Aksharathalukal

മധുവിധു



     മധുവിധു
     ----------


പൊടിപരന്നു പരുപരുത്തു
കുഴിനിറഞ്ഞ ചന്ദ്രനിൽ,
മധു നിറഞ്ഞു പുഴകളായി
ഒഴുകിടുന്ന ആശകൾ;

നെഞ്ചിലേറ്റി എന്നുമെന്നും
വാനിൽ നോക്കി നില്പുഞാൻ!
മധു നിറച്ച ചഷകമേന്തി
കാലമൊന്നണയുവാൻ!

മധുകണങ്ങൾ ധാരയായി
മണ്ണിലേക്കു പെയ്തുവെങ്കിൽ,
മാമനെത്ര കേമനെന്ന്
ഞങ്ങളാർത്തു ചൊല്ലിടും!

മധു തരുന്ന മധുരവും
വിധു തരുന്ന ശാന്തിയും
കൂട്ടിനുള്ള രാത്രിയെ
കാത്തുകാത്തിരുന്നിടാം!




കൂട് കൂട്ടാവണം

കൂട് കൂട്ടാവണം

5
325

      കൂട് കൂട്ടാവണം      ----------------എന്റെ ചിറകിന്റെ ചുറ്റിലുംപാറിപ്പറന്നുവന്നെത്തിയ ഭിത്തികൾ,തമ്മിൽ പിണഞ്ഞു നിർമിച്ച കൂടതിൽചിറകിട്ടടിക്കുന്ന ദുർബല ശക്തി ഞാൻ!കൂടെന്ന ചട്ട കഴറ്റിക്കളയുവാൻപാമ്പിന്റെ ഭാഗ്യം ലഭിച്ചിരുന്നെങ്കിലോ,മുന്നോട്ടിഴഞ്ഞുപോയ്പുതിയ മാളത്തിലെപുത്തനിരുട്ടിനെതഴുകിത്തലോടി ഞാൻ,തപം ചെയ്തുണർത്തുന്നആത്മീയ ശക്തിയിൽ,പുത്തൻ യുഗത്തിന്റെരാമായണം പാടിതളർന്നിരുന്നേനെ!ഞാൻ വീണ്ടുമറിയണം;കൂടിനെ കൂട്ടായി മാറ്റുന്നഇന്ദ്രജാലത്തിന്റെ ചെപ്പടി വിദ്യകൾ!എൻമനോശക്തിയെ      ഉലയൂതി മൃദുവാക്കിവേദവേദാന്ത കരിങ്കല്ലിന്റെ മേലിട്ടുഹൃദയതാളത്