Aksharathalukal

HAMAARI AJBOORI KAHAANI 30



   HAMAARI AJBOORI KAHAANI 




പാർട്ട്‌ 30





നീയൊക്കെ ഇങ്ങനെയേ കാണിക്കുന്നെനിക്കറിയാടി..... ഒരു സ്നേഗവില്ലാത്ത ബൂർഷ്യകളെ......

ചെക്കനെ പുച്ഛിച്ചതത്ര പിടിച്ചില്ല. അവരെ മൂന്നിനേം നോക്കി പല്ലുകടിച്ചോണ്ട് അവൻ പറഞ്ഞു.

അയ്യാ നിന്നോട് ഞങ്ങളെപ്പോ വരണോന്നാടാ പറഞ്ഞെ..... എന്നിട്ട് തെണ്ടി വന്നേക്കുന്നു സാർ ക്ലാസ്സിൽ കേറാൻ വരുമ്പോ ചാടിക്കേറി ഷോയും ഇറക്കി....


സംഭവം സത്യായോണ്ട് ലവനൊന്ന് ഇളിച്ചു കൊടുത്തു.

അത് പിന്നെ മനഃപൂർവല്ലെടി..... ഞാൻ ശ്രമിച്ചയാ പറ്റണില്ലന്നെ......

കാര്യം ചെക്കന് ഉറക്കം ഒരു ബലഹിനതയായി പോയി അതിനു അവന്റെ മമ്മിടെ ചട്ടുകവോ..... തവിക്കണയോ..... കഞ്ഞിവെള്ളാവോ ഒക്കെ ചെന്നാലോ എനർജി കിട്ടോളവന്....


ഈ അസുഖം നേരത്തെ അറിയുന്നോണ്ടാണ് ഇന്നലെ രാത്രി വിളിച്ചപ്പോഴും നേരത്തെ വന്നോളാൻ പറഞ്ഞത്.


ആരോട് പറയാൻ ആര് കേൾക്കാൻ..... ഇന്ന് നേരം വെളുത്തപ്പോ ചങ്കരൻ വീണ്ടും തേങ്ങുമെൽ തന്ന്യേ.... എന്താല്ലേ......


പിന്നേം കൊറേ നേരം പുറകിനു നടന്നു അവസാനം പാവം തോന്നി പിള്ളേരങ്ങു ക്ഷമിച്ചു.


ബാക്കിയുള്ളതുങ്ങൾ രണ്ടും ഏതവനടെയ് ഇവൻ എന്നാഭാവത്തിൽ ചെക്കനെ സ്കാനുന്നോണ്ട്.

നമ്മുടെ പെൺപിള്ളേരോന്ന് സെറ്റായതും അവൻ ബാക്കി രണ്ടാളേം പരിചയപ്പെട്ടു.


ഹെലോ ഞാൻ അർജുൻ അലോഷ്യ....... സ്നേഹമുള്ളവർ അർജു എന്ന വിളിക്കാ.....

ചെക്കൻ സ്റ്റൈലായി ഇൻട്രോ കൊടുത്തു.


അളിയാ അർജു.......

വിക്കിക്ക് അർജുനോട് സ്നേഹം കൂടിയെന്റെ സ്നേഹപ്രകടനമാണ് ഇപ്പൊ നടന്നത്.

ഏതോ ഭാഗ്യത്തിന് ചെക്കൻ വടിയായില്ല.


ബാക്കിയുള്ളതുങ്ങൾ ചേർന്ന് പിടിച്ചു മാറ്റിയൊണ്ടവൻ രക്ഷപ്പെട്ടു.  



ഇവൻ നമ്മുടെ അജുവേട്ടന്റെ അനിയൻ അർജുൻ അലോഷ്യ.

പ്ലസ്ടു കഴിഞ്ഞു ഡിഗ്രിക്ക് പോവാൻ നിന്ന ചെക്കനെപ്പിടിച്ചു ഡോട്ടറാവാടാന്ന് പറഞ്ഞു എൻട്രൻസ് എഴുതിച്ചു.

അത് നല്ല അസ്സലായി പൊട്ടിയപ്പോ രക്ഷപ്പെടുവേല്ലോന്ന് കരുതിയപ്പോ ചെക്കനെ വീണ്ടും പിടിച്ചു റിപീറ്റിനു പറഞ്ഞുവിട്ടു.  

പോയി ഒരു മൂന്ന് മാസം തികയുന്നെന്നു മുന്നേ ചെക്കൻ തിരിച്ചു വീട്ടിൽ ലാൻഡി..... ഹല്ല പിന്നെ.....

വെറുതെയിരുന്നു പഠിച്ചാ മടിടെ അസുഗം പിടിച്ചു ഇരിക്കപ്പൊറുതി കിട്ടാത്തവനെയൊക്ക ഈ പണിക്ക് വിട്ടാൽ പിന്നെന്താ ചെയ്യാ. അതോടെ റിപീറ്റുവില്ല ഒരു വർഷോ പോയികിട്ടി ചെക്കന്റെ.

അങ്ങനെ ആകെ പോയിക്കിടക്കുമ്പോഴാ നമ്മുടെ അജുവേട്ടൻ വന്നു കൂടെകൂട്ടുന്നത്. അതോടെ അന്നുമുതൽ ഇതുങ്ങള് കൂടായി വാസം.


ഇവരും ഒരു വർഷം പോയി നിക്കുന്നവരായോണ്ട് എല്ലാരും ചേർന്നതങ്ങു കലക്കവെള്ളവാക്കി. അന്നുമുതൽ ഇവൻ അവരുടെ തലയിലുമായി.


പിന്നെ തട്ടിം മുട്ടിം ഇങ്ങനൊക്കെയങ്ങു പോവുന്നു.



ഇങ്ങനെ കഥയൊക്കെ പറഞ്ഞു അവർ ക്യാൻഡീനിലെത്തിയിരുന്നു.


സൂക്ഷംപോലെ ദേ ഇരിക്കുന്നു രാവിലെ റാഗിങ് ചെയ്ത ഗാങ്...


തനിസ്വഭാവമെടുത്തു തനി കൂതറയായി വരുന്ന അപ്പുനെക്കണ്ടതും രാവിലത്തെ ഓർമ്മയിൽ ഒന്ന് പേടിപ്പിച്ചേക്കാന്ന് കരുതി നേരെ അവരുടെ സീറ്റിലേക്ക് വെച്ചുപിടിച്ചു.


എന്താണ് മക്കളെ സേട്ടന്മാരെ കണ്ടിട്ട് ഒരു ബഹുമാനോല്ലാതെ......

ഫുഡിൽ കോൺസെൻട്രേറ്റ് ചെയ്തിരുന്ന നമ്മുടെ പിള്ളേർ അവരെയാരേം മൈൻഡ് പോലും ചെയ്തില്ല. അവസാനം സഹികെട്ടു അവര് തന്നെ അങ്ങോട്ട് സംസാരിച്ചു തുടങ്ങി.


അയിന് നീയേതാടാ.......

ആരും നോക്കണ്ട.... തിന്നോണ്ടിരുന്നെന്റെ കോൺസെൻട്രേഷൻ പോയ സങ്കടത്തിൽ അവന്മാരെ നോക്കി പല്ലുകടിച്ചു അപ്പുവാണത് ചോയിച്ചത്.

അവളുടെ ആ ഒരൊറ്റ ചോദ്യത്തിൽ മൊത്തം കിളിയും ഒരു ഗതിയും പരഗതിയുമില്ലാതെ അങ്ങോട്ടുമിങ്ങോട്ടും ചിറകിട്ടടിച്ചു പറന്നു. അതുപിന്നെ അങ്ങനെ ആയില്ലേലല്ലേ കാര്യൊള്ളു... രാവിലെ കണ്ടപ്പോൾ പോലും പേടിച്ചു വിറച്ചുനിന്നത് ഇപ്പൊ ഒന്ന് തിരിഞ്ഞു പോലും നോക്കാതെ പുച്ഛിക്കുന്നു.


ഡീ നീയിതരോടാ സംസാരിക്കുന്നെന്ന് വല്ല ബോധവുവുണ്ടോ........

കൂട്ടത്തിലൊരുത്തൻ ഒന്ന് പേടിപ്പിച്ചു നിർത്താൻ ശ്രമിച്ചതാ...... അതും നമ്മുടെ അപ്പുനെ......


ആ ഡയലോഗ് കേട്ട് പാത്രത്തിൽ തലയുംകുത്തി കിടന്ന അപ്പു തലയല്പം ചരിച്ചു ആ പറഞ്ഞവനെ അടിമുടിയൊന്ന് നോക്കി.

അത് കണ്ടതും അവനൊന്നുടെ ഞെളിഞ്ഞിരുന്നു.


അയ്ശേരി..... അപ്പൊ അതറിയാതാണോ സേട്ടന്മാരിവിടെ വന്നിരുന്നു ഈ തള്ളിത്രയും തള്ളിയെ.......

അപ്പുന്റെ ആ ഡയലോഗിൽ എല്ലാ സേട്ടന്മാരും നന്നായിത്തന്നെ പ്ലിങ്ങി.


ബാക്കിയെല്ലാന്നവും ഈ ഏട്ടന്മാർക്ക് വെല്ല വെല്ല വെല്ല കാര്യോണ്ടായിരുന്നോ എന്നപോലെ അവരെയൊന്ന് നോക്കി.



പോട്ടെ സേട്ടാ അവൾക്ക് ഫുഡ്‌ കഴിക്കുമ്പോൾ ആരുവവളെ ശല്യം ചെയ്യണതിഷ്ടല്ല...... പിന്നെ രാവിലെ പേടിച്ചു വിറച്ചിരുന്നത് സിനിമകളിലും കഥകളിലുമൊക്കെ കണ്ടപോലെ റാഗിങ് കണ്ടാ ആവേശത്തിനു ഇട്ട ഭാവം 
മാറിപ്പോയതാ........

ആ ഏട്ടന്മാരുടെ പ്ലിങ്ങിയുള്ള ഇരിപ്പ് കണ്ട് നിഹാ സംഭവമങ്ങ് വിശദീകരിച്ചു.


ഏഹ് അപ്പൊ അതായിരുന്നോ കാര്യം അപ്പോപ്പിന്നെ ഇവളെ നായകനെ കൊണ്ടുവന്നു ഈ സേട്ടന്മാരെ ഡിഷും ഡിഷും ഇടിക്കൊടുക്കാന്നൊക്കെ പറഞ്ഞേയാ........

കൂട്ടത്തിൽ അൽപൊട്ടത്തി നയാ വിളിച്ചുകൂവി....

നിഹായാണേൽ ഒരു കയറ് കിട്ടിയിരുന്നേൽ ഇവളെയങ്ങു കെട്ടിത്തൂക്കാമായിരുന്നു എന്ന ഭാവത്തിൽ അവളെ പല്ലുകടിച്ചു നോക്കി. ബാക്കിയുള്ളതുങ്ങൾ ഞങ്ങളിനി ഏതു വഴി ഓടണോന്ന് നോക്കിയാ ഇരുപ്പ്.... എന്നാൽ ഇതിലൊന്നും പെടാതെ എന്റെ പാത്രം എന്റെ ഫുഡ്‌ എന്നുംപറഞ്ഞിരിക്കയാണ് അപ്പു.



സേട്ടന്മാരാണെൽ ഇതുങ്ങളൊക്കെ എവിടുന്ന് വരുന്നോ എന്നുപറഞ്ഞു നോക്കിപ്പോയി.



ഓയ് മക്കൾസ്...... നിങ്ങൾ ഇങ്ങു എത്തുന്നുന്ന് അടിയന്‌ വിവരം കിട്ടാൻ അല്പം വൈകിപ്പോയി.


സൗണ്ട് കേട്ട് നോക്കിയ സേട്ടന്മാർ കാണുന്നത് അവരുടെ ഓപ്പോസിറ്റ് ഗാങ് ചിരിച്ചോണ്ട് അങ്ങോട്ട് വരുന്നതാണ്. അതോടെ ഇനിം കുറച്ചു മുന്നേ ആ കൊച്ചു പറഞ്ഞപോലെ അവന്മാരുടെ വക തല്ല് കിട്ടിയാലൊന്ന് പേടിച്ചു നാല് സേട്ടന്മാരും നാല് വഴിക്കോടി.


ഇതൊന്നും കണ്ട് എനിക്കിനി ചിരിക്കാൻ വയ്യെന്നു പറഞ്ഞിരിക്കാണ് നമ്മുടെ പിള്ളേർ.


കാര്യം എന്താന്ന് മനസ്സിലാവാതെ കണ്ണ് മിഴിച്ചു നിക്കാണ് മറ്റേ ചേട്ടന്മാർ.


പിന്നെ പണ്ടേ അവര് തമ്മിൽ ചേർന്നുപോവാതോണ്ട് അതത്ര കാര്യവാക്കാതെ നമ്മുടെ പിള്ളേർടടുത്തേക്ക് വച്ചുപിടിച്ചു.



എന്റെ പെങ്ങളൂട്ടികളെല്ലാവുണ്ടല്ലോ...... ആഹാ ഈ മാക്രിയേം കൂട്ടിയാ...... അല്ല ഇതാരാവോ യുദ്ധഭൂമിയിൽ രണ്ട് പുതിയ ഭടന്മാർ.....

നിഹാ നയാ അപ്പു മൂന്നാളെയും കൂടെ ഇരിക്കുന്ന അർജുനെ മാക്രിയുമാക്കി ബാക്കി രണ്ടാളേം പരിചയമില്ലാത്തൊണ്ട് തിരക്കിയതാണ്.


ഇനിയിപ്പോ ഇതാരാന്നു ചോയിച്ചാൽ ഇതാണ് അജിത് എന്ന ജിത്തൂവേട്ടൻ. നിഹാടെ കാർത്തികേയൻ വല്യച്ഛന്റെ രണ്ടാമത്തെ മകൻ. മൂത്തയാൾ ഇന്ദ്രജിത് എന്ന ഇന്ദ്രേട്ടൻ.


ഈ കുറച്ചു നാളുകളിൽ വന്ന മാറ്റങ്ങളിലൊന്നായിരുന്നു വെല്യച്ഛന്റെ മക്കൾ രണ്ടാളുമായി അടുത്ത് എന്നുള്ളത്.

ഏട്ടായിമാർക്ക് രണ്ടാൾക്കും അവരുടെ സ്വഭാവമൊന്നുമല്ലാട്ടോ.....

നിഹായും നയായും ഉണ്ടെങ്കിൽ പിന്നെ അപ്പുവിനെ തിരക്കി വേറെ പോവേണ്ടാത്തൊണ്ടു അവളും അവരുമായി കമ്പനി ആയി. പിന്നെ ഇതുങ്ങടെ ഇടയിൽ ഇടിച്ചു കേറി വന്ന അർജു ഇനിം ഇവരെ അറിയുന്ന ആ നാട്ടില് ആരും അവനെ അറിയാണ്ടിരിക്കില്ല.


ഇവരാണ് ഞങ്ങടെ പുതിയ ഫ്രണ്ട്‌സ്..... വീക്ഷിത് എന്ന വിക്കി ഇവൻ നമ്മുടെ ഒരു പഴയ ആളാട്ടാ.... പണ്ട് ഞങ്ങള് ട്യൂഷൻ പഠിപ്പിച്ചിട്ടുള്ളെയാ........ പിന്നെ അടുത്തത് ദ്യുദിനാ എന്ന ദുദി. ഇപ്പൊ പരിചയപ്പെട്ടള്ളൂ....അപ്പൊ തന്നെ കമ്പനി ആയി.

പിള്ളേർ..... ഇതാണ് ഞങ്ങടെ ജിത്തേട്ടൻ.... അജിത് കാർത്തികേയൻ. എന്റേം നയെടേം കസിൻ ആണ്.  

നിഹാ എല്ലാർക്കും പരിചയപ്പെടുത്തി.

ദാ ഈ രണ്ടാൾക്കാരാണ് എന്റെ ചങ്കോളികൾ..... അനൂപ് അലക്സ്‌ എന്ന അനുവും സാമിദ് അലി എന്ന സാദിയും.  

ആഹാ ഒരു മതസൗഹാർദമാണെല്ലോ.........

എല്ലാരേം മാറി മാറി നോക്കി നയാ പറഞ്ഞു.


ഇവളിതെന്താ അതിനാത് കിടക്കുന്നോ........

അപ്പുന്റെ തലക്കിട്ടൊരു കൊട്ട് കൊടുത്തോണ്ട് ജിത്തേട്ടൻ തിരക്കി.

അപ്പോത്തേക്ക് അവസാന വായും കുത്തിനിറച്ചു നല്ലൊരു ബസന്തി ഇളിയങ്ങു കൊടുത്തു.


അത് കണ്ടതോടെ വെറുതെയിരുന്ന കൊച്ചിനെ കൊട്ടിവിളിച്ചു പണി വാങ്ങേണ്ടിയിരുന്നില്ല എന്ന് തോന്നിപ്പോയി.

എങ്ജിക്ജ്..... ജഔയു....മദ്ഭിക്ഡ്..... വീഡിഗ്ട്‌ലി ടഗടുങ്നസം.........


അപ്പുന്റെ പറച്ചിൽ കേട്ടു സിവനെയ് ഇതേതു ഭാസാ എന്ന് നോക്കിപ്പോയി ജിത്തേട്ടൻ.... ബാക്കിയുള്ളതുങ്ങളുടേം അവസ്ഥ അത് തന്നെയായിരുന്നു.


വായിൽ കുത്തികേറ്റിയത് ഇറക്കിയട്ടു പറയടി തെണ്ടി....

നിഹാക്ക് പിന്നെ ഇതൊക്കെ ശീലവായോണ്ട് തലക്ക് കയ്യുംകൊടുത്തു പറഞ്ഞു.


അടുത്തിരുന്ന വെള്ളമെടുത്തു വായിൽകിടന്നതെങ്ങനെയൊക്കെയോ ഇറക്കി വീണ്ടും എല്ലാരേം നോക്കി നല്ലോലങ്ങു ചിരിച്ചു.


അതുണ്ടല്ലോ എനിക്കൊരു ഡയറി മിൽക്ക് വാങ്ങി തന്നില്ലേൽ ഞാൻ പിണങ്ങുന്നു പറഞ്ഞേയാ......

ഇതിനൊരു മാറ്റൊമില്ലല്ലോടെ എന്ന ഭാവത്തിൽ ജിത്തേട്ടൻ അവരെ നോക്കി.

ഒന്നും പറയണ്ട പറ്റിപ്പോയി എന്ന ഭാവത്തിൽ അവർ തിരിച്ചും.


ഇനിയുമിവിടിരുത്തിയാൽ അവളൊരു നീണ്ട ലിസ്റ്റ് തന്നെ ഉണ്ടാക്കുന്നറിയാവുന്നോണ്ട് ഏട്ടൻ അവരേം വിളിച്ചു ഓരോ ചോക്ലേറ്റും വാങ്ങിക്കൊടുത്തു മുങ്ങി.


അന്ന് ഉച്ചവരെയേ അവർക്ക് ക്ലാസ്സുണ്ടായിരുന്നോണ്ട് ദുദി അവളുടെ ഏട്ടൻ വിളിക്കാൻ വരുന്നും പറഞ്ഞു പോയി.

വിക്കിയും അർജുവും കമ്പനി ആയി ഒരു സൈഡിൽന്ന് വായിനോട്ടോം ചോക്ലേറ്റ് തീറ്റിയുമായി നടന്നു.

നമ്മുടെ പെൺപിള്ളേര് മൂന്നും കൊച്ചുവർത്താനോം പറഞ്ഞു ചോക്ലേറ്റ് മൊത്തം അലിച്ചു വായിലും കയ്യിലുമാക്കിയാണ് നടക്കുന്നത്.


എന്റെ പൊന്നു പിള്ളേരെ...... നീയൊന്നുമിപ്പോഴും കെജി കുട്ടികളല്ല...... കോളേജിലാ പഠിക്കുന്നെന്നു വെല്ല ബോധ്യോമുണ്ടോ......

മൂന്നാൾടേം തീറ്റിയും നടത്തോം കണ്ട് റിച്ചേട്ടൻ തലേൽ കയ്യുംവെച്ചു ചോയിച്ചുപോയി.

റിച്ചേട്ടനെ കണ്ടതും വിക്കി കുറച്ചു ബഹുമാനവൊക്കെ ഇട്ടു നിന്നു. അർജുവാണേൽ ഇതൊക്കെ ഞാനെത്ര കണ്ടതാ എന്ന ഭാവത്തിലും.

പെൺപിള്ളേർ മൂന്നാളും പരസ്പരം നോക്കി നിന്നെയാ നിന്നെയാന്ന് പറഞ്ഞോണ്ട് നിന്നു.


എടാ അർജു ഇതുങ്ങൾക്കോ ബോധമില്ല നിനക്കെങ്കിലുവൊന്ന് പറഞ്ഞുകൊടുത്തൂടെ.......

പുറകിൽ മറഞ്ഞുനിന്ന അർജുനെ നോക്കി റിച്ചേട്ടൻ ചോയിച്ചു.

അത് കഴിഞ്ഞായിരുന്നു ഏട്ടൻ അവനെ കണ്ടത്.

ഇതിപ്പോ അതിലൊക്കെ കഷ്ട്ടായി മോന്തക്കും തലയിലും വരെയാണ് ചോക്ലേറ്റ്.

ഇനിയും ഇവറ്റകളോടൊന്നും പറഞ്ഞിട്ട് കാര്യവില്ലെന്നറിയാന്നൊണ്ട് എല്ലാത്തിനേം ഓടിച്ചുവിട്ട് മുഖമൊക്കെ കഴുകിച്ചു നേരെ വണ്ടിൽ കേറ്റി വീട്ടിലാക്കി. ഇനിയും എന്തേലും പറഞ്ഞോണ്ട് നിന്നാൽ അതിനപ്പുറമാവും അവർ കാണിക്കാന്നവനറിയായിരുന്നു.





തുടരും 

HAMAARI AJBOORI KAHAANI 31

HAMAARI AJBOORI KAHAANI 31

4.7
1167

   HAMAARI AJBOORI KAHAANI പാർട്ട്‌ 31എടാ........ കാണണോടാ...... അവളെ...... എനിക്കവളെ കാണണം...... പറ്റുന്നില്ലടാ ........ അവളില്ലാതെ.......നീ സെഡ് ആവാതെ മോനെ ഈ വിച്ചു ജീവിച്ചിരിക്കുമ്പോൾ ഏതവളെ ആണേലും നമ്മള് കണ്ടുപിടിക്കുമളിയാ.......കള്ള് കുടിച്ചു ഒരേ മോങ്ങലായിരിക്കുന്ന ദക്ഷിനെ അതിലും ഫിറ്റായിരിക്കുന്ന നമ്മുടെ വിച്ചൂട്ടൻ നൽകുന്ന മോഹനവാഗ്ദാനമാണിത്. ഈ കാര്യപരിപാടി തുടങ്ങിയിട്ട് നാള് കുറച്ചായിട്ടാ.... പറഞ്ഞിട്ടെന്താ ഇതേ ഡയലോഗു തന്നെ ഒരു മാറ്റൊമില്ലാതെ പറഞ്ഞോണ്ടിരിക്കുന്നെന്നല്ലാതെ ഒരു മാറ്റോം ഇതുവരേം ഉണ്ടായിട്ട