Aksharathalukal

HAMAARI AJBOORI KAHAANI 31



   HAMAARI AJBOORI KAHAANI 


പാർട്ട്‌ 31




എടാ........ കാണണോടാ...... അവളെ...... എനിക്കവളെ കാണണം...... പറ്റുന്നില്ലടാ ........ അവളില്ലാതെ.......

നീ സെഡ് ആവാതെ മോനെ ഈ വിച്ചു ജീവിച്ചിരിക്കുമ്പോൾ ഏതവളെ ആണേലും നമ്മള് കണ്ടുപിടിക്കുമളിയാ.......


കള്ള് കുടിച്ചു ഒരേ മോങ്ങലായിരിക്കുന്ന ദക്ഷിനെ അതിലും ഫിറ്റായിരിക്കുന്ന നമ്മുടെ വിച്ചൂട്ടൻ നൽകുന്ന മോഹനവാഗ്ദാനമാണിത്. ഈ കാര്യപരിപാടി തുടങ്ങിയിട്ട് നാള് കുറച്ചായിട്ടാ.... പറഞ്ഞിട്ടെന്താ ഇതേ ഡയലോഗു തന്നെ ഒരു മാറ്റൊമില്ലാതെ പറഞ്ഞോണ്ടിരിക്കുന്നെന്നല്ലാതെ ഒരു മാറ്റോം ഇതുവരേം ഉണ്ടായിട്ടില്ല.


എന്നാലുന്റളിയാ.... ആദ്യ പ്രേമം പൊട്ടിപ്പൊളിഞ്ഞു കള്ള് കുടിക്കുന്ന കണ്ടിട്ടുണ്ട്..... പ്രേമിക്കാനാരുവില്ലാതെ കള്ള് കുടിക്കുന്നേം കണ്ടിട്ടുണ്ട്..... ഇതാദ്യവായിട്ടാ ആദ്യ പ്രേമം പൊളിഞ്ഞ ദിവസം അടുത്ത പ്രേമം മുളക്കുന്നേം അത് ത്രീ ജി ആയെന്റെ ബെസ്മത്തിൽ കള്ളുകുടിക്കുന്നേം കാണുന്നെ.....

വിച്ചൂട്ടൻ നിർത്താൻ ഉദ്ദേശമില്ലാത്തപോലെ ദക്ഷിനോട് ചോയിച്ചു.



നീ പോടാ ₹&%#*₹&&?#/*&₹&₹&:₹%%#*+₹&₹ മോനെ ആദ്യത്തത് എന്റെ പ്രേമൊന്നുമല്ലയായിരുന്നടാ തെണ്ടി അവളെന്നും പുറകിന് നടക്കണതല്ലേ കഷ്ടം തോന്നിട്ട് പോയി പറയാന്നു വച്ചേയാ..... അതുപോലാണോടാ അവള് അവളെന്റെ ഉയിരാടാ..... പിന്നെ കള്ള് കിടിക്കുന്നെ ഇതുവരേം ആരോടും പ്രേമം തോന്നിയിട്ടില്ലെന്ന് പറഞ്ഞല്ലേഡാ നീ ദിവസസോം കള്ള് കുടിക്കുന്നെ..........


ദക്ഷ് വിച്ചൂട്ടൻ പറഞ്ഞതൊട്ടും പിടിക്കാത്തപോലെ ചുണ്ടുപിളർത്തി കാണിച്ചോണ്ട് പറഞ്ഞു.



₹:\"&&₹+₹*+\"&% മോനെ.......


ദക്ഷ് വിച്ചൂട്ടനെ ഒന്ന് സ്നേഹത്തോടെ വിളിച്ചേയാ...


*₹&%₹&&%₹* എന്താടാ......


വിച്ചൂട്ടനും തിരിച്ചു നന്നായി സ്നേഹിച്ചു വിട്ടു.


എടാ..... അവളെന്നെ ഓർക്കുന്നുണ്ടാവോടാ......


ചെറുതായിട്ട് നാണമൊക്കെ അഭിനയിച്ചു കാലുകൊണ്ട് കളം വരച്ചോണ്ട് ദക്ഷ് വിച്ചൂട്ടനോട് ചോയിച്ചു.


പിന്നെ ഓർക്കുമൊർക്കും.... ഏതോ ഒരു തെണ്ടി നാറി ചെറ്റ അലവലാതി &#%₹&# പണ്ടെനിക്കിട്ട് പണിഞ്ഞിട്ടുണ്ടല്ലോന്നോർക്കും.....


നാണം കൊണ്ട് വിവശനായി കളം വരച്ചു നിന്ന ദക്ഷിനെ അടപടലം പുച്ഛിച്ചോണ്ട് വിച്ചൂട്ടൻ പറഞ്ഞു.



*%&%₹* നാറി നിനക്കെന്നെയൊന്ന് സമാധാനിപ്പിക്കാനെങ്കിലും പറഞ്ഞൂടെടാ അവൾക്കെന്നോട് പ്രേമവാ ഈ നിലാവുള്ള രാത്രിയിൽ ചന്ദ്രനെയും നോക്കി എന്നെപ്പോലെ അവളും എന്നെ മാത്രം ഓർത്തിരിക്കയാവുന്നൊക്കെ.....



ചുണ്ട് പിളർത്തി പിണങ്ങിക്കൊണ്ട് ദക്ഷ് ചോയിച്ചു.



അയ്യേ എന്തോന്നെടാ തെണ്ടി ഇത്..... കള്ളുംകുടിച്ചു ബോധവില്ലാതെ തെറിയും വിളിച്ചു കിടക്കുന്നവൻ നിലാവത്ത് ചന്ദ്രനെ നോക്കി നിക്കാണ് പോലും....



ദക്ഷിന്റെ ഡയലോഗും അവരുടെ അവസ്ഥയുമോന്നു താരതമ്യം ചെയ്തു വിച്ചൂട്ടൻ പറഞ്ഞു.



എടാ.... എടാ...... മോനെ....... നീയത് മാത്രേ കേട്ടൊള്ളോടാ നാറി...... അതിനു മുന്നേ അവളെന്നെ ഓർത്തിരിക്കുവാണോന്നു ചോയിച്ചേ നീ കെട്ടില്ലാന്നോണ്ടോ.......



വിച്ചൂട്ടന്റെ ഡയലോഗ് ഒട്ടും പിടിക്കാതെ മുഖോം വീർപ്പിച്ചു ദക്ഷ് പറഞ്ഞു.



ഓഹ് പിന്നെ അതല്ലേ വല്യ കാര്യം..... ഞാനാലോയിക്കുന്നെ നിന്നോടുള്ള ദേഷ്യത്തിന് ആ ഡയമണ്ട് റിങ് എങ്ങാനം ആ കൊച്ചെടുത്തു കളഞ്ഞു കാണുവോന്ന..... അന്നരെ ഞാൻ പറഞ്ഞേയാ എടാ കോപ്പേ ഡയമണ്ട് റിങ് ഒന്നും വേണ്ട നമുക്ക് വെല്ല പ്ലാസ്റ്റിക്കിന്റെ പത്തോ ഇരുപതോ രൂപേടെ ഡയമണ്ടിനെക്കാൾ തിളക്കം കൂടുതലുള്ള കിട്ടുന്നു..... അതാവുമ്പോ പോയാലും പത്തോ ഇരുപതോ രൂപയല്ലെന്ന് സമാധാനിക്കായിരുന്നു.........



വിച്ചൂട്ടൻ തന്റെ കണക്കുകൂട്ടൽ ദക്ഷിനോടായി പറഞ്ഞു.




ചുമ്മാതല്ലെടാ തെണ്ടി നിനക്കിങ്ങനെ പെണ്ണ് കിട്ടാതെ മൂത്തു നരച്ചു നിക്കുന്നെ...... അറത്ത കൈക്ക് ഉപ്പു തേക്കാത്തവനെ പിശുക്കാ..........



വിച്ചൂട്ടനെ നോക്കി പല്ലുകടിച്ചോണ്ട് ദക്ഷ് പറഞ്ഞു.




നീ പോടാ തെണ്ടി....... എനിക്കും വരൂടാ എന്റെ പെണ്ണ് കോടികളുടെ ആസ്തിയും ലക്ഷങ്ങളുടെ ബാങ്ക് ബാലൻസും നോക്കാത്ത ഒരുത്തി.....



💘💘💘💘💘💘💘💘💘💘💘💘💘💘💘💘💘





നിനക്ക് ഞാനുണ്ടടാ കുട്ടാ...... നീയെന്നാത്തിനാ കരയുന്നെ.......


നമ്മുടെ അപ്പുമോൾ വളരെധാരുണമായി വാല് മുറിഞ്ഞു അത്യാസന നിലയിൽ കിടക്കുന്ന പല്ലിയെ എടുത്തുവെച്ചാണ് ഈ പറയുന്നേ.



ഇവളിത് എന്ത് കോപ്പാവോ കാണിക്കുന്നെന്നും നോക്കി ഇരുപ്പാണ് നിഹായും നയായും.


ഇന്ന് കോളേജിൽ നടന്ന വിശേഷങ്ങളും പറഞ്ഞു അമ്മിയേം നന്ദേട്ടനേം ഗായേച്ചിയേം വെറുപ്പിച്ചു അവസാനം അവിടുന്ന് തല്ലിയൊടിച്ചപ്പോ അവരുടെ റൂമിന്റെ ബാൽക്കണിയിൽ വന്നിരുന്നതായിരുന്നു അവർ.



വെറുതെ അവിടേക്കൂടെ പോക്കൊണ്ടിരുന്ന ഉറുമ്പുകളുടെ കണക്കെടുപ്പായിരുന്നു നമ്മുടെ പിള്ളേരുടെ പ്രധാന വിനോദം. അങ്ങനെ എണ്ണമെടുത്തു എണ്ണമെടുത്തു നോക്കുമ്പോളാണ് അഞ്ചാറുറുമ്പുകൾ ചേർന്ന് ഒരു പല്ലിടെ വാല് പൊക്കിക്കൊണ്ട് പോവുന്നത് അപ്പുന്റെ ശ്രദ്ധയിൽ പെടുന്നത്.


അതിന്റെ പുറകിന് പോയി തിരഞ്ഞുപിടിച്ചു കണ്ടുപിടിച്ചതായിരുന്നു ആ പല്ലിക്കുഞ്ഞിനെ.

അതിനോടുള്ള സ്നേഹം മൂത്തു അതിന്റെ വാല് വന്നടിച്ചുമാറ്റിക്കൊണ്ട് പോയെന്നു പറഞ്ഞു അതിലെ പോയ ഉറുമ്പുകളെയെല്ലാം തിരഞ്ഞുപിടിച്ചു വധിക്കാൻ തുടങ്ങി അപ്പു.


അതോടെ ഇത്രയും നേരം അവളുടെ കാട്ടിക്കൂട്ടലും കണ്ടിരുന്ന നിഹാ ചാടിയെണ്ണിച്ചു അവളുടെ നേരെ ചെന്നു.


ഡീ മാക്കാച്ചി നിനക്കെന്തിന്റെ സൂക്കേടാടി..... ആ പല്ലിടെ വാല് മുറിഞ്ഞുപോയെന്ന് പറഞ്ഞു ഇതിലെ നടക്കുന്ന ഈ പാവപ്പെട്ട ഉറുമ്പുകളെ നീയെന്തിനാടി ദുഷ്ടേ കൊല്ലുന്നേ......


അങ്ങനെ പറഞ്ഞു പറഞ്ഞു നിഹായും അപ്പുവും ഒടുക്കത്തെ അടിയായി. ഇവർക്കിടയിൽ പ്രശ്നപരിഹാരത്തിനു പോയ നയായും അവസാനം തല്ലു കൂടാൻ തുടങ്ങിയതോടെ അതൊരു കൂട്ടതല്ലായി.


ഇതിനിടക്ക്‌ പല്ലിസ്നേഹം മൂത്തു പൊതിഞ്ഞുപിടിച്ചിരുന്ന പല്ലി ഏതാണ്ടൊക്കെയോ വഴിക്ക് വീണു അസ്തിപോലും പെറുക്കി കൂട്ടാൻ പറ്റാത്ത അവസ്ഥായായി.... വെറുതെ നടന്നുപോയ ഉറുമ്പുകളുടെയെല്ലാം മെത്തൂടെ ചവിട്ടിയരച്ചു അതുങ്ങളും ചത്തൊടങ്ങി.


എന്നിട്ടും വിഷയം പോലും മറന്നു മൂന്നും മ്യാരക തല്ലുപിടിത്തം....


അവസാനം മേരാമ്മി വന്നു മൂന്നിനേം മൂന്നു വഴിക്കോടിച്ചു.



കുറച്ചു കഴിഞ്ഞതും അവിടുന്നുമിവിടുന്നുമൊക്കെ നടുവും കയ്യും കാലുമൊക്കെ താങ്ങിപ്പിടിച്ചു മൂന്നും പയ്യെ നടന്നു വരുന്നു. ആദ്യം ഒന്ന് പരസ്പരം നോക്കി പേടിപ്പിച്ചെങ്കിലും വൈകാതെ അതൊരു പൊട്ടിച്ചിരിയിലേക്ക് വഴിമാറി.



ഇത്തിവിടുത്തെ സ്ഥിരം കാഴ്ചയായോണ്ട് ആർക്കും അതിശയമൊന്നും തോന്നിയിട്ടില്ല...



💘💘💘💘💘💘💘💘💘💘💘💘💘💘💘💘💘




രാത്രി അടിച്ചു ഫിറ്റായി കിടന്നോണ്ട് ചെക്കന്മാർ രാവിലെ എന്നിക്കാൻ ചെറുതായിട്ടൊന്ന് താമസിച്ചു...



അതോണ്ട് തന്നെ രണ്ടാളും അവരവരുടെ വീട്ടിലേക്കായിരുന്നു നേരെ വിട്ടത്. 


വിച്ചു വീട്ടിൽ എത്തിയപ്പോൾ തന്നെ കണ്ടു എന്നത്തേയുംപോലെ അവനെ കാത്തിരിക്കുന്ന അവന്റെ പുന്നാര അമ്മയെ.

ഗിരിനാഥ്‌ ശ്രീലത ദമ്പതികളുടെ ഒറ്റമകനാണ് വിവഞ്ജിത്ത് എന്ന വിച്ചു.

ഗിരിനാഥ്‌ ഒരു പ്രമുഖ ബിസിനസ്‌മാൻ ആണ്. S N INDUSTRY ഇവരുടെ സ്വന്തമാട്ടാ..... പക്ഷെ ചെക്കനതിന്റെ അഹങ്കാരവൊന്നുല്ലാട്ടോ..... വെറുതെ പോലും നമ്മുടെ വിച്ചൂട്ടൻ അപ്പന്റെ ബിസിനസ്സിനെ തിരിഞ്ഞുപോലും നോക്കാറില്ല.

ഇനിയും സ്വന്തമായിട്ട് ബിസിനസ്സ് നടത്താനാണോന്ന് ചോയിച്ചാൽ അതുമല്ല.. അപ്പൊ പിന്നെ എന്താവോ പണിയെന്നു ചോയിച്ചാൽ ആർക്കുമൊട്ട് അറിയത്തുവില്ല...


വിച്ചൂട്ടനും ദക്ഷും ഇവരിലെ മൂന്നാമനും ചേർന്നാണ് എന്തിനുമേതിനും നിക്കുന്നത്.


ഇതൊക്കെകൊണ്ട് തന്നെ ശ്രീലതക്കു വിച്ചൂട്ടന്റെ ചങ്കും കരളുമായ ദക്ഷിനേം മൂന്നാമനേം കാണുന്നതേ കലിയാണ്.


ഇങ്ങനത്തെ എന്തേലും പണി ഒപ്പിച്ചു വരുമ്പോൾ ശ്രീലതാമ്മ ആദ്യം ചീത്ത വിളിക്കുന്നെ അവരെയാകും. നൻപൻ ഉയിർ എന്നുപറഞ്ഞു നടക്കുന്ന വിച്ചൂട്ടന് അതങ്ങു സഹിക്കില്ല.... പിന്നെ അമ്മയും മോനും തമ്മിൽ അടിയാവും. 



എന്നാലൊട്ടു കൂട്ടുകാരെ പറയാതിരിക്കാൻ പറഞ്ഞാൽ അമ്മയും പറയിപ്പിക്കാതിരിക്കാൻ പറഞ്ഞാൽ മോനും കേൾക്കില്ല.......എന്തൊരു പൊരുത്തം...


അങ്ങനെ സ്ഥിരം കലാപരിപാടി അടിയിടലൊക്കെ കഴിഞ്ഞു രണ്ടാളും അടിച്ചു പിരിഞ്ഞു രണ്ടു വഴിക്കു പോയി.



തലേന്നത്തെ കെട്ട് വിടാൻ ഒന്ന് കുളിച് നേരെ ദക്ഷിന്റെ വീട്ടിലേക്ക് വിട്ടു.



അമ്മയുമായി അടിയിട്ടാൽ അവൻ നേരെ പോവുന്നതാവിടെക്കായിരിക്കും..... ദക്ഷിന്റെ വീട്ടിൽച്ചെന്നു പുട്ടടിയും നടത്തി അവനേം പൊക്കിക്കൊണ്ട് രണ്ടാളും സ്ഥിരം പരിപാടികൾക്ക് പോയി.





തുടരും  




വായിച്ചു ഇഷ്ടപ്പെടുന്നവർ അഭിപ്രായം പറയാൻ മറക്കല്ലേ 😌😌.

HAMAARI AJBOORI KAHAANI 32

HAMAARI AJBOORI KAHAANI 32

5
804

HAMAARI AJBOORI KAHAANI      പാർട്ട്‌ 32രാവിലത്തെ പതിവ് കലാപരിപാടികളെല്ലാം കഴിഞ്ഞു കോളേജിലേക്ക് പോന്നതാണ് നമ്മുടെ പിള്ളേർ.കേറി ചെന്നപ്പോരെ കാണുന്നത് മുന്നിൽത്തന്നെ നിരന്നിരിക്കുന്ന സീനിയർ സേട്ടന്മാരെയാണ്. സ്വഭാവികമായും മൂന്നാളും നേരെ അങ്ങോട്ട് തന്നെ വച്ചുപിടിച്ചു. സേട്ടന്മാരെ..........അപ്പുന്റെ അലച്ചു കൂവിയുള്ള ആ വിളിയും മൂന്നിന്റെം ആ പാഞ്ഞുള്ള വരവും കണ്ടതും നാലുവഴിക്ക് മുങ്ങിയിരുന്നു നമ്മുടെ സേട്ടന്മാർ. ജീവിക്കാനൊരു കൊതി തോന്നിപോയിരുന്നു...ഇനിയും ഇതുങ്ങളെ കണ്ട് അത് ഇല്ലാണ്ടാക്കണ്ടാലൊന്ന്