Aksharathalukal

പ്രണയനിലാവ്💙


💞പ്രണയനിലാവ്💞


*Part 13*


\"മാളൂ...\"

\"ഒരു ഉമ്മ താടി...\"

\"ഹാ എന്നാ ഞാൻ ഒരു ഉമ്മ തരാം..ഇങ്ങ് വന്നെ...\"

\"ഉമ്മ😘\"

\"അയ്യോ എന്നെ പീടിപ്പിച്ചേ...\"(വിച്ചു)

വിച്ചു അലറിയതും ഉറങ്ങിക്കൊണ്ടിരുന്ന എല്ലാരും ഞെട്ടി എണീറ്റു...

\"എന്താടാ...😬\"(റിച്ചു)

\"കാർത്തി എന്നെ പിടിച്ച് ഉമ്മ വെച്ചു..\"(വിച്ചു)

\"ഏഹ്...ആ ഉമ്മ നിനക്കാണൊ കിട്ടിയത്..🙄\"(കാര്ത്തി)

\"പിന്നല്ലാതെ...\"(വിച്ചു)

\"ഞാൻ സ്വപ്നത്തിൽ മാളൂട്ടിക്ക് ഒരു ഉമ്മ കൊടുത്തതായിരുന്നു...😁🙈\"(കാര്ത്തി)

\"അവന്റെ ഒരു ഉമ്മ...😬കിടന്ന് ഉറങ്ങെടാ...😤\"(റിച്ചു)

\'മനുഷ്യന്റെ ഉറക്കം പോയല്ലൊ ദൈവമേ...6 മണിയായില്ലേ...ഇനി ബാക്കി നാളെ ഉറങ്ങാം..\'(വിച്ചു)

വിച്ചു റൂമിന് പുറത്തിറങ്ങി ഒരു കോട്ടുവായ ഒക്കെ ഇട്ട് താഴോട്ടിറങ്ങി പുറത്തേക്കുള്ള ഡോർ തുറന്നതും അവിടെ നിക്കുന്ന ആളെ കണ്ട് ഞെട്ടി...

കേരള സാരി ഒക്കെ ഉടുത്ത് തലയിൽ മുല്ലപ്പൂവും ചൂടി ചന്ദനക്കുറിയും തൊട്ട് അമ്പലത്തിൽ പോയി വരുന്ന നന്ദു...

\"എന്താ വിച്ചേട്ടാ കുന്തം വിഴുങ്ങിയ പോയ നിക്കുന്നേ...\"(നന്ദു)

\"വിച്ചേട്ടനോ..😲\"(വിച്ചു)

\"കാര്യം നീയെന്റെ സീനിയറൊക്കെ അല്ലേ അപ്പൊ ഞാൻ നിന്നെ ബഹുമാനിക്കണ്ടെ...😌\"(നന്ദു)

\"നീയെന്നെ ഒന്ന് നുള്ളിക്കെ...\"(വിച്ചു)

\"എന്തിനാ..\"(നന്ദു)

\"ഞാൻ ഇപ്പഴും ഉറക്കത്തിലാണോ എന്നറിയാനാ..\"(വിച്ചു)

\"ഒന്ന് പോടാ...ഞാൻ അടുക്കളയിലേക്ക് ചെല്ലട്ടെ...\"(നന്ദു)

\"അടുക്കളയോ...😲ഇല്ല ഇതെന്റെ നന്ദുവല്ല എന്റെ നന്ദു ഇങ്ങനല്ല...\"(വിച്ചു)

എല്ലാരും എണീറ്റ് വന്നതും താഴെ ഡോറിന്റെ മുന്നിൽ അന്തം വിട്ട് നിക്കുന്ന വിച്ചൂനെ കണ്ടതും അങ്ങോട്ട് വിട്ടു...

\"ടാ വിച്ചു...\"(ലല്ലു)

\"ടാ...നീയെന്താ കുന്തം വിഴുങ്ങിയ പോലെ നിക്കുന്നേ...\"(മാളു)

\"ടാ എന്തേലും ഒന്ന് പറയെടാ...\"(അപ്പു)

അപ്പു പിടിച്ച് കുലുക്കിയതും വിച്ചു മുന്നോട്ട് ചൂണ്ടിക്കാണിച്ചു...അവര് മുന്നോട്ട് നോക്കിയതും കാണുന്നത് സാരിയൊക്കെ ഉടുത്ത് മുല്ലപ്പൂവും ചൂടി ചായയും കൊണ്ട് വരുന്ന നന്ദൂനെ ആണ്...
നടന്ന് അവരുടെ അടുത്ത് എത്തിയതും നന്ദു എല്ലാരെയും നോക്കി ചിരിച്ചു...

\"റിച്ചേട്ടൻ എവിടെ...\"(നന്ദു)

\"മു..മു..മുകളില്..\"(സിദ്ധു)

\"ഞാനിത് കൊടുത്തിട്ട് വരാവേ...\"(നന്ദു)

അതിന് എല്ലാരും ഒരേപോലെ തലയാട്ടിയതും നന്ദു മുകളിലേക്ക് കയറി പോയി...

\"ലോകം അവസാനിക്കാൻ പോവാന്ന് തോന്നുന്നു...നടക്കാൻ പാടില്ലാത്തതൊക്കെ നടക്കണു..😕\"(വിച്ചു)

\"റിച്ചേട്ടാ...\"(നന്ദു)

നന്ദു കിടന്ന് ഉറങ്ങുന്ന റിച്ചൂനെ കുലുക്കി വിളിച്ചു...

\"എണീക്ക് റിച്ചേട്ടാ...\"(നന്ദു)

\"എന്താടീ...\"(റിച്ചു)

റിച്ചു കണ്ണ് തുറന്നതും മുന്നിൽ നിക്കുന്ന നന്ദൂന്റെ കോലം കണ്ട് ഒന്ന് കണ്ണ് മിഴിച്ച് നോക്കി...എന്നിട്ട് പിന്നേയും തിരിഞ്ഞ് കിടന്നു...

\"ദൈവമെ രാവിലെ തന്നെ ഇത്ര ഭയാനകമായ സ്വപ്നങ്ങളൊന്നും കാണിച്ച് തരല്ലേ...\"(റിച്ചു)

\"സ്വപ്നോ...റിച്ചേട്ടാ...എണീക്ക്...ഇത് ഞാൻ തന്നെയാ...നന്ദുവാ..\"(നന്ദു)

നന്ദു പിന്നേയും പിടിച്ച് കുലുക്കിയതും റിച്ചു ഞെട്ടിക്കൊണ്ട് എണീറ്റിരുന്നു...

\"നീയെന്താ ഈ കോലത്തില്..😲\"(റിച്ചു)

\"ഇനി മുതൽ ഞാൻ ഇങ്ങനെയാ...റിച്ചേട്ടന് നാടൻ പെണ്കുട്ടികളെ അല്ലെ ഇഷ്ടം...ഇനി നോക്കിക്കൊ ഞാൻ ഒരു കലക്ക് കലക്കും...\"(നന്ദു)

അത്രയും പറഞ്ഞ് നന്ദു റൂമിൽ നിന്ന് ഇറങ്ങി പോയി...

\"ഈശ്വരാ ഈ മരമണ്ടൂസിനെ ഞാൻ എന്താ ചെയ്യാ..🙆\"(റിച്ചു)

__________________❤❤❤_______________

അടുക്കളയിൽ നിന്ന് പാത്രങ്ങൾ വീഴുന്ന സൗണ്ട് കേട്ടതും എല്ലാരും അങ്ങോട്ടേക്ക് ഓടി... അവിടെ എത്തിയതും എല്ലാരും കാണുന്നത് മൈദപ്പൊടിയിൽ കുളിച്ച് നിക്കുന്ന നന്ദുനെയാണ്...

\"നിനക്കെന്താ പറ്റിയെ..🧐\"(വിച്ചു)

\" ഇഡ്ലി ഉണ്ടാക്കാൻ തട്ടിന്റെ മുകളിൽ കയറി മൈദപ്പൊടി എടുക്കാൻ നോക്കിയതാ.. കാല് തെറ്റി താഴെ വീണു...😁\"(നന്ദു)

\" ഇഡ്‌ലി ഉണ്ടാക്കാൻ മൈദപ്പൊടിയോ😲\"(അമ്മ)

\" ആ മൈദപ്പൊടിയോണ്ടല്ലേ ഇഡ്ലി ഉണ്ടാക്കാ😌\"(നന്ദു)

\" ദേവ്യേ എന്തൊക്കയാ കുഞ്ഞേ ഈ പറയുന്നേ🙄\"(നന്ദു)

\" അല്ല അപ്പൊ ചുമരിലൊക്കെ എന്താ ഈ തെറിച്ച് കിടക്കുന്നേ🧐\"(മാളു)

\" അത് ഞാൻ ഇഡ്‌ലിക്ക് ചമ്മന്തി അരച്ചതാ😌\"(നന്ദു)

\" ചുമരിന്റെ മുകളിലോ🙄\"(കാർത്തി)

\"അല്ല അത് മിക്സി ഓണാക്കിയപ്പൊ ജാറിന് അടപ്പിടാൻ മറന്ന് പോയി😁\"(നന്ദു)

\" ഞഞ്ഞായി😬\"(വിച്ചു)

പെട്ടെന്ന് റിച്ചു കയറി വന്ന് നന്ദുനെയും പിടിച്ച് വലിച്ച് കൊണ്ട് പോയി...

\"എന്താപ്പൊ സംബവിച്ചേ..🙄\"(വിച്ചു)

\"ആ...🙄\"(മാളു)

റിച്ചു നന്ദുവിനെ പിടിച്ച് ഒരു റൂമിലേക്ക് കയറ്റി ഡോർ അടച്ചു...നന്ദുനെ ചുമരിനോട് ചാരി നിർത്തി രണ്ട് കൈയ്യും അവളുടെ രണ്ട് സൈഡിലായി ചുമരിൽ ചേർത്തു വെച്ച് ലോക്ക് ആക്കി...

റിച്ചുന്റെ മുഖം വലിഞ്ഞ് മുറുകിയത് കണ്ടതും നന്ദു പേടിച്ച് ഉമിനീരിറക്കി...

\"നിന്നോട് ഞാൻ പറഞ്ഞോടി നീ നാടൻ പെണ്ണായാൽ മാത്രേ എനിക്ക് നിന്നെ ഇഷ്ടാവൂന്ന്😡\"(റിച്ചു)

\" ഇല്ല..\"(നന്ദു)

\"പിന്നെ😡\"(റിച്ചു)

\" അത്... പൂജ... നാടൻ.. റിച്ചേട്ടന്... ഇഷ്ടം..\"(നന്ദു)

\"മ്മ്.. ഇനി മേലാൽ ഇതുപോലെ വേഷം കെട്ടി വല്ല വിഡ്ഢിത്തവും കാണിക്കോ..😡\"(റിച്ചു)

\" ഇല്ല😟\"(നന്ദു)

\"മ്മ്😡\"(റിച്ചു)

നന്ദു പേടിച്ച് വിറച്ച് നിക്കുന്നത് കണ്ടതും റിച്ചുന് ചിരി വന്നെങ്കിലും അത് കടിച്ച് പിടിച്ച് നിന്നു... ഒരു കുസൃതി തോന്നിയതും റിച്ചു നന്ദുന്റെ ചുണ്ടിലേക്ക് നോക്കിക്കൊണ്ട് അവളുടെ മുഖത്തോട് മുഖം അടുപ്പിച്ചു... അത് കണ്ടതും നന്ദു ചെറു ചിരിയോടെ കണ്ണടച്ച് നിന്നു..

\'അയ്യടാ..എന്താ പെണ്ണിന്റെ ഒരു പൂതി.. 🤭നീയവിടെ കണ്ണും പൂട്ടി നിക്കത്തേയുള്ളു മോളെ...മ്മ് എന്തായാലും ഈ വേഷത്തിൽ കാണാൻ കുറച്ച് ഭംഗിയൊക്കെ ഉണ്ട്☺️\'(റിച്ചു ആത്മ)

കുറച്ച് കഴിഞ്ഞ് ഒന്നും നടക്കുന്നില്ലെന്ന് കണ്ടതും നന്ദു കണ്ണ് തുറന്ന് നോക്കി... അവിടെ കൈയ്യ് രണ്ടും മാറിൽ കെട്ടിവെച്ച് നന്ദുനെ നോക്കി നിക്കായിരുന്നു റിച്ചു..

\"🤨🤨\"(റിച്ചു)

\"മ്മച്ചും😁\"(നന്ദു)

\"എന്നാ പൊക്കോ\"(റിച്ചു)

\"മ്മ്\"(നന്ദു)

നന്ദു ഇറങ്ങി പോയതും റിച്ചുന്റെ ചുണ്ടിലൊരു ചിരി വിരിഞ്ഞു...

__________________❤❤❤_______________

\"പണ്ട് ഞാൻ ഗാന്തിജിയുടെ കൂടെ വട്ടമേശ സമ്മേളനത്തിന് പോയ കാലത്ത്...അന്ന് ഞങ്ങള് എല്ലാരും കൂടി സമ്മേളനം നടക്കുന്ന റൂമിലേക്ക് കയറിയതും ഞെട്ടിത്തരിച്ച് നിന്ന്...എന്താ കഥ..\"(വിച്ചു)

\"എന്താ...🙄\"(റിനു)

\"വട്ട മേശ സമ്മേളനംന്ന് പറഞ്ഞ് ഓര് ഞങ്ങളെ പറ്റിച്ചില്ലേ..\"(വിച്ചു)

\"എങ്ങനെ🙄\"(സിദ്ധു)

\"വട്ട മേശാന്ന് പറഞ്ഞിട്ട് ഓര് ചതുര മേശയാ അവിടെ കൊണ്ടിട്ടത്..\"(വിച്ചു)

\"അയ്ശെരി..😌\"(നിയ)

\"ആന്ന്..പിന്നെ എനിക്ക് കുറച്ച് ആശാരി പണിയൊക്കെ അറിയാവുന്നത് കൊണ്ട് ഞാൻ ആ ചതുര മേശ അങ്ങ് വട്ടത്തിലാക്കി കൊടുത്തു...😌\"(വിച്ചു)

\"പിന്നല്ല...വിച്ചു പണ്ടേ പൊളിയല്ലേ...\"(അപ്പു)

\"താങ്കു...താങ്കു..😌\"(വിച്ചു)

\" വിളിച്ച് വരുത്തി ഇലയിട്ടിട്ട് അവസാനം ചോറില്ലാന്നോ.. കാണിച്ച് തരാടാ പരട്ട കിളവാ😬\"(നന്ദു)

ഓരോന്നും പിറുപിറുത്ത് അടുത്ത് വന്ന് ഇരിക്കുന്ന നന്ദുനെ കണ്ടതും ടീംസ് എല്ലാരും അവളെ നോക്കി..

\"നിനക്ക് എന്താടി പ്രാന്തായോ🙄\"(റിനു)

\"എനിക്ക് റിച്ചേട്ടനെ വേണം\"(നന്ദു)

\" ഏഹ്🙄\"(റിനു)

\" എനിക്ക് റിച്ചേട്ടനെ വേണംന്ന്\"(നന്ദു)

\"നീ സീരിയസ് ആണോ🙄\"(കാർത്തി)

\"മ്മ്\"(നന്ദു)

\"നീ വിഷമിക്കണ്ടടീ റിച്ചുനെ ഞങ്ങൾ സെറ്റാക്കിത്തരും..\"(അഭി)

\"പ്രോമിസ്😃\"(നന്ദു)

\"ആടി പ്രോമിസ്\"(അഭി)

\"ശെരിയാ ഈ സംരമ്പത്തിൽ ഞങ്ങൾ എല്ലാരും പങ്കാളികളാവും😌\"(വിച്ചു)

\" യാഹൂ💃💃\"(നന്ദു)

__________________❤❤❤_______________

\"ഹലോ...പേര് ആത്മിക...പിന്നെ പല്ലവി...അപ്പു മാളു എന്ന് പറഞ്ഞാലേ എല്ലാർക്കും മനസ്സിലാവു... അഡ്രസ്സും ഫോട്ടോയും ഒക്കെ ഞാൻ മെയിൽ ചെയ്തിട്ടുണ്ട്...അവരെ എപ്പോഴും നിരീക്ഷിക്കണം...പ്രത്യേകിച്ച് ആ അപ്പൂനെ...ഒരവസരം കിട്ടിയാ പൊക്കിക്കൊ...അവള് ജീവിച്ചിരിക്കുന്നത് നമ്മുക്ക് അത്ര സെയ്ഫല്ല...അവളുടെ ചേച്ചിയെ തീർത്ത പോലെ അവളെയും അങ്ങ് തീർക്കണം...\"

ഫോണ് കട്ട് ചെയ്ത് അയാൾ മുന്നിലുള്ള അപ്പുവിന്റെയും മാളുവിന്റെയും ഫോട്ടോ നോക്കി ഗൂഢമായി ചിരിച്ചു....

__________________❤❤❤_______________

പുറത്ത് കോളിംഗ് ബെല്ല് അടിക്കുന്ന സൗണ്ട് കേട്ടതും റിച്ചു പോയി വാതിൽ തുറന്നു...മുന്നിൽ നിക്കുന്ന ആളെ കണ്ടതും നെറ്റി ചുളിച്ച് നോക്കി...

\"അഖിൽ...നീയെന്താ ഇവിടെ..??\"(റിച്ചു)

റിച്ചു അത് ചോദിച്ച് തീർന്നതും നന്ദു ഓടി വന്ന് അഖിലിനെ കെട്ടിപ്പിടിച്ചു...അഖിൽ അവളെ എടുത്ത് ഒന്ന് കറക്കി താഴെ നിർത്തി..

ഇതെല്ലാം കണ്ട് റിച്ചു മുഷ്ടി ചുരുട്ടുന്നത് കണ്ടതും പിന്നിൽ നിന്നും അപ്പുവും സിദ്ധുവും ഹൈഫൈ അടിച്ചു...

തുടരും...❤

✍️Risu



പ്രണയനിലാവ്💙

പ്രണയനിലാവ്💙

4.7
1837

💞പ്രണയനിലാവ്💞*Part 14\"ആരാ മോളെ ഇത്,,??\"(അമ്മ)\"അമ്മെ ഇത് അഖിൽ,,,ഞങ്ങടെ കൂടെ പടിക്കുന്നതാ,,,നന്ദൂന്റെ ചങ്ക്,,,\"(അപ്പു)\'നന്ദൂന്റെ ചങ്കൊ എപ്പോ,,,😲\'(വിച്ചു ആത്മ )\"ആണൊ മക്കള് വാ കഴിക്കാനുള്ളത് എടുത്ത് വെച്ചിട്ടുണ്ട്,,,\"(അമ്മ)എല്ലാരും കഴിക്കാനിരുന്നതും നന്ദു അഖിലിന്റെ അടുത്ത് പോയിരുന്ന്  അവന് വിളമ്പിക്കൊടുക്കാൻ തുടങ്ങി,,,എന്നും തന്റെയടുത്ത് വന്നിരുന്ന് ആവേശത്തോടെ തനിക്ക് വിളമ്പിത്തന്നിരുന്ന നന്ദു ഇന്ന് അഖിലിന്റെ അടുത്ത് പോയി ഇരിക്കുന്നത് കണ്ടതും റിച്ചൂന് ദേഷ്യം വന്നു,,,പക്ഷെ ഹൈലൈറ്റ് എന്താണെന്ന് വെച്ചാൽ അവനെന്തിനാ ദേഷ്യം വന്നതെന്ന് അവന് മനസ്സിലായില്ല,,,പുവർ മാൻ,,😌