Aksharathalukal

പുതുമയാണെന്നും



    പുതുമയാണെന്നും
    ---------------------

പുതുമകൾ പൂക്കുന്ന
വാസരം നിത്യവും
പടിവാതിൽ മുട്ടി
വിളിക്കുവതില്ലയോ?
നിമിഷങ്ങളോരോന്നും
പുത്തൻ ചിറകുമായ്,
തേൻകണം തേടി
പറക്കുന്നതില്ലയോ?

ശ്വാസവും ചിന്തയും
സ്വപ്നവും കാഴ്ചയും
കാലത്തിലൂടുള്ള 
ചടുല പ്രയാണത്തിൽ;
സ്വാഗതമോതുന്ന
വർണ മയൂഖങ്ങൾ,
താലങ്ങളേന്തി
നിരക്കുന്നതില്ലയോ?

നിശ്ചചലമാകും
ജഢത്വത്തിൽ മുങ്ങി,
പുതുമയുറഞ്ഞു
മയങ്ങിക്കിടക്കുമ്പോൾ;
ജീവിതം ശൂന്യമായ്,
ആശകൾ വന്ധ്യമായ്,
പിന്നെ പ്രകാശമല്ലി-
രുളാണു ചുറ്റിലും!




ഞാൻ തന്നെ സൂര്യൻ

ഞാൻ തന്നെ സൂര്യൻ

0
481

     ഞാൻ തന്നെ സൂര്യൻ     ---------------------ഞാൻ തന്നെ സൂര്യൻ,ഞാൻ തന്നെ ഭൂമി,ഉറങ്ങാതെ കത്തിജ്വലിക്കുന്ന സൂര്യൻ!ഒരു സൂര്യകണികയായ്ഭൂമിയിൽ വന്ന ഞാൻ ഉറങ്ങുന്നതുണ്ടോ, ഉണരുന്നതുണ്ടോ?കണ്ണടയ്ക്കാത്തൊരാസൂര്യനുറങ്ങുവാൻ,കോടാനുകോടി വർഷങ്ങളിൽകത്തിത്തകർന്നു കരിക്കട്ടയാവണം!കരിങ്കുള്ളനായ് ,തമോഗർത്തഹൃത്തിലേക്കെത്തണം!അന്നുറങ്ങും ഞാൻവീണ്ടുമൊരു വിസ്ഫോടനത്തിന്റശംഖൊലി കേൾക്കുന്ന നാൾ വരെ!വീണ്ടും പൊട്ടിത്തെറിക്കുംഭൂമിയും ഞാനും ജനിക്കുംചാക്രിക ഗമനം തുടങ്ങും!ഞാനുറങ്ങുന്നതുംഞാനുണരുന്നതുംഏതോ മഹാശക്തിവീശുന്ന മാന്ത്രികക്കോലിനാൽ!