Aksharathalukal

ഏകാന്തതയുടെ ഏഴിലം പാല



        ഏകാന്തതയുടെ ഏഴിലം പാല
        -----------------------------


ഏഴിലം പാലപോൽ
ഏകാന്ത പൂത്തൂ
രാവിന്റെയുള്ളിലെ
നിശ്ചല ധ്യാനമായ്,
നൂറു നൂറ്റാണ്ടുകൾ
മുങ്ങിക്കിടക്കുവാൻ
ഇച്ഛിക്കുമെങ്കിലും

ഇന്നിന്റെ ദൂതന്മാർ
വിറയലായ്, കൂവലായ്
സാന്ദ്രസംഗീതമായ്
ഏകാന്ത നിമിഷത്തിൻ
ചിതയെരിച്ചീടുവാൻ
മൊബൈലായ് ചാരത്ത്
തീയേന്തി നില്ക്കുമ്പോൾ,
എവിടെ ഏകാന്തത?
എവിടെ നിശ്ശബ്ദത?
അവയൊക്കെ ഇന്നലെ-
പ്പൂത്ത കിനാവിലെ
രാത്രി പുഷ്പങ്ങളായ്
താഴെക്കൊഴിഞ്ഞുപോയ്!




യന്ത്രങ്ങളാവട്ടെ

യന്ത്രങ്ങളാവട്ടെ

3.5
335

   യന്ത്രങ്ങളാവട്ടെ   -----------------കീഴടക്കട്ടവർ, നെറികേടു കാട്ടുന്നപച്ച മനസ്സിനെ കിഴടക്കട്ടവർ!ആലസ്യമറിയാത്ത, ചതിവുകളറിയാത്തയന്ത്ര മനസ്സുകൾ എത്തട്ടെ മണ്ണിതിൽ!മദ്യം നുണഞ്ഞും ലഹരി യാചിച്ചുംകെട്ടുപോകുന്നില്ലേ, പച്ചമനസ്സുകൾ?ഡോക്ടറാകാനും പട്ടാളമാവാനുംവീട്ടുവേലയ്ക്കുമയ്  യന്ത്രങ്ങളെത്തട്ടേ!സ്വാർഥ സങ്കല്പത്തിന്റെ കരിമ്പൊടി വീഴാത്തശുദ്ധമനസ്സുകൾ യന്ത്രങ്ങളാവട്ടേ!