Aksharathalukal

ആരമാകുന്നു ഞാൻ

ആരമാകുന്നു ഞാൻ
----------------------

എവിടെയാണിന്നു ഞാൻ
ആരിലാണിന്നു ഞാൻ?
ആരുമറിയാത്ത രഹസ്യം
ഞാനുമറിയാ നിഗൂഢത! 

കാവിയുടുത്തു പുറത്തൊന്നിറങ്ങിയാൽ
ഞാനാണു നാട്ടിലെ സംഘി,
ചുവപ്പുടുപ്പിട്ടു ഞാൻ വഴിയിലിറങ്ങിയാൽ
ഞാനാണു നാട്ടിലെ കമ്മി!

അഞ്ചാറു വാക്കുകൾ കുത്തിക്കുറിക്കുമ്പോൾ
ഞാനേതോ ഭ്രാന്തുള്ള രോഗി!
രണ്ടു കിടാങ്ങളെ പാഠം പഠിപ്പിച്ചാൽ
ഞാനാണു നാട്ടിലെ സാറ്!

പൊങ്ങച്ചം കാട്ടാതെ വഴിയെ നടന്നെന്നാൽ
ഞാനാണു നാട്ടിലെ കൺട്രി!

കുത്തിക്കുറിച്ചു ഞാൻ വീട്ടിലിരിക്കുമ്പോൾ
വീടു പഴിക്കും മടിയൻ
നീരു വരുന്നൊരെൻ കാലിൽ തടവിയാൽ
ഞാൻ ഏതോ മഹാരോഗി!

കുത്തിക്കുറിച്ചു ഞാൻ വിട്ടിലിരിക്കുമ്പോൾ
വീടു പഴിക്കും മടിയൻ
നീരു വരുന്നൊരെൻ കാലിൽ തടവിയാൽ
ഞാൻ ഏതോ മഹാരോഗി!

മിണ്ടാതെ ഞാനങ്ങു ചിന്തിച്ചിരിക്കുമ്പോൾ,
ഞാനോ വിഷാദത്തിന്റെ ബീജം
അതുകൊണ്ടു പറയില്ല, ആരാണു ഞാനെന്ന്
എല്ലാറ്റിലുമുണ്ടു ഞാനും!

നേരായി എന്നെയോ, ഞാനുമറിഞ്ഞില്ല
എന്നതാണിന്നത്തെ സത്യം!
സംസ്കാരച്ചങ്ങല പൂട്ടിന്റകത്തു ഞാൻ
സ്വത്വം നശിച്ചോടിമ
വ്യക്തി സ്വഭാവത്തിൻ സഹസ്രവൃത്തങ്ങളിൽ
ആരമായ്ത്തിരുന്നു ഞാനും!


വീണ്ടുമീ യാത്ര

വീണ്ടുമീ യാത്ര

0
436

വീണ്ടുമീ യാത്ര----------------ലക്ഷങ്ങൾ, കോടികൾ,പരസഹസ്ര കോടികൾ;തനിയെ നടന്നയീ പാതയിലൂടെ ഞാൻപുണ്യപാപത്തിന്റെ ഇരുമുടിക്കെട്ടുമായ്വീണ്ടും തിരിക്കുന്ന തീർഥയാത്ര!ശരണ മന്ത്രത്തിന്റെ ആഴിതന്നുള്ളിലുംതീർഥക്കുളത്തിന്റെ കുളിരറിയാത്തവൻഒരുകാലു വെക്കുവാൻഇടതേടി, അറിയാതെ,മുന്നോട്ടു നീങ്ങുന്നജനപ്രവാഹത്തിലുംഏകാകിയായി ഞാൻ മാറുന്ന യാത്ര!മൂവാറു പടികേറി കൈകൂപ്പി നിന്നാലുംവ്യർഥമാകുന്നയീ യാത്ര,ഒരു ദുഃഖ യാത്ര.സ്വാമിയെ കാണാത്ത യാത്ര!നിന്നിലെ എന്നിനെകാണാത്ത യാത്രഎന്നു ഞാനെന്നുടെ സ്വാമിയാകുന്നുവോ,എന്നെന്റെ ഉള്ളിലാ തത്ത്വമസി തെളിയുന്നുവോ;അന്നുവരേക്കുമീ കൂട്ടത്തിലേകന