രാജകിരീടം
രാജകിരീടം
-------------
രാജാവു മാറുന്നു, ജനകീയനെത്താൻ,
സിംഹാസനങ്ങളുടച്ചു വാർക്കുന്നു!
സിംഹാസനം വീണ്ടും നവ്യഭാവങ്ങളിൽ
അധികാരകേന്ദ്രത്തിൽ സ്ഥാനം പിടിക്കുന്നു.
ചെങ്കോലു പൊട്ടിച്ചു കഷണങ്ങളാക്കി
പാർട്ടിക്കുവീശാൻ കയ്യിൽക്കൊടുത്തു!
രാജാവുമാറീട്ടും രാജാധികാരത്തിൻ
മോഹത്തിനല്പം കുറവില്ല, കേടില്ല!
അഴിമതിപ്പാത്രവും പങ്കിട്ടെടുത്തു,
പക്ഷപാതത്തെയും ഭാഗിച്ചെടുത്തു;
ഭരണക്രമങ്ങൾതൻ പേരൊക്കെ മാറ്റി
ഭരണഘടനയ്ക്കു രൂപം കൊടുത്തു!
ഭരണഘടനതൻ വാക്കിന്റെയർഥങ്ങൾ
എന്തെന്നറിയാത്ത ഭരണാധികാരികൾ;
പേക്കൂത്തിനെത്തുന്ന സംഗമസ്ഥാനമായ്
ഭരണസിരാകേന്ദ്രം ലജ്ജിച്ചു താഴുന്നു!
പണ്ടത്തെ രാജാവു ചെയ്തോരബദ്ധം
ഇന്നത്തെ മന്ത്രി പതിന്മടങ്ങാക്കി,
പണ്ടത്തെ രാജാവിനൊരുവാക്കതെങ്കിൽ,
ആയിരം വാക്കുകൾ തർക്കത്തിനെത്തി!
രാജാധികാരത്തെ ക്ലോണിങ്ങു ചെയ്ത്
പലതാക്കി മാറ്റി പ്രതിഷ്ഠിച്ചുവച്ചു;
ഹർത്താൽ സമരങ്ങൾ കൊലപാതകങ്ങളാൽ
പൂജാവിധിതീർത്തു തന്ത്രിമാരെത്തി!
___________________
തീപ്പെട്ടിക്കൊള്ളി
തീപ്പെട്ടിക്കൊള്ളി -------------------തലയുരച്ചു തീതെളിച്ചുഅഗ്നിനല്കി അണയുവാൻ,തലയിൽ രാസയോഗക്കൂട്ടുചേർത്തു മണ്ണിലേക്കു വന്നു ഞാൻ!തീ തരുന്ന പെട്ടിയിൽഉരഞ്ഞുരഞ്ഞു കത്തുവാൻ,ജന്മമാർന്ന കമ്പുകൾനിരത്തി ദൃശ്യകൗതുകം!എന്റെയാത്മതാപമാണുഭദ്രദീപ പ്രഭചൊരിഞ്ഞുദേവതയ്ക്കു മുമ്പിലെനിലവിളക്കിൽ വാണതും;എന്റെ തീക്ഷ്ണ ഭാവമാണുതീപടർത്തിയടവിയെകരിനിറഞ്ഞ ചാമ്പലായ് തീർത്തയുഗ്ര ശാപവും!കുളിരുമാറ്റുമഗ്നിയുംവിറകെരിഞ്ഞ താപവുംചിതതെളിച്ച നാളവുംതീർത്തതെന്റെ ശക്തികൾ!നിങ്ങളാണു എന്നിൽനിന്നുതീപകർന്നു പകയുടെ,രോഷജ്വാല ഭൂമുഖത്തുയർത്തിനിർത്തി രസിച്ചവർ!എന