Aksharathalukal

ഗാന്ധിജി




            ഗാന്ധിജി
            --------+--


കവലയ്ക്കു കാവലായൊരു പ്രതിമ,
കാര്യാലയഭിത്തിയിൽത്തൂങ്ങും പടം,
ഒക്ടോബർ രണ്ടിലൊരവധി,
പ്രശ്നോത്തരിക്കൊരുത്തരം;
രാഷ്ട്രപിതാവെന്നൊരു ബഹുമതി,
ഇതുമാത്രമല്ലേ, ഇന്നത്തെ ഗാന്ധിജി?

കർമയോഗത്തിന്റെ പാതയിൽ
രാജസൂയം നടത്തിയ യതിവര്യൻ,
അഹിംസാവേദാന്തത്തെ നീതിയായ്
നെഞ്ചേറ്റി സമരമാർഗം തുറന്നവൻ!

ത്യാഗത്തിൻ മഹനീയത കണ്ടു
നാട്ടാരു നല്കിയ പേരതു \'മഹാത്മാ\'!
ഇന്നു നാം അധികം മാനിക്കുന്ന
കറൻസിനോട്ടിലെ മൊട്ടത്തല!
ആ മൊട്ടത്തലകണ്ടു മുഷിയാതിരിക്കാനോ
ഓൺലൈനാക്കി പണമിടപാടുകൾ?




നാട്ടു നന്മകൾ

നാട്ടു നന്മകൾ

5
323

          നാട്ടുനന്മകൾ          ---------------നന്മകളെങ്ങാനും കുഴിവെട്ടി മൂടാതെനാട്ടിൻപുറങ്ങളിലുണ്ടോ?സത്യവും നീതിയുംപൂവിട്ടു നില്ക്കുന്നനന്മമരങ്ങളെ കണ്ടോ?പുതുജീവിതത്തിന്റെതാളം രചിക്കുവാൻ,നന്മയെ ശ്രുതിമാറ്റി നിർത്തി!വീണ്ടും പരിഷ്കാരഭംഗിവർധിക്കുവാൻനന്മയെ വേണ്ടെന്നുവച്ചു!നന്മകൾ മണ്ണിട്ടുമൂടിക്കളഞ്ഞൊരുശവപ്പറമ്പാണിന്നു ഗ്രാമം!തിന്മകൾ വന്നെത്തികൂടുകൾ കൂട്ടീട്ടുപാറിപ്പറക്കാനിരിപ്പൂ!തിന്മക്കിളികളെവലയിൽക്കുരുക്കുവാൻവിരുതുള്ള വേടനും വേണം;നെറിവുള്ള വേടരെനെറികേടുകാട്ടുവാൻപാഠം കൊടുക്കുന്നു ലോകം!നാട്ടിൻപുറങ്ങളെനന്മകൾ പൂക്കുന്നപൂങ്കാ