Aksharathalukal

ഞാൻ തന്നെ സൂര്യൻ




     ഞാൻ തന്നെ സൂര്യൻ
     ---------------------


ഞാൻ തന്നെ സൂര്യൻ,
ഞാൻ തന്നെ ഭൂമി,
ഉറങ്ങാതെ കത്തിജ്വലിക്കുന്ന സൂര്യൻ!

ഒരു സൂര്യകണികയായ്
ഭൂമിയിൽ വന്ന ഞാൻ 
ഉറങ്ങുന്നതുണ്ടോ, ഉണരുന്നതുണ്ടോ?

കണ്ണടയ്ക്കാത്തൊരാ
സൂര്യനുറങ്ങുവാൻ,
കോടാനുകോടി വർഷങ്ങളിൽ
കത്തിത്തകർന്നു കരിക്കട്ടയാവണം!
കരിങ്കുള്ളനായ് ,തമോഗർത്ത
ഹൃത്തിലേക്കെത്തണം!
അന്നുറങ്ങും ഞാൻ
വീണ്ടുമൊരു വിസ്ഫോടനത്തിന്റ
ശംഖൊലി കേൾക്കുന്ന നാൾ വരെ!

വീണ്ടും പൊട്ടിത്തെറിക്കും
ഭൂമിയും ഞാനും ജനിക്കും
ചാക്രിക ഗമനം തുടങ്ങും!
ഞാനുറങ്ങുന്നതും
ഞാനുണരുന്നതും
ഏതോ മഹാശക്തി
വീശുന്ന മാന്ത്രികക്കോലിനാൽ!




പരിഹാസം

പരിഹാസം

5
463

       പരിഹാസം       ------------പുഴുവിനെക്കൊത്തി വിഴുങ്ങിയില്ലേ,പുസ്തകപ്പുഴുവിനെ കൊന്നതില്ലേ?കാലച്ചിറകടിച്ചെത്തും ബലിക്കാക്കകൊത്തിച്ചികഞ്ഞു മുടിച്ചതില്ലേ?പുഴുവിന്റെ രക്തത്തിൽ നിന്നുംവളർന്നൊരാ പുത്തൻ തലമുറ,മൊബൈൽപ്പുഴുക്കളായ് ത്തീരുന്നഇന്നത്തെ സൈബർ തലമുറ!പുസ്തകം തിന്നാതെ കത്തിച്ചെരിക്കുന്നപുത്തൻ പരിഷ്കാര ഗർവിന്റെ മക്കൾ,രണ്ടക്ഷരത്തിന്റെ മധുരം രുചിച്ചരാപാവം പുഴുക്കളെ നിന്ദിച്ചിരിപ്പവർ!നരകാഗ്നി പടരുന്ന അഗ്നി-കുണ്ഡത്തിലെ, വേവുന്ന പുഴുവായിമാറുന്ന പാപമോ, അറിവിന്റെ നിധിതേടി  ഏടിൽ തിരഞ്ഞു ജീവിച്ചതിൽ?പുസ്തകപ്പുഴുവെന്നു ചൊല്ലുന്നപരിഹാസ