Aksharathalukal

വേദന



         വേദന
         -------

ജനനവും വദന
മരണവും വേദന,
ജീവിതം വേദന
സർവവും വേദന!

നിത്യം ശ്രവിക്കുന്ന
വാക്കാണതെങ്കിലും
ഞാനെൻ നിഘണ്ടുവിൽ
അല്പം തിരഞ്ഞുപോയ്!

ധനമാണു വേദന,
അറിവാണു വേദന,
ദാനവും നേട്ടവും
വിരഹവും വേദന!

ദുഃഖങ്ങൾ നൊമ്പരം
ധാരണ തന്നെയും
താത്പര്യ ഭാവവും
വേദനയാണുപോൽ!

പുസ്തകം പൂട്ടി ഞാൻ
ചിന്തിച്ചിരിക്കുന്നു
വേദനയ്ക്കുള്ളിലോ
സത്യമീ ജീവിതം?




ഏകാന്തതയുടെ ഏഴിലം പാല

ഏകാന്തതയുടെ ഏഴിലം പാല

5
466

        ഏകാന്തതയുടെ ഏഴിലം പാല        -----------------------------ഏഴിലം പാലപോൽഏകാന്ത പൂത്തൂരാവിന്റെയുള്ളിലെനിശ്ചല ധ്യാനമായ്,നൂറു നൂറ്റാണ്ടുകൾമുങ്ങിക്കിടക്കുവാൻഇച്ഛിക്കുമെങ്കിലുംഇന്നിന്റെ ദൂതന്മാർവിറയലായ്, കൂവലായ്സാന്ദ്രസംഗീതമായ്ഏകാന്ത നിമിഷത്തിൻചിതയെരിച്ചീടുവാൻമൊബൈലായ് ചാരത്ത്തീയേന്തി നില്ക്കുമ്പോൾ,എവിടെ ഏകാന്തത?എവിടെ നിശ്ശബ്ദത?അവയൊക്കെ ഇന്നലെ-പ്പൂത്ത കിനാവിലെരാത്രി പുഷ്പങ്ങളായ്താഴെക്കൊഴിഞ്ഞുപോയ്!