Aksharathalukal

അമ്മയെന്നാരെ വിളിക്കണം?

അമ്മയെന്നാരെ വിളിക്കണം
------------------------------

അമ്മയാരെന്നതു വീണ്ടും കടങ്കഥ,
ഗർഭപാത്രത്തിൽ വളർത്തിയോളമ്മയോ,
അണ്ഡകോശത്തെ ജനിപ്പിച്ച തമ്മയോ,
മുല തന്നു പോറ്റി വളർത്തിയോളമ്മയോ?

വാടകയ്ക്കായിട്ടു ഗർഭപാത്രത്തിന്റെ
ഉള്ളറ നല്കിയ സ്ത്രീയമ്മയല്ലയോ;
അതിനുള്ളിൽ വീഴ്ത്തിയ ബീജകോശത്തിനെ
ദാനമായ് നല്കിയ സ്ത്രീയുമൊരമ്മയോ?

പോറ്റി വളർത്തുവാൻ സ്വന്തം മുലനല്കി
സ്നേഹപരിലാളനം ചെയ്തവളമ്മയോ?
സ്നേഹമോ, ത്യാഗമോ, ദാനമോ ഏതാണ്
അമ്മയ്ക്കു ചേരും വിശേഷണം?

കാലം കടക്കുമ്പോൾ കുഞ്ഞൊരുത്പ്പന്നമായ്
മാറുന്ന ചന്തയിൽ,
ഉത്പാദനത്തിന്റെ ഘട്ടങ്ങളോരോന്നും
വ്യത്യസ്തമായി ഭവിച്ചേക്കാം;

അമ്മയെന്നുള്ളതു കൂട്ടായ
നിർമ്മാണ പ്രക്രിയക്കുള്ളിലെ
ഏതു പങ്കാളിയെന്നുള്ള നിർണയം
കുഞ്ഞിന്റെ കൂടെ ലഭിക്കുന്ന
ഗാരന്റിക്കാർഡിൽ തിരഞ്ഞിടാം!

കുഞ്ഞെന്ന ജീവിതൻ
സിക്താണ്ഡം നല്ലൊരു
സൂപ്പർ മാർക്കറ്റിന്റെ
ശീതീകരണിയിൽ നിന്നു നാം വാങ്ങുന്ന
പായ്ക്കറ്റിനുള്ളിലെ
പ്രൊഡക്റ്റുമായിടാം!
കാലവും ശാസ്ത്രവും
നാളെ വരുത്തുന്ന
മാറ്റങ്ങളമ്മയ്ക്കു നല്കുന്ന അർഥത്തെ
വിജ്ഞാനകോശത്തിൽ
നോക്കി തിരഞ്ഞിടാം.


ആരമാകുന്നു ഞാൻ

ആരമാകുന്നു ഞാൻ

0
496

ആരമാകുന്നു ഞാൻ----------------------എവിടെയാണിന്നു ഞാൻആരിലാണിന്നു ഞാൻ?ആരുമറിയാത്ത രഹസ്യംഞാനുമറിയാ നിഗൂഢത! കാവിയുടുത്തു പുറത്തൊന്നിറങ്ങിയാൽഞാനാണു നാട്ടിലെ സംഘി,ചുവപ്പുടുപ്പിട്ടു ഞാൻ വഴിയിലിറങ്ങിയാൽഞാനാണു നാട്ടിലെ കമ്മി!അഞ്ചാറു വാക്കുകൾ കുത്തിക്കുറിക്കുമ്പോൾഞാനേതോ ഭ്രാന്തുള്ള രോഗി!രണ്ടു കിടാങ്ങളെ പാഠം പഠിപ്പിച്ചാൽഞാനാണു നാട്ടിലെ സാറ്!പൊങ്ങച്ചം കാട്ടാതെ വഴിയെ നടന്നെന്നാൽഞാനാണു നാട്ടിലെ കൺട്രി!കുത്തിക്കുറിച്ചു ഞാൻ വീട്ടിലിരിക്കുമ്പോൾവീടു പഴിക്കും മടിയൻനീരു വരുന്നൊരെൻ കാലിൽ തടവിയാൽഞാൻ ഏതോ മഹാരോഗി!കുത്തിക്കുറിച്ചു ഞാൻ വിട്ടിലിരിക്കുമ്പോൾവീടു പഴി