Aksharathalukal

പവിഴമല്ലിപ്പൂക്കൾ

പവിഴമല്ലിപ്പൂക്കൾ

അടർന്ന ഞെട്ടിന്റെ മുറിപ്പാടുനോക്കി
പുഞ്ചിരിക്കുന്നുവോ, പൂക്കളേ നിങ്ങളും?

പാരിജാതതൻ സഫലമാം ജീവിതം
വർഷിച്ച, ആനന്ദക്കണ്ണീർക്കണങ്ങളെ;

നോവിൻ പടച്ചട്ടയരിക്കളഞ്ഞിട്ടു
ശാന്തിതന്നാശ്രമവാടമണഞ്ഞപോൽ,
മൃതശരീരം വിട്ടകലുന്നയാത്മാവു
പ്രേതത്തെ നോക്കിച്ചിരിക്കുന്ന പുഞ്ചിരി!

മൂർച്ഛിച്ചു നില്ക്കുന്ന പാരിജാതത്തിന്റെ
താഴത്തു, രാത്രിതൻ കണ്ണീരുതൂകിയ
മണ്ണിൽ; ചിതറിക്കിടക്കുന്ന പൂക്കളെ
ആസ്വദിക്കുന്നുവോ,ജീവിത നിർവൃതി?

ഹർഷാങ്കുരങ്ങളെ, സൗരഭത്തേരതിൽ
ദിക്കെട്ടു പായിച്ച സർഗചൈതന്യമോ
കർമ സായൂജ്യ പ്രസാദമോ, നിങ്ങളിൽ
വാടാതെ നില്ക്കുമീ ശാന്തമന്ദസ്മിതം?

പുഴയ്ക്കു പറയുവാനുള്ളത്

പുഴയ്ക്കു പറയുവാനുള്ളത്

5
496

പുഴയ്ക്കു പറയുവാനുള്ളത്ഒരു കദന കഥ!കൊടുമുടികളുടെ ഇടയിൽ വെച്ച്വസ്ത്രാക്ഷേപം ചെയ്യപ്പെട്ടഅതിജീവിതയുടെ കഥ!കരിമ്പാറകൾ നോക്കി നിൽക്കെമദയാനകൾ മിഴിച്ചു നിൽക്കെ;അധിനിവേശത്തിന്റെ വേട്ടനായ്ക്കൾകടിച്ചുകീറി രക്തം നക്കിനുണഞ്ഞ്മദലഹരിയിൽ കൂത്താടുമ്പോൾ...നിങ്ങളെന്റെ കുടലുമാന്തിതടയണകൾ തീർത്ത്പ്രളയം വിതയ്ക്കുമ്പോൾ;വിഴുപ്പലക്കി നൈർമല്യത്തിന്റെഅവസാന കണികയുംകറുപ്പണിയുമ്പോൾ;രക്തസാക്ഷികളുടെരക്തം വീണു ഭയന്ന്ഞാനൊരു ഉന്മാദിനിയാവുമ്പോൾ;എന്റെ മുടിപിടിച്ച് നാട്ടുവഴികളിലൂടെവലിച്ചിഴയ്ക്കുമ്പോൾ...മിഴിച്ചു നിൽക്കുകയാണോതൂലിക പടവാളാക്കിയരണ്ടാമൂഴക്കാരും?എന