Aksharathalukal

യന്ത്രങ്ങളാവട്ടെ




   യന്ത്രങ്ങളാവട്ടെ
   -----------------

കീഴടക്കട്ടവർ, നെറികേടു കാട്ടുന്ന
പച്ച മനസ്സിനെ കിഴടക്കട്ടവർ!

ആലസ്യമറിയാത്ത, ചതിവുകളറിയാത്ത
യന്ത്ര മനസ്സുകൾ എത്തട്ടെ മണ്ണിതിൽ!

മദ്യം നുണഞ്ഞും ലഹരി യാചിച്ചും
കെട്ടുപോകുന്നില്ലേ, പച്ചമനസ്സുകൾ?

ഡോക്ടറാകാനും പട്ടാളമാവാനും
വീട്ടുവേലയ്ക്കുമയ്  യന്ത്രങ്ങളെത്തട്ടേ!

സ്വാർഥ സങ്കല്പത്തിന്റെ കരിമ്പൊടി വീഴാത്ത
ശുദ്ധമനസ്സുകൾ യന്ത്രങ്ങളാവട്ടേ!  




ഉത്സവം കഴിഞ്ഞു

ഉത്സവം കഴിഞ്ഞു

5
346

     ഉത്സവം കഴിഞ്ഞു     -------------------മേളം കഴിഞ്ഞു, കൊടിയിറക്കം തീർന്നു,ചിതറിക്കിടക്കുന്ന ചപ്പുചവറിന്റെവിളറിത്തറിച്ചൊരാക്കണ്ണുകൾ ബാക്കിയായ്!പേടിപ്പുകവന്നു നിറയുന്നു ബോധത്തിൽചിതറിക്കിടക്കുന്ന മാലിന്യക്കാഴ്ചയിൽ!കത്തിക്കു ബലിനല്കി ഉത്സവസ്സദ്യയ്ക്കുത്യാഗം സഹിച്ചൊരാ പക്ഷിമൃഗാദികൾ,കുറുകുന്ന, കൂവുന്ന, കരയുന്ന, ശബ്ദങ്ങൾകേട്ടു നടുങ്ങുന്നിടയ്ക്കിടെ!ഇന്നു ചിന്തിക്കുന്നു;എന്തിനീയാരവം?എന്തിനീ ഹത്യകൾഎന്തിനീ മാലിന്യക്കുന്നുകൾ?