Aksharathalukal

വില്ലൻ ♥️87 ☠️(End of Season 1)

അടുത്ത നിമിഷം ഞാൻ ആ കൂടാരത്തിലേക്ക് വാളുമായി കയറി………………..

ആളുകളുടെ കരച്ചിൽ കേട്ട് കാലഭൈരവൻ ഉറക്കത്തിൽ നിന്ന് ഉണർന്നു………………..എന്താണ് സംഭവിക്കുന്നത് എന്നറിയാതെ അവൻ പുറത്തേക്ക് പാഞ്ഞു വന്നു…………………….

വാളുമായി കയറി വന്ന എന്റെ മുന്നിലേക്കാണ് അവൻ ഓടി വന്നത്………………
ഞാൻ അവന് നേരെ വാൾ ചൂണ്ടി………………..

അവൻ എന്റെ വാൾ മുനയിൽ അനങ്ങാതെ നിന്നു…………………….

അവൻ എന്നെ കണ്ടു…………………ഞാൻ അവനെയും……………..എന്റെ സായരയെ ഇല്ലാതാക്കിയവനെ………………….

അവൻ എന്നെ നോക്കി ചിരിച്ചു……………….

“ഹഹഹ……………….ഇതാര് മിഥിലാപുരിയുടെ കർഷകനോ………………..”…………………..അവൻ എന്നോട് ചോദിച്ചു…………………

“അതെ………………മിഥിലാപുരിയിലെ ഒരു പാവം കർഷകൻ………………”……………….ഞാൻ മറുപടി കൊടുത്തു……………………..

“ഓഹോ………………..”…………………കാലഭൈരവൻ കളിയാക്കിക്കൊണ്ട് എന്നോട് ചോദിച്ചു……………………

“കർഷകർ മറ്റു മനുഷ്യരുടെ ജീവൻ എടുത്ത് ശീലിച്ചിട്ടില്ലായിരിക്കാം…………………പക്ഷെ അവന്റെ വിള പറിക്കാൻ വരുന്ന നിന്നെപോലുള്ള ഒരു മൃഗത്തെയും വെറുതെ വിട്ടിട്ടില്ല…………………..”………………………..ഞാൻ പറഞ്ഞു…………………

“എന്നിട്ട് നിന്റെ ഭാര്യയെ ഞാൻ കൊന്നപ്പോൾ ആ കർഷകൻ എവിടെ പോയി………………..”……………….കാലഭൈരവൻ എന്നോട് ചോദിച്ചു…………………

“ഇരുട്ടിന്റെ മറവിൽ ശിഖണ്ഡിയെ പോലെ ഒന്നും അറിയാത്ത സാധുക്കളായ ജനങ്ങളെ ആക്രമിക്കാൻ വന്ന നിന്നിൽ എവിടെയാണ് വീരം…………………നീ ഒരു ശിഖണ്ഡി മാത്രമാണ്…………………”……………………ഞാൻ അവനോട് പറഞ്ഞു………………….

അവന് അതിന് എതിര് പറയാൻ വാക്കുകൾ കിട്ടിയില്ല…………………..

ഇതേസമയം മലവേടനും കൂട്ടരും കാലഭൈരവന്റെ സൈനികരെ ചുട്ടുകരിക്കുകയായിരുന്നു………………….

ഒരുത്തനെയും രക്ഷപ്പെടാൻ അവർ അനുവദിച്ചില്ല…………………….

നേരത്തെ അമ്പെയ്ത് കൊന്നവരെ എല്ലാം അവർ ആ തീയിലേക്ക് എറിഞ്ഞു………………….

പുറത്തു ചാടാൻ ശ്രമിച്ചവരെ എല്ലാം അവർ ചവിട്ടി ഉള്ളിലേക്ക് ഇട്ടു………………………

“പിന്നെ നീ ചോദിച്ച ആ കർഷകൻ………………..അവനാണ് നിന്റെ മുൻപിൽ ഉള്ളത്…………………..എന്റെ എല്ലാമെല്ലാമായ ഭാര്യയെ കൊന്നതിന്റെ കണക്ക് തീർക്കാൻ വന്നതാണ് ഞാൻ……………….ഈ കർഷകൻ………………..”………………………ഞാൻ അവനോട് വാശിയോടെ പറഞ്ഞു…………………

“എന്നിട്ടെന്താ ചെയ്യാത്തത്……………………….”…………………കാലഭൈരവൻ എന്നോട് ചോദിച്ചു………………….

“കയ്യിൽ ആയുധമില്ലാതെ നിസ്സഹായനായി നിൽക്കുമ്പോൾ വീരം കാട്ടുന്നതല്ല എന്റെ വീരം………………….”………………..അതും പറഞ്ഞു ഞാൻ വാൾ നിലത്തോട്ട് ഇട്ടു………………….

അവൻ എന്നെ നോക്കി……………..

“നേർക്കുനേർ വാ………………….”…………….ഞാൻ അവനോട് പറഞ്ഞു…………………….

അവൻ അതുകേട്ട് ചിരിച്ചു………………..
കുറച്ചു പിന്നിലേക്ക് മാറി…………………..

“വാടാ………………..”…………..നാക്ക് പുറത്തേക്കിട്ട് അവൻ എന്നോട് ആക്രോശിച്ചു…………………..

ഞാൻ ആർത്തുകൊണ്ട് ദേഷ്യത്തോടെ അവന്റെ അടുക്കലേക്ക് പാഞ്ഞു……………………

ഞാൻ അടുക്കൽ എത്തിയതും അവൻ വെട്ടി ഒഴിഞ്ഞുമാറി എന്റെ മുതുകിൽ ഇടിച്ചു…………………….

ഞാൻ നിലത്തേക്ക് വീണു……………………..

“ഇത്രയേ ഒള്ളോ കർഷകൻ………………….”……………..അവൻ എന്നെ കളിയാക്കിക്കൊണ്ട് ചോദിച്ചു…………………..

ഞാൻ മണ്ണിൽ നിന്ന് എഴുന്നേറ്റു……………….അവന്റെ നേരെ ചെന്നു………………..

അവൻ എന്നെ നോക്കി നിന്നു………………….

ഞാൻ അവന്റെ മുഖത്ത് ആഞ്ഞടിച്ചു…………………

അവൻ അടികിട്ടി പിന്നിലേക്ക് പോയി…………………..

അവൻ കവിളിൽ പിടിച്ചുകൊണ്ട് എന്നെ നോക്കി…………………….

കൊള്ളാം എന്നർഥത്തിൽ അവൻ മുഖം കാണിച്ചു തന്നു………………….

ഞാൻ അവന്റെ തലയ്ക്ക് നേരെ വീണ്ടും ആഞ്ഞടിച്ചു……………….അവൻ ഒഴിഞ്ഞുമാറി എന്റെ വയറിൽ കുത്തി………………….ഒരു മിന്നൽ എന്റെ വയറിനുള്ളിലൂടെ കടന്നു പോയി……………………

അടുത്ത നിമിഷം അവൻ എന്നെ ഉയർത്തി എറിഞ്ഞു…………………….

ഞാൻ അവന്റെ കട്ടിലും പൊളിച്ച് നിലത്തേക്ക് വീണു……………………..

“കർഷകൻ കർഷകനാണ്………………നിന്നെക്കൊണ്ട് ഒന്നും എന്നെ ഒരു ചുക്കും ചെയ്യാൻ സാധിക്കില്ല……………….”……………….അവൻ എന്നെ കളിയാക്കി……………….

ഞാൻ വേദനയിൽ പുളഞ്ഞുകൊണ്ട് എഴുന്നേറ്റു………………….

“ആഹാ ഇത്ര പെട്ടെന്ന് എണീറ്റോ……………….വാ………………..”……………..അവൻ എന്നെ വിളിച്ചു………………..

ഞാനവന്റെ നേരെ ഓടി ചെന്നു………………

അവൻ എന്റെ നെഞ്ചിൽ ആഞ്ഞുചവിട്ടി…………………

ഞാൻ പിന്നിലേക്ക് പറന്നു വീണു………………..എന്റെ നെഞ്ച് വേദനയാൽ പുളഞ്ഞു……………………..

ഞാൻ ആ മണ്ണിൽ കിടന്നു………………

“നിന്നെക്കൊണ്ടൊക്കെ പാടത്ത് ഞാർ നടാനും കിളക്കാനും മാത്രമേ സാധിക്കൂ……………….ഒരാളെ തല്ലി തോൽപ്പിക്കാൻ ഒന്നും നിനക്ക് സാധിക്കില്ല………………..”……………..അവൻ എന്നെ വീണ്ടും കളിയാക്കി………………..

ഞാൻ വേദന അവഗണിച്ചു എണീറ്റ് ചെന്നു………………..

അവൻ എന്റെ വയറിലും മുഖത്തും ആഞ്ഞടിച്ചു…………………..

ഞാൻ വീണ്ടും നിലത്തേക്ക് വീണു…………………

ഞാൻ നിലത്തേക്ക് ഓരോ തവണ വീഴുമ്പോഴും അവൻ എന്നെ കർഷകൻ എന്ന് വിളിച്ചു കളിയാക്കിക്കൊണ്ടേയിരുന്നു…………………..

ഞാൻ വീണ്ടും നിലത്തേക്ക് അവന്റെ അടിയേറ്റ് വീണു…………………..

“നിനക്ക് ആരെയും രക്ഷിക്കാനാകില്ല കർഷകാ……………..ആരെയും………………..നിന്റെ ഭാര്യയെ രക്ഷിക്കാൻ നിനക്ക് ആയില്ല……………….ഇനി നിന്റെ മകനെയും നിനക്ക് രക്ഷിക്കാൻ സാധിക്കില്ല കർഷകാ………………..”………………..അവൻ എന്നോട് പറഞ്ഞു………………….

“ആഹാ ഇത്ര പെട്ടെന്ന് എണീറ്റോ……………….വാ………………..”……………..അവൻ എന്നെ വിളിച്ചു………………..

ഞാനവന്റെ നേരെ ഓടി ചെന്നു……………… അവൻ എന്റെ നെഞ്ചിൽ ആഞ്ഞുചവിട്ടി…………………

ഞാൻ പിന്നിലേക്ക് പറന്നു വീണു………………..എന്റെ നെഞ്ച് വേദനയാൽ പുളഞ്ഞു……………………..

ഞാൻ ആ മണ്ണിൽ കിടന്നു………………

“നിന്നെക്കൊണ്ടൊക്കെ പാടത്ത് ഞാർ നടാനും കിളക്കാനും മാത്രമേ സാധിക്കൂ……………….ഒരാളെ തല്ലി തോൽപ്പിക്കാൻ ഒന്നും നിനക്ക് സാധിക്കില്ല………………..”……………..അവൻ എന്നെ വീണ്ടും കളിയാക്കി………………..

ഞാൻ വേദന അവഗണിച്ചു എണീറ്റ് ചെന്നു………………..

അവൻ എന്റെ വയറിലും മുഖത്തും ആഞ്ഞടിച്ചു…………………..

ഞാൻ വീണ്ടും നിലത്തേക്ക് വീണു…………………

ഞാൻ നിലത്തേക്ക് ഓരോ തവണ വീഴുമ്പോഴും അവൻ എന്നെ കർഷകൻ എന്ന് വിളിച്ചു കളിയാക്കിക്കൊണ്ടേയിരുന്നു…………………..

ഞാൻ വീണ്ടും നിലത്തേക്ക് അവന്റെ അടിയേറ്റ് വീണു…………………..

“നിനക്ക് ആരെയും രക്ഷിക്കാനാകില്ല കർഷകാ……………..ആരെയും………………..നിന്റെ ഭാര്യയെ രക്ഷിക്കാൻ നിനക്ക് ആയില്ല……………….ഇനി നിന്റെ മകനെയും നിനക്ക് രക്ഷിക്കാൻ സാധിക്കില്ല കർഷകാ………………..”………………..അവൻ എന്നോട് പറഞ്ഞു………………….

കർഷകൻ……………….

അതെ കർഷകനാണ് ഞാൻ…………………

ഈ ഭൂമിയിലുള്ളവരുടെ വിശപ്പിന് രക്ഷയായവൻ……………….

പക്ഷെ ഞാൻ ഒരിക്കലും യുദ്ധവീരനല്ല……………………..എനിക്ക് അവനെ തല്ലി തോൽപ്പിക്കാൻ ആകില്ല…………………

മനുഷ്യരോട് യുദ്ധം ചെയ്ത് എനിക്ക് ശീലം ഇല്ല…………………

ഞാൻ ആകെ യുദ്ധം ചെയ്തിട്ടുള്ളത് കാളകളോടാണ്………………

ജെല്ലിക്കെട്ടിൽ…………………

ഒരു നിമിഷം എന്റെ തലയിലൂടെ മിന്നൽ പാഞ്ഞു…………………

ജെല്ലിക്കെട്ടിൽ കാലഭൈരവനേക്കാൾ ഇരട്ടി ഭാരവും ശക്തിയുമുള്ള കാളകളെ മത്സരിച്ചു തോല്പിക്കുന്നവനാണ് ഞാൻ………………….

അവരുടെ പൂഞ്ഞിൽ പിടുത്തം ഇട്ട് ശക്തികൊണ്ടും മനബലം കൊണ്ടും ജയിക്കുന്നവൻ…………………..

എനിക്ക് മനുഷ്യരോട് പോരാടാനുള്ള അഭ്യാസമുറകളെ അറിയാതുള്ളു………………….കാളകളോട് എങ്ങനെ പോരിടണം എന്നെനിക്ക് അറിയാം…………………..

ആ തന്ത്രം ഞാൻ കാലഭൈരവന്റെ അടുത്ത് പ്രയോഗിച്ചാൽ……………………

എന്റെ കുറവുകളിലല്ല ഞാൻ പോരിടേണ്ടത്……………… എന്റെ ശക്തികളിലാണ്…………………

പുതിയ ഒരു ഉന്മേഷത്തോടെ ഞാൻ എണീറ്റു…………………….

ഞാൻ അവനെ നോക്കി…………………

“ഹാ കർഷകൻ എണീറ്റോ………………”………………കാലഭൈരവൻ എന്നെ കളിയാക്കി കൊണ്ട് ചോദിച്ചു……………………….

“വാടാ………………..”…………….ഇത്തവണ അവനെ ഞാൻ ക്ഷണിച്ചു……………….
അവൻ പൊട്ടിച്ചിരിച്ചു……………………

എന്നിട്ട് എന്റെ അടുക്കലേക്ക് പാഞ്ഞു വന്നു…………………..

അവൻ അടുക്കൽ എത്തിയതും ഞാൻ ഒഴിഞ്ഞുമാറി എന്റെ തലകൊണ്ട് അവന്റെ വയറിന്റെ വശത്ത് ഞാൻ കാള കുത്തുന്നപോലെ കുത്തി………………….അവൻ വേദനയിൽ പുളഞ്ഞു…………………

ഞാൻ അവന്റെ പിന്നിലെത്തി…………………
അവൻ എന്റെ നേരെ തിരിയുന്നതിന് മുൻപ് അവന്റെ കഴുത്തിൽ ഞാൻ പിടുത്തം ഇട്ടു………………..ജെല്ലിക്കെട്ട് കാളയുടെ പൂഞ്ഞിൽ ജെല്ലിക്കെട്ട് വീരന്മാർ പിടുത്തം ഇടുന്നത് പോലെ……………………….

അവൻ ശ്വാസം കിട്ടാതെ പിടഞ്ഞു…………………

ഞാൻ കഴുത്തിലെ പിടുത്തത്തിന്റെ ബലം കൂട്ടി…………………..

അവൻ കൈകൾ കൊണ്ട് എന്റെ കൈകളിൽ അടിക്കാൻ ശ്രമിച്ചു…………………പക്ഷെ ഞാൻ പിടുത്തം വിട്ടില്ല………………മുറുക്കെ പിടിച്ചു………………….

അവന് ശ്വാസം തീരെ കിട്ടാതെയായി………………അവൻ കാലുകൾ കൊണ്ട് എന്നെ തൊഴിച്ചു……………

പക്ഷെ ഞാൻ പിടുത്തം വിട്ടില്ല…………………

അവൻ എന്നെയും കൊണ്ട് ഓടാൻ നോക്കി……………….എന്നെ അവൻ കൂടാരത്തിന് നടുവിൽ ഉള്ള വടിയിൽ ഇടിപ്പിച്ചു……………..

പക്ഷെ പിടുത്തം ഞാൻ തെല്ലിട പോലും അയച്ചില്ല…………………….

ജെല്ലിക്കെട്ട് കാളയുടെ പൂഞ്ഞിൽ പിടിച്ചിട്ട് പിടിവിടാതെ നിൽക്കുന്ന എനിക്ക് എന്ത് കാലഭൈരവൻ……………………

കാലഭൈരവൻ പതിയെ തളർന്നു………………

അവൻ കുഴഞ്ഞു നിലത്തേക്ക് വീഴാനൊരുങ്ങി………………

അവനെ ഞാൻ പിടുത്തം വിടാതെ നിലത്തേക്ക് കിടത്തി ഒപ്പം ഞാനും…………………….

ഞാൻ ഒന്നുകൂടെ പിടിമുറുക്കി………………….

കുറച്ചുനേരം കഴിഞ്ഞപ്പോൾ അവന്റെ ശ്വാസം പറ്റെ കുറഞ്ഞു…………………..

ഞാൻ പിടി അയച്ചു……………..

അവൻ അനക്കമില്ലാതെ നിലത്ത് കിടന്നു…………………

ഞാൻ അവനെ നോക്കി നിന്നു…………………

ഞാൻ അവന്റെ തലയിലേക്ക് കൂടയിൽ നിന്ന് കുറച്ചു വെള്ളം തളിച്ചു…………………

അവനിൽ ബോധം വീണു പക്ഷെ അവന് ഒന്നും ചെയ്യാൻ സാധിക്കാത്ത അവസ്ഥയായിരുന്നു………………….അവൻ എന്നെ നോക്കി കിടന്നു………………

ഞാൻ നേരത്തെ നിലത്തിട്ട വാൾ പോയി എടുത്തു………………………

അവന്റെ മുൻപിലേക്ക് വന്നു……………………..

“കാലഭൈരവാ………………..നിന്റെ മരണം ഒരു കർഷകൻ കാരണമാണ്……………….”………………ഞാൻ അവനോട് പറഞ്ഞു……………….

അവൻ ഒന്നും ചെയ്യാൻ സാധിക്കാതെ നിലത്ത് കിടന്നു…………………..

“ശിഖണ്ഡി…………………”………………ഞാൻ അവനെ നോക്കി വിളിച്ചു……………….

“ഇത് നീ തീയിട്ട് നശിപ്പിച്ച എന്റെ വയലുകൾക്ക് വേണ്ടി………………….”………………….ഞാൻ അവനോട് ആക്രോശിച്ചു പറഞ്ഞു………………

അടുത്ത നിമിഷം വാൾ അവന്റെ നെഞ്ചിന് നേരെ ഞാൻ വീശി…………………..വാൾ അവന്റെ നെഞ്ചിൽ ആഴ്ന്നിറങ്ങി തിരികെ വന്നപ്പോൾ ചുടുചോര പുറത്തേക്ക് ചാടി…………………..
“ഇത് നീയിട്ട തീയിൽ വെന്തു മരിച്ച എന്റെ പാവം ജനങ്ങൾക്ക് വേണ്ടി…………………..”…………………അതും പറഞ്ഞു ഞാൻ വീണ്ടും അവന് നേരെ എന്റെ വാൾ വീശി…………………..

അവന്റെ വയറിൽ വാൾ ആഴ്ന്നിറങ്ങി………………….

അവൻ വേദനയാൽ കരഞ്ഞു………………………..

“ഇത് നീയും നിന്റെ സൈന്യവും തല്ലി നോവിച്ച എന്റെ ജനങ്ങൾക്ക് വേണ്ടി…………………”……………………..അവന്റെ മുഖത്ത് ഞാൻ വെട്ടി………………….

അവന്റെ ഒരു കണ്ണും മൂക്കും പൊളിഞ്ഞു………………

അവന്റെ മുഖത്തിന് സമാന്തരമായി മുറിഞ്ഞു രണ്ടു ഭാഗങ്ങൾ ആയി…………………

അവൻ പൊളിയാത്ത കണ്ണിലൂടെ എന്നെ നോക്കി…………………

അവനിൽ വേദനയുടെ അത്യുച്ചം ഞാൻ കണ്ടു…………………

“ഇനി………………ഇത് എന്റെ സായരയ്ക്ക് വേണ്ടി……………….എന്റെ എല്ലാമെല്ലാമായ എന്റെ പെണ്ണിന് വേണ്ടി…………………”……………….ഞാൻ ഉറക്കെ ആർത്തുകൊണ്ട് അവന്റെ കഴുത്ത് നോക്കി വീശി…………………….

☠️☠️☠️☠️☠️☠️☠️☠️☠️☠️☠️☠️☠️☠️☠️☠️☠️

നേരം പുലരാറായി തുടങ്ങി……………

പള്ളിക്കൂടത്തിൽ ബന്ധിച്ചിരുന്ന ഓരോ മിഥിലാപുരിയുടെ മക്കളെയും ഭാർഗവനും സംഘവും രക്ഷപ്പെടുത്തി……………………..

ചോളാ സൈന്യത്തെ മുഴുവൻ അവർ കൊന്നൊടുക്കി…………………

അവർ എല്ലാം റാസയുടെയും മലവേടന്മാരുടെയും വരവിനായി കാത്തു നിന്നു…………………

ഓരോ മിഥിലാപുരിക്കാരനും റാസയുടെ വരവിനായി വിദൂരതയിലേക്ക് നോക്കി നിന്നു……………………

നേരം പുലർന്നു……………..വെളിച്ചം വന്നു തുടങ്ങി……………….

ചുവന്നു തുടുത്ത സൂര്യൻ ഉയർന്നു തുടങ്ങി…………………അവന്റെ കിരണങ്ങൾ ഓരോരുത്തരിലും എത്തി…………………..

പക്ഷെ റാസയെ അവർ കണ്ടില്ല………………….

അവർ നിരാശയിലാണ്ടു………………

“റാസ വരില്ലേ………………”………………..വേലപ്പൻ ഭർഗവനോട് ചോദിച്ചു…………………

ഭാർഗവൻ വേലപ്പനെ നോക്കി……………….

“നിശ്ചയം അവൻ വരും………………”……………ഭാർഗവൻ മറുപടി നൽകി………………..

പെട്ടെന്ന് സൂര്യന് മുൻപിൽ ഒരാളുടെ തല ഉയർന്നു വരുന്നത് അവർ കണ്ടു……………………

സൂര്യനെ പോലെ ഒരു ഉദയം അവർ കണ്ടു…………………….

ചുവന്നു തുടുത്ത സൂര്യന് മുൻപിൽ ഉയർന്നുവന്ന ആ മുഖം അവർ കണ്ടു…………………….

റാസ………………

റാസ ബിൻ ഖുറേഷി………………….

ഭാർഗവന് ഈ ദൃശ്യം കണ്ട് മനസ്സിൽ എന്തോ ഒന്ന് തോന്നി…………………..പക്ഷെ അവന് അത് മനസ്സിലാക്കാൻ സാധിച്ചില്ല……………………..

“ചോളനെയും ചേരനെയും പല്ലവനെയും പാണ്ട്യനേയും വാഴ്ത്തിയ തമിഴ് മണ്ണ് വാഴ്ത്താൻ മറന്നു പോയ ഒരു മഹാസാമ്രാജ്യത്തിന്റെ ഉദയമാണ് അവർ കണ്ടതെന്ന് അവർക്കാർക്കും മനസ്സിലാക്കാൻ സാധിച്ചില്ല……………….”………………ആനന്ദ് വെങ്കിട്ടരാമൻ ആവേശത്തോടെ പറഞ്ഞു………………..

നിരഞ്ജനയും ബാലഗോപാലും ഗംഗാധരനും മറ്റുള്ളവരും ആനന്ദിനെ നോക്കി……………………

“ഖുറേഷി സാമ്രാജ്യം………………”…………….അഭിമാനത്തോടെ ഗാംഭീര്യമായി ആനന്ദ് പറഞ്ഞു………………..

അതുകേട്ട് ചുറ്റും കൂടി നിന്നവർക്കെല്ലാം ഒരു തരം രോമാഞ്ചം വന്നു…………………….

അവർ തേടുന്ന ശത്രുവിന്റെ ചരിത്രമായിട്ട് കൂടി……………………….

ആനന്ദ് പറയാൻ തുടങ്ങി………………….

സൂര്യന് മുൻപിൽ നടന്നുവരുന്ന റാസയുടെ ചിത്രം കൂടുതൽ വെളിവായി……………….പിന്നാലെ വരുന്ന മലവേടന്മാരുടെയും…………………..

റാസയെ കണ്ട് മിഥിലാപുരിയിലെ ഓരോരുത്തനും സന്തോഷിച്ചു………………….

കരിങ്കാലൻ മുത്തു റാസയെ കണ്ട് മുൻകാലുകൾ ഉയർത്തി അമറി…………………

ഭാർഗവൻ റാസയെ സൂക്ഷിച്ചു നോക്കി………………..

റാസയുടെ കയ്യിൽ എന്തോ ഉണ്ട്………………….

ഭാർഗവൻ അവന്റെ കയ്യിലേക്ക് സൂക്ഷ്മതയോടെ നോക്കി………………..

ഒരു മനുഷ്യതല………………

കാലഭൈരവന്റെ തല………………….

അതും തൂക്കി പിടിച്ചാണ് റാസ നടന്നു വരുന്നത്……………….

ഒരൊന്നൊന്നര ഹീറോയിക് നിമിഷം ഭാർഗവന് തോന്നി…………………….

റാസ നടന്നു അവരുടെ അടുക്കൽ എത്തി………………….

ഭാർഗവൻ റാസയ്ക്ക് തലയാട്ടി കാണിച്ചു കൊടുത്തു……………….

റാസ തിരിച്ചും……………… ..

“നമ്മളെ വേട്ടയാടാൻ വന്ന വേട്ടപട്ടിയുടെ തല……………….”……………….ഞാൻ (റാസ) അവർക്ക് ഉയർത്തിക്കാണിച്ചു………………..

അവർ അതുകണ്ട് സന്തോഷിച്ചു…………………

അവർ കയ്യടിച്ചും ആർത്തുവിളിച്ചും അവരുടെ സന്തോഷം അറിയിച്ചു………………….

ഞാൻ കാലഭൈരവന്റെ തല അടുത്തുണ്ടായിരുന്ന ഒരു മരത്തടിയിൽ വെച്ചു…………………..

“മോൻ എവിടെ……………..”…………………ഞാൻ ഭാർഗവനോട് ചോദിച്ചു………………….

അവൻ ജനങ്ങളുടെ നേരെ തല തിരിച്ചു…………………..ജനങ്ങൾ ഇരുവശങ്ങളിലേക്കുമായി ഒഴിഞ്ഞുമാറി……………………

അവന്റെ ഉമ്മയുടെ മൃതദേഹം കെട്ടിപ്പിടിച്ചു കരയുന്ന എന്റെ മകൻ…………………….

ഞാൻ അവന്റെ അടുക്കലേക്ക് ചെന്നു…………………

അവരുടെ അടുക്കൽ മുട്ടുകുത്തി ഇരുന്നു…………………..

“ഉപ്പാ………………ഉമ്മച്ചി മിണ്ടുന്നില്ല ഉപ്പാ…………….ഉമ്മച്ചി മിണ്ടുന്നില്ല………………..”……………..അവൻ കരഞ്ഞുകൊണ്ട് എന്നോട് പറഞ്ഞു…………………

എന്റെ കണ്ണുകൾ നിറഞ്ഞു………………….


ഞാൻ അവനെ മാറോടണച്ചു…………………..അവനെ ഇറുക്കെ കെട്ടിപ്പിടിച്ചു കരഞ്ഞു………………….ഇതുകണ്ട് മറ്റുള്ളവരുടെയും കണ്ണുകൾ നിറഞ്ഞു………………………

എന്റെയും സായരയുടെയും സ്നേഹം കാണാത്തവർ അല്ലായിരുന്നു ആരും………………..അവരുടെ കണ്ണുകളും നിറഞ്ഞു തൂവി…………………

ഞാൻ സായരയെ കെട്ടിപ്പിടിച്ചു…………………..

“സായാ……………….എന്നെ തെമ്മാടി മാപ്പിളെ എന്ന് വിളിക്ക് സായാ……………..ഒരൊറ്റ പ്രാവശ്യം………………..”……………….ഞാൻ കരഞ്ഞുകൊണ്ട് അവളോട് അപേക്ഷിച്ചു…………………..

അവളുടെ മുഖത്ത് തലവെച്ച് ഞാൻ കിടന്നു…………………..

പെട്ടെന്ന് എന്റെ തോളിൽ ഒരു കൈ പതിഞ്ഞു………………….

ഭാർഗവൻ………………..

ഞാൻ അവനെ നോക്കി……………….

അവൻ എന്നെ എണീപ്പിച്ചു……………..ഒരു സ്ഥലത്തേക്ക് നടത്തിച്ചു……………….
ഒരു മൃതദേഹത്തിന് മുന്നിൽ ഞങ്ങളുടെ നടത്തം നിന്നു………………..

ഞാൻ ആ മൃതദേഹത്തെ നോക്കി………………….

പച്ച………………

എന്റെ അരുമസന്തതി………………….

എന്റെ തലയിൽ ഒരു മിന്നൽപ്പിണർ പാഞ്ഞ പോലെ തോന്നി എനിക്ക്………………….

ഞാൻ അവന്റെ അടുക്കൽ മുട്ടുകുത്തി ഇരുന്ന് അവനെ വാരിയെടുത്ത് കരഞ്ഞു…………………..

“ഇതുകൊണ്ടാണോ നീ എന്റെ കൂടെ വരാം എന്ന് പറഞ്ഞത്…………………..പച്ചേ…………………ഇതറിഞ്ഞിരുന്നെങ്കിൽ ഞാൻ നിന്നെ എന്റെ കൂടെ കൂട്ടില്ലായിരുന്നോ പച്ചേ………………..
പച്ചേ………………”……………….ഞാൻ കരഞ്ഞുകൊണ്ട് ഉറക്കെ ആർത്തു………………….

ഞാൻ കുറച്ചുനേരം അവനെ കെട്ടിപ്പിടിച്ചു കരഞ്ഞു………………….

ഭാർഗവൻ എന്നെ പിടിച്ചെഴുന്നേല്പിച്ചു………………….

കരയരുത് എന്ന് പറഞ്ഞു………………….

ആദം എന്റെയടുക്കൽ വന്ന് കെട്ടിപ്പിടിച്ചു………………

സങ്കടം ഞാൻ കടിച്ചമർത്തി……………..സങ്കടം പോയപ്പോൾ എന്റെ ഉള്ളിലേക്ക് പ്രതികാരവും ദേഷ്യവും വന്നു……………………..

“ഞാൻ നിന്നോട് പറഞ്ഞ കാര്യം എന്തായി ഭാർഗ്ഗവാ…………….”…………..ഞാൻ ഭാർഗവനോട് ചോദിച്ചു……………………

ഭാർഗവൻ തലയാട്ടിക്കൊണ്ട് പിന്നോട്ട് പോയി ഒരാളെ എന്റെ മുൻപിലേക്ക് കൊണ്ടുവന്നു…………………….

സുഗവൻ……………..

കൈ രണ്ടും കെട്ടിയ നിലയിലായിരുന്നു അവൻ………………….

അവനെ മാത്രം ജീവനോട് ബാക്കി വെക്കാൻ ഞാൻ ഭാർഗവനോട് ആവശ്യപ്പെട്ടിരുന്നു……………..

മിഥിലാപുരിയിലെ ജനങ്ങളോട് ചോളാ മഹാരാജാവിന് വേണ്ടി സംസാരിച്ചത് ഇവനാണ്…………………

അങ്ങനെയെങ്കിൽ മിഥിലാപുരിയിലെ ജനങ്ങളുടെ മറുപടിയും ഇവൻ തന്നെ രാജരാജചോളനോട് പറയണം…………………..

“എന്നെ ഒന്നും ചെയ്യരുത്………………..”………………….സുഗവൻ എന്നോട് കൈകൂപ്പിക്കൊണ്ട് പറഞ്ഞു……………………

“ഇത് തന്നെയല്ലേ നിന്നോട് ഞങ്ങൾ എല്ലാവരും പറഞ്ഞത്………………നീ കേട്ടോ………………..”………………..ഞാൻ അവനോട് തിരികെ ചോദിച്ചു………………………

അവൻ കരയുകയല്ലാതെ ഒന്നും പറഞ്ഞില്ല………………….

“വേലപ്പാ……………..ഇവന്റെ കൈകൾ രണ്ടും
അറുത്തേക്ക്………………….”……………….ഞാൻ വേലപ്പനോട് പറഞ്ഞു……………….

സുഗവൻ പേടിച്ചു വിറച്ചു………………….

അവൻ കരഞ്ഞുകൊണ്ട് നിലവിളിച്ചു……………….

വേലപ്പൻ വാളുമായി അവന് അടുക്കലേക്ക് വന്നു………………..

അവൻ കുതറാൻ ശ്രമിച്ചു………………….

“ആരെങ്കിലും വേലപ്പനെ സഹായിക്ക്………………. വേലപ്പന് ഒരു പണി കൊടുത്തപ്പോൾ അത് വേലപ്പനെ അവൻ ശരിക്ക് ചെയ്യാൻ സമ്മതിക്കാതെ ഇരിക്കുന്നത് കണ്ടില്ലേ…………………..”……………….ഞാൻ ആളുകളോട് പറഞ്ഞു…………………

ആളുകൾ മുന്നോട്ട് വന്ന് സുഗവനെ പിടിച്ചു നിർത്തി………………….

വേലപ്പൻ സുഗവന് മുന്നിലെത്തി………………….

ഭാർഗവൻ ആദത്തിന്റെ കണ്ണ് പൊത്തി……………….ഇത് ഞാൻ കണ്ടു…………………….

“അവൻ കാണട്ടെ ഭാർഗ്ഗവാ………………”…………………….ഞാൻ ഭാർഗവനോട് പറഞ്ഞു…………………..

ഭാർഗവൻ കൈകൾ മാറ്റി…………………

“അവന്റെ ഉമ്മാനെയും സഹോദരങ്ങളെയും സഹോദരികളെയും കൊല്ലാൻ ശ്രമിച്ച കൈകളാണത്…………………….ഇനി അങ്ങനെ ശ്രമിക്കുന്നവന് നമ്മൾ കൊടുക്കുന്ന ശിക്ഷ എന്താണെന്ന് അവൻ അറിഞ്ഞിരിക്കണം………………….ആദം…………. കൺകുളിർക്കെ കാണ്……………………”…………………..ഞാൻ പറഞ്ഞു…………………

ആദം തലയാട്ടി………………അവന്റെ മുഖത്ത് ഞാൻ ദേഷ്യം കണ്ടു…………………..

ആളുകൾ സുഗവനെ അനങ്ങാതെ പിടിച്ചു നിർത്തി………………….

വേലപ്പൻ അവന്റെ വലതുകൈ വെട്ടിമാറ്റി………………………..ചോര തെറിച്ചുചാടി അവന്റെ കൈകളിൽ നിന്നും………………

ആദം കണ്ണിമയ്ക്കാതെ ഇത് നോക്കി നിന്നു………………

അവൻ വേദനയാൽ ആർത്തുകരഞ്ഞു………………….

മിഥിലാപുരിയിലെ ഓരോ മനുഷ്യനും ആ കരച്ചിൽ ആസ്വദിച്ചു………………….

ഒരാളിൽ പോലും സഹതാപം തോന്നിയില്ല………………….

വേലപ്പൻ സുഗവന്റെ ഇടത്തെ കയ്യിന് മുന്നിൽ എത്തി………………..

അതും വേലപ്പൻ മുറിച്ചുമാറ്റി…………………..

അവൻ ആർത്തുകരഞ്ഞു……………

…അസഹനീയമായ വേദനയിൽ അവന്റെ കരച്ചിൽ അവിടമാകെ അലയടിച്ചു……………………….

കുറച്ചുനേരം അവനെ ഞങ്ങൾ വെറുതെ വിട്ടു……………………

ആളുകൾ എന്റെ മുഖത്ത് തന്നെ നോക്കി നിന്നു……………….

ഇനി എന്താണ് എന്ന ചോദ്യത്തോടെ…………………

ഇനിയെന്താണെന്ന് എനിക്ക് കൃത്യബോധം ഉണ്ടായിരുന്നു…………………മിഥിലാപുരി ഇനി എങ്ങനെ ആയിരിക്കണമെന്നും………………………..

ഞാൻ സുഗവന് മുന്നിൽ എത്തി അവന്റെ കരച്ചിൽ ആസ്വദിച്ചു കുറച്ചുനേരം……………………

കുറച്ചുകഴിഞ്ഞു ഞാൻ ഭാർഗവനെ വിളിച്ചു………………….

“അവന്റെ പിന്നിൽ കാലഭൈരവന്റെ തല കെട്ടിവെക്ക് ഒരിക്കലും അഴിച്ചു കളയാൻ പറ്റാത്ത വിധത്തിൽ………………….”……………….ഞാൻ ഭാർഗവനോട് പറഞ്ഞു…………………….

അവർ സുഗവനെ പിടിച്ചു എഴുന്നേൽപ്പിച്ചു…………………….ഭാർഗവൻ കാലഭൈരവന്റെ തല എടുത്തുകൊണ്ട് വന്ന് സുഗവന്റെ പുറത്ത് കെട്ടിവെച്ചു……………….

ഒരിക്കലും അഴിക്കാൻ സാധിക്കാത്ത വിധത്തിൽ…………………..

ഞാൻ സുഗവന് മുന്നിലേക്ക് ചെന്നു………………….

“നീയല്ലേ ചോളാ രാജാവിന്റെ സന്ദേശം ഞങ്ങളെ അറിയിച്ചത്…………………..
ഇപ്പോൾ എനിക്ക് ഒരു സന്ദേശം ചോളരാജാവിനെ അറിയിക്കാൻ ഉണ്ട്…………………..”………………ഞാൻ അവനോട് പറഞ്ഞു……………………

“നിനക്കോ നിന്റെ ചോളാ രാജാവിനോ ഇനി മിഥിലാപുരിയിലേക്ക് പ്രവേശനമില്ല…………………..
ചാകാൻ അല്ലാതെ ഒരുത്തനും ഇനി ഇങ്ങോട്ട് വരണ്ടാ………………..വന്നാൽ കൊല്ലാതെ ഞങ്ങൾ വിടുകയും ഇല്ലാ…………………
സംശയമുള്ളവർക്ക് നിന്റെ പുറകിലുള്ള കാലഭൈരവന്റെ തല കാണിച്ചുകൊടുത്താൽ മതി…………………..
പറയുന്നത് ഖുറേഷികളിൽ ഒന്നാമൻ……………….റാസ ബിൻ ഖുറേഷി……………..”……………….ഞാൻ ഭീഷണിയോടെ സുഗവനോട് പറഞ്ഞു………………..

“അതിന് ഒരു അർഥം കൂടെയുണ്ട്……………….”…………………ഭാർഗവൻ ഇടയിൽ കയറി പറഞ്ഞു………………….

ഞാൻ ഭാർഗവന്റെ മുഖത്തേക്ക് നോക്കി…………………..

അവൻ എന്റെ മുഖത്തേക്ക് നോക്കി തലയാട്ടി………………..എന്നിട്ട് സുഗവനോട് പറഞ്ഞു………………….

“മിഥിലാപുരിയുടെ സുൽത്താൻ………………..അതായത് നിന്റെ ഭാഷയിൽ മിഥിലാപുരിയുടെ മഹാരാജാവ്…………………..”……………

THE END OF AN ERA......💔
NEW CHAPTER STARTS FROM HERE.....☠️

(ഈ കഥയ്ക്ക് വേണ്ടി ആരും കാത്തിരിക്കേണ്ട… ഞാൻ നല്ല തിരക്കുകളിലാണ്…

വില്ലൻ എഴുതാൻ ഉള്ള സമയമോ മാനസികാവസ്ഥയോ എനിക്ക് ഇന്നില്ല… വരും… പക്ഷെ എന്നെങ്കിലുമേ വരൂ… ആരും കാത്തിരിക്കണ്ടാ… വരുവാണേൽ ഞാൻ ഇവിടെ തന്നെ അറിയിക്കും… ഒന്നോ രണ്ടോ ആഴ്ച മുൻപ്.......

ഈ കഥ നിർത്തി എന്ന് കരുതിക്കോളൂ.. വരുമ്പോ വന്നോളും.. അപ്പൊ പറഞ്ഞപോലെ......)

☠️വില്ലൻ☠️


വില്ലന്റെ പ്രണയം ❤️Season || promo

വില്ലന്റെ പ്രണയം ❤️Season || promo

4.7
3551

\"Every ending was a Beginning of something\"Yes.ഇവിടെയും അങ്ങനെ തന്നെ... ഈ ഒടുക്കത്തിനു ശേഷം ഒരു തുടക്കമാണ്.പലതും ആരംഭിച്ചത് ഇവിടെ നിന്നാണ്. പലതും മാറി മറിഞ്ഞതും ഇവിടെ നിന്ന് തന്നെ....\"അയാൾ പറഞ്ഞു നിർത്തിയപ്പോൾ എല്ലാരും തന്നെ തന്നെ ഉറ്റു നോക്കുന്നതായി തോന്നി....\"അതിനു ശേഷം എന്തുണ്ടായി സാർ?? പറയു സാർ?\"\"...........\"തുടരും....☠️(ആരെങ്കിലും ഒക്കെ കാത്തിരിക്കുന്നുണ്ടെങ്കിൽ മാത്രം തുടരാൻ ആണ് ഉദ്ദേശിക്കുന്നത്. Anyone???)