Aksharathalukal

കരയുന്ന കല്ലുകൾ



            കരയുന്ന കല്ലുകൾ
            --------------------


ആ താഴ്വരയിൽ ചിതറി വീണ
കാട്ടുകല്ലുകൾ ചിരിക്കുന്നുണ്ടോ,
അതോ, കരയുകയാണോ?

പെരുമഴക്കാലത്തിന്റെ
ദുരന്താനുഭവങ്ങൾ
അവരെ വേദനിപ്പിക്കുന്നുണ്ടോ?

മണ്ണിന്റെ കരളുരുക്കിയ നീർക്കെട്ടുകൾ
വയർ പിളർന്ന് ഉരുൾപൊട്ടിയപ്പോൾ,
തെറിച്ചുവീണ കല്ലുകൾ മൂകമാണോ?

അവരുടെ മുഖത്തേക്ക് സൂക്ഷിച്ചു നോക്കൂ,
അവരുടെ നിശ്ശബ്ദവിലാപം 
മനസ്സു തുറന്ന് കേൾക്കൂ...

അവർ അപേക്ഷിക്കുന്നില്ലേ,
\"മണ്ണിന്റെ മാറുതുരന്ന്
രക്തം കുടിക്കാനുള്ള
ആക്രാന്തം തുടരരുതേ,\" എന്ന്?




എല്ലാം പൂർണം

എല്ലാം പൂർണം

5
216

          എല്ലാം പൂർണം          ----------------പുതിയൊരു ലോകംഒരുപുത്തൻ ലോകംപണിയുവാനിഷ്ടികതിരയുന്ന കൂട്ടരേ,കള്ളത്തരത്തിന്റെപര്യായ ശബ്ദമോപുതുലോകമെന്നുള്ളഗീർവാണ സൂക്തം?അധികാരക്കസേരയിൽഎത്തുവാൻ മോഹിച്ചുജനത്തോടു പറയുന്നവിലയില്ലാ വാക്കിതോ?പുത്തനായൊന്നും ജനിക്കുവാനില്ലപഴയതായൊന്നും നശിക്കുന്നുമില്ലഒന്നുമറ്റൊന്നിന്റെ രൂപാന്തരം മാത്രംനിയതി കല്പിക്കുന്ന വേഷങ്ങൾ മാത്രം!വേദമന്ത്രങ്ങൾ മുമ്പേ പറഞ്ഞിത്:-\" പൂർണമദ: പൂർണമിദംപൂർണാത് പൂർണമുദച്യതേ,പൂർണസ്യ പൂർണമാദായപൂർണമേവാശിഷ്യതേ.\"ശാസ്ത്രലോകം പിന്നെ ഏറ്റുപറഞ്ഞിത്:-\"Energy  can neithre be creatednor destroyed.\" ലോകം പുതുക്കുവാ