Aksharathalukal

ഹലോ, പിലാത്തോസ്

ഹലോ, പീലാത്തോസ്
----------------------
(ഗദ്യകവിത)


\"ഈ നീതിമാന്റെ രക്തത്തിൽ, എനിക്കു പങ്കില്ല\" എന്നു
പറഞ്ഞ പിലാത്തോസേ,
താങ്കളുടെ പിൻഗാമികൾ
ഇരുപത്തിരണ്ടു നൂറ്റാണ്ടുകൾ കഴിഞ്ഞിട്ടും
രക്ത ചഷകം മോന്തി
ആ പഴയ പല്ലവി പാടുന്നു.
\'ഈ രക്തത്തിൽ ഞങ്ങൾക്കു പങ്കില്ല!\'

മദോന്മത്തരായ
ആധുനിക പീലാത്തോസുമാർക്കു ചുറ്റും
മഗ്ദലന മറിയത്തിന്റെ
പശ്ചാത്തപിക്കാത്ത പുതു തലമുറ
മദന നൃത്തമാടുന്നു!

നീതിപീഠങ്ങൾ തരുമ്പോൾ,
കള്ളനും കൊള്ളക്കാരനും
തെമ്മാടികളും
നീതിപീഠത്തിന്റെ ചുവട്ടിൽ
കഴുത്തറുക്കുന്നു.

ആദാമിന്റെ സന്താനങ്ങൾ
ഹവ്വമാരെ വെട്ടി നുറുക്കി
നഷ്ടപ്പെട്ട വാരിയെല്ല്
തിരിച്ചെടുക്കുന്നു!
എല്ലാം കണ്ടിട്ടും
കണ്ടില്ലെന്നു നടിച്ച്
ഞാനിവിടെ കവിത കുറിക്കുന്നു


അമ്മയെന്നാരെ വിളിക്കണം?

അമ്മയെന്നാരെ വിളിക്കണം?

0
235

അമ്മയെന്നാരെ വിളിക്കണം------------------------------അമ്മയാരെന്നതു വീണ്ടും കടങ്കഥ,ഗർഭപാത്രത്തിൽ വളർത്തിയോളമ്മയോ,അണ്ഡകോശത്തെ ജനിപ്പിച്ച തമ്മയോ,മുല തന്നു പോറ്റി വളർത്തിയോളമ്മയോ?വാടകയ്ക്കായിട്ടു ഗർഭപാത്രത്തിന്റെഉള്ളറ നല്കിയ സ്ത്രീയമ്മയല്ലയോ;അതിനുള്ളിൽ വീഴ്ത്തിയ ബീജകോശത്തിനെദാനമായ് നല്കിയ സ്ത്രീയുമൊരമ്മയോ?പോറ്റി വളർത്തുവാൻ സ്വന്തം മുലനല്കിസ്നേഹപരിലാളനം ചെയ്തവളമ്മയോ?സ്നേഹമോ, ത്യാഗമോ, ദാനമോ ഏതാണ്അമ്മയ്ക്കു ചേരും വിശേഷണം?കാലം കടക്കുമ്പോൾ കുഞ്ഞൊരുത്പ്പന്നമായ്മാറുന്ന ചന്തയിൽ,ഉത്പാദനത്തിന്റെ ഘട്ടങ്ങളോരോന്നുംവ്യത്യസ്തമായി ഭവിച്ചേക്കാം;അമ്മയെന്നുള്ളതു കൂട