വീണ്ടുമീ യാത്ര
വീണ്ടുമീ യാത്ര----------------ലക്ഷങ്ങൾ, കോടികൾ,പരസഹസ്ര കോടികൾ;തനിയെ നടന്നയീ പാതയിലൂടെ ഞാൻപുണ്യപാപത്തിന്റെ ഇരുമുടിക്കെട്ടുമായ്വീണ്ടും തിരിക്കുന്ന തീർഥയാത്ര!ശരണ മന്ത്രത്തിന്റെ ആഴിതന്നുള്ളിലുംതീർഥക്കുളത്തിന്റെ കുളിരറിയാത്തവൻഒരുകാലു വെക്കുവാൻഇടതേടി, അറിയാതെ,മുന്നോട്ടു നീങ്ങുന്നജനപ്രവാഹത്തിലുംഏകാകിയായി ഞാൻ മാറുന്ന യാത്ര!മൂവാറു പടികേറി കൈകൂപ്പി നിന്നാലുംവ്യർഥമാകുന്നയീ യാത്ര,ഒരു ദുഃഖ യാത്ര.സ്വാമിയെ കാണാത്ത യാത്ര!നിന്നിലെ എന്നിനെകാണാത്ത യാത്രഎന്നു ഞാനെന്നുടെ സ്വാമിയാകുന്നുവോ,എന്നെന്റെ ഉള്ളിലാ തത്ത്വമസി തെളിയുന്നുവോ;അന്നുവരേക്കുമീ കൂട്ടത്തിലേകന