Aksharathalukal

ഒരു മൂഢജല്പനം



    ഒരു മൂഢ ജല്പനം
    -------------------


എവിടുണ്ടൊരേകാകിനി?
ഏതറിവിന്റെ വാൽത്തുമ്പിലുതിരുന്ന
ശബ്ദമാണേകാകിനി?

ഭൂമുഖത്തില്ല, പ്രപഞ്ചത്തിലില്ല
ഏകാന്തമായൊരു വസ്തുവും!

എവിടുണ്ടു ധനഭാവം
കൂട്ടായവിടുണ്ടൃണത്വവും!

ബോധത്തിനുള്ളിലെ ഭ്രമചിന്ത നിർമിച്ച
വ്യാജപ്രലപനം മാത്രമേകാകിനി!

കോടാനുകോടി ആറ്റങ്ങളെ
ചുറ്റിലും നിർത്തി നാം,
ഹൃദയത്തെ വല്മീകമാക്കിയിരുട്ടിന്റെ
കാളിമ തേടിച്ചുരുങ്ങുന്ന
ബോധം പഴിക്കുന്ന മൂഢമാം ജല്പനം
\'ഞാനൊരേകാകിനി!\'

ഏകമായിവിടുണ്ട്
എല്ലാമടങ്ങുന്ന ബ്രഹ്മം!




മധുവിധു

മധുവിധു

5
329

     മധുവിധു     ----------പൊടിപരന്നു പരുപരുത്തുകുഴിനിറഞ്ഞ ചന്ദ്രനിൽ,മധു നിറഞ്ഞു പുഴകളായിഒഴുകിടുന്ന ആശകൾ;നെഞ്ചിലേറ്റി എന്നുമെന്നുംവാനിൽ നോക്കി നില്പുഞാൻ!മധു നിറച്ച ചഷകമേന്തികാലമൊന്നണയുവാൻ!മധുകണങ്ങൾ ധാരയായിമണ്ണിലേക്കു പെയ്തുവെങ്കിൽ,മാമനെത്ര കേമനെന്ന്ഞങ്ങളാർത്തു ചൊല്ലിടും!മധു തരുന്ന മധുരവുംവിധു തരുന്ന ശാന്തിയുംകൂട്ടിനുള്ള രാത്രിയെകാത്തുകാത്തിരുന്നിടാം!