മുത്തശ്ശി മരം
മുത്തശ്ശി മരം
----------------------------
പൂത്തുകായ്ച്ചൊത്തിരി കായ്ഫല൦
നല്കിയ വൻമരമിലകൊഴിച്ചുണങ്ങി
ത്തകരുന്ന നാൾ,
ചിറകടിച്ചെത്താതകന്നുപോയ്
പക്ഷികൾ,
വിരുന്നിനായെന്നു൦
പുലരിയിലെത്തിയോർ!
കത്തുന്ന സൂര്യന്റെ ചൂടിനാൽ
ബാഷ്പമായ് വിണ്ണിൽപ്പരക്കു൦
കണികകൾ,
മേഘമായ് മുഖ൦ കറുപ്പിച്ചെന്തേ
ചുറ്റിക്കറങ്ങുവാൻ?
കാറ്റിന്റെ കാതതിൽ
രഹസ്യ൦ പറയുവാൻ?
മണ്ണിന്നഗാധ തലങ്ങളിൽ
ഊറിക്കുമിഞ്ഞ ജലത്തിനെ,
ജീവജാലങ്ങൾതൻ നിശ്വാസ-
വായുവിൽകൂട്ടിക്കുഴച്ചു
സൂര്യന്റെ കോപാഗ്നിയൂറ്റി-
വേവിച്ചൊരന്നജ൦ ,
നാളുകളെത്ര
വിളമ്പിയൂട്ടിച്ചവൾ!
നാവൊട്ടുണങ്ങി
മരണഗർത്തതമസ്സിലേക്കാഴുവാൻ
ഹൄത്താളമവരോഹണത്തിലായ്,
മരവിപ്പരിച്ചെത്തുന്ന വേളയിൽ,
നിഷ്ഫലമായൊരാഗ്രഹ൦
ഒരുകിളിക്കുഞ്ഞിന്റെ
പാട്ടൊന്നുകേൾക്കുവാൻ,
കാറ്റൊന്നരികത്തണയുവാൻ!
വൻമരമാകുന്നൊരെത്ര മുത്തശ്ശിമാർ
മക്കളെക്കാണുവാൻ
കൊച്ചുകിളിക്കൊഞ്ചൽ കേൾക്കുവാൻ
നിഷ്ഫലമായിക്കൊതിച്ചു
മരണക്കിടക്കയിൽ
കണ്ണീരൊഴുക്കുന്നു!
==== ==== ==== ==== ====
രാജകിരീടം
രാജകിരീടം -------------രാജാവു മാറുന്നു, ജനകീയനെത്താൻ,സിംഹാസനങ്ങളുടച്ചു വാർക്കുന്നു!സിംഹാസനം വീണ്ടും നവ്യഭാവങ്ങളിൽഅധികാരകേന്ദ്രത്തിൽ സ്ഥാനം പിടിക്കുന്നു.ചെങ്കോലു പൊട്ടിച്ചു കഷണങ്ങളാക്കിപാർട്ടിക്കുവീശാൻ കയ്യിൽക്കൊടുത്തു!രാജാവുമാറീട്ടും രാജാധികാരത്തിൻമോഹത്തിനല്പം കുറവില്ല, കേടില്ല!അഴിമതിപ്പാത്രവും പങ്കിട്ടെടുത്തു,പക്ഷപാതത്തെയും ഭാഗിച്ചെടുത്തു;ഭരണക്രമങ്ങൾതൻ പേരൊക്കെ മാറ്റിഭരണഘടനയ്ക്കു രൂപം കൊടുത്തു!ഭരണഘടനതൻ വാക്കിന്റെയർഥങ്ങൾഎന്തെന്നറിയാത്ത ഭരണാധികാരികൾ;പേക്കൂത്തിനെത്തുന്ന സംഗമസ്ഥാനമായ്ഭരണസിരാകേന്ദ്രം ലജ്