Aksharathalukal

അമ്മു

\" നീ എന്തിനാ അവനോട് നമ്മൾ പുറത്ത് വരാൻ റെഡിയാണെന്ന് പറഞ്ഞത്... ഞാൻ റെഡി ഒന്നുമല്ല അവന്റെ കൂടെ പുറത്തു വരാൻ..... നമ്മൾ ഒരുപാട് മാറിയിട്ടുണ്ട് അതുപോലെ തന്നെ അവൻ മാറിയിട്ടുണ്ടാകും... ഇപ്പോഴത്തെ അവനെ കുറിച്ച് നിനക്ക് എന്തെങ്കിലും അറിയുമോ.....!! ഒരുപക്ഷേ അവൻ നമ്മളെ കണ്ടെത്തിയതാണെങ്കിലോ.....? അവനെ സംസാരത്തിൽ നിന്നും നിനക്ക് മനസ്സിലായതല്ലേ... ഞാൻ ഹേമന്ദിന്റെ ഭാര്യ ആയിരുന്നെന്നും ഹേമന്ത് മരിച്ചതും എല്ലാം അവനറിയാം... പക്ഷേ ആ ചോദ്യങ്ങൾ അവൻ എന്നോട് ചോദിച്ചു പിന്നീടവൻ ഗ്രൂപ്പിൽ കണ്ടിരുന്നു ഫേസ്ബുക്കിൽ കണ്ടിരുന്നു എന്തൊക്കെയോ... എനിക്ക് അവനെ നല്ല സംശയമുണ്ട്... അവൻ നമ്മളെ കുറിച്ച് എന്തൊക്കെ അറിഞ്ഞിട്ടാണ് വന്നിരിക്കുന്നത്... അവനെ നമ്മുടെ അടുത്തുനിന്നും എന്തൊക്കെയോ അറിയാനുമുണ്ട്... നീ എന്തിനാ കൂട്ടുനിൽക്കുന്നത്... \"
\" അവൻ നമ്മുടെ കൂടെ പഠിച്ച അജയ് തന്നെയല്ലേ... നമ്മളെ സമയമില്ലെന്നും എന്തെങ്കിലുമൊക്കെ പറഞ്ഞ് ഒഴിഞ്ഞുമാറാൻ ശ്രമിച്ചു കഴിഞ്ഞാൽ അത് എന്തിനാവും എന്ന് ചിന്തിച്ചു കൊണ്ടിരിക്കും അവൻ.... കൂടെ ഇനിയും അവസരങ്ങൾ നമ്മുടെ കൂടെ ചിലവഴിക്കാനായി അവൻ കാത്തിരിക്കും... ഇന്നാകുമ്പോൾ വൈകുന്നേരത്തോടെ അത് അങ്ങ് തീരും.... പിന്നീട് ഒരിക്കൽ ആവട്ടെ എന്ന് പറഞ്ഞാൽ അവൻ പിന്നീടും പിന്നീട് നമ്മളെ വിളിച്ചുകൊണ്ടേയിരിക്കും.... \"
\" ഈ വൈകുന്നേരത്തിനുശേഷം ഇനി അവൻ നമ്മളെ വിളിക്കില്ലെന്ന് നിനക്ക് തോന്നുന്നുണ്ടോ? എനിക്ക് തോന്നുന്നില്ല അവൻ എന്തൊക്കെയോ അറിയാനുണ്ട്... \"
\" അമ്മു അത് നമ്മുടെ മനസ്സിൽ കള്ളം ഉള്ളതുകൊണ്ട് തോന്നുന്നത്... അവനെ പേടിക്കേണ്ട ആവശ്യമുണ്ടെന്ന് എനിക്ക് തോന്നുന്നില്ല.... എന്തായാലും അവനോട് പറഞ്ഞതല്ലേ മാറ്റിപ്പറയേണ്ട നീ ഡ്രസ്സ് ചേഞ്ച് ചെയ്തു നിൽക്കും... അത്രതന്നെ കൂടുതൽ ഒന്നും ഇങ്ങോട്ട് പറയേണ്ട.... \"
\" അല്ലെങ്കിലും നിനക്ക് ഞാൻ പറയുന്നത് ഒന്നും തന്നെ തലയിൽ കയറി ഇല്ലല്ലോ ആമീ.... നീ മാറിയില്ലേ ഞാൻ മാറിയില്ലേ... ജീവിതം നമ്മളെ മാറ്റിയില്ലേ... അത്പോലെ അവനും മാറിട്ടുണ്ടാവും.... എന്തൊക്കെയോ ലക്ഷ്യം അവനുണ്ട്.. \"
\" ഉണ്ട... നീ പോയി റെഡി ആവാൻ നോക്ക് പെണ്ണെ... റിയൻ വന്നിട്ട് അവനേം കൂട്ടിട് പോകാം... \"
അമ്മുവിന്റെ മനസ്സിൽ സംശയങ്ങൾ ഒരുപാട് ഉണ്ട്... അവൾ ആ സോഫയിൽ തന്നെ ഇരുന്നു
\" നീ ഡ്രസ്സ്‌ മാറുന്നില്ലേ??\"
\" മാറ്റാം... മ്മം പക്ഷെ അവൻ... \"
\" നമ്മൾടെ ഉള്ളിൽ ഒരുപാട് കള്ളമുണ്ട്... അതാ നീ പേടിക്കുന്നത്... പഴയ ഓർമകളെ നീ ഭയപ്പെടുന്നത്.... ഹ്മം ഒന്നുല്ല അമ്മു... പോ.. പോയി ഡ്രസ്സ്‌ മാറു... \"

അമ്മു

അമ്മു

4.5
1783

\" മക്കളെ റെഡിയാണോ? എന്ന് നമുക്ക് വിട്ടാലോ!!\" അജയ് അവരോട് ചോദിച്ചു.\" ഞങ്ങൾ എപ്പോഴേ റെഡി... \" അവർ രണ്ടുപേരും അവന്റെ കൂടെ കാറിലേയ്ക്ക് കയറി.\" എല്ലാ അമ്മു  ചോദിക്കുന്നതുകൊണ്ടാണോന്ന് തോന്നരുത് \" അമ്മുവിന്റെ മുഖം ആകെ വിളറി വെളുത്തു.\" ചോദിക്കുന്നതിനു മുമ്പേ ഇത്രയും ടെൻഷനോ!!! ഹേമന്ത് എങ്ങനെയാ മരിച്ചത്.... ചുമ്മാ അറിയാൻ ഉള്ള ഒരു ക്യൂരിയോസിറ്റിക്ക് ചോദിക്കുന്നതാണ്... \" അമ്മുവിന് പകരം അതിനു മറുപടി പറഞ്ഞത് ആമിയാണ്\" ഇവരുടെ കല്യാണം കഴിഞ്ഞ ഒരു രണ്ട് രണ്ടര വർഷമായി കാണും... ഇവളെപ്പോ പ്രഗ്നന്റ് ആണ്... \"\" എന്നിട്ട് കുട്ടി എവിടെ!!!\"\" അജയ് ഞാൻ ഈ കഥ ഒന്നു പറഞ്ഞു തീർക്കട്ടെ... \" അ