Aksharathalukal

കിളി The Men In Heaven part 6❤️🕊️

സമയക്കുറവ് മൂലം വൈകിയത് ആണ് 🙏

തുടർന്നും support പ്രേതീക്ഷിച്ചുകൊണ്ട് തുടങ്ങുന്നു 

........................................

പിന്നെയുള്ളത് കറുത്ത ലോകം….

അഥവാ hea…..

അത് ven എന്ന ലോകത്തേക്കുള്ള വെറും സഞ്ചാര പാത മാത്രമാണ്….

അത് ചെന്നെത്തുന്നത്‌ ഈ വാതിലിലേക്കും….

 

പിന്നെ ഇവിടേക്ക് കടക്കും….

നിങ്ങൾ താമസിക്കാൻ പോകുന്നത് ഇവിടെയാണ്….\'””””


തുടരും.....
..............................................................

എന്താണ് സഹോ വായിച്ചിട്ട്📨 ചുമ്മാ അങ്ങനെ പോകുവാണല്ലോ🚶🚶‍♀️👣

നിങ്ങൾ ചുമ്മാ അങ്ങ് പോയാൽ എങ്ങന ശെരി ആകും.....


ചുമ്മാ പവർ🔥 ആക്കിയിട്ട് പോടെ.....
.................................................................
ആവർത്തനം വായിച്ച് ബോർ അടിച്ചു എന്ന് മനസ്സിലായി എന്നാലും വായിച്ചോ😝
.................................................................
തുടരുന്നു......🖋️
.............................

      കിളി The Men  In Heaven part 6❤️🕊️
  ..............................................................









ഞാൻ: ഹോ…..

 

കൊള്ളാം….

 

എന്തിനാ എത്ര സെക്യൂരിറ്റി…..

ആത്മാക്കൾ സാക്ഷപ്പെടുമോ എന്നോർത്തണോ…..
 

സഹോ: നിങ്ങൾ ആത്മാക്കളെ ഓർത്ത് ഞങ്ങൾക്ക് പേടിയില്ല….

വാതിൽ തുറന്ന് ഓടിക്കോ എന്ന് പറഞ്ഞാലും ഒറ്റൊന്ന് അനങ്ങില്ല…..

 

 

ഞാൻ: പിന്നെന്തിനാ…..

 

സഹോ;  ഇത് 😈demon king വരാതിരിക്കാൻ ആണ്…..

 

ഞാൻ: അയാളെന്തിനാ ഇങ്ങോട്ട് വരുന്നത്…..

 

സഹോ: കിളി……

ഈ യൂണിവേഴ്ലേ 2000 കോടി ഗ്രഹങ്ങളുടെ അധിപനാണ് demon king…..

ഒപ്പം ഈ ഗ്രഹത്തെ പോലെ 40000 കോടി hea-ven ഉണ്ട്…..

 

ബോസ്സ് 20000 കോടി ഗ്രഹങ്ങളുടെ  ഒരു പങ്ക് demon ന് കൊടുത്തപ്പോൾ

40000 കോടി hea-ven ഗ്രഹങ്ങളുടെ മുഴുവൻ പങ്കും ബോസ്സ് ഏറ്റെടുത്തു….

അതിലും പങ്ക് വേണമെന്ന് അയാൾ ആവശ്യപ്പെട്ടപ്പോൾ ബോസ്സ് അതിന് തയ്യാറായില്ല….

 

ഞാൻ: നിക്ക് നിക്ക് നിക്ക്…….

 

അപ്പൊ ഈ ബോസ്സിന് demonന്റെ കയ്യിലെ ഗ്രഹങ്ങളിലും പങ്കുണ്ടോ…..

 

സഹോ: ഉണ്ട്….

നിങ്ങൾക്ക് ഭൂമിയിൽ കിട്ടുന്ന

‘അമ്മ , നല്ല സുഹൃത്ത് , പ്രേമം , സ്നേഹം , കരുണ ,ദയ , സഹായം , ചിരി , സഹോദരി -സഹോദരൻ , കുടുംബം ,ഭക്ഷണം…

ഇതൊക്കെ ബോസ്സിന്റെ ഡൊണേഷൻ ആണ്….

 

ഞാൻ: ഡോണേഷനോ……….?

 

സഹോ: അതായത് വരദാനം….

 

ഞാൻ: ഹോ ഹോ ഹോ…….

മനസ്സിലായി….

ആഹ്…. demon king ന്റെ ബാക്കി പറ…

 

 

സഹോ: അപ്പൊ demon king വഴക്കിട്ട് പോയി….

കൂടാതെ hea-ven ഒരുനാൾ സ്വന്തമാക്കും എന്നും പറഞ്ഞു….

 

അതിനാണ് ഈ മൂന്ന് കവജങ്ങൾ….

അയാൾക്ക് ഉള്ളിലേക്ക് വരാതിരിക്കാനുള്ള മതിൽ…..

 

ഞാൻ: ഹമ്മ്……

 

ഇപ്പൊ മനസ്സിലായി….

 

 

സഹോ: demon king ന് ഇവിടെ അധികാരം ഇല്ലാത്തതിനാൽ ഈ ലോകത്ത് കള്ളം ,ചതി, വഞ്ചന,ദേഷ്യം ഒന്നും ഉണ്ടാവില്ല…..


അതാണ് ഇതിനെ സ്വർഗ്ഗമെന്ന് വിളിക്കുന്നത്…..

 

അങ്ങനെ നടന്ന് നടന്ന് വേറൊരു കതവിൽ അടുത്തെത്തി…..

ഇപ്രാവശ്യം മതിലും ചുമരും ഇല്ലാത്ത വാതിൽ അല്ലാട്ടോ….

 

വളരെ മനോഹരമായ ഒരു സാദാ കതവ്…..

 

 

ഞാൻ : അപ്പൊ അതിന്റെ ഉള്ളിൽ പുതിയ സഹോ ആയിരിക്കും ല്ലേ സഹോ….

സഹോ: ഹ ഹ ഹ ….

ഇനി പുതിയ സഹോ വരില്ല…

നിന്റെ ഓർമ തിരിച്ച് കിട്ടി പോകുന്ന വരെ ഞാനാ….

 

ഞാൻ: ഏഹ്….

അപ്പൊ ഇനി നിങ്ങളാണോ….

 

സഹോ: അതേ….

ഇവിടെത്തെ വാർഡൻ ഞാൻ ഞാനാണ്….

 

ഞാൻ: ആഹ്….

എന്തേലുമാവട്ടെ….\'”””

സഹോ ആ വാതിൽ തുറന്നു…

അവിടെ കണ്ട കാഴ്ച്ച എന്റെ കണ്ണിന് കുളിർമ നൽകി….😍

ശരിക്കും സ്വർഗ്ഗം…..😍

പ്രകൃതിയാൽ മുങ്ങി കുളിച്ച സ്ഥലം…..
🌼

ഒരു മനോഹരമായ കാട്….🌴

മനോഹരമായ പൂക്കൾ…🌹

കൊറേ കിളികൾ പൂമ്പാറ്റകൾ പറവകൾ പ്രാവുകൾ….🐦🕊️🦅

ഹോ…..  പിന്നെ ഒരു തടാകം….💧💧💧💧💧

 

കണ്ണാടിപോലെ വെട്ടി തിളങ്ങുന്നുണ്ട്….🤑

ഭൂമിയിലെ പോലെയല്ല….😜

 

ശുദ്ധമായ ജലം….

 

മണ്ണിലൂടെ മേഘം പാറി നടക്കുന്നു….🤓

ഈ സിനിമയിലും ഭക്തി സീരിയലിലും കാണുന്ന പോലെ….

ദേവലോകം….😇

 

ഇതൊന്നുമല്ല എന്നെ ശരിക്കും അതിശയിപ്പിച്ചത്…..

 

അവിടെ കൊറേ ആത്മാക്കൾ ഉണ്ട്….

എന്നെ പോലെ…..

 

പക്ഷെ എല്ലാരും മനുഷ്യർ ആണ്….

 

നിൽക്കുന്നത് കൂട്ടം കൂടിയല്ല….

ഈണക്കുരുവികളെ പോലെ ഈരണ്ടു പേരായി….

ഒരു ആണും പെണ്ണുമായി….

 

അവരുടെ സൗദര്യം….

ഹോ….



തൃലോക സുന്ദരി സുന്ദരന്മാർ….

 

പക്ഷെ എല്ലാവരും നഗ്നരാണ്….

 

ചിലർ സംസാരിക്കുന്നു….

ചിലർ കളിക്കുന്നു…

ചിലർ തമാശ പറഞ്ഞ് പൊട്ടി ചിരിക്കുന്നു….

മാറ്റ് ചിലർ രതി ക്രിയകളിൽ ഏർപ്പെടുന്നു….🤑😲

അതും ഇത്രയും പേർ ചുറ്റുമുണ്ടായിട്ടും….

എനിക്കൽപ്പം നാണം വന്നു….

അവർ വേറെയാരെയും ശ്രദ്ധിക്കുന്നില്ല….

അവരുടെ ലോകത്ത് അവർ മാത്രം….

 

ഞാൻ: ഇത് സ്വർഗം തന്നെ അളിയാ…….

എന്റെ വായിന്ന് ഞാൻ പോലും അറിയാതെ ആ വാക്ക് വീണുപോയി…

 

സഹോ: കിളി…..

ഒരുപാട് വെള്ളമിറക്കണ്ട….😏

 

ഞാൻ: എന്നാലും എന്റെ സഹോ…..

ഇവരിങ്ങനെ പബ്ലിക് ആയി….😲

ശേ…..☺️

 

സഹോ: ok…..😤

തനിക്ക് ഇത്‌ കണ്ട് വല്ലതും തോന്നുന്നുണ്ടോ….🙄

നാണം അല്ലാതെ….

അറപ്പ്…

കാമം…

അങ്ങനെ വല്ലതും…\'”””

 

അപ്പോഴാണ് ഞാനത് മനസ്സിലാക്കിയത്….

എനിക്കൊന്നും ഫീലായില്ല….

സാധാരണ ഒരു വീഡിയോ കണ്ടാൽ മൂടാവും…

പക്ഷെ ഇത്….🤔

ലൈവായി കണ്ടിട്ടും എന്താ ഇങ്ങനെ…..

ഞാൻ സഹോയുടെ മുഖത്തേക്ക് നോക്കി…

 

സഹോ: ഒന്നും ആയില്ലാല്ലേ….

 

ഞാൻ ഇല്ലാന്ന് തലയാട്ടി…☹️

 

സഹോ: ആവില്ല….

തന്റെ ശരീരം ഭൂമിയിൽ അടക്കം ചെയ്താൽ ഈ നാണവും ഇല്ലാതെയാവും…..

 

ഞാൻ: അതെന്താ അങ്ങനെ…..🤤

 

സഹോ: ഇവിടെ കാണുന്നവർ ബോസിന്റെ ശക്തി കൂടിയ ഊർജത്തിൽ നിന്നും ഉത്ഭവിച്ചവരാണ്…

അതായത് നൂറ് ജന്മം ഒരുമിച്ച് വാഴാൻ വിധിച്ചവർ….

ഇവിടെ കാഴ്ച സുഖം ഇല്ല…

അതെല്ലാം ശരീരം ഉള്ളവർക്കാണ്….

പിന്നെ ഇത്….

അവരിലെ കാമം അവരുടെ മനസ്സിലെ പ്രണയമാണ്….

 

ആ പ്രണയമാണ് അവരെ രതിക്രിയായിലേക്ക് തള്ളിവിടുന്നത്….

അതും അവരുടെ ഇണയിൽ മാത്രം…..

ഞാൻ: ഓഹോ….

അങ്ങനെ ആണോ….

 

അപ്പൊ എനിക്കും കാണുമല്ലോ ഒരിണ….😝

 

സഹോ: ഹ ഹ ഹ …..🤣

ഇല്ല….

തനിക്ക് ഇണയെ നൽകിയിട്ടില്ല….

ഇവിടെ ശക്തി ഊർങ്ങൾക്ക് മാത്രമാണ് ഇണ….

 

ഞാൻ: ശേ…..😟

അത് വേണ്ടാർന്നു….😖

 

സീൻ പിടിതവുമില്ല പെണ്ണുമില്ല….

ഇതെന്ത് ലോകം…..😩

 

സഹോ: അതൊക്കെ തനിക്ക് പരിചിതമാവും…..

താൻ വാ….\'”””

 

അയാളെന്നെ കൂട്ടി മുന്നോട്ട് നടന്നു…

വീണ്ടും ഒരു വാതിൽ….

 

അതും ഒരു വലിയ തടിയൻ മരത്തിൽ….

ഏത് മരമാണെന്ന പോലും എനിക്കറിയില്ല….

പക്ഷെ മനോഹരമായ കൊറേ പച്ച വള്ളികൾ ചുറ്റിക്കിടക്കുന്നു……

സഹോ ആ വാതിൽ തള്ളിതുറന്നു….

ഒരു വലിയ റൂം…..

 

ഒരു ലൈബ്രറി…..

 

മലകളെ പോലെ നീണ്ട് നിവർന്ന് കിടക്കുന്ന പുസ്തകങ്ങൾ…..

ശാന്തമായ സ്ഥലം….

അവിടെയും കൊറേ ആത്മാക്കൾ ഉണ്ട്….

ഈണക്കുരുവികളല്ലാട്ടോ….

 

വളരെ നിശബ്ദം…..

 

ഇതാണോ കഥകളുടെ ലോകം…..

സഹോ മുന്നിൽ നടക്കുന്നുണ്ട്….

ഞാൻ പുറകിലും…

 

കുറച്ചത്മാക്കൾ എന്നെ നോക്കി ചിരിച്ചു….

ഞാൻ തിരിച്ചും ഒരു ചിരി സമ്മാനിച്ചു….

ജാടയില്ല ആർക്കും…….

 

അവസാനമായി ഒരു സുന്ദരിയായ പെണ്ണും എന്നെ നോക്കി ചിരിച്ചു….

എന്റെ മനസ്സിൽ ആയിരം ലഡു പൊട്ടി…🤑

 

ഞാൻ: സഹോ…..🤓

ആ പെണ്ണ് എന്നെ നോക്കി ചിരിച്ചു….

സഹോ: തെറ്റ് ധരിക്കേണ്ട….😤

ഇവിടുള്ള ആത്മാക്കൾക്ക് പ്രണയിക്കാൻ സാധിക്കില്ല….

only friendship….
😝

no love….
😜

എല്ലാ ജന്മവും ഒരുമിച്ചു വാഴുന്നവർക്കെ ഈ ലോകത്ത് പ്രേമിക്കുവാനും കാമിക്കുവാനും സാധിക്കു…..\'”””😌

 

നെഗറ്റീവ്…

 

ഹോ….

നെഗറ്റീവ് vibe…..

സഹോയുടെ ചുണ്ടി ഒരു ചിരി വന്നുപോയി…

 

ഞാൻ വിചാരിച്ചത് കേട്ടിട്ടാവും…..

 

പുള്ളി നേരെ പോയ്‌നിന്നത് ഒരു സ്റ്റയർക്കേസിന്റെ അടുത്താണ്….

 

ഞാൻ മുകളിലേക്ക് നോക്കി….

 

എന്റെ ബോസ്സേ…..

എന്തോന്നാ ഇത്….

 

പാമ്പ് വട്ടം ചുറ്റുന്ന പോലെ ആ മുറിയുടെ മുകളിലേക്ക് ചുറ്റിക്കിടക്കുന്നു കോണിപ്പാടികൾ……

 

അതും കണ്ണെത്താ ദൂരത്ത്….

ഒരു ലിഫ്റ്റ് വച്ചാൽ ഇങ്ങനെ കഷ്ട്ടപ്പെടണോ….

 

സഹോ സ്റ്റെപ്പ് കയറാൻ തുടങ്ങി….

 

കൂടെ ഞാനും….

അല്ല…

കേറിയല്ലേ പറ്റു….

4 മണിക്കൂർ നീണ്ട് നിന്ന യാത്ര….

അവസാനം ഏറ്റവും മുകളിലേക്കെത്തി…

ഒരു ചെറിയ റൂം….

അവിടെ ഒരു വലിയ പെട്ടിയും ഒരു ടേബിളും…

ടേബിളിൽ ഒരു കമ്പ്യൂട്ടർ….

സഹോ അതിന് മുന്നിലിരുന്ന് എന്തൊക്കെയൊ ടൈപ്പ് ചെയ്തു…..

സഹോ: നിന്റെ പ്രൊഫൈൽ കിട്ടിയിട്ടുണ്ട്….ഞാൻ വായിക്കാം…..😋

____________________________________________

അമലേഷ്…

വിളിപ്പേര്  അപ്പു….😃

 

വട്ടപ്പേര് കിളി….😊

21 വയസ്സ്….🙂

കൂട്ടുകാർ…
______________

രാഹുൽ, ബോണി ,സാം,ശ്യം,ഇർഫാൻ….

 

ഡ്രഗ്സ് അഡിക്ടഡ് പേഴ്സൻ…😑

അശ്വതി അച്ചു …. lover….
in one side….😍

ഇത്‌ വരെ പറഞ്ഞിട്ടില്ല…😆

പോസിറ്റീവ് reaction…😉

 

ഗോപിനാഥ്‌- അച്ഛൻ….😋

ശ്യാമ- ‘അമ്മ….🤗

അമല ……ചേച്ചി….🙄

ഇത് വരെ 15 പ്രൊപ്പോസൽ ചെയ്തു…😋

5 സെറ്റ്….😎

10 എണ്ണം റീജക്റ്റ്….😪

5 തേപ്പ്….🤐

നാടിനും വീടിനും പ്രത്യകിച്ചു ഗുണമൊന്നുമില്ല…..😡

 

നാട്ടിലെ അമ്മാവന്മാരുടെ കണ്ണിലുണ്ണി… 😩

നാട്ടിൽ മൊത്തം 12 തല്ലുണ്ടാക്കൽ…😇

സ്കൂളിൽ 19 തല്ലുണ്ടാക്കൽ….😬

കിട്ടിയ തല്ല് 325….😵

കൊടുത്ത തല്ല് 53…..🤥

 

നാട്ടിലെ കോഴി ….😵

വീട്ടിലെ ചെണ്ട….🤒

____________________________________________

എല്ലാം വായിച്ചുകഴിഞ്ഞ് സഹോ എന്നെ നോക്കിയൊന്ന് ചിരിച്ചു….😂

 

ഒരു വല്ലാത്ത ചിരി….🤣

സഹോ: കൊള്ളാല്ലോ നിന്റെ പ്രൊഫൈൽ….😅

 

ഞാൻ: ഇതൊരുമാതിരി മറ്റെടത്തെ പണിയായിപ്പോയി….😟

 

സഹോ: ഹ ഹ ഹ …..🤣

ഇതാണ് മോനെ സ്വർഗ്ഗത്തിലെ ആത്മാവിന്റെ പ്രൊഫൈൽ……😇

 

ഞാൻ: വല്ലാത്ത ചെയ്ത്തായിപ്പോയി….😠😠😠

 

 

അതിന് ശേഷം അതിൽ ഏതോ ഓപ്ഷൻ ക്ലിക്ക് ചെയ്തപ്പോൾ ഇവിടുള്ള പെട്ടിയിൽ ലൈറ്റ് കത്താൻ തുടങ്ങി….😧

സഹോ അവിടുന്ന് എഴുന്നേറ്റ് എന്റെ അടുത്തേക്ക് വന്നു….

 

സഹോ: കിളി…..

നിന്നെ ഞാൻ 24 മണിക്കൂർ ജീവിപ്പിക്കാൻ പോവാ….

അതായത് നിന്റെ ഓർമ നിഷ്ട്ടമായ ആ സെക്കന്റ് മുതൽ…..

പിന്നെ വേറൊരു കാര്യം…

ജീവിച്ചിരുന്ന നീ കണ്ടതും ചെയ്തതും കാണാനും ഫീൽ ചെയ്യാനും നിനക്ക് പറ്റു….

 

നിന്റെ വിധി തിരുത്താൻ നിനക്കാവില്ല….

 

ഇവിടെ നീ വെറുമൊരു കാണി മാത്രമായിരിക്കും….\'”””

 

കൊറേ മനസ്സിലായി കൊറേ മനസ്സിലായില്ല….

നോക്കാം….

സഹോ ആ പെട്ടിയുടെ കുറച്ചു ബട്ടണിൽ അമർത്തി…

അപ്പോഴാ പെട്ടി തുറന്ന് വന്നു…

അവനെന്നെ പിടിച്ച്  അതിന്റെയുള്ളിൽ കേറ്റി….

അവിടൊരു ചെയർ ഉണ്ടായിരുന്നു….

സഹോ: അവടിരിക്ക്…..

 

അവനെന്നോട് പറഞ്ഞു….

ഞാനതിൽ ഇരുന്നു…

ഇരുന്നപ്പോഴേ അതിലില്നിന്ന് ഒരു ബെൽറ്റ് വന്ന് എന്റെ കയ്യും കാലും വയറുമെല്ലാം ബന്ധിച്ചു….

 

ഞാനെന്താ എന്നർത്തത്തിൽ സഹോയെ നോക്കി…

 

അവനൊന്നുമില്ല എന്നർത്തത്തിൽ തലയാട്ടി ആ ബോക്സിന്റെ ഡോർ ക്ലോസ് ചെയ്തു….

 

പിന്നെന്തൊക്കെയോ ശബ്ദം……..

ഞാനിരുന്നു കസാര കറങ്ങാൻ തുടങ്ങി….

പോകെ പോകെ വേഗതയും കൂടാൻ തുടങ്ങി….

 

ഒപ്പം ഞാനും….

ഒന്നുമൊരു പിടിയുമില്ല….

 

തല കറങ്ങാൻ തുടങ്ങി….

തലവേദന…..

തലകറക്കം….

ഒക്കെ വന്നുകൊണ്ടിരിക്കുന്നു….

ചത്താലും ഇതൊക്കെ വരോ…

 

എന്റെ കണ്ണുകൾ അടയാൻ തുടങ്ങി….

പതിയെ ഞാൻ മയക്കത്തിലേക്ക് പോയി…..

ഓർമകളുടെ ലോകത്തേക്ക്…..

 അങ്ങനെ കറങ്ങി കറങ്ങി

ഒരു വിധത്തിൽ ഭൂമിലെത്തി…

മരിച്ചുപോയ എന്റെ ആത്മാവ് ജീവിച്ചിരിക്കുന്ന ശരീരത്തിൽ കേറി…

അതേ സ്ഥലം…

അതേ ശരീരം…

എന്താപ്പിത് ശിവനെ….
അല്ല ബോസ്സേ….😅

കളർ കളറായി കാണുന്നു…😇

മഞ്ഞ…💛
പച്ച…💚
ഓറഞ്ച്….🧡
നില…💙
ചുവപ്പ്….❤️

കണ്ണ് 3d ആയാ…😎

ദേ അടുത്ത് എല്ലാരും ഉണ്ടല്ലോ…😃

എന്റെ ഫ്രണ്ട്‌സ്…..😊

ബ്ലേഡി തെണ്ടികൾ…🙄

പ്രേതമാവാൻ ഒരവസരം കിട്ടിയാൽ ഇവരേയും കൊണ്ടോണം….
😋
അങ് സ്വർഗത്തിലേക്ക്…🤣

എൻ നമ്പനെപ്പോൽ യാര് മച്ചാ…😅.

ഹ ഹ ഹ ….😂

ഞാൻ ശരിക്കും കിളിയായോ….🤔

ഭൂമിയിൽ കാല് കുത്തിയിട്ടുണ്ടോ….

അല്ല….

പറക്കുന്ന ഒരു ഫീൽ….🤔

ഇവർ എന്തൊക്കെയാ പറയുന്നുണ്ടല്ലോ…

കുടത്തിൽ തലയിട്ടാണോ സംസാരിക്കുന്നത്….🤗

എല്ലാത്തിന്റെയും സൗണ്ടിന് ഒരു മിഴക്കം….

ഇർഫാൻ: ഡാ….. കിളി….. ഡാ….😶

ഇർഫാൻ എന്നെ കവിളിൽ തട്ടിവിളിക്കുന്നുണ്ട്….

ഈ……..😬

ഞാൻ ഇളിച്ച് കാണിച്ചു….

‘””അയ്യോ……\'””

ഞാൻ നിലത്ത് വീണു….

ശേ….

ചോറ്…. അല്ല… ചേറ്….

അവന്മാർ എന്നെ പൊക്കിയെടുത്തു…..

അല്ല….

അവർ പൊക്കിയതോ അതോ ഞാൻ പറന്നതോ….

കൊള്ളാല്ലോ കളി….😵

ഊഞ്ഞാലാ…. ഊഞ്ഞാലാ….🤡🤡

അവരെന്നെ താഴെ ഇരുത്തി……😩

രാഹുൽ: ഡാ….. സംഗതി സീൻ ആയെന്നാ തുന്നുന്നെ….

ബോണി: ഏയ്‌…. അത് വേഗം ശരിയാവും….

ഇർഫാൻ: ഡാ കോപ്പേ….. ഇവൻ എപ്പോഴാ നോർമൽ ആവാ…..

ബോണി: ഒരു 25 മിനിറ്റിൽ ആവുമായിരിക്കും….

 

ഇർഫാൻ: അതിന് അവൻ അടിച്ച് കേറ്റിയത് കഞ്ചാവല്ല…..😠

സാം: ഞാൻ അപ്പോഴേ പറഞ്ഞതാ വേണ്ടാന്ന്….

രാഹുൽ: ദേ…. ഒറ്റൊന്ന് തന്നാൽ ഉണ്ടല്ലോ….😡

നീയും ബോണിയുമല്ലേ അവനെകൊണ്ട് ഇത് ചെയ്യിപ്പിച്ചേ….\'””

ബോണി: ഡാ…. സമാധാനപ്പെട്…. വേഗം ശരിയാവും….😨

ഇർഫാൻ: ഡാ…. ഉറപ്പാണോ….😦

ബോണി: അറിയില്ല…. ഞാൻ ഈ സാനം ഇതിന് മുന്നേ ഉപയോഗിച്ചിട്ടില്ല…

ശ്യം: ഹാ…. ബെസ്റ്റ്…… പിന്നെ എന്തിനാടാ ഇതുപയോഗിക്കാൻ കൊടുത്തേ….😡

ബോണി: എടാ…. അത് പിന്നെ…. സ്നേഹം കൊണ്ട്…😥

 

സ്നേഹമോ…..

ഡാ തെണ്ടി…..

ഞാനിപ്പോ പറക്ക…..

അന്റെ  സ്നേഹം കൊണ്ട്…..

തുഫ്……😤

 

ഇർഫാൻ: ഡാ നാറി…. നീ ബോബിയെ വിളിച്ച് ചോദിക്ക്…😕

ബോണി: അയ്യോ…. അത് വേണ്ട….😲

ശ്യം: എന്തേ….. ☹️

 

ബോണി: എടാ ചേട്ടായി അറിയാതെ അടിച്ചു മാറ്റിയ സാധനമാണ്…😒

ഇർഫാൻ: എന്നിട്ട് നീ കൊടുത്തത് ഇവനും…..😒

ബോണി: യാ….🙃

യാ യൊ…..🤥

ഒറോറ്റോന്ന് കൊടുക്കടാ ഇർഫാനേ….

 

ഞാൻ പറഞ്ഞു…..

അല്ല…. എന്റെ ആത്മാവ് പറഞ്ഞു….

അല്ലേലും ഞാൻ ചത്തില്ലേ….

എനിക്ക് പറയാൻ പറ്റില്ലല്ലോ…

മൈൻഡ് വോയ്സ് ശരണം…🤒

സാം: ഡാ ബോണി….

നീ വിളിക്ക്…..

അവന്റെ കണ്ണ് കണ്ടോ….

അടിച്ച് കിളിപോയാണ് ഇരിക്കുന്നത്…. ‘”‘😵

അവൻ എന്നെ നോക്കി പറഞ്ഞു…..

കിളി നിന്റെ തന്ത ആണെടാ….😡

അല്ല….

ഞാനാരോടാ ഈ പറയുന്നേ…

ആരാ കേൾക്കുന്നെ….🤒

ദേ ബോണി ഫോൺ എടുത്ത് അപ്പുറത്തേക്ക് പോകുന്നു….😛

ദേ സംസാരിക്കുന്നു….🤓

ആഹ്…

അവന്റെ മുഖം കണ്ടാൽ അറിയാം…. ബോബി നല്ലത് പറയുന്നുണ്ടെന്ന്….

കേൾക്കട്ടെ….

നല്ലോണം കേൾക്കട്ടെ….😜

ഞാനിങ്ങനെ മാനത്തേക്ക് നോക്കിയിരുന്നു…

നേരം വെളുത്തോ…

ആഹ്…

വെളുത്തു …

ദേ മൂപ്പര് നിൽക്കുന്നു…

ഉദയ സൂര്യൻ….

പച്ച നിറത്തിൽ….

ഏഹ്…

പച്ചയോ…

സാധാരണ ഈ സമയം വേറെ കളറിൽ ആണല്ലോ വരാര്….😲

ഇന്നെന്താ ഒരു change…..

ഒരു മാറ്റം…

ആഹ്…

ഒരു മാറ്റം ആരാ ആഗ്രഹിക്കാത്തത്…😜

ദേ…. ഇപ്പൊ നീല ആയി….

ഇപ്പൊ ചൊമല…

എന്റെ ബോസ്സേ…

വണ്ടർഫുൾ….😍

ഹ ഹ ഹ ….😂

ദേ എന്റെ മുന്നിലൂടെ ഒരു ബട്ടർഫ്‌ളൈ….🦋

ഞാൻ കൈകൊണ്ട് പിടിക്കാൻ നോക്ക്…

skip ആയിപ്പോയി….

ബ്ലേഡി idiot….

രക്ഷപ്പെടുന്നോ….

ഞാൻ പിന്നെയും പിടിക്കാൻ നോക്കി….

ദേ പിന്നെയും skip….

എനിക്ക് വയ്യ…..

ആഹ് പോ….

നിന്നെ ഒരു നാൾ കയ്യിൽ കിട്ടും മോനെ….🦋

ഞാൻ ബോണിയെ നോക്കി…

ഈ തെണ്ടി ഇനിയും സംസാരിച്ചു കഴിഞ്ഞില്ലേ….

ആഹ്… ഫോൺ വച്ചു…

അപ്പൊ കഴിഞ്ഞു…

ദേ നടന്ന് വരുന്നു….

with slow motion…..😚

നീ ആരാടാ big b യൊ….

വേഗം വാടാ തെണ്ടി….😩

അവൻ എത്തിട്ടോ…🤒

ബോണി: ഡാ…. ഒരു കുഴപ്പുണ്ട്….

ശ്യം: എന്താടാ….

ബോണി: ഇവന്റെ കെട്ട് ഇപ്പൊ ഇറങ്ങില്ല….

ശ്യം: ഏഹ്…. പിന്നെ…..

ബോണി: ഇവൻ ആധ്യമായല്ലേ ഉപയോഗിക്കുന്നത്….

ഒരു ദിവസം മൊത്തം കാണും….

നല്ല ഡോസ് ഉള്ള സാധനമാണ്….\'”””😰

 

ആഹ്…. ബെസ്റ്റ്….. പിറന്നാൾ ഗുതാ ഹവാ…..😬

ഇർഫാൻ: ഒരു ദിവസമോ…. എന്റെ പടച്ചോനേ…..😱

സാം: ഡാ…. ഇനി എന്ത് ചെയ്യും…. ഇവനെ വീട്ടിലാക്കണ്ടേ…..😱

 

ബോണി: എടാ…. അതൊന്നുമല്ല പ്രശനം…

ശ്യം: പിന്നെ…..?

ബോണി: ഈ സാധനം നല്ല വിലയുള്ളതാണെന്ന്…
ഇവന്റെന്ന് പൈസ വാങ്ങിട്ട് വീട്ടിൽ കേറിയാൽ മതിന്നാ ചേട്ടായി പറഞ്ഞേ….😨

ഇർഫാൻ: ആഹ്…. നന്നായി…. ദേ ഇവന്റെ കിഡ്നി കൊണ്ടോയി വിറ്റോ…. നല്ല ക്യാഷ് കിട്ടും……☠️



അയ്യോ….

ഇനി എന്റെ കിഡ്നി ഇവന്മാർ തോണ്ടി എടുത്തണോ ഞാൻ ചത്തേ…..

ഇർഫാനെ…..

നിന്നിൽ നിന്നും ഞാനിത് പ്രതീക്ഷിച്ചില്ല…😭

 

സാം: ഡാ…. എനിക്ക് പരിചയമുള്ള ഒരു ഡോക്ടർ ഉണ്ട്…… ഇരു ചെവിയറിയതെ കിഡ്നി എടുക്കാം….😊

അവൻ ചിരിച്ചുകൊണ്ട് പറഞ്ഞു…

എടാ സാമേ….

യൂ ടൂ…….😥

ഇതിങ്ങനെ വിട്ടാൽ പറ്റില്ല….

നിന്നെ ഇന്ന് ഞാൻ കൊല്ലുമെടാ കുരുത്തം കെട്ടവനെ…..

എനക്ക് ഉൻ രക്തം വേണോ……

ഞാൻ ചാടി എഴുന്നേൽക്കാൻ നോക്കി…

പക്ഷെ പറ്റേണ്ടേ….

ബോഡി തെണ്ടി അനങ്ങുന്നില്ല…..

ഇതൊരുമാതിരി vr ബോക്സിൽ വീഡിയോ കാണുന്ന അവസ്ഥയായി….

ബോണി: എടാ തമാശ വിട്…. ഞാൻ സീരിയസ് ആണ്…..😟

ഇർഫാൻ: എടാ കോപ്പേ…. അനക്കിപ്പോ പൈസയാണോ പ്രധാനം….
ഇവനെ എങ്ങനെ ഇത്രേം നേരം നോക്കും…😥

ഇപ്പൊ വീട്ടിൽ പോണ്ടേ….

ഇവനെ അന്വേഷിക്കുന്നുണ്ടാവും…. ‘””

ബോണി: എടാ അത് സീനില്ല….

ഒരാൾ കൂടെ സപ്പോർട്ട് ചെയ്ത് നിന്നാൽ മതി…

ഇന്നത്തെ ഒരു ദിവസമല്ലേ…..\'”””

രാഹുൽ: ഡാ ബോണി….
ഇത് കളിയല്ല….
പുറത്തറിഞ്ഞാൽ എല്ലാരും തൂങ്ങും….😞

ബോണി: അതെന്നെ പറഞ്ഞുവരുന്നത്…..😖

എന്തായാലും ഇവനെ മാറ്റാൻ പറ്റില്ല….

ഒരാൾ എപ്പോഴും കൂടെ വേണം….””

ഇർഫാൻ: ആര് നിക്കും….😕

ശ്യം: ബോണി നിൽക്കട്ടെ…. അവനല്ലേ ഇതിന് കാരണം….😜

ബോണി: ഡാ അത് വേണ്ട….😫

ഒന്നാമത് ഇവന്റെ വീട്ടകാർക്ക് എന്നെ പിടിക്കില്ല….

പിന്നെ ഇന്ന് ഇവന്റെ പിറന്നാളല്ലെ…

അമ്പലത്തിലൊക്കെ പോകേണ്ടി വരും….

അതുകൊണ്ട് ഒരു നല്ലവനായ ഉണ്ണി ഇവന്റെ കൂടെ വേണം…..\'”””

 

അവൻ അത് പറഞ്ഞതും എല്ലാരുടെ ശ്രദ്ധയും രാഹുലിന്റെ നേരെ തിരിഞ്ഞു….😏

ഹ ഹ ഹ ….

പെട്ടു…

ആശാൻ പെട്ടു…😂

നാട്ടുകാരുടെ കണ്ണിലുണ്ണി…🤣

കർഷക ശ്രീ….😁

അവന്റെ മോന്ത കാണണം….🤣

pvc പൈപ്പിൽ പുട്ട് പൊടി നിറച്ച പോലെ…

funny ഫെലോ….🤣🤣🤣🤣

 

രാഹുൽ: ഞാനോ…..
ഒന്ന് പോടാ….😫

ശ്യം: ഡാ…. വേറെ വഴിയില്ല….

ഇവന്റെ വീട്ടിൽ നിനക്കെ കേറാൻ പറ്റു…..

പിന്നെ അയല്പക്കവും…


ഇവന്റെ ചേച്ചി ഒരുവട്ടം കാഞ്ചാവടിച്ചതിന് പിടിച്ചതല്ലേ….

അപ്പൊ ചേച്ചിയോട് അത് പറയാം….

ഉച്ചവരെ നോക്കിയാൽ മതി….

പിന്നെ നമുക്ക് കറങ്ങാനാണെന്ന് പറഞ്ഞ് ഇറങ്ങാം…..\'”””😔

 

രാഹുൽ: ഡാ….. ഇത് വേണോ…..😯

ബോണി: വേറെ വഴിയില്ലട….🤐

രാഹുൽ: ന്നാലും…. ആരേലും അറിഞ്ഞാൽ…😫

ബോണി: ആരും അറിയില്ല…. നീ സമ്മദിക്ക്….🤤

 

അവന്റെ മുഖം കണ്ടാലറിയാം….

സമ്മതിച്ചു…

100 വട്ടം സമ്മതിച്ചു….

അവർ എന്റടുത്തേക്ക് വരുന്നു….

ദേ തലയിൽ കൊമ്പ്….

കയ്യിൽ കത്തി…

ഇത്ര പെട്ടെന്ന് coustume മാറിയോ….😰

എന്റെ ശരീരം കൈകൊണ്ട് കണ്ണ് തിരുമ്മി….

അവനും വിശ്വാസം വന്ന് കാണില്ല….

എന്റെ ബോഡിക്കേ…🤓

ആഹ്…

ഇപ്പൊ ശരിയായി…

അപ്പൊ ഇനി കണ്ണിനെ നമ്പാൻ പറ്റില്ല….

ശ്യം; ഡാ…… കിളി……😯

 

‘”””‘ മ്മ്…………..\'””‘😌

ഞാൻ അമർത്തി മൂളി…

ശ്യം: വീട്ടിൽ പോണ്ടേ……..

 

‘”””” വേണ്ടാ…… ബീച്ചിൽ പോകാം……. ‘””😝

ഞാൻ പറഞ്ഞു….

ഒന്നും ഞാനായിട്ടല്ല പറഞ്ഞത്….

ജീവിച്ചിരിക്കുന്ന ഞാനാ പറഞ്ഞത്….

 

ശ്യം: ബീച്ചിലോ….. എന്തിന്…..😥

 

‘”””” അവടെ കൊറേ ബിക്കിനി ഇട്ട മദാമ്മമാർ കാണും….. ‘”””🤑

 

ശ്യം: ഡാ….. ഇവൻ കിളി പാറി നിൽക്കാ…..😓

ബോണി; അതൊക്കെ ശരിയാവും….😒

രാഹുലേ…. നീ അവനെ പിടിച്ച് കൊണ്ടുപോ…..\'””‘

 

രാഹുൽ എന്നെ താങ്ങി….

കൂടെ അവരും താങ്ങി….

അങ്ങനെ എല്ലാരും തങ്ങി….

ബോണി: ഡാ…. പിന്നൊരു കാര്യം…

ഇത്‌ ഉപയോഗിച്ചാൽ ഇവൻ കാണാത്തത് പലതും കാണും…

മൈൻഡ് വേറെ ലോകത്തായിരിക്കും..

പിന്നെ സംബന്ധമില്ലാത്ത കൊറേ കാര്യം പറയുകയും ചെയ്യുകയും ചെയ്യും…. ‘”””

 

രാഹുൽ: ഓഹ്….
ഇനി അതിന്റെ കുറവേ ഉണ്ടാർന്നള്ളു….\'”””😭

ബോണി: നീ ഇവനെ കൂട്ടി വിട്ടോ….

ഞങ്ങൾ ഉച്ചക്ക് കൂട്ടാൻ വരാ…\'””😇

രാഹുൽ: ഈ കിളി നേരാംവണ്ണം വരോടാ…..🤒

ബോണി: അവനൊക്കെ വരും…. അല്ലെടാ കിളി….🤥

അവൻ എന്നോട് ചോദിച്ചു…


‘””” ആഹ്….. ബിക്കിനി കാട്ടിതന്നാൽ വരാം….. ””

 

ആഹാ… നല്ല മറുപടി…

 

ബോണി: ഓഹ്…. രാഹുലിന്റെ ബിക്കിനി കാട്ടിത്തരാം…\'””

അയ്യേ…. മ്ലേച്ഛം…..

‘””” അളിയാ….. ഉമ്മ…….\'””😘😘

ഞാനെന്തിനാ അവന് flying കിസ്സ് കൊടുക്കുന്നത്…

ശേ…

സ്വൽപ്പം ബോധം ആവാം…

എവടെ….

ഈ പറയുന്നത് ആരോടാ….

ഞാൻ നന്നാവൂല്ലാ…..

അങ്ങനെ ഞങ്ങളാ പുഴക്കടവിൽ നിന്നും വീട്ടിലേക്ക് നടന്നു…

അവനെന്നെ താങ്ങിയിട്ടുണ്ട്…

‘”””നീ എന്താടാ രാഹുലേ ആടുന്നെ….. കള്ള് കുടിച്ചിട്ടുണ്ടോ…. ‘”””

ഞാൻ ചോതിച്ചു…..

അല്ല…. ഈ ഞാനെന്ന് പറഞ്ഞാൽ ഞാനല്ലട്ടൊ….

രാഹുൽ: മിണ്ടാതെ നടക്കടാ…. ഓരോന്ന് അടിച്ച് കേറ്റിട്ട്…..

അവൻ പറഞ്ഞു…

സ്വാഭാവികം…

‘””” എനിക്കാരുടരുടെയും സഹായം വേണ്ട….

എനിക്കൊറ്റക്ക് നടക്കാൻ പറ്റും….\'””

അതും പറഞ്ഞ് അവന്റെ താങ്ങിൽ നിന്നും റിലീസ് ആയി…

ഞാനിത് എന്തിനുള്ള പുറപ്പാടാ ബോസ്സേ….

ദേ ആടുന്നു….

ദേ പറക്കുന്നു…

താഴെ വീഴോ….

സഹോ പറഞ്ഞത് ആ എനിക്ക് വേദനിച്ചാൽ ഈ എനിക്കും വേദനിക്കുമെന്നാ…

 

‘””” 🎵🎶🎵🎶 ലജ്ജ….വതിയെ…. നിന്റെ കള്ളക്കട കണ്ണിൽ…..

ലജ്ജ….വതിയെ…. നിന്റെ കള്ളക്കട കണ്ണിൽ…..

ഓ……

പാല പൂവോ കണ്ണിൻ തിടമ്പോ തേനോ തേൻ നിലാവോ…..

തൊട്ടുരുമ്മി നിന്നാട്ടെ….

ഏയ്‌…തൊട്ടാ വാടി പെണ്ണാളെ… 🎵🎶🎶🎶”””’

 

ഞാൻ പാട്ടും നടന്നു….

ആരേലും കാണുന്നുണ്ടോന്ന് നോക്കി പേടിച്ചുകൊണ്ട് രാഹുലും പിന്നാലെ നടന്നു…😥

ഹ ഹ ഹ …🤣🤣🤣

പാവം…

അങ്ങനെ യക്ഷി അമ്പലത്തിനത്തിന്റെ മുന്നിലെത്തി…

ഉള്ളിലെ എനിക്ക് പേടിയായി…

പക്ഷെ പുറത്തെ എനിക്ക് അതില്ല….

‘”””” എടി ശാന്തേ…..

ഇറങ്ങി വാടി ******* ‘”””😡

അയ്യോ….
ദേ ഞാൻ അങ്ങോട്ട് നോക്കി തെറി വിളിക്കുന്നു….

ഞാനിത് എന്ത് ഭാവിച്ചാണവോ…

ഇനി ഇതിനാണോ ഞാൻ ചത്തപ്പോൾ യക്ഷി വന്നത്…

രാഹുൽ: ഡാ അളിയാ…. നീ എന്താ ഈ കാണിക്കുന്നെ….

 

””” എടാ ശാന്താ…..\'”””

 

രാഹുൽ: കോന്ത…. അങ്ങോട്ട് നടക്ക്‌ *****😠



അവനെന്നെ തള്ളി മുന്നിട്ട് നടന്നു….

വീടിന്റെ മുന്നിൽ എത്തി….

ഹാ….

ബ്യൂട്ടിഫുൾ….

ഇത്രക്ക് മനോഹരമാണോ എന്റെ വീട്….

ഞാൻ അങ്ങോട്ട് നടന്നു…

പക്ഷെ രാഹുൽ എന്റെ മുന്നിൽ ചാടിനിന്നു…

രാഹുൽ: ഡാ…. നോർമൽ ആവ്….

ഞാൻ ഡ്രെസ്സൊക്കെ നേരെയാക്കി നോർമലായി…

രാഹുൽ: നീ വാ തുറക്കരുത്….

പ്ളീസ്….\'””🙏

ഞാൻ കൈ വായിൽ വച്ച് മൂടി തലയാട്ടി ശരീന്ന് പറഞ്ഞു…🤐

ഞങ്ങൾ വീട്ടിലേക്ക് നടന്നു…

മുറ്റത്ത് എത്തി…

വാതിൽ തുറന്ന് കിടക്കുന്നു…

രാഹുൽ: ടാ…. മിണ്ടാതെ അകത്ത് കേറാം….

വാ….\'”””

അവൻ അതും പറഞ്ഞ് മുന്നിൽ നടന്നു…

ഞാൻ പിന്നിലും…

രാഹുൽ പതിയെ ഉള്ളിലേക്ക് കാലെടുത്ത് വച്ചു…

എന്നിട്ട് ചുറ്റും നോക്കി…🙄

ആരുമില്ല…🙂

ഭാഗ്യം….😌

അവൻ പതിയെ ഉള്ളിൽ കേറി…😇

എന്നിട്ട് കൈ വീശി എന്നോട് കേറാൻ പറഞ്ഞു…

 

🔊🔊കീ…………🔊🔊

 

ഹ ഹ ഹ …..

ഞാൻ കോളിങ് ബെൽ അടിച്ചു….

ശുഭം….

രാഹുൽ: എടാ ദ്രോഹി…. എന്തിനാ അതടിച്ചത്…..😰

 

‘””” അളിയാ…. don’t talk….. മിണ്ടാതിരി…

ആരേലും കേൾക്കും…. ‘””

ഞാൻ പറഞ്ഞു…

അല്ല…

ഇനി ആര് കേൾക്കാൻ…

എല്ലാം തീർന്നില്ലേ….

രാഹുൽ: എടാ തെണ്ടി….. നീ എന്റെ പൊക കണ്ടേ അടങ്ങു ല്ലേ…..😠

അവൻ പറഞ്ഞു…

എനിക്ക് ചിരിയാണ് വന്നത്…

ഞാൻ മാത്രമല്ല….

പുറത്തെ ഞാനും ചിരിച്ചു…

 

‘””” ഡാ അപ്പു……. ‘””‘

ഉള്ളിന്നൊരു വിളി….

ഞാൻ പേടിച്ചു…

രാഹുലും….

ദാ വരുന്നു അച്ഛൻ….😰

വണ്ടർഫുൾ….

‘”””” എവടാർന്നടാ ഇത്രേം നേരം…\'””😡

ഗംഭീര്യമായൊരു ചോദ്യം….😰

ഞാൻ പോലും നടുങ്ങിപ്പോയി…😫

രാഹുൽ: അത്…. ഞങ്ങൾ ഇവന്റെ ബർത്ത് ഡേ……🤥

‘”” ഹമ്മ്…. തോന്നി…. ‘””😡


അച്ഛൻ എന്നെയൊന്ന് നോക്കി…

ഞാനൊന്ന് ഇളിച്ചു….

ഒരു വല്ലാത്ത ഇളി….😇

 

‘””” നീ കുടിച്ചോ…. ‘””😡

ഹ ഹ ഹ ….

മനസ്സിലായി…

ഇപ്പൊ പിടിക്കും….

ഞാൻ: ഇല്ല….🤥

‘””” സത്യം പറയടാ….. ‘”””😠

ഞാൻ: ഇല്ലച്ചാ….. സത്യമായും കുടിച്ചില്ല….. ‘”😌

‘””””ട്ടേ……..\'””🤕

 

പൊട്ടി എന്റെ കരണം….

ഹോ…

എത്രയെത്ര നക്ഷത്രങ്ങൾ…..💫💫💫

‘””” അച്ഛനോ…… ബോധം ഇല്ലേ നിനക്ക്…. ‘””😡

ഞാൻ അച്ഛനെ നോക്കി….

ആയ്യോ…

അത് അച്ഛനല്ല….

ചേച്ചിയാ…..

എന്റെ കിളി മൊത്തം പോയി…

അപ്പൊ നേരത്തെ കണ്ട അച്ഛനോ…

അത് വെറും തോന്നൽ ആയിരുന്നോ….

ഓഹ്… മൈ …ബോസ്സ്….🤥

 

രാഹുലും ആകെ കിളി പാറി നിൽക്കാണ്…

‘””” ഡാ രാഹുലേ…. സത്യം പറ…. ഇവൻ കുടിച്ചോ…. ‘””

രാഹുൽ: മ്മ്…..

അവൻ തല താഴ്ത്തി മൂളി…

കള്ളം പറയുകയാ കള്ളൻ….😌

ചേച്ചി എന്നെ മണപ്പിച്ചു…

നോ സ്മെൽ…

എങ്ങനെ വരാനാ…

ഒറ്റ ബോട്ടിൽ ബീറല്ലേ കുടിച്ചള്ളു……

അതും രാത്രി…

ഇപ്പൊ അതിന്റെ മണം പിടിച്ചാൽ കിട്ടോ….

അല്ല…

അടിച്ച സാധനത്തിന്റെ മണം കിട്ടോ…

lsd ടേ…..
🤣🤣🤣

ചേച്ചി: ഡാ….. രാഹുലേ… സത്യം പറ…. ഇവൻ എന്താ അടിച്ചത്….

ചേച്ചി ദേഷ്യത്തിൽ ചോതിച്ചു….

രാഹുൽ: സത്യമാ ചേച്ചി.. . കള്ളാണ്…😓

ചേച്ചി: ഡാ…. നീ എന്നെ മണ്ടിയൊന്നും ആക്കണ്ട…

കള്ള് കുടിച്ചാൽ മണമുണ്ടാകും…. പിന്നെ അച്ഛനും കുടിക്കാറുണ്ട്… അതുകൊണ്ടെനിക്കറിയാം ചേച്ചിയെ കേറി അച്ഛാന്ന് വിളിക്കാനുള്ള ശക്തിയൊന്നും കള്ളിനില്ലെന്ന്….\'”””

ചേച്ചി പറഞ്ഞു നിർത്തി…

രാഹുൽ എന്ത് പറയണമെന്നറിയാതെ തല താഴ്ത്തി നിന്നു…

നല്ലവനായ ഉണ്ണി പെട്ടുപോയി… പാവം….🤣

ചേച്ചി: ഇവൻ വീണ്ടും കഞ്ചാവ് വലിച്ചോ…..😠

ചേച്ചി ചോതിച്ചു…

അവൻ തല പൊക്കാതെ മ്മ്… എന്ന് പറഞ്ഞു…

ചേച്ചിയെന്നെ ദേഷ്യത്തോടെ നോക്കി…

പാവം…

അതിന് അറിയില്ലല്ലോ ഞാനിപ്പോ അടിച്ച് നിൽക്കുന്ന സാധനം അതുക്കും മേലെ ആണെന്ന്….

ചേച്ചി: ആരാ…. ആരാ ഇവനത് കൊടുത്തേ…

രാഹുൽ: ബോണി…..

ചേച്ചി ദേഷ്യത്തിൽ എന്റെ ചെവിയിലേക്ക് കൈ വച്ചു…

ഹ ഹ ഹ ….🤣

ഇക്കിളിയാവുന്നു…

ചേച്ചി: നിന്നോട് എത്രവട്ടം പറഞ്ഞിട്ടുണ്ടാടാ അവനോട് കൂട്ട് കൂടല്ലെന്ന്….😡

 

:”””” thank you ചേച്ചി……. ‘”””😇

ഞാൻ പറഞ്ഞു….

അല്ലാ….

എന്നാത്തിനാ ഞാനിപ്പോ thanks പറഞ്ഞേ….

ചേച്ചി: താങ്ക്സോ…

എന്റെ ഈശ്വരാ…😰

നാട്ടുകാർ മൊത്തം കിളിന്നാ വിളിക്കുന്നെ…

ഇനി വീട്ടിലും അതാവാല്ലോ….\'””

ചേച്ചി മേലോട്ട് നോക്കി പറഞ്ഞു…

രാഹുൽ: ചേച്ചി….. പയ്യെ പറ…. അച്ഛനും അമ്മേം കേൾക്കും…..😰

ചേച്ചി: ഓഹ്…. ഇവന്റെ സമയം… അവരിവിടില്ല….

രാഹുൽ: ഏഹ്…. അവരൊക്കെ എവടെ പോയി….

ചേച്ചി: അച്ഛന്റെ മലപ്പുറത്തുള്ള ഒരു കൂട്ടുകാരൻ മരിച്ചു…. അവരങ്ങോട്ട് പോയി…🙄

ഇനി ഇന്ന് രാത്രിയെ വരു…..\'””

ഹാവൂ…. പാതി ആശ്വാസമായി…

രാഹുൽ: അത് നന്നായി….😌

ചേച്ചി: എന്ത്…. മരിച്ചതോ…😡

രാഹുൽ: അല്ല ചേച്ചി… അവർ പോയത്..😰

ചേച്ചി: ഹമ്മ്….. അല്ലേൽ മോന്റെ കഥകളി കാണാർന്നു….

എടാ അപ്പു…

ഇത് ചെയ്യുമ്പോൾ നീ അച്ഛനെപ്പറ്റി ചിന്തിച്ചോ….. ‘”””😥

ചേച്ചി വിഷമത്തോടെ പറഞ്ഞു…

എനിക്കും വിഷമമായി…

‘””” ചേച്ചി…. ബോണിയോട് പറഞ്ഞ് അച്ഛന് വേറെ റെഡിയാക്കി കൊടുക്കാം….. ‘”””🙂

ഞാൻ പറഞ്ഞു….

അല്ലാ….

ഞാനെതൊക്കെയാ ഈ പറയുന്നേ…😫

ചേച്ചി: ഒറോറ്റോന്ന് തന്നാലുണ്ടല്ലോ…😡

ചേച്ചി കയ്യോങ്ങി പറഞ്ഞു..

പക്ഷെ തല്ലിയില്ല…

ചത്ത എനിക്ക് തല്ലുവാങ്ങി തരാനാണോ എന്റെ  പുറപ്പാട്…

രാഹുൽ: ചേച്ചി …. എന്നാ ഞാൻ പോട്ടെ… ഇവനെ പുറത്തേക്ക് വിടണ്ടാ…

ചേച്ചി:നിക്ക് നിക്ക്….എങ്ങോട്ടാ മോൻ…

പോകാൻ ഇറങ്ങിയ രാഹുലിനെ ചേച്ചി തടുത്തു…

രാഹുൽ: വീട്ടിലേക്ക്…

ചേച്ചി: ഇവനെ അമ്പലത്തിൽ കൊണ്ടുപോടാ…

രാഹുൽ: ഈ അവസ്ഥയിൽ വേണോ ചേച്ചി…😥

ചേച്ചി: വേണം….😡

വേണ്ടാത്ത കൊറേ കാര്യങ്ങൾ തോന്നുന്നുണ്ട് ഇവന്…

ഒന്ന് കൊണ്ടോയി തൊഴീപ്പിക്ക്…

പിന്നെ പിറന്നാൾ കൂടെ അല്ലെ….\'””😥

പാവം ചേച്ചി…

രാഹുൽ: എന്നാ ഞാൻ കുളിച്ചിട്ട് വരാം….

ഹ ഹ ഹ …. പാവം… പെട്ടു…🤣

ചേച്ചി: ഹമ്മ്…. വേഗം വാ… മുങ്ങാൻ നോക്കിയാൽ നിന്റെ അമ്മയോട് പറയും ഞാൻ….😁\'”””

ചേച്ചിയുടെ ഭീഷണി….

രാഹുൽ: വേണ്ട….. ഞാൻ വേഗം വരാം….😓

 

അതും പറഞ്ഞ് അവനിറങ്ങി…

ഞാനിതാ അകത്തേക്ക് പോകുന്നേ….

 

ചേച്ചി: എങ്ങോട്ടാണെടാ….🙄

“‘”‘ ബാത്റൂമിലേക്ക്…. “”😁

ഞാൻ പറഞ്ഞു…

ശരിയാ….

മൂത്രം ഒഴിക്കാൻ മുട്ടുന്നുണ്ട്….

ചേച്ചി ഒന്ന് അമർത്തി മൂളിയ ശേഷം അകത്തേക്ക് പോയി…

ഞാൻ ബാത്റൂമിലേക്കും…

ഹാ…

എത്ര വലിയ ബാത്രൂം…

വലിയ ബാത്ത് ടബ്….

എന്തോ….

ആദ്യായി കാണുന്ന പോലെ…🤓

ഞാൻ കണ്ണുകൾ അടച്ച് മൂത്രം ഒഴിക്കാൻ തുടങ്ങി…

എന്ത് സുഖം…😘

 

‘”””” ഡാ….. ‘””””😠😠😠😠

ഒരു ഉറക്കെയുള്ള വിളി….

ചേച്ചിയാണ്….

ഞാൻ തിരിഞ്ഞു നോക്കി…

ചേച്ചി ഓടി വരുന്നു…
ഇവൾക്കെന്താ ടോയ്‌ലറ്റിൽ കാര്യം….

……..ട്ടേ……🤕

വീണ്ടും കരണം പൊട്ടി….

കൂടെ അൽപ്പം കിളികളും…

🕊️🕊️🕊️🕊️🕊️🕊️🕊️🕊️

എന്താപ്പോ ഉണ്ടായേ….

ആരാ പടക്കം പൊട്ടിച്ചേ….

ചേച്ചി: എന്റെ റൂമിൽ ആണോടാ മൂത്രം ഒഴിക്കുന്നെ….😡😡😡

ചേച്ചി എന്റെ നേരെ അലറി…

ഞാൻ അങ്ങോട്ട് നോക്കി…

ബാത്രൂം ആണല്ലോ…

ഒന്ന് കണ്ണുകൂടെ തിരുമ്മി നോക്കി…

അയ്യോ…

ഈ സ്ഥലമേ മാറി…

ചേച്ചിയുടെ റൂം…

ഇന്നാരെ ആണാവോ കണി കണ്ടത്…

“”” സോറി ‘”””……😥

ഞാൻ പറഞ്ഞു…

താങ്ക്സ് പറഞ്ഞില്ലല്ലോ…

ഭാഗ്യം…

എന്നാലും ചിരിച്ചുകൊണ്ടാണ് സോറി പറഞ്ഞത്…😁

അവളെന്നെ കൊല്ലുന്ന നോട്ടം നോക്കി…

വൃത്തിയുടെ കാര്യത്തിൽ അവൾ വളരെ സ്ട്രിക്റ്റാ…

ആ ചേച്ചിയുടെ റൂമിലാ ഞാൻ….

ഛേ….

ചേച്ചി : ഞാനിനി എന്തൊക്കെ കാണണം എന്റെ ഈശ്വര…. ഇങ് വാ ചെർക്കാ…
😥

അവളെന്നെ കൈ പിടിച്ച് വലിച്ചുകൊണ്ട് പോയി…

ബാത്റൂമിലേക്ക്…

the real toilet…

യൂറോപ്യൻ ക്ലോസെറ്റിന്റെ അടപ്പ് അടച്ച് അതോലേക്ക് എന്നെ ഇരുത്തി…

എന്നിട്ട് ഒരു കപ്പ് വെള്ളമെടുത്ത് എന്റെ തലയിലേക്ക് ഒഴിച്ചു..

ഹാ……
👽
എന്തൊരു കുളിർ…

ഞാനൊന്ന് വിറച്ചുപോയി…

പിന്നെയും വെള്ളമൊഴിച്ചു…😼

അതിലൊന്നും നിന്നില്ല…

ഷർട്ടും പാന്റും അഴിച്ച് കുളിപ്പിച്ചു..🤗

ചെറുപ്പത്തിൽ ‘അമ്മ കുളിപ്പിച്ച ഓർമയെ ഉള്ളു…

ദേ ഇപ്പൊ ചേച്ചിയും കുളിപ്പിച്ചു…

പിന്നെ തലയൊക്കെ തോർത്തി പുറത്തേക്ക് ആനയിച്ചു…

നല്ല പുത്തൻ ഡ്രെസ്സ് ഇടീപ്പിച്ചു…

തലമുടി മനോഹരമായി ചീകി…

പാവം ചേച്ചി…😰

ഒരു കുട്ടിയെ നോക്കുന്ന പോലാണ് എന്നെ നോക്കുന്നത്…😘

എനിക്കൽപ്പം വിഷമമായി…

ചേച്ചി: ഡാ അപ്പു…

ചേച്ചി എന്നെ സ്നേഹത്തോടെ വിളിച്ചു..

ഞാൻ ചേച്ചിയെ നോക്കി…

ചേച്ചി: ഇനി എന്റെ മോൻ ഇതുപയോഗിക്കരുത്…

ചേച്ചി സങ്കടത്തോടെ പറഞ്ഞു…

പാവം…

എനിക്കിനി ഉപയോഗിക്കാൻ തോന്നിയാലും അതിന് പറ്റില്ലല്ലോ…

ഞാനൊന്ന് ഇളിച്ച് കാണിച്ചു…🤓

എന്നാത്തിനാവോ…

ആരേലും ഇവടെ വല്ല കോമഡിയും പറഞ്ഞോ…

ചേച്ചി എന്റെ നെറ്റിയിൽ സ്നേഹത്തോടെ ചുംബിച്ചു…

പാവത്തിന്റെ കണ്ണുകൾ നിറഞ്ഞിട്ടുണ്ട്…😥

അവളെഴുന്നേറ്റ് ഞാൻ ഒഴിച്ച മൂത്രം തുടച്ചു വൃത്തിയാക്കി…

അത് കണ്ടപ്പോൾ എന്റെ ഉള്ള് നീറി…🥺

പക്ഷെ ജീവിച്ചിരിക്കുന്ന ഞാനോ….

ചേച്ചിയുടെ ഫോൺ എടുത്ത് ചെവിയിൽ ഹെഡ്സെറ്റും കുത്തി പാട്ട് കേൾക്കാൻ തുടങ്ങി…🤯

നാണം ഉണ്ടോ എനിക്ക്…😨

ശേ….
🤨
ഈ അവസ്ഥയിലും…

ഇതുപോലൊരു നാൾ എന്റെ ജീവിതത്തിൽ ഉണ്ടായിട്ടില്ല….

ഹോളി ഷിറ്റ്….😓

കുറച്ച് കഴിഞ്ഞപ്പോൾ കുളിച്ച് സുന്ദര കുറ്റപ്പനായി രാഹുലും വന്നു…

ഉണ്ണിക്ക് ചേച്ചി അമ്മയോട് പറയുമോന്ന പേടി നല്ലോണം ഉണ്ട്….🧐

പാവം…

വന്നപാടെ മൂത്രമൊഴിച്ച കാര്യം പറഞ്ഞ് ചേച്ചി നല്ലത് പറഞ്ഞു….😂

അതെല്ലാം ഒന്നും മിണ്ടാതെ കേട്ട്നിന്നു അവൻ…

കുറച്ചുകൂടെ നേരത്തെ വന്നെങ്കിൽ ആ മൂത്രം അവനെകൊണ്ട് തുടപ്പിച്ചേനെ ചേച്ചി….😂

ഞങ്ങൾ പിന്നെ നേരെ അമ്പലത്തിലേക്ക് വിട്ടു…

വഴിപാടിനുള്ള ഡിറ്റിയൽസ് മൊത്തം ചേച്ചി രാഹുലിന് പറഞ്ഞ് കൊടുത്തു…

അവനത്തിന്റെ റെസിപ്റ്റ് എല്ലാം വാങ്ങി എന്നെ കൂട്ടി ശ്രീ കോവിലിൽ അടുത്തേക്ക് നടന്നു…

ചെറിയ തിരക്കൊക്കെ ഉണ്ട്…

അവനാ റെസിപ്റ്റ് നടയിൽ വച്ചു…

എന്നിട്ട് കൈ കൂപ്പി പ്രാർത്ഥിച്ചു…

ഞാനിങ്ങനെ കിളി പാറി നിക്കാണ്…

അത് കണ്ടിട്ടാ തോനുന്നു രാഹുൽ എന്റെ കൈ പിടിച്ച് തൊഴുകുന്ന രീതിയിൽ വച്ചു…🙏🙏🙏

അൽപ്പം കഴിഞ്ഞപ്പോൾ പൂജാരി വന്ന് റെസിപ്റ്റ് ഉള്ളിലേക്ക് കൊണ്ടോയി…

പിന്നെ കുറച്ച് കഴിഞ്ഞപ്പോൾ ഉള്ളിന്ന് മണി ശബ്ദം കേട്ടു…

പൂജ തുടങ്ങി…

 

‘”””” പൂജാരിയേയ്……….

പൂയ്…….

കഴിഞ്ഞില്ലേ…… ‘”””😁😁😁😁

 

ഞാൻ ഉള്ളിലേക്ക് വിളിച്ച് കൂകി…

എന്റെ ഈശ്വര….

ഞാനെന്താ ഈ കാണിച്ചേ….🥺😟

അവിടുള്ള എല്ലാത്തിന്റെയും ശ്രദ്ധ എന്റെമേൽ വന്നു…

രാഹുൽ തലക്ക് കൈ വച്ച് എന്നെ കൂട്ടി അപ്പുറത്തേക്ക് മാറി…😱

രാഹുൽ : എന്താടാ ഇപ്പൊ കാണിച്ചത്….

അവൻ ദേഷ്യത്തിൽ ചോതിച്ചു…

‘””” ഞാനൊന്നും ചെയ്തില്ല…. ‘”””🤭

ഞാൻ പറഞ്ഞു…

ഇയ്യോ…. പാവം ഞാൻ….

ഒന്നും ചെയ്തില്ല പോലും…🥴

 

രാഹുൽ: എന്റെ പൊന്ന് കിളി….

നീ വാ തുറക്കല്ലേ…🙏

നീ വാ തുറന്നാൽ നാട്ടുകാർ എന്നെ തല്ലി കൊല്ലും…..\'””

രാഹുൽ കൈ കൂപ്പി പറഞ്ഞു…

എന്നിട്ട് എന്നെ അവിടുള്ള ആൽ തറയിൽ ഇരുത്തി…

അവൻ പ്രസാദം വാങ്ങാനും പോയി…

അതിലൂടെ പോകുന്ന പെണ്ണുങ്ങളെ ഇളിച്ച് കാണിച്ചും…😁

വയസ്സായവരെ കൈ കൂപ്പി നമസ്ക്കറിച്ചും ഞാനവടെ ഇരുന്നു…🙏

എല്ലാരും എന്നെ വല്ലാത്ത നോട്ടം നോക്കി…🙄

അല്ല…

നോക്കാതെ എങ്ങനാ…

അമ്മാതിരി ഗോഷ്ടിയല്ലേ ഈ കാണിക്കുന്നെ..😒

പെട്ടെന്ന് മൈക്കിലൂടെ…

🔊🔊 കൃഷ്ണ വിലാസം ഭാഗീരതൻ പിള്ളാ….

വലിയ വെടി 4

ചെറിയ വെടി 4🔊🔊🔊🔊🔊

💥💥💥💥💥💥💥💥

ഞാനങ്ങോട്ട് ശ്രദ്ധിച്ചു…

അതേ…

അച്ചുവിന്റെ അച്ഛൻ….

അപ്പൊ അവളിവിടെ ഉണ്ട്…

എന്റെ അച്ചു….💓💓💓

ഞാനങ്ങോട്ട് നടന്നു…

ദേ നിൽക്കുന്നു എന്റെ അച്ചു…😍

അതും വഴിപാട് കൗഡറിന്റെ അടുത്ത്…

പിള്ളേച്ചനെ കാണാനില്ല…

അപ്പൊ വഴിപാട് കഴിച്ചത് അവളാ….

നല്ല പച്ച കളർ ചുരിതാറൊക്കെ ഇട്ട് സുന്ദരി ആയാണ് വന്നേക്കുന്നത്…

എന്റെ പിറന്നാൾ ആണെന്ന് അറിഞ്ഞു വന്നേക്കുവാ കള്ളി…

കൂടെ അവളുടെ അമ്മയുമുണ്ട്….

നല്ല വെള്ള ചുരിതർ ഒക്കെ ഇട്ടിട്ട്…

പക്ഷെ എന്റെ കണ്ണിൽ മുഴുവൻ അച്ചു ആയിരുന്നു…

ഞാൻ അനുരാഗത്തിലേക്ക് വഴിമാറിപ്പോയി…

കണ്ണ് വീണ്ടും ഫാന്റസി ആയി..

പല പല നിറത്തിൽ..

ഹൃദയ മിടിപ്പ് വർധിച്ചു…

എന്റെ ഉള്ളിൽ പ്രേമം തുറന്ന് പറയാനുള്ള ദൈര്യം പൊട്ടി മുളച്ചു…☹️

പൂജക്കായ്‌ കൊണ്ടുവന്ന് വച്ച ചെമ്പരത്തി ഉണ്ടാർന്നു അവടെ…🌺

അതിലൊന്ന് കയ്യിലെടുത്ത് ഞാൻ അവളുടെ അടുത്തേക്ക് നടന്നു…

ചെവിൽ ലൗ ബിജിഎം മുഴങ്ങി….

താ നാ തോ ത ന ന താ നാ തോ ത ന ന താ ന തോ ത ന ന ….💐💐💐

പൂക്കൾ പൂക്കും തരുണം എന്ന ബിജിഎം…🌸🌺🌷🌹

what a feel….🥰

ഞാൻ വേറൊരു ലോകത്തേക്ക് പോയ പോലെ…

എല്ലാരും കണ്ണിന്ന് മറഞ്ഞ പോലെ….

ഞാനും അവളും മാത്രം…🥰

ഇളം കാറ്റിൽ ആൽ മരത്തിൽ നിന്നും പൂക്കൾ പൊഴിഞ്ഞു…

ആൽ മരത്തിൽ നിന്നോ…😟

ആഹ്… അടിച്ച് കിളി പാറി നിൽക്കുന്ന എനിക്ക് എന്ത് ആല്…😊

പല പല ഗായകരും എന്റെ കാതിൽ പുതു പുതു ഗാനങ്ങൾ ആലപിച്ചു…

ഞാൻ വരുന്നത് അവർ കണ്ടു…

അച്ചുവിന്റെ മുഖത്ത് ഒരു ചിരി വിടർന്നു…

അമ്മയുടെ മുഖത്ത് ആശങ്കയും….

എന്തിനാവോ…

ഞാൻ അവർക്കരികിൽ എത്തി….

ശേഷം മട്ട് കുത്തി നിന്നു….

ഒരു റോമിയോയേ പോലെ….😝

എന്നിട്ട് ആ ചെമ്പരുത്തി പൂവ് അവൾക്ക് നേരെ നീട്ടി…

 

“””’ i love u…….\'”””😍😍😍🤩🤩🤩🤩

ഞാൻ പ്രണയാർദ്രമായി പറഞ്ഞു….

അച്ചുവിന്റെ മുഖത്ത് ആശ്ചര്യം നിറഞ്ഞു….

എന്തിനാവോ…..

പെട്ടെന്ന് എന്റെ തലക്കൊരു കൊട്ട് കിട്ടി….🥴🥴🥴

ആവൂ….🥴🥴🥴🥴

നല്ല വേദന…🥴🥴🥴🥴

ഞാൻ തിരിഞ്ഞു നോക്കി…🥴🥴🥴

രാഹുൽ…

പ്രൊപോസ് ചെയ്യാനും സമ്മദിക്കില്ല…

രാഹുൽ: എന്താടാ കാണിക്കുന്നെ….😠

അവൻ ദേഷ്യത്തോടെ പറഞ്ഞു..

‘””” എന്റെ ജീവനോട് ഞാനെന്റെ പ്രണയം തുറന്ന് പറയുകയാണ് അളിയാ…. ‘”””🥰

 

ആഹാ..

എത്ര മനോഹരം…

എന്ത് കാവ്യാത്മകം…

ഞാൻ ഇത്രക്ക് റൊമാന്റിക് ആണോ…

unbelivabel….😋

അവൻ പിന്നേം കൊട്ടി തലക്ക്…

രാഹുൽ: കണ്ണ് തുറന്ന് നോക്കടാ….😠

അവൻ ദേഷ്യത്തിൽ പറഞ്ഞു…😤

ഞാൻ തിരിഞ്ഞു നോക്കി…

എന്റെ മുന്നിൽ അച്ചുവല്ല…😱

അവളുടെ അമ്മയാണ്…😫

അപ്പൊ ആള് മാറിയോ…

അതെ… മാറി…😓

അച്ചു വെള്ള ചുരിതാർ ആണ്…🥴

‘അമ്മ പച്ചയും…🥴

വീണ്ടും പരീക്ഷണം…

ഇരുവരുടെയും മുഖത്ത് എന്നെ കൊല്ലാനുള്ള ദേഷ്യം…😡😠

ആകെ കൊളമായല്ലോ ബോസ്സേ….

പിന്നെ അവടെ നിന്നില്ല…

രാഹുൽ എന്നെ വലിച്ച് പുറത്തേക്ക് കൊണ്ടുപോയി…

ഞാൻ പോകും വഴി അച്ചുവിനെ നോക്കി…

ഇപ്പൊ പൊട്ടും എന്ന് പറയുന്ന പോലെയാണ് നിൽപ്പ്…

അപ്പൊ അതിനൊരു തീരുമാനമായി…

ഇനി ആ വഴിക്ക് നോക്കിട്ട് കാര്യമില്ല…

ഇനി എന്തൊക്കെ കാണാൻ കിടക്കുന്നത് ആവോ…

എന്നാലും ബോസ്സേ…
ഇത് വല്ലാത്ത ചെയ്ത്തായിപ്പോയി…

 

ആദ്യം ചേച്ചിയെ അച്ഛാന്ന് വിളിച്ചു…

ചേച്ചിടെ റൂമിൽ മുള്ളി…

കാമുകിയുടെ അമ്മക്ക് പൂ കൊടുത്തു…

പോരാത്തതിന് i love u…..😩

ഇനി എന്തൊക്കെ ആണാവോ നടക്കാൻ പോകുന്നത്…

അങ്ങനെ ഞങ്ങൾ വീട്ടിക്ക് പോയി…😑

തെണ്ടി രാഹുൽ…😡

എല്ലാം ചേച്ചിയോട് പറഞ്ഞു…

ചേച്ചി: എന്റെ ഈശ്വരാ….. നീ എന്താ അപ്പു ഈ കാണിച്ചേ….😱

ചേച്ചി ചോതിച്ചു…

അതെന്നെ എനിക്കും എന്നോട് ചോദിക്കാനുള്ളത്…

ഞാനെന്താ ഈ കാണിച്ചേ….

ഞാൻ : she is ബ്യൂട്ടിഫുൾ ചേച്ചി…😋.

ഞാൻ  പറഞ്ഞു…

നല്ല ഉഗ്രൻ മറുപടി…

ഇതാണോ പറയേണ്ടത്…
ഒറ്റ ചവിട്ട് വച്ചുകൊടുക്കാ വേണ്ടേ…

 

ചേച്ചി: ബ്യൂട്ടിഫുള്ളോ…. ഒന്നങ് തന്നാ ഉണ്ടല്ലോ…..😠

ഞാൻ ഇളിച്ച് ചിറി നീട്ടികൊടുത്തു… ന്നാ തല്ലുക്കൊന്നും പറഞ്ഞ്….😁

ചേച്ചി; ഡാ…. ഇവൻ എപ്പോഴാ നോർമൽ ആവാ….🤨

രാഹുൽ: 1 ദിവസം ആവും ചേച്ചി…

ചേച്ചി: ഒരു ദിവസോ….😨

അന്നൊക്കെ വേഗം ശരിയായല്ലോ…\'””

രാഹുൽ: അത് ഇവൻ നല്ലോണം വലിച്ചു കേറ്റി…😓

രാഹുൽ കള്ളങ്ങളുടെ ഒരു പൂ മാല ഉണ്ടാക്കാ…

ചേച്ചി: ഒന്ന് ശരിയാവട്ടെ… എന്നിട്ട് വേണം രണ്ടെണ്ണം കൊടുക്കാൻ…. ഈ സ്ഥിയിൽ തല്ലിട്ട് കാര്യമില്ലല്ലോ….😞

ചേച്ചി പറഞ്ഞു..

അല്ല….

ഇനി കെട്ടെറങ്ങി തല്ലാൻ ഞാൻ ബാക്കി വേണ്ടേ…😏

പിന്നെ രാഹുൽ വീട്ടിക്ക് പോയി…

ചേച്ചി എന്നെ കൊണ്ടോയി ഭക്ഷണം തന്നു…

ഞാനവടേയും കഥകളി കളിക്കാ…🥴

പാവം ചേച്ചി…

എനിക്ക് വാരി തരാൻ തുടങ്ങി…..

ഈ സ്നേഹമൊന്നും ഇതിന് മുന്നേ കണ്ടിട്ടില്ല…

ഉള്ളിലെ എന്റെ കണ്ണ് നിറഞ്ഞു…

പുറത്തെ ഞാൻ കാരയില്ലല്ലോ…

ഇങ്ങനെ കിളി പാറി ചിരിച്ചുകൊണ്ടാണ് കഴിപ്പ്…

സമയം ഉച്ചയായി…

രാഹുൽ വന്ന് എന്നേം കിട്ടി അവന്മാരുടെ അടുത്തേക്ക് കൊണ്ടോയി….

എന്നിട്ട് അവടേം വിളമ്പി എല്ലാം…

എല്ലാം പൂര ചിരിയാ…🤣🤣🤣🤣🤣

പോയത് എന്റെ ലൗ അല്ലെ…😞😞😞😞😞

ഇവന്മാർക്ക് അത് തമാശയും…😠


ശ്യം: എന്നാലും എന്റെ കിളി….


..............
തുടരും.........
.................


അഭിപ്രായം അറിയിക്കാൻ എന്താ ഒരു വ്യക്ലബ്യം 😁😁😁
കമന്റ്‌ ബോക്സ്‌ 🔥 ഇട്ടട്ട് പോടേയ് സഹോ

കിളി The Men  In Heaven part  7 ❤️🕊️

കിളി The Men In Heaven part 7 ❤️🕊️

4.3
546

ഈ ഒരു ഭാഗത്തോടുകൂടി കിളി യുടെ ജീവിത മരണ കഥ അവസാനിപ്പിക്കുകയാണ് ഇതുവരെ സപ്പോർട്ട് ചെയ്ത എല്ലാവര്ക്കും നന്ദി------------------------------------------------എല്ലാം പൂര ചിരിയാ…🤣🤣🤣🤣🤣പോയത് എന്റെ ലൗ അല്ലെ…😞😞😞😞😞ഇവന്മാർക്ക് അത് തമാശയും…😠ശ്യം: എന്നാലും എന്റെ കിളി….തുടരും...................................................................എന്താണ് സഹോ വായിച്ചിട്ട്📨 ചുമ്മാ അങ്ങനെ പോകുവാണല്ലോ🚶🚶‍♀️👣നിങ്ങൾ ചുമ്മാ അങ്ങ് പോയാൽ എങ്ങന ശെരി ആകും.....ചുമ്മാ പവർ🔥 ആക്കിയിട്ട് പോടെ......................................................................ആവർത്തനം വായിച്ച് ബോർ അടിച്ചു എന്ന് മനസ്സിലായി എന്നാലും വായിച്ചോ😝.................................................................തുടരുന്നു......🖋️.............................      കിളി