ചയുമേന്തി,
നാട്ടുവൃക്ഷങ്ങൾ നീളെ
കുമ്പിട്ടു നിരക്കുമ്പോൾ;
അകലത്തതാ കേൾപ്പു
കണ്ണന്റെ തൃക്കോവിലിൽ,
ശംഖൊലി, ഉണർന്നെത്തി
പൊൻകണിത്താലം കാണ്മാൻ!
പ്രലോഭനം
പ്രലോഭനംപണ്ടു പറുദീസയിൽ,ആദ്യപ്രലോഭനംമധുരക്കനി ചൂണ്ടിനല്കിയ സാത്താനേ,നാനാ നിറങ്ങളിൽവിവിധ രസങ്ങളിൽഏറും രൂചികളിൽദിവ്യഗന്ധങ്ങളിൽ;ചുറ്റു പരക്കുന്നകനി വാങ്ങിയുണ്ണുവാൻകഴിവുള്ള പൊൻപണംകാണിച്ച സാത്താനേ,നീയാണു മനുഷ്യന്റെഉള്ളമറിഞ്ഞവൻഎന്നും പ്രലോഭനകാന്തിയിൽ കൺനട്ടു,ഓടിക്കിതയ്ക്കുന്നജന്മങ്ങൾ, മാനുഷർ