Aksharathalukal

പുഴയ്ക്കു പറയുവാനുള്ളത്

പുഴയ്ക്കു പറയുവാനുള്ളത്
ഒരു കദന കഥ!
കൊടുമുടികളുടെ ഇടയിൽ വെച്ച്
വസ്ത്രാക്ഷേപം ചെയ്യപ്പെട്ട
അതിജീവിതയുടെ കഥ!

കരിമ്പാറകൾ നോക്കി നിൽക്കെ
മദയാനകൾ മിഴിച്ചു നിൽക്കെ;
അധിനിവേശത്തിന്റെ 
വേട്ടനായ്ക്കൾ
കടിച്ചുകീറി രക്തം നക്കിനുണഞ്ഞ്
മദലഹരിയിൽ കൂത്താടുമ്പോൾ...

നിങ്ങളെന്റെ കുടലുമാന്തി
തടയണകൾ തീർത്ത്
പ്രളയം വിതയ്ക്കുമ്പോൾ;
വിഴുപ്പലക്കി നൈർമല്യത്തിന്റെ
അവസാന കണികയും
കറുപ്പണിയുമ്പോൾ;
രക്തസാക്ഷികളുടെ
രക്തം വീണു ഭയന്ന്
ഞാനൊരു ഉന്മാദിനിയാവുമ്പോൾ;

എന്റെ മുടിപിടിച്ച് നാട്ടുവഴികളിലൂടെ
വലിച്ചിഴയ്ക്കുമ്പോൾ...
മിഴിച്ചു നിൽക്കുകയാണോ
തൂലിക പടവാളാക്കിയ
രണ്ടാമൂഴക്കാരും?

എന്റെ  പിച്ചിച്ചീന്തിയ
കഞ്ചുകവും പറിച്ചുമാറ്റണോ?
ഉന്മാദത്തിന്റെ കഥ പറയിക്കുന്ന
രചനാ വേദികളേ...
നിങ്ങൾക്കെന്റ നഗ്നത
വില്പനച്ചരക്കാക്കണോ?

നിങ്ങളുടെ മന്ത്രണങ്ങൾ
എന്റെ സ്ത്രൈണതയുടെ
നിമ്നോന്നതങ്ങളെ
മാദകക്കൂട്ടണിയിച്ച്,
പ്രദർശിപ്പിക്കുന്ന
കഥാകമ്പോളത്തിലെ
വില്പനച്ചരക്കാക്കി,
സമ്പാദിക്കാനല്ലേ?

\"പിതാവേ, ഇവർ ചെയ്യുന്നതെന്താണെന്ന്
ഇവരറിയുന്നില്ല,
ഇവരോട് ക്ഷമിക്കേണമേ!\"



ഇനിയെന്തിവിടെ തകരാൻ

ഇനിയെന്തിവിടെ തകരാൻ

0
604

ഇനിയെന്തിവിടെത്തകരാൻഇനിയാരിവിടെക്കരയാൻ?വിയർത്തു പഴകിയ നട്ടെല്ലുകളുടെകറുപ്പുമാത്രം ബാക്കി!നിയമം കൊണ്ടൊരു നരകം തീർക്കുംനശിച്ച ഭരണം മാറാൻകീറത്തുണികളു കൂട്ടിക്കെട്ടിയകൊടിയടയാളം മായാൻ;ജനാധിപത്യം ചുമച്ചു തുപ്പുംഅണുകീടങ്ങൾപരന്നു പടരും പനിയുടെഇരുണ്ട നിഴലുകളകലാൻ;ഉടച്ചുവാർക്കാനുണ്ടീ നാട്ടിൽകറുത്ത മനസ്സുകൾ മാത്രം!സായിപ്പിവിടെയെറിഞ്ഞ വിഷത്തിൻകാലി സഞ്ചികൾ മാത്രം!