Aksharathalukal

ഉത്സവം കഴിഞ്ഞു




     ഉത്സവം കഴിഞ്ഞു
     -------------------
മേളം കഴിഞ്ഞു, 
കൊടിയിറക്കം തീർന്നു,
ചിതറിക്കിടക്കുന്ന ചപ്പുചവറിന്റെ
വിളറിത്തറിച്ചൊരാക്കണ്ണുകൾ ബാക്കിയായ്!

പേടിപ്പുകവന്നു നിറയുന്നു 
ബോധത്തിൽ
ചിതറിക്കിടക്കുന്ന മാലിന്യക്കാഴ്ചയിൽ!

കത്തിക്കു ബലിനല്കി 
ഉത്സവസ്സദ്യയ്ക്കു
ത്യാഗം സഹിച്ചൊരാ പക്ഷിമൃഗാദികൾ,
കുറുകുന്ന, കൂവുന്ന, കരയുന്ന, ശബ്ദങ്ങൾ
കേട്ടു നടുങ്ങുന്നിടയ്ക്കിടെ!

ഇന്നു ചിന്തിക്കുന്നു;
എന്തിനീയാരവം?
എന്തിനീ ഹത്യകൾ
എന്തിനീ മാലിന്യക്കുന്നുകൾ?




പൊന്നു മക്കൾ

പൊന്നു മക്കൾ

4.5
415

    പൊന്നു മക്കൾ    ----------------തെരുവ് ഗർഭം ധരിച്ചോ,തെരുവ് പേറ്റുനോവറിഞ്ഞോ,തെരുവ് പ്രസവിച്ചോ?ഈ തെരുവിനെങ്ങനെ കുട്ടികളുണ്ടായി?അശ്ലീലക്കഥകളെഴുതി,കവിതകളെഴുതി,മനുഷ്യനെ ഭ്രാന്തു പിടിപ്പിച്ച്അവിഹിതങ്ങൾക്ക് താളംപിടിച്ചസാഹിത്യവും നിഷ്കളങ്ക...തറവാട്ടമ്മ!ലഹരി പിടിച്ച്, ഉടുതുണിയില്ലാതെതെരുവുനൃത്തം ചെയ്തു കൗമാരയവൗനങ്ങൾക്ക്,അവരാരെന്നറിയില്ല പോലും!അവർ നിങ്ങളുടെ സന്തതികൾ,അവരിൽ നിങ്ങളുടെ രക്തം!തെരുവുമക്കളെന്ന വിളി മാറ്റിപൊന്നു മക്കളെന്നു വിളിക്കൂ...!