Aksharathalukal

വില്ലന്റെ പ്രണയം 85♥️

“എവിടെ എന്റെ മകൻ………………….???”………………..ഞാൻ അവനോട് കരച്ചിലോടെ ചോദിച്ചു…………………….

അതിന് ഉത്തരമായി കരഞ്ഞുകൊണ്ട് അവൻ മുന്നിൽ മുകളിലേക്ക് നോക്കി…………………….

ഞാൻ അവൻ നോക്കിയ ഇടത്തേക്ക് നോക്കി………………….

മുകളിലേക്ക്…………………..

അവിടെ…………….

അവിടെ ഒരു കയറിൽ ഒരു കുട്ടിയെ ആരോ തലകീഴായി കെട്ടിതൂക്കിയിരിക്കുന്നു………………………..

അത്…………………?

അതെന്റെ മകൻ തന്നെ അല്ലേ……………………?

ആദം………………….

അവൻ……………….അവൻ തന്നെയാണത്………………..

“ആദൂ……………”……………..ഞാൻ ചങ്ങലയിൽ നിന്ന് എഴുന്നേൽക്കാൻ ശ്രമിക്കുന്നതോടൊപ്പം വിളിച്ചു…………………..

അവനിൽ അനക്കം ഞാൻ കണ്ടില്ല…………………

പക്ഷെ എന്റെ ആ ശ്രമത്തെ വേലപ്പനും റസാക്കും തടഞ്ഞു………………….

“അയ്യാ……………..അവർ കാണും………………”…………….അവർ എന്നോട് പറഞ്ഞു……………………..

പക്ഷെ എനിക്ക് ഇരിക്കപ്പൊറുതി ഉണ്ടായില്ല…………………

എന്റെ വേവലാതി അവർക്ക് മനസ്സിലായെന്ന് തോന്നുന്നു…………………

“അയ്യാ…………….മോൻ മരിച്ചിട്ടില്ല…………….ജീവനുണ്ട്…………………..”……………….അവർ എന്നോട് പറഞ്ഞു…………………

ഞാൻ അവരെ നോക്കി…………………

അവർ അതെയെന്ന അർത്ഥത്തിൽ തലയാട്ടി…………………..

“കുറച്ചു മുന്നേ അവൻ വേദനയിൽ ഞരങ്ങിയിരുന്നു………………അവർ നല്ലോണം ഉപദ്രവിച്ചു മകനെ…………………..”………………..വേലപ്പൻ എന്നോട് പറഞ്ഞു………………….

അതുകേട്ട് എന്റെ നെഞ്ചം തകർന്നു…………………

ഒരു നോട്ടം കൊണ്ട് പോലും ഞാനോ സായരയോ വേദനിപ്പിക്കാത്ത എന്റെ മകനെ അവർ…………………..

സായരയുടെയും ആദത്തിന്റെയും ചിന്തകൾ എന്നിലേക്ക് വീണ്ടും ഒഴുകി വരാൻ തുടങ്ങി………………………

ഞാൻ കരഞ്ഞു………………..

പടച്ചോനെ എന്തിനാ ഈ പരീക്ഷണം………………..?

ഞാൻ നിന്നോട് എന്ത് തെറ്റ് ചെയ്തു…………………..?

എന്റെയും എന്റെ ജനങ്ങളുടെയും അവസ്ഥ നീ കണ്ടില്ലേ……………………?

എന്റെ കണ്ണ് വീണ്ടും നിറഞ്ഞു തൂവി…………………

“റാസാ…………………”…………….പെട്ടെന്ന് പിന്നിൽ നിന്ന് ശക്തമായ വിളി ഞാൻ കേട്ടു……………………

ഞാൻ പിന്നോട്ട് തിരിഞ്ഞു നോക്കി……………………..

ഭാർഗവൻ……………….

ഞാൻ അവനെ നോക്കി………………….

“കണ്ണ് തുടക്ക് റാസാ………………….കരച്ചിൽ നിർത്ത്……………….”………………അവൻ എന്നോട് ആവശ്യപ്പെട്ടു………………..

പക്ഷെ ഞാൻ അവനെ നോക്കി നിന്നതെ ഒള്ളു…………………….

“നഷ്ടങ്ങളെ കുറിച്ച് ഓർത്ത് സങ്കടപ്പെടുക അല്ല ഇപ്പോൾ വേണ്ടത്………………….നഷ്ടപ്പെട്ടവർ ഇനി തിരികെ വരില്ല………………….”……………………ഭാർഗവൻ പറഞ്ഞു…………………

അവൻ പറഞ്ഞത് ശരിയായിരുന്നു…………………..

“ഈ ജനങ്ങളെ കുറിച്ച് ചിന്തിക്ക് റാസ………………..ഇവരെ എങ്ങനെ ഈ നരാധമന്മാരിൽ നിന്നും രക്ഷിക്കുമെന്ന് ചിന്തിക്ക്……………………
ഞങ്ങൾക്ക് നീയെ ഒള്ളു……………….നീയാണ് ഞങ്ങളുടെ മുന്നിൽ നിന്ന് നയിക്കുന്നവൻ…………………
ഞങ്ങൾ എല്ലാവരും വിശ്വാസം അർപ്പിച്ചിരിക്കുന്നത് നിന്നിലാണ്………………….
നീ തളർന്നാൽ പിന്നെ ഞങ്ങൾക്ക് രക്ഷയില്ല…………………..”……………………ഭാർഗവൻ പറഞ്ഞു………………….

അവന്റെ വാക്കുകൾ എനിക്ക് ആശ്വാസമേകി……………….

ഞാൻ കരയുന്നത് നിർത്തി…………………..

“കൊല്ലണം റാസ…………….
ഓരോരുത്തനെയും കൊല്ലണം………………..
നമ്മുടെ ജനങ്ങളെ തൊട്ട ഒരുവനെയും വിടരുത്………………..”…………………ഭാർഗവൻ വാശിയോടെ പറഞ്ഞു………………….

അവന്റെ വാക്കുകളിലെ പകയും വാശിയും എന്റെ ഉള്ളിലേക്കും കടന്നുവന്നു……………………

ഇത്രയും കാലം സഹജീവികളെ സ്നേഹിക്കാൻ മാത്രം പഠിച്ചിട്ടുള്ള ഞാൻ ഇപ്പൊ ഈ കാട്ടാളൻമാരെ ഈ ഭൂമിയിൽ നിന്ന് തന്നെ ഇല്ലാതാക്കുന്നതിനെ കുറിച്ച് ആലോചിച്ചു………………………..

ഞാൻ ചുറ്റും നോക്കി………………..

എന്തെങ്കിലും ചെയ്യണമെങ്കിൽ ആദ്യം ഈ വിലങ്ങ് അഴിച്ചേ പറ്റൂ…………………..

വിലങ്ങ് കെട്ടിയ ചങ്ങലയുടെ അവസാനമുള്ള പൂട്ടിന്റെ താക്കോൽ നിശ്ചയമായും ഞങ്ങളെ നിരീക്ഷിക്കുന്ന രണ്ട് സൈനികരിൽ ഒരാളുടെ കയ്യിൽ ഉണ്ടാകും………………………

“വേലപ്പാ…………… നീ ഒരു സന്ദേശം കൈമാറണം………………അത് നിന്റെ ഇടതുവശത്തുള്ള ഒരുവനോട് പറയണം…………..അവൻ അവന്റെ ഇടതുവശത്ത് ഉള്ളവനോട് പറയണം………………അങ്ങനെ ഈ നിരയുടെ ഏറ്റവും ഇടതുഭാഗത്തുള്ള ആളുടെ അടുക്കൽ ആ സന്ദേശം എത്തിക്കണം…………………..”………………..ഞാൻ വേലപ്പനോട് പറഞ്ഞു………………..

“എന്താണാ സന്ദേശം………………..”……………..ഞാൻ പറഞ്ഞത് മുഴുവൻ മനസ്സിലായ വിധത്തിൽ അവൻ എന്നോട് ചോദിച്ചു…………………..

“ഈ വിലങ്ങിന്റെ താക്കോൽ നമ്മളെ ഇടതു വശത്ത് നിന്ന് നിരീക്ഷിക്കുന്ന ആ സൈനികനിൽ ഉണ്ടോ………………..അതിന് ഉത്തരം എനിക്ക് വേണം………………..”…………….ഞാൻ വേലപ്പനോട് പറഞ്ഞു……………………

വേലപ്പൻ ഇടത്തേക്ക് തിരിഞ്ഞു………………..

പച്ചയോട് കാര്യം പറഞ്ഞു……………..

പച്ച അവന് ഇടതു വശത്ത് ഉള്ളവനോടും………………..

അങ്ങനെ എന്റെ സന്ദേശം ഇടത്തെ തലയ്ക്കൽ ഉള്ളവന്റെ അടുക്കൽ എത്തി……………………

അവൻ സൈനികനെ നിരീക്ഷിക്കാൻ തുടങ്ങി…………………..

കുറച്ചു നിമിഷങ്ങൾക്ക് ശേഷം എനിക്ക് ഉത്തരം കിട്ടി…………………..

പക്ഷെ ഉത്തരം നിരാശയായിരുന്നു………………….

ഇതേ ബുദ്ധി ഞാൻ വലതു വശത്തുള്ള ആളുകളിലും പ്രയോഗിച്ചു………………….

വലത്തേ തലയ്ക്കൽ ഉള്ളവൻ ആ വശത്തുള്ള സൈനികനെ സൂക്ഷ്മമായി നിരീക്ഷിച്ചു…………………

ഇത്തവണ ഉത്തരം അതെ എന്നായിരുന്നു………………..

ഞങ്ങളെ ബന്ധിച്ച ചങ്ങാലയുടെ പൂട്ടിന്റെ താക്കോൽ വലതു വശത്തുള്ള സൈനികനിൽ ഉണ്ട്……………………

“പക്ഷെ അവനിൽ നിന്ന് എങ്ങനെ താക്കോൽ നമുക്ക് എടുക്കാൻ സാധിക്കും………………..”………………ഭാർഗവൻ എന്നോട് ചോദിച്ചു…………………..

അതിന് ഉത്തരമായി ഞാൻ മുകളിലേക്ക് നോക്കി……………………..

ആദം……………………

അവർക്ക് മനസ്സിലായില്ല…………….

“നമുക്ക് ഒരിക്കലും ഈ വിലങ്ങ് ഭേദിക്കാൻ സാധിക്കില്ല………………
ആദത്തെ കെട്ടിയിട്ടിരിക്കുന്നത് കയറിനാലാണ്…………….. അവന് ആ കയർ മുറിക്കാനോ പിടി അയക്കാനോ സാധിച്ചാൽ………………..”………………….ഞാൻ ഭർഗവനോട് പറഞ്ഞു……………….

എന്റെ ബുദ്ധി പ്രായോഗികമാണോ എന്ന് എനിക്ക് അറിയില്ല………………..

പക്ഷെ പ്രതീക്ഷയുടെ കിരണം ഞാൻ അവനിൽ മാത്രമാണ് കണ്ടത്………………………

അവനെ നേരെ എന്റെ മുന്നിലാണ് കെട്ടി തൂക്കി ഇട്ടിട്ടുള്ളത്…………………

ഞാൻ അവനെ പതിയെ വിളിച്ചു………………..

“ആദൂ……………….”…………………

പക്ഷെ ആദ്യമൊന്നും പ്രതീക്ഷിച്ച ഒരു അനക്കം ഞാൻ അവനിൽ കണ്ടില്ല………………….

പക്ഷെ കുറച്ചുനേരത്തെ പരിശ്രമം ഫലം കണ്ടു…………………..

അവൻ ഉണർന്നു…………………

അവൻ എന്നെ കണ്ടു………………….

“ഉപ്പാ…………………”…………….അവൻ വിളിച്ചു…………….

“സ് സ് സ് സ്‌ സ്…………………”…………….ഞാൻ അവനോട് ഒച്ചയുണ്ടാക്കല്ലേ എന്ന് പറഞ്ഞു………………….

അവൻ നിശബ്ദനായി………………..

“ആദൂ…………….മോനെ നമ്മുടെ എല്ലാവരുടെയും ജീവൻ രക്ഷിക്കാൻ ഏക പോംവഴി മോന്റെ കയ്യിൽ ആണുള്ളത്…………………”……………റാസ പതിയെ ആദത്തോട് പറഞ്ഞു…………………

അവൻ തലയാട്ടി………………..

“മോനു………………മോനുവിനെ കെട്ടിയ ആ കയർ അഴിക്കാൻ ശ്രമിക്ക്………………….സ്വതന്ത്രനാവാൻ ശ്രമിക്ക്………………..”…………………റാസ പതിയെ പറഞ്ഞു……………………

ആദം തലയാട്ടി…………………

ആദം കൈകൾ കൊണ്ട് അവന്റെ കയ്യിലെ കെട്ട് അഴിക്കാൻ ശ്രമിച്ചു……………….

പക്ഷെ ആ പരിശ്രമം എളുപ്പമുള്ളത് അല്ലായിരുന്നു……………..കാരണം കയർ കെട്ടിയത് നല്ല ബലത്തോടെ ആയിരുന്നു…………………….

അവൻ എങ്ങനെയൊക്കെ ശ്രമിച്ചിട്ടും കയ്യിലെ കെട്ട് അഴിക്കാൻ സാധിച്ചില്ല…………………….

അവൻ പെട്ടെന്ന് ബലത്തോടെ മുകളിലേക്ക് ഉയർന്നു………………….

എന്നിട്ട് തന്നെ തൂക്കി കെട്ടിയ കയറിലെ കാലിലെ കെട്ട് അഴിക്കാൻ ശ്രമിച്ചു…………………

അവൻ സർവ്വശക്തിയും എടുത്ത് ആ കെട്ട് അഴിക്കാൻ ശ്രമിച്ചു…………………

പക്ഷെ ഇത്തവണയും പരാജയമായിരുന്നു ഫലം……………….

ഞാൻ അവന്റെ ചെയ്തികൾ നോക്കി നിന്നു……………….

ആദത്തെ കൊണ്ട് കെട്ട് അഴിക്കാൻ സാധിക്കാതിരുന്നത് എന്നിലും നിരാശയുളവാക്കി……………………..

ആദം നിരാശയിൽ തല കീഴായി തൂങ്ങി കിടന്നു………………..

പെട്ടെന്ന്………………

അവന്റെ നിക്കറിൽ എന്തോ ഉള്ളത് പോലെ ആദത്തിന് തോന്നി…………………

ആദം അവന്റെ നിക്കറിൽ തപ്പി……………കയ്യിൽ ഉടക്കിയ സാധനം പുറത്തേക്കെടുത്തു………………….

ഇരുമ്പ് താക്കോൽ……………….

സായരാ അവന് കൊടുത്തത്………………..

ഒരിക്കലും കളയരുത് എന്നും അവന്റെ കയ്യിൽ ഉണ്ടാകണമെന്ന് പറഞ്ഞു കൊടുത്ത താക്കോൽ……………….

അത് കണ്ട് ആദത്തിന് അവന്റെ ഓർമ്മകൾ വന്നു………………….

അവന്റെ കണ്ണിൽ നിന്ന് കണ്ണീർ ഒഴുകി…………………

ചോളരുടെ ആക്രമണത്തിന് ഇടയ്ക്ക് ഒരു സൈനികൻ ഒരു സ്ത്രീയെ തല്ലുന്നത് കണ്ടപ്പോൾ തടയാൻ പോയ അവന്റെ ഉമ്മയെ അവൻ പിന്നെ കണ്ടിട്ടില്ല…………………….

അവൻ ആ ആൾക്കൂട്ടത്തിലും അവന്റെ ഉമ്മാനെ തിരഞ്ഞിരുന്നു………………….

പക്ഷെ അവന്റെ ഉമ്മാനെ കണ്ടില്ല………………….

അവന് അറിയില്ലല്ലോ അവന്റെ ഉമ്മാ തിരികെ വരാൻ സാധിക്കാത്ത ഒരു യാത്ര പോയെന്ന്……………….

ആദം കണ്ണുകൾ തുറന്ന് അടച്ചു കണ്ണീരിനെ നിയന്ത്രിക്കാൻ ശ്രമിച്ചു…………………..

ആദം ആ താക്കോലിന്റെ മൂർച്ചയുള്ള ഭാഗം കൊണ്ട് അവന്റെ കയ്യിലെ കെട്ട് അറുക്കാൻ തുടങ്ങി………………….

ഞാൻ ഇതെല്ലാം കണ്ടുനിന്നു……………….എന്നിൽ ഒരു പ്രതീക്ഷ വന്നു……………………

അധികം ശബ്ദം പുറത്തേക്ക് വരാത്ത രീതിയിൽ പതുക്കെ ആയിരുന്നു അവൻ കയർ അറുത്തത്……………………

അവസാനം കയ്യിൽ കെട്ടിയ കയർ അവൻ അറുത്തുമാറ്റി………………. അവന്റെ കൈകൾ സ്വതന്ത്രമായി…………………

താഴെയുള്ള ജനങ്ങൾ ഇത് കണ്ട് സന്തോഷിച്ചു…………………

അവൻ ബലത്തോടെ മുകളിലേക്ക് ഉയർന്നു…………………..

അവന്റെ കാലിലെ കയർ അറുക്കാൻ തുടങ്ങി……………..വൈകാതെ കാലിലെ കയറിന്റെ മുറുക്കത്തിന് അയവ് വന്നുതുടങ്ങി………………….

കയർ പൊട്ടാനായി എന്ന് ആദത്തിന് മനസ്സിലായി…………….

ആദം കയർ മുറിക്കുന്നത് പതുക്കെയാക്കി…………………….

അടുത്ത നിമിഷം കയർ പൊട്ടി………………..ആദം നിലത്തേക്ക് വീണു………………….

ഇത് നേരത്തെ പ്രതീക്ഷിച്ചിരുന്ന ആദം വലിയ പ്രശ്നം ഉണ്ടാകാത്ത മട്ടിൽ നിലത്തേക്ക് വീണു………………….

അവൻ വീണ ശബ്ദം കേട്ട് സൈനികർ അവിടേക്ക് നോക്കി………………..

കയർ അറുത്ത് നിലത്തെത്തിയ ആദത്തെ അവർ കണ്ടു……………..

(……………..ഇടത്തെ ഭാഗത്തെ സൈനികൻ ഇടത് എന്നും വലത്തേ ഭാഗത്തെ സൈനികനെ വലത് എന്നും നാമകരണം ചെയ്യുന്നു…………….)

“ഡാ ചെക്കാ…………….നീ എങ്ങാനാടാ നിലത്തെത്തിയത്…………………..”………………ഇടത് ആക്രോശിച്ചു…………………

“ഇത്രയും നേരം ഒരു പണിയും ഇല്ലാതെ നിൽക്കുക ആയിരുന്നു……………..നീ വാടാ മോനെ……………..”…………….വലത് ആദത്തോട് പറഞ്ഞു………………….

“വലതേ………….. പിടിക്കവനെ……………..”…………………ഇടത് ഉറക്കെ പറഞ്ഞു………………….

“കൊച്ചു പയ്യൻ ആണെടാ……………………ഇവനൊക്കെ ഞാൻ തന്നെ ധാരാളം……………………”………………..വലത് പറഞ്ഞു………………….

ഇവരുടെ ആക്രോശങ്ങൾക്ക് ഇടയിൽ ഞാൻ ആദത്തിന് നിർദേശങ്ങൾ നൽകുന്നുണ്ടായിരുന്നു…………………..

“ആദൂ……………….വലത്തേ ഭാഗത്തുള്ള സൈനികന്റെ അരയിൽ ഞങ്ങളുടെ വിലങ്ങ് അഴിക്കാനുള്ള താക്കോൽ തൂക്കി ഇട്ടിട്ടുണ്ട്…………………അത് എങ്ങനെയെങ്കിലും കൈക്കലാക്കി ഞങ്ങളുടെ അടുക്കൽ എത്തിക്കണം……………….”………………ഞാൻ അവനോട് പറഞ്ഞു………………..

അവൻ തലയാട്ടി……………….

അവൻ പക്ഷെ ഇത് എങ്ങനെ പ്രാവർത്തികമാക്കും എന്ന് എനിക്ക് ഒരു പിടിയും ഇല്ലായിരുന്നു………………….

ലക്‌ഷ്യം മാത്രമേ എനിക്ക് പറഞ്ഞു കൊടുക്കാൻ സാധിച്ചുള്ളൂ……………….മാർഗം അവൻ തന്നെ കണ്ടെത്തണമായിരുന്നു…………………….

ജനങ്ങളിലും വലിയ പ്രതീക്ഷ ഇല്ലായിരുന്നു………………പക്ഷെ ആകെ ഉള്ള പ്രതീക്ഷ ഇതായത് കൊണ്ട് അവർ കണ്ണിമയ്ക്കാതെ പ്രതീക്ഷയോടെ ആദത്തെ നോക്കി…………………..

ആദം വലത്തിന്റെ അടുക്കലേക്ക് ഓടിച്ചെന്നു…………………

“ഹഹ……………..ഇങ്ങോട്ട് നോക്കെടാ………………….പീക്കിരി എന്നെ തല്ലാൻ വരുന്നു……………….”…………………വലത് പൊട്ടിച്ചിരിച്ചുകൊണ്ട് ഇടതിനോട് പറഞ്ഞു………………….

ഇടത് ഇതുകണ്ട് പൊട്ടിച്ചിരിച്ചു……………….

ഓടി അടുത്തേക്ക് വന്ന ആദത്തെ വലത് ഉന്തി നിലത്തോട്ട് ഇട്ടു……………….

ആദം ശക്തിയിൽ മണ്ണിലേക്ക് പതിച്ചു………………….

അവന് വേദനിച്ചു…………………

പക്ഷെ അവൻ കീഴടങ്ങാൻ ഒരുക്കമല്ലായിരുന്നു……………………..

അവൻ മണ്ണിൽ നിന്ന് എണീറ്റ് വീണ്ടും വലതിന് അടുക്കൽ എത്തി…………………..

വലതിനെ ചവിട്ടാനായി കാല് വീശി………………

പക്ഷെ അതിന് മുമ്പ് തന്നെ വലതിന്റെ ചവിട്ട് ആദത്തിന്റെ നെഞ്ചിൽ പതിച്ചു……………………

ആദം പിന്നിലേക്ക് തെറിച്ചു വീണു…………………

“ആദൂ………………..”…………..ഞാൻ വേദനയോടെ വിളിച്ചു………………….

ആദം മണ്ണിലേക്ക് വീണു……………….മലർന്ന് വീണു………………..

അവന് നെഞ്ചിൽ ശക്തമായ വേദന തോന്നി……………….

അവൻ വേദനയിൽ പുളഞ്ഞു………………..

വലതും ഇടതും ഇത് കണ്ട് പൊട്ടിച്ചിരിച്ചു………………………

ആദം നെഞ്ച് കൈകളാൽ ഉഴിഞ്ഞു………………..അവന്റെ നെഞ്ചിലെ വേദന ചെറുതായി അടങ്ങി………………..

പെട്ടെന്ന് അവന്റെ മനസ്സിലേക്ക് ബാറക്ക് അബ്ബാസിയുടെ വാക്കുകൾ ഓർമ വന്നു………………..

ബാറക്ക് അബ്ബാസി പഠിപ്പിച്ച തന്ത്രം………………..

ചെറിയവൻ വലിയവനെ എങ്ങനെ നേരിടും………………..ആ തന്ത്രം………………

അത് ആദത്തിലേക്ക് ഓടി വന്നു…………………

പക്ഷെ വലത് അവനെ ആക്രമിക്കുന്നില്ല……………….അവനെ ആക്രമിപ്പിക്കണം……………….

അതിന്……………?

അവനെ പ്രകോപിപ്പിക്കണം…………………….

ആദം മണ്ണിൽ എണീറ്റ് ഇരുന്നു……………….

“ഡാ മരക്കോന്താ…………………”………………….വലതിനെ നോക്കി ആദം വിളിച്ചു………………….

ജനങ്ങൾക്ക് ആദം എന്താ ചെയ്യുന്നത് പിടി കിട്ടിയില്ല…………………

കിട്ടിയ ചവിട്ടിൽ അവന്റെ വെളിവ് പോയെന്നാണ് അവർ കരുതിയത്……………….

പക്ഷെ ഒരാൾക്ക് മാത്രം കാര്യം പിടി കിട്ടി…………………

റാസയ്ക്ക്………………..

ആദം പള്ളിക്കൂടത്തിൽ നിന്ന് വന്നാൽ അന്ന് നടന്നതൊക്കെ റാസയോടും സായരയോടും പറയുമായിരുന്നു………………….

ആദത്തിന്റെ വിളിയിൽ വലത് ദേഷ്യം പൂണ്ടു…………………..

“എടാ പന്നിക്കും പട്ടിക്കും ഒരുമിച്ച് ഉണ്ടായവനെ…………………”………………ആദം വലതിനെ പ്രകോപിപ്പിക്കുന്നത് തുടർന്നു…………………..

ആദം എണീറ്റു………………….

ഇടത് ആദത്തിന്റെ വിളികേട്ട് പൊട്ടിച്ചിരിച്ചു…………………

“നിന്നെയാണ് ആ പീക്കിരി കളിയാക്കുന്നെ……………..”……………….ഇടത് പൊട്ടിച്ചിരിച്ചു കളിയാക്കിക്കൊണ്ട് വലതിനോട് പറഞ്ഞു…………………..

വലത് ദേഷ്യത്താൽ നിന്ന് വിറച്ചു……………………

“എന്താടാ പൊട്ടൻ കണാരാ നോക്കുന്നെ……………….നിന്റെ തന്ത പെറ്റോ………………..”………………..ആദം ചോദിച്ചു…………………

ഒരു നിമിഷത്തേക്ക് ആണെങ്കിലും റാസയുടെയും മറ്റുള്ളവരുടെയും ചുണ്ടിൽ ചിരി പൊട്ടി…………………..

“ഡാ പീക്കിരി………………..നിന്നെ ഞാൻ കൊല്ലുമെടാ……………..”…………………വലത് ദേഷ്യത്തോടെ ആദത്തിന് അടുക്കലേക്ക് പാഞ്ഞു…………………..

ആദം അനങ്ങിയില്ല…………………

റാസ സൂക്ഷ്മമായി വീക്ഷിച്ചു………………….

വലത് ആദത്തിന് അടുക്കൽ എത്തി……………….

അവന്റെ വലതുകൈ ആദത്തിന് നേരെ വീശി…………………..

ഇത് പ്രതീക്ഷിച്ചു നിന്ന ആദം അവന്റെ വലതുകയ്യിന് അടിയിലൂടെ ഒഴിഞ്ഞുമാറി അവന്റെ വലത്തേ ഭാഗത്തെത്തി അവന്റെ കക്ഷത്തിൽ ആഞ്ഞടിച്ചു…………………….

ഒരു നിമിഷം വലത് വേദനയിൽ നിന്ന് പുളഞ്ഞു……………………

ആദം അവന്റെ അരയിൽ നിന്ന് താക്കോൽ കൂട്ടം എടുത്തു………………..

അവൻ ആ നിൽപ്പ് നിന്നു……………….

അവന്റെ കാലുകൾ വിടർന്നു…………………തുടയും……………………

ഈ ഒരു നിമിഷം മതിയായിരുന്നു ആദത്തിന്…………………..

അവന്റെ കാലുകളുടെ സംഗമസ്ഥാനത്ത് ആദം കാലുകൾ ഉയർത്തി അതി ശക്തിയിൽ തൊഴിച്ചു…………………….

അവൻ വേദനയിൽ ഞെട്ടി ചാടി……………………

അവൻ കൈകൾ സംഗമസ്ഥാനത്തോട് ചേർത്തുപിടിച്ചു കൊണ്ട് മണ്ണിലേക്ക് വീണു………………………

ആളുകൾ അത്ഭുതത്തോടെ ഇത് നോക്കി കണ്ടു………………..

“ഡാ……………….”……………ഇടത് ദേഷ്യത്തോടെ ആക്രോശിച്ചുകൊണ്ട് ആദത്തിന് അടുക്കലേക്ക് പാഞ്ഞു……………………..

“ഉപ്പാ…………………”…………….ആദം റാസയുടെ നേരെ ആ താക്കോൽ കൂട്ടം എറിഞ്ഞു…………………

റാസ അത് പിടിച്ചു………………..

ആദം ഇടതിൽ നിന്നും രക്ഷയ്ക്ക് വേണ്ടി പാഞ്ഞു…………………

റാസ താക്കോൽ പെട്ടെന്ന് വശത്തേക്ക് കൈമാറി……………….അവർ അത് പെട്ടെന്ന് പൂട്ടിന്റെ അടുക്കൽ ഉള്ളവന്റെ അടുക്കൽ താക്കോൽ എത്തിച്ചു………………….

അവൻ പെട്ടെന്ന് ആ ബന്ധനം താക്കോൽ കൊണ്ട് തുറന്നു………………..

ആദ്യത്തെ നിരയിലുള്ളവർ സ്വതന്ത്രരായി…………………

റാസ കൈകൾ കുടഞ്ഞുകൊണ്ട് എണീറ്റു………………….

അടുത്ത നിമിഷം റാസ തന്റെ മകനെ പിന്തുടരുന്ന ഇടതിന് നേരെ ഓടി…………………….

മറ്റുള്ളവർ ബാക്കി നിരയിൽ ഉള്ളവരെ സ്വതന്ത്രരാക്കാൻ ശ്രമിച്ചു……………………..

റാസ ഇതിനോടകം ഇടതിന് അടുക്കൽ എത്തി………………….

ഇടത് റാസയെ കണ്ട് ഭയന്നു……………………

റാസ കുനിഞ്ഞു തല കൊണ്ട് ശക്തമായി അവന്റെ വയറിൽ കുത്തി……………….ജെല്ലിക്കെട്ട് കാള കുത്തുന്ന പോലെ…………………..

ഇടത് വേദനയിൽ പുളഞ്ഞു നിലത്തിരുന്നു………………….

ആദം ഓട്ടം നിർത്തി………………….

റാസ ഇടതിന്റെ തലയിൽ ആഞ്ഞുചവിട്ടി……………………

അവൻ മണ്ണിൽ കിടന്നു……………….

ആദം റാസയുടെ അടുക്കൽ എത്തി…………………

റാസ കാൽമുട്ടിൽ ഇരുന്നുകൊണ്ട് അവനെ കെട്ടിപ്പിടിച്ചു……………….

അവന്റെ മുഖമാകെ ചുംബനങ്ങൾ കൊണ്ട് മൂടി……………………..

അവനെയെങ്കിലും എനിക്ക് നീ ബാക്കി തന്നല്ലോ…………………റാസ ദൈവത്തോട് നന്ദി പറഞ്ഞു………………………

ആദം റാസയെ ഇറുകെ പുണർന്നു…………………

“ഉമ്മ എവിടെ ഉപ്പാ……………….?”………….ആദം റാസയോട് ചോദിച്ചു…………………

ആ ചോദ്യം റാസയിൽ വീണ്ടും സങ്കടം വീഴ്ത്തി…………………

പക്ഷെ അവന്റെ ഉമ്മ അവനെ ഇനി കാണില്ല എന്ന വിവരം അറിയിക്കാൻ റാസ ധൈര്യപ്പെട്ടില്ല…………………………

“ഉമ്മ ആളുകളുടെ ഒപ്പം ഉണ്ടാകും ആദൂ………………”………………..ഞാൻ അവനെ നെഞ്ചോടണച്ചു ആശ്വസിപ്പിച്ചു………………….

സായരയെ കുറിച്ചുള്ള ചിന്തകൾ എന്നെ പിന്നെയും വേട്ടയാടാൻ തുടങ്ങി………………….

പക്ഷെ അത് എന്നെ പൂർണമായും തളർത്തുന്നതിന് പകരം ഒരു തരം വാശിയും പ്രതികാരവും ദേഷ്യവും എന്നിൽ നിറയ്ക്കാൻ തുടങ്ങി…………………..

“റാസ…………………”……………..പിന്നിൽ നിന്ന് ആ വിളി ഞാൻ കേട്ടു………………….

ഞാൻ തിരിഞ്ഞു നോക്കി……………..

തുടരും......... ♥️

(ഞാൻ മുൻപ് പറഞ്ഞതുപോലെ കുറച്ചു പാർട്ടുകൾക്ക് ശേഷം season 1 അവസാനിപ്പിക്കാൻ ആണ് ഉദ്ദേശിക്കുന്നെ...... മുഴുവനുള്ള കഥയുടെ 1/3 പോലും ആയിട്ടില്ല എന്നതാണ് സത്യം. എങ്കിലും S1 ഉടനെ അവസാനിപ്പിക്കുന്നതാണ് നല്ലത്... ഏകദേശം ഈ മാസം തന്നെ തീർക്കാം... S2 വായനക്കാരുടെ ആവശ്യകത അനുസരിച്ചു നോക്കാം.. എന്തായാലും ഉടനെ ഉണ്ടാവില്ല... അപ്പോ അടുത്താഴ്ച കാണാം 😌😁💕👍🏻)


വില്ലന്റെ പ്രണയം 86♥️

വില്ലന്റെ പ്രണയം 86♥️

4.6
12401

“റാസ…………………”……………..പിന്നിൽ നിന്ന് ആ വിളി ഞാൻ കേട്ടു…………………. ഞാൻ തിരിഞ്ഞു നോക്കി…………….. ഭാർഗവൻ……………… ഞാൻ എണീറ്റു……………. അത്രയും നേരം കൊണ്ട് എല്ലാവരും സ്വാതന്ത്രരായിരുന്നു……………………… വിട്ടുമാറി കിടക്കുന്ന സൈനികരെ പിടിച്ചു കെട്ടാൻ ഞാൻ ആവശ്യപ്പെട്ടു…………………അതോടൊപ്പം വീണു കിടക്കുന്ന ഇടതിന്റെ കയ്യിലുള്ള കമ്പി വടി അവന് ഞാൻ നൽകി…………………. ജനങ്ങൾ ഉറങ്ങിക്കൊണ്ടിരുന്ന സൈനികരെ കീഴ്‌പ്പെടുത്തി………………… അവരെ മരത്തിന്മേൽ പിടിച്ചു കെട്ടി ഒപ്പം ഇടതിനെയും വലതിനെയും………………… ഞങ്ങളെ ബന്ധിച്ച ചങ്ങല കൊണ്ട് തന്നെ അവരെ ഞങ്ങൾ ആ മരത്തിൽ ബന്ധിച്ചു…………………. ഇനിയെന്ത് എന്ന ഭാ