Aksharathalukal

വില്ലന്റെ പ്രണയം 86♥️

“റാസ…………………”……………..പിന്നിൽ നിന്ന് ആ വിളി ഞാൻ കേട്ടു………………….

ഞാൻ തിരിഞ്ഞു നോക്കി……………..

ഭാർഗവൻ………………

ഞാൻ എണീറ്റു…………….

അത്രയും നേരം കൊണ്ട് എല്ലാവരും സ്വാതന്ത്രരായിരുന്നു………………………

വിട്ടുമാറി കിടക്കുന്ന സൈനികരെ പിടിച്ചു കെട്ടാൻ ഞാൻ ആവശ്യപ്പെട്ടു…………………അതോടൊപ്പം വീണു കിടക്കുന്ന ഇടതിന്റെ കയ്യിലുള്ള കമ്പി വടി അവന് ഞാൻ നൽകി………………….

ജനങ്ങൾ ഉറങ്ങിക്കൊണ്ടിരുന്ന സൈനികരെ കീഴ്‌പ്പെടുത്തി…………………

അവരെ മരത്തിന്മേൽ പിടിച്ചു കെട്ടി ഒപ്പം ഇടതിനെയും വലതിനെയും…………………

ഞങ്ങളെ ബന്ധിച്ച ചങ്ങല കൊണ്ട് തന്നെ അവരെ ഞങ്ങൾ ആ മരത്തിൽ ബന്ധിച്ചു………………….

ഇനിയെന്ത് എന്ന ഭാവത്തിൽ ഭാർഗവൻ എന്നെ നോക്കി……………………

എന്നിലെ ചെകുത്താന്റെ ചിന്തകൾ ആരംഭമായി………………..

“തീയിൽ വെന്ത് വെന്ത് മരിക്കുന്നത് എങ്ങനെയാണെന്ന് നമ്മൾ മാത്രം അറിഞ്ഞാൽ മതിയോ………………..”……………….ഞാൻ ഭാർഗവനോട് ചോദിച്ചു………………..

അവന് ഞാൻ ഉദ്ദേശിച്ചത് മനസ്സിലായി………………..

അവന്റെ ചുണ്ടിൽ ഒരു ചിരി വന്നു……………….

കൊലച്ചിരി…………………

ഭാർഗവനും പച്ചയും കുറച്ചുപേരും അവരുടെ അടുക്കലേക്ക് ചെന്നു………………..

തീയിട്ടു……………….

അവർ തീയിൽ അലറി ആർത്തു……………..

അവരുടെ ശരീരം വെന്തുരുകി……………..

അത് കണ്ടപ്പോൾ എനിക്ക് ആ തീയിൽ വെന്ത് മരിച്ച പിഞ്ചു പൈതലിനെയാണ് ഓർമ വന്നത്………………..

അതെന്നിൽ ദേഷ്യം നിറച്ചു………………..

തീ പടർന്നു പിടിച്ചു……………….

സൈനികരോടൊപ്പം ആ മരം കൂടെ കത്തി………………

ഞാനും ജനങ്ങളും പിന്നിലേക്ക് വിട്ടുമാറി………………

അവർ വെന്തുരുകിയ തീയിന്റെ ചൂട് ഞങ്ങളിൽ ആവേശവും സന്തോഷവും നിറച്ചു………………….

അവരെ എല്ലാവരുടെയും മുന്നിൽ മൃഗീയമായി കൊന്നതിൽ എനിക്ക് ഒരു ഉദ്ദേശമുണ്ടായിരുന്നു……………………

മിഥിലാപുരിയിലെ ജനങ്ങൾ സാധാരണക്കാരാണ്……………….

പാവങ്ങൾ…………….

അവർക്ക് പ്രതികാരബുദ്ധിയോ ഒരാളെ കൊല്ലാനോ സാധിക്കില്ല…………………

പക്ഷെ അത് അവരെ കൊണ്ട് സാധിക്കും എന്ന് ഞാൻ അവരെ കൊന്ന രീതിയിലൂടെ മനസ്സിലാക്കി കൊടുത്തു…………………

തങ്ങളെ കൊല്ലാൻ വരുന്നവരെ മുൻപിൽ പേടിച്ചു നിസ്സഹായതയോടെ നിൽക്കാൻ അല്ല അവരെ എതിർത്ത് അവരെ കൊന്നു തള്ളാനും അവർക്ക് സാധിക്കും എന്ന് ഞാൻ മനസ്സിലാക്കി കൊടുത്തു………………………

അവരെ തീയിൽ ചുട്ടുകൊന്ന രീതി അവരിൽ ഊർജം നിറച്ചു…………….ആവേശം നിറച്ചു………………..

പ്രതികാരം നിറച്ചു……………….

ഓരോ സൈനികനെയും കൊന്ന് കൊലവിളിക്കും എന്ന് അവർ അവരുടെ മനസ്സിൽ പ്രതിജ്ഞ എടുത്തു…………………….

ഭാർഗവനും പച്ചയും എന്റെ അടുക്കലേക്ക് വന്നു…………………….

അവർ എന്നെ നോക്കി…………….അടുത്തത് എന്ത്………………..അവരുടെ മുഖത്ത് ആ ചോദ്യം ഞാൻ കണ്ടു…………………

“ജനങ്ങൾ എവിടെയാണ്……………….”……………..ഞാൻ അവരോട് ചോദിച്ചു…………………

“അവർ രണ്ടു സംഘമായാണ് തമ്പടിച്ചിട്ടുള്ളത്………………..
ജനങ്ങളെ അവർ പള്ളിക്കൂടത്തിൽ ആണ് തടഞ്ഞു വെച്ചിട്ടുള്ളത്……………….അവരെ നിയന്ത്രിക്കുന്നത് സുഗവൻ………………..
കാലഭൈരവനും കുറച്ചു സൈനികരും തമ്പടിച്ചിരിക്കുന്നത് കവലയുടെ അടുത്തുള്ള ഒഴിഞ്ഞ പറമ്പിൽ………………….”……………….അവർ പറഞ്ഞു………………

ഇതെല്ലാം അവർ പറയുന്ന വാക്കുകളിൽ നിന്നാണ് മനസ്സിലാക്കിയത്…………………..

“അവരെ നേരിട്ട് എതിർത്ത് വിജയിക്കാൻ നമുക്ക് സാധിക്കില്ല…………………നമ്മുടെ കൈയ്യിൽ ഇവരുടെ അടുക്കൽ നിന്ന് എടുത്ത ആയുധങ്ങൾ മാത്രമേ ഒള്ളൂ………………”……………..ചുട്ടുകരിച്ച സൈനികരിൽ നിന്ന് ഞങ്ങൾ നേരത്തെ എടുത്തുമാറ്റിയ ആയുധങ്ങൾ കാണിച്ചുകൊണ്ട് ഭാർഗവൻ പറഞ്ഞു………………….

ഞാൻ ചിന്തയിലാണ്ടു…………………

“ആയുധങ്ങളിൽ അല്ല കാര്യം……………..നമ്മുടെ മനശക്തിയിലാണ്…………………
വാളും കമ്പിവടിയും മാത്രമല്ല ആയുധം നമ്മൾ കൃഷിക്കായി ഉപയോഗിക്കുന്ന കലപ്പയും കൈക്കോട്ടും കത്തിയും എല്ലാം ആയുധം തന്നെ…………………”………………..ഞാൻ അവരുടെ നിരാശയെ ആദ്യമേ ഇല്ലാതാക്കി……………….

പക്ഷെ എനിക്ക് നല്ല ബോധ്യം ഉണ്ടായിരുന്നു നേരിട്ട് അവരെ ആക്രമിച്ചാൽ ജയിക്കാൻ സാധിക്കില്ല………………….

വ്യക്തമായ തന്ത്രം വേണം………………..

അത് എന്നിലേക്ക് വന്നു ചേർന്നു……………………

“പച്ചേ………………”……………ഞാൻ വിളിച്ചു………………..

പച്ച എന്റെ മുന്നിലേക്ക് വന്നു………………

“അയ്യാ…………….”………….അവൻ പറഞ്ഞു……………….

“നീ പോയി മലവേടനെയും കൂട്ടരെയും വിളിച്ചു കൊണ്ട് വാ………………..വരുമ്പോൾ അവരുടെ ആയുധം എടുക്കാൻ പറയാൻ മറക്കണ്ടാ………………..പെട്ടെന്ന് വേണം……………..ആവശ്യപ്പെട്ടത് റാസയാണെന്ന് പറഞ്ഞേക്ക്………………..”……………….ഞാൻ അവനോട് പറഞ്ഞു…………………

പച്ച തിരിഞ്ഞു ഓടി…………………

“ആദൂ……………….”……………ഞാൻ മോനെ വിളിച്ചു………………….

“പോയി കരിങ്കാലൻ മുത്തുവിനെ കൊണ്ട് വാ………………..”……………ഞാൻ ആദുവിനോട് പറഞ്ഞു…………………..

ആദം തിരിഞ്ഞോടി……………….

ഭാർഗവന് എന്റെ ബുദ്ധിയുടെ ആഴം മനസ്സിലായി………………..

അവൻ എന്നെ നോക്കി ചിരിച്ചു…………………..

നിമിഷനേരം കൊണ്ട് മലവേടനും കൂട്ടരും കരിങ്കാലൻ മുത്തുവും ഞങ്ങളുടെ അടുക്കൽ എത്തി…………………..

ഞാൻ മലവേടന്റെ മുൻപിലേക്ക് ചെന്നു…………………..

“മലവേടാ……………… ഞാൻ ചെയ്ത സഹായങ്ങൾക്ക് പ്രത്യുപകാരമായി ചോദിക്കുകയല്ല…………………. പക്ഷെ എനിക്ക് ഇന്ന് നിന്റെയും കൂട്ടരുടെയും സഹായം വേണം……………….”…………….ഞാൻ അവനോട് അപേക്ഷിച്ചു…………………

“അപേക്ഷിക്കരുത് ഞങ്ങളോട്…………….ആജ്ഞാപിക്കൂ……………….ഈയുള്ളവരുടെ ശരീരത്തിൽ ജീവൻ നിലനിർത്തിയത് അയ്യായാണ്……………….അങ്ങനെയുള്ള അയ്യാ ഞങ്ങളോട് അപേക്ഷിക്കുകയോ……………………കൽപ്പിക്കണം………………. ഈ ജീവനാണ് വേണ്ടതെങ്കിൽ അതും ഞങ്ങൾ തരും…………………”…………………..മലവേടൻ എന്നോട് പറഞ്ഞു……………………..

അവന്റെ വാക്കുകൾ എന്റെ കണ്ണ് നിറച്ചു…………………..

ഞാൻ അവന്റെ തോളിൽ കൈവെച്ചു…………………

ഞാൻ തിരിഞ്ഞു എല്ലാവരുടെയും മുന്നിൽ എത്തി…………………..

“ഇന്ന് നമ്മളുടെ ഭാവി ജീവിതത്തെ നിർണയിക്കുന്ന രാത്രിയാണ്……………….
അടിമയായി ജീവിക്കണോ സ്വതന്ത്രനായി ജീവിക്കണോ………………..
അത് നിങ്ങളാണ് തീരുമാനിക്കേണ്ടത്……………………
പറ നിങ്ങൾക്ക് സ്വതന്ത്രനായി ജീവിക്കണോ അടിമയായി ജീവിക്കണോ…………………”………………..ഞാൻ അവരോട് ഉറക്കെ ചോദിച്ചു……………………

“സ്വതന്ത്രനായി ജീവിക്കണം…………………”………………..അവർ ഒരേ സ്വരത്തിൽ എന്നോട് പറഞ്ഞു……………………

അവരുടെ വീറും വാശിയും കണ്ട് ഞാൻ സന്തോഷിച്ചു…………………

“കൂട്ടരേ………………അവർ രണ്ട് സംഘമായി ആണ് തമ്പടിച്ചിട്ടുള്ളത്………………..അതുകൊണ്ട് നമ്മളും രണ്ട് സംഘമായി ഒരേ സമയം അവരെ ആക്രമിച്ചേ മതിയാകൂ……………………..”…………………..ഞാൻ അവരോട് എന്റെ പദ്ധതികൾ വിശദീകരിക്കാൻ തുടങ്ങി…………………

“ആദ്യസംഘം ഞാനും മലവേടന്മാരും………………….
ഞങ്ങൾ കാലഭൈരവനെയും സംഘത്തെയും ആക്രമിക്കും………………..
അടുത്ത സംഘം നിങ്ങൾ മുഴുവൻ പേരും പിന്നെ കരിങ്കാലൻ മുത്തുവും………………..നിങ്ങൾ സുഗവനെയും കൂട്ടരെയും ആക്രമിക്കും………………..നമ്മുടെ ജനങ്ങളെ ഒരു പോറൽ പോലും പറ്റാതെ രക്ഷിക്കണം……………………”………………….ഞാൻ പറഞ്ഞു……………….

“അയ്യാ ഞാനും നിങ്ങളോടൊപ്പം വരാം………………..”…………….പച്ച പറഞ്ഞു…………………

“വേണ്ട പച്ചേ…………….നിന്നെ ഇപ്പൊ ഇവർക്കാണ് ആവശ്യം……………..ഞാൻ തിരിച്ചു വരവ് ഉറപ്പില്ലാത്ത യാത്രയിലേക്കാണ് പോകുന്നത്………………….
നമ്മുടെ ജനങ്ങളെ രക്ഷിക്കുക അതാണ് പ്രധാനം………………..”……………….ഞാൻ പറഞ്ഞു…………………

അവൻ മനസ്സിലാക്കി…………………

“പച്ചേ…………………കരിങ്കാലൻ മുത്തുവിന് നമ്മുടെ ജനങ്ങളെ എല്ലാവരെയും അറിയാം……………….അവൻ അവരെ ഒരാളെയും ഉപദ്രവിക്കില്ല…………………എന്നാൽ തടുക്കാൻ വരുന്ന ചോളാ സൈനികരോട് അവൻ അവന്റെ വീരം കാണിക്കും…………………..
ഈ സമയം നിങ്ങൾ ഒന്നായി സൈന്യത്തെ ആക്രമിക്കണം………………….ഒന്നിനെയും വിടരുത്…………………
ആയുധമായി കയ്യിൽ കിട്ടുന്ന എന്തും എടുത്തോ………………..
പക്ഷെ ചോര വീഴണം…………………..
അവരുടെ ചോര കൊണ്ട് മിഥിലാപുരിയുടെ മണ്ണിനെ സാന്ത്വനിപ്പിക്കണം…………………”…………………ഞാൻ പറഞ്ഞു………………….

ഭാർഗവനും ജനങ്ങളും ഒരുമിച്ചു തലയാട്ടി…………………….

“ഭാർഗ്ഗവാ………………..എന്റെ മകനെ ഞാൻ നിന്നെ എൽപ്പിക്കുകയാണ്…………………. അവന് ഒന്നും പറ്റാതെ നോക്കണം…………………
സൂര്യന്റെ വെളിച്ചം മിഥിലാപുരിയുടെ മണ്ണിൽ വീഴുന്ന നിമിഷം ഞാൻ തിരികെ വരും…………………..”…………………ഞാൻ ഭർഗവനോട് പറഞ്ഞു………………..

“നിന്റെ മകന്റെ ശരീരത്തിൽ ഒരു നായിന്റെ മോനും തൊടില്ല………………..ഇതെന്റെ വാക്ക്………………..”……………..ഭാർഗവൻ എന്നോട് പറഞ്ഞു……………………

“അയ്യാ ഉദയത്തോടെ വരാൻ സാധിച്ചില്ലെങ്കിൽ………………”………………..പച്ച സംശയത്തോടെ ചോദിച്ചു…………………

ഞാൻ ഒരു നിമിഷം ശ്വാസമെടുത്തു…………….

“ഞങ്ങൾ തോറ്റുപോയെന്ന് മനസ്സിലാക്കിക്കോ…………………ഞങ്ങൾ മരിച്ചെന്ന്……………..”…………….ഞാൻ അവന് മറുപടി കൊടുത്തു………………

ഞാൻ ആദത്തെ കെട്ടിപ്പിടിച്ചു…………………

അവന്റെ മുഖമാകെ ചുംബനങ്ങൾ കൊണ്ട് മൂടി………………….

അവൻ കരഞ്ഞു……………..

“പേടിക്കേണ്ട……………….ഉപ്പാ വരും………………”……………ഞാൻ അവന് ഉറപ്പുകൊടുത്തു………………….

ഞാൻ അവനെ ഭാർഗവന് കൈമാറി…………………….

ഭാർഗവൻ അവനുമായി തിരിഞ്ഞു………………….ഞാൻ പെട്ടെന്ന് ഭാർഗവനെ വിളിച്ചു…………………..

ഞാൻ അവന്റെ അടുക്കൽ ചെന്ന് അവനോട് ഒരു കാര്യം സ്വകാര്യമായി പറഞ്ഞു……………………….അവൻ തലകുലുക്കി…………………………

ഞങ്ങൾ രണ്ടു സംഘമായി പിരിഞ്ഞു…………………..

അവർ പോകുന്നത് ഞാൻ നോക്കിനിന്നു………………………

“അയ്യാ………………”……………….മലവേടൻ എന്നെ വിളിച്ചു…………………..

“ഹാ……………..”…………..ഞാൻ കണ്ണുകൾ തുടച്ചു അവരോടൊപ്പം നടന്നു………………….

ഞങ്ങൾ കാലഭൈരവനും സംഘവും തമ്പടിച്ചിരിക്കുന്ന സ്ഥലത്തേക്ക് എത്തി……………………..

ദൂരെ നിന്നെ ഞങ്ങൾ അവരുടെ കൂടാരങ്ങൾ കണ്ടു…………………….

അവർ തമ്പടിച്ചിരിക്കുന്ന സ്ഥലം എങ്ങനെയാണെന്ന് വെച്ചാൽ അവർ ഒരു ഒഴിഞ്ഞ വൃത്താകൃതിയിലുള്ള പറമ്പിലാണ് തമ്പടിച്ചിട്ടുള്ളത്……………………

ആ പറമ്പിന് ചുറ്റും മരങ്ങളും അതിനിടയിലായി ചെറിയ ചെടികളും മറ്റും ആണ്…………………….

ഞങ്ങൾ മരങ്ങൾക്ക് ഇടയിലൂടെ ശബ്ദമുണ്ടാക്കാതെ പറമ്പിന് അടുത്തെത്തി……………………

ഞങ്ങൾ അവിടം വീക്ഷിച്ചു………………….

നാലഞ്ചു കൂടാരങ്ങൾ കുറച്ചു ഇടവിട്ടായി………………

ഏറ്റവും അവസാനം വലിയ ഒരു കൂടാരം………………..

അതിലാകണം കാലഭൈരവൻ ഉള്ളത് എന്നെനിക്ക് തോന്നി…………………..

ഞാൻ ഓരോ കൂടാരങ്ങളെയും വീക്ഷിച്ചു…………………..

വൃത്താകൃതിയിലുള്ള കൂടാരത്തിന് അപ്പുറവും ഇപ്പുറവുമായി ഓരോരോ സൈനികർ കാവൽ നിൽക്കുന്നുണ്ട്……………………….

കൂടാരത്തിലാകും ബാക്കി സൈനികർ…………….

നിലാവ് നല്ലപോലെ ഉള്ളത് കൊണ്ട് ആരൊക്കെ എവിടെയാണ് ഉള്ളതെന്ന് മനസ്സിലാക്കാൻ സാധിക്കുന്നുണ്ട്……………………….

എങ്ങനെ ഇവരെ കീഴ്പ്പെടുത്തും……………..ഞാൻ ആലോചിച്ചു……………..

നേരിട്ട് ഒരു യുദ്ധം സാധ്യമല്ല………………….

കാലഭൈരവനെ ആദ്യം ആക്രമിക്കുന്നതും സാധ്യമല്ല………………….

തലവനില്ലാത്ത പടയാണ് ഏറ്റവും പെട്ടെന്ന് കീഴടങ്ങുക………………..

പണ്ട് ഉപ്പാ പറഞ്ഞു തന്ന വാക്കുകൾ…………………

തലവനെ ആദ്യം ഇല്ലാതാക്കുക സാധ്യമല്ല………………..തലവന് ഒന്നും അറിയാത്ത വിധത്തിൽ ആക്രമിക്കുന്നത്………………
സാധ്യം………………….

അവരെ ആക്രമിക്കുന്നത് അവർ ആരും അറിയുന്നില്ലെങ്കിൽ…………………..

അവരെ കീഴ്പ്പെടുത്താൻ സാധിക്കും………………..

ഞാൻ മലവേടനോട് തന്ത്രങ്ങൾ പറഞ്ഞു………………..

“മലവേടാ……………….. അവരെ നേരിട്ട് ആക്രമിക്കുക സാധ്യമല്ല………………..നമുക്ക് അവരെ ഒളിഞ്ഞു നിന്നെ ആക്രമിക്കാൻ സാധിക്കൂ………………..
പക്ഷെ ഒരാൾ ആക്രമിക്കപ്പെട്ടു എന്ന് മറ്റൊരുവൻ മനസ്സിലാക്കിയാൽ അവർ ജാഗരൂഗരാകും ആക്രമിക്കുന്നുണ്ട് എന്ന് മനസ്സിലാക്കും………………….”……………………ഞാൻ പറഞ്ഞു……………………

“എന്താ ഇതിന് പോംവഴി അയ്യാ…………………”…………………മലവേടൻ എന്നോട് ചോദിച്ചു…………………….

“നിന്റെ ഉന്നം……………..അതെനിക്ക് ഇവിടെ വേണം മലവേടാ………………..”……………….ഞാൻ പറഞ്ഞു………………..

“തീർച്ചയായും………………..”………………….മലവേടൻ പറഞ്ഞു…………………..

“ഞാനും ഇവനും കൂടി സൈനികരുടെ കണ്ണിൽ പെടാതെ ഒരു കൂടാരത്തിന് അരികിൽ എത്തും………………..
എന്നിട്ട് ഒരു സൈനികന്റെ അടുക്കൽ അവൻ അറിയാതെ എത്തും………………..
ഞാൻ എത്തി എന്ന് കണ്ടാൽ ഞാൻ കൈ ഉയർത്തി സൂചന തരും……………..അടുത്ത നിമിഷം അവന്റെ കഴുത്തിൽ നിന്റെ അമ്പ് കയറണം………………….
അവൻ നിലത്തേക്ക് വീഴുന്നതിന് മുൻപ് ഞാൻ താങ്ങി പിടിക്കും………………
ആരും ഒന്നും അറിയില്ല…………..
അങ്ങനെ ഓരോ കൂടാരത്തിന് മുന്നിലെയും സൈനികരെ നമ്മൾ ഇല്ലാതാക്കും……………….”………………..ഞാൻ പറഞ്ഞു………………..

മലവേടൻ തലയാട്ടി……………….

ഞാനും മലവേടരുടെ സംഘത്തിൽ പെട്ട ഒരുത്തനും കൂടി സൈനികരുടെ ശ്രദ്ധ എത്താത്ത ഒരു സ്ഥലം തിരഞ്ഞു………………..ഒടുവിൽ കണ്ടെത്തി………………..

ഞാനും അവനും കൂടെ ശബ്ദമുണ്ടാക്കാതെ സൈനികരുടെ കണ്ണിൽ പെടാതെ ഒരു കൂടാരത്തിന് അടുക്കൽ എത്തി…………………..

കൂടാരത്തിന് ഉള്ളിൽ കിടന്ന് ഉറങ്ങുന്നവരുടെ കൂർക്കം വലി ഞാൻ കേട്ടു…………………..

ഞാൻ ഒരു സൈനികനെ ലക്‌ഷ്യം വെച്ചു……………….

അവൻ കുന്തവും പിടിച്ച് കൂടാരത്തിന് കാവൽ നിൽക്കുന്നത് ഞാൻ കണ്ടു……………………

ഞാൻ പതുക്കെ അവന് അരികിലേക്ക് എത്തി…………………ഒപ്പം വന്നവൻ മറഞ്ഞു അവിടെ തന്നെ നിന്നു…………………..

അവന്റെ അടുക്കൽ ഞാൻ എത്തിയതും മലവേടന് ഞാൻ സിഗ്നൽ കാണിച്ചു………………..

അടുത്ത നിമിഷം അവന്റെ തൊണ്ടയിൽ അമ്പ് വന്നു കയറി…………………

ഒരു തുള്ളി ശബ്ദം പോലും ഉണ്ടാക്കാതെ അവൻ നിലത്തേക്ക് ചരിഞ്ഞു………………………ഞാൻ അവനെ താങ്ങി പിടിച്ചു…………………….നിലത്ത് കിടത്തി………………..

ആദ്യത്തെ ശ്രമം വിജയം കണ്ടു……………………….

ഞാൻ അടുത്തവന്റെ അടുക്കലേക്ക് നീങ്ങി……………….ശബ്ദം ഒട്ടും ഉണ്ടാക്കാതെ…………………

പെട്ടെന്ന് എന്റെ ഒപ്പം വന്നവൻ എവിടെയോ കാൽ തട്ടി ചെറിയ ഒരു ശബ്ദം ഉണ്ടാക്കി…………………….

ആ സൈനികൻ ഞങ്ങളുടെ നേരെ തിരിഞ്ഞു…………………..

മലവേടനും കൂട്ടരും ഇതുകണ്ട് ഭയന്നു……………………

ഞാൻ പെട്ടെന്ന് തന്നെ അവന്റെ കഴുത്തിൽ പിടുത്തമിട്ടു…………………..അവന്റെ വാ ഞാൻ കൈകൾ കൊണ്ട് മൂടി………………………

അവൻ ശ്വാസം കിട്ടാതെ പിടഞ്ഞു…………………….

അവൻ ശബ്ദം ഉണ്ടാക്കി മറ്റുള്ളവരെ അറിയിക്കാൻ ശ്രമിച്ചെങ്കിലും ഞാൻ അനുവദിച്ചില്ല………………………

അവന്റെ കഴുത്തിലെ പിടുത്തത്തിന്റെ ബലം ഞാൻ കൂട്ടി…………………….

അവന്റെ കുതറൽ പതിയെ പതിയെ നിന്നു………………………

അവൻ മരണത്തിന് കീഴടങ്ങി……………….

അവനെ ഞാൻ പതിയെ നിലത്ത് കിടത്തി……………………

ഞാൻ എന്റെ ഒപ്പം വന്നവന് നേരെ തിരിഞ്ഞു……………………

ശബ്ദമുണ്ടാക്കരുത് എന്ന് ഞാൻ അവനോട് പറഞ്ഞു…………………അവൻ തലയാട്ടി…………………

ഞങ്ങൾ അടുത്ത കൂടാരത്തിലേക്ക് സ്ഥലം മാറി…………………….

പിന്നെ എന്റെ ഒപ്പം വന്നവൻ പിഴവ് വരുത്തിയില്ല……………….

ഓരോ കൂടാരത്തിന് മുന്നിലുള്ള സൈനികരെയും ഞങ്ങൾ കൊന്നുകൊണ്ടിരുന്നു…………………


ഇതേ സമയം………………..

പള്ളിക്കൂടത്തിൽ ജനങ്ങളെ ബന്ധിതരാക്കിയ സൈനികരുടെ മേൽ രുദ്രതാണ്ഡവം ചവിട്ടുകയായിരുന്നു കരിങ്കാലൻ മുത്തു……………………..

അവൻ ഒരു സൈനികരെയും വിടാതെ പാഞ്ഞു നടന്നു അവന്റെ കൊമ്പുകൾ അവരുടെ മേൽ താഴ്ത്തി…………………….

സൈനികർ പേടിച്ചു ഓടാൻ തുടങ്ങി……………………

കരിങ്കാലൻ മുത്തുവിനെ തടഞ്ഞു നിർത്താനാകാതെ ചോളാ സൈനികർ കുഴങ്ങി……………………..

ഇതാണ് സമയം എന്ന് മനസ്സിലാക്കി ഭാർഗവനും പച്ചയും കൂട്ടരും ചോളാ സൈന്യത്തെ ആക്രമിച്ചു……………………

കരിങ്കാലൻ മുത്തുവിന്റെ ആക്രമണത്തിൽ തളർന്നിരുന്ന ചോളാ സൈന്യത്തിന് അതിലും വലിയ അടിയായിരുന്നു ഭാർഗവന്റെയും മിഥിലാപുരിയിലെ ജനങ്ങളുടെയും തിരിച്ചടി………………………..

ജനങ്ങൾ കാണുന്ന സൈനികരുടെയെല്ലാം തല അടിച്ചു പൊളിച്ചു…………………..

അവർക്ക് എന്താണോ ചോളാ സൈന്യം സമ്മാനിച്ചത് അത് അവർ പലിശയും കൂട്ടുപലിശയും അടക്കം തിരിച്ചു നൽകാൻ തുടങ്ങി………………………

ഇതിനിടയിൽ ബന്ധിതരാക്കിയിരുന്ന ബാറക്ക് അബ്ബാസിയേയും മിഥിലാപുരിയിലെ സ്ത്രീ ജനങ്ങളെയും കുട്ടികളെയും ഒക്കെ അവർ മോചിതരാക്കി……………………..

സ്ത്രീകളും സൈന്യത്തെ ആക്രമിക്കാൻ മടി കാണിച്ചില്ല………………………………

കരിങ്കാലൻ മുത്തു ആ പട നയിച്ചു…………………..

മിഥിലാപുരിയിലെ ജനങ്ങളെ ഒന്നും അവൻ ചെയ്തില്ല എന്നാൽ ചോളാ സൈനികരെ അവൻ ചെയ്യാൻ പറ്റുന്നതൊക്കെ ചെയ്തു……………………

സൈനികർ തിരികെ ആക്രമിക്കുന്നുണ്ടായിരുന്നു…………………..പലർക്കും പരിക്കുകൾ കിട്ടുന്നുണ്ടായിരുന്നു………………….

പക്ഷെ അവർ മിഥിലാപുരിക്കാരുടെ ആക്രമണത്തിൽ ശരിക്കും വലഞ്ഞു…………………….


ഇതേ സമയം………………..

ഞാനും മലവേടനും സംഘവും കൂടെ എല്ലാ കൂടാരത്തിന് ചുറ്റും ഉണ്ടായിരുന്നവരെയും കൊന്നു തള്ളിയിരുന്നു…………………

ഞാൻ ആ വലിയ കൂടാരം മാത്രം ഒന്ന് ഉള്ളിൽ നോക്കി……………….

കാലഭൈരവൻ മാത്രം അതിൽ ഉറങ്ങുന്നത് ഞാൻ കണ്ടു………………..

ഞാൻ പുറത്തിറങ്ങി……………….

മലവേടനോടും സംഘത്തോടും ഞാൻ മെല്ലെ വരാൻ പറഞ്ഞു………………..അവർ ശബ്ദം ഒന്നും ഉണ്ടാക്കാതെ എന്റെ അടുക്കൽ എത്തി…………………

മലവേടനും സംഘവും ഇനി എന്ത് ചെയ്യണം എന്നെന്നോട് ചോദിച്ചു………………..

അതിനുള്ള ഉത്തരം ഞാൻ നേരത്തെ കണ്ടുവെച്ചിരുന്നു………………

അവരുടെ കൂടാരത്തിന് അടുക്കൽ നിന്ന് ഒരു വലിയ മണ്ണെണ്ണ കുടം ഞാൻ എടുത്തു കൊണ്ടുവന്നു………………….

ഞങ്ങളുടെ വയലും വീടുകളും കത്തിക്കാൻ ഉപയോഗിച്ച അതേ മണ്ണെണ്ണ………………..

അവർക്ക് ഞാൻ നിർദേശം നൽകി……………….

“ഇവരെ നമ്മൾ പച്ചയ്ക്ക് കത്തിക്കാൻ പോവുകയാണ്……………….”……………….ഞാൻ പറഞ്ഞു………………..

അവർ ആവേശം കൊണ്ടു………………………

പക്ഷെ ഞാൻ മുന്നറിയിപ്പ് നൽകി………………….

“ഒരേ സമയം ഈ ആറ് കൂടാരങ്ങൾ നമ്മൾ കത്തിക്കും………………ആ വലിയ കൂടാരമൊഴികെ……………….”…………………..ഞാൻ പറഞ്ഞു……………………..

മലവേടൻ സംശയഭാവത്തോടെ എന്നെ നോക്കി………………….എന്തുകൊണ്ട് ആ കൂടാരം ഇല്ലാ എന്ന ഭാവത്തിൽ…………………..

“നേരിട്ട് കൊടുക്കാൻ ഒരു കണക്ക് ബാക്കി വെച്ചിട്ടുണ്ട്………………..അത് നൽകിയില്ലെങ്കിൽ ഈ ജീവിതം എന്റെ മനസ്സിന് സമാധാനം ഉണ്ടാകില്ല…………………”………………ഞാൻ മലവേടനോട് പറഞ്ഞു………………….

അവൻ മനസ്സിലായ വിധത്തിൽ തലകുലുക്കി……………………….

“ഒരേ സമയം നമ്മൾ കത്തിക്കും…………………കൂടാരത്തിൽ നിന്ന് രക്ഷ നേടാൻ പുറത്തേക്ക് ഓടി വരുന്ന ഒരുത്തനെയും വിടരുത്…………………എല്ലാവരെയും ചവിട്ടി ഉള്ളിലേക്ക് തന്നെ ഇടണം………………..
ഓരോ കൂടാരത്തിന് മുന്നിലും മൂന്നോ നാലോ പേർ അതിന് വേണ്ടി നിൽക്കുക……………………..
നിങ്ങൾ തീയിടുന്ന അതേ സമയം ഞാൻ ആ വലിയ കൂടാരത്തിൽ കയറും………………….
ഞാൻ അല്ലാ തിരികെ വരുന്നത് എന്നുണ്ടെങ്കിൽ കൊന്നുകളയണം അവനെ………………..”………………….ഞാൻ പറഞ്ഞു…………………

അവർ തലകുലുക്കി……………………..

ഞങ്ങൾ മണ്ണെണ്ണ ഒരു കൂടാരത്തിന് ചുറ്റും ഒഴിക്കാൻ തുടങ്ങി……………..

അങ്ങനെ എല്ലാം കൂടാരത്തിന് ചുറ്റും ഞങ്ങൾ മണ്ണെണ്ണ ഒഴിച്ചു…………………….

ഞാൻ ആ വലിയ കൂടാരത്തിന് നേരെ നടക്കാൻ തുനിഞ്ഞു………………….

മലവേടൻ എന്റെ തോളിൽ പിടിച്ചു………………..

“ഞാൻ കൂടെ വരട്ടെ………………”……………മലവേടൻ എന്നോട് ചോദിച്ചു………………..

“വേണ്ട മലവേടാ………………..ഇതെന്റെ കണക്കാണ്………………..ഞാൻ തന്നെ തീർത്തോളാം…………………”……………ഞാൻ വലിയ കൂടാരത്തിന് നേരെ നടന്നു………………….

ഞാൻ ഒരു സൈനികന്റെ കയ്യിൽ നിന്ന് അവന്റെ വാൾ സ്വന്തമാക്കിയിരുന്നു…………………

ഞാൻ ആ വലിയ കൂടാരത്തിന് മുന്നിൽ എത്തി……………………

മലവേടനും കൂട്ടരും ഇത് കണ്ടു………………….

അവർ കൂടാരങ്ങൾക്ക് തീ കൊളുത്തി………………..

ബാക്കിയുണ്ടായിരുന്ന മണ്ണെണ്ണ കൂടെ അവർ ആ കൂടാരങ്ങളിലേക്ക് ഒഴിച്ചു………………..

കൂടാരത്തിൽ തീ കത്തി പടർന്നു………………..അത് ഉള്ളിലുള്ള സൈനികരിലും പടർന്നു……………….

അവർ ആർത്തുകരഞ്ഞു……………..

അടുത്ത നിമിഷം ഞാൻ ആ കൂടാരത്തിലേക്ക് വാളുമായി കയറി………………..

ആളുകളുടെ കരച്ചിൽ കേട്ട് കാലഭൈരവൻ ഉറക്കത്തിൽ നിന്ന് ഉണർന്നു………………..എന്താണ് സംഭവിക്കുന്നത് എന്നറിയാതെ അവൻ പുറത്തേക്ക് പാഞ്ഞു വന്നു…………………….

വാളുമായി കയറി വന്ന എന്റെ മുന്നിലേക്കാണ് അവൻ ഓടി വന്നത്………………

ഞാൻ അവന് നേരെ വാൾ ചൂണ്ടി………………..

തുടരും...... 💜


(ഈ ഇടയായി കഥക്ക് ഒരുവിധത്തിലുള്ള പ്രതികരണമോ പ്രോത്സാഹനമോ ലഭിക്കാതെയായി.... അതുകൊണ്ടൊക്കെ തന്നെ അടുത്ത പാർട്ടോടു കൂടി, സീസൺ 1 ഞാൻ അവസാനിപ്പിക്കുകയാണ്.... 👍🏻. നാളെ തന്നെ ഉണ്ടാവും last പാർട്ട്‌... തുടർന്ന് എഴുതുന്ന കാര്യം തീരുമാനിച്ചിട്ടില്ല.. കഥ അവസാനിച്ചു എന്ന് തന്നെ കരുതിക്കോ... വരുമ്പോൾ വരും 🙃)



വില്ലൻ ♥️87 ☠️(End of Season 1)

വില്ലൻ ♥️87 ☠️(End of Season 1)

4.6
11297

അടുത്ത നിമിഷം ഞാൻ ആ കൂടാരത്തിലേക്ക് വാളുമായി കയറി……………….. ആളുകളുടെ കരച്ചിൽ കേട്ട് കാലഭൈരവൻ ഉറക്കത്തിൽ നിന്ന് ഉണർന്നു………………..എന്താണ് സംഭവിക്കുന്നത് എന്നറിയാതെ അവൻ പുറത്തേക്ക് പാഞ്ഞു വന്നു……………………. വാളുമായി കയറി വന്ന എന്റെ മുന്നിലേക്കാണ് അവൻ ഓടി വന്നത്……………… ഞാൻ അവന് നേരെ വാൾ ചൂണ്ടി……………….. അവൻ എന്റെ വാൾ മുനയിൽ അനങ്ങാതെ നിന്നു……………………. അവൻ എന്നെ കണ്ടു…………………ഞാൻ അവനെയും……………..എന്റെ സായരയെ ഇല്ലാതാക്കിയവനെ…………………. അവൻ എന്നെ നോക്കി ചിരിച്ചു………………. “ഹഹഹ……………….ഇതാര് മിഥിലാപുരിയുടെ കർഷകനോ………………..”…………………..അവൻ എന്നോട് ചോദിച്ചു………………… “അതെ………………മിഥിലാപ