Aksharathalukal

എല്ലാം പൂർണം



          എല്ലാം പൂർണം
          ----------------

പുതിയൊരു ലോകം
ഒരുപുത്തൻ ലോകം
പണിയുവാനിഷ്ടിക
തിരയുന്ന കൂട്ടരേ,
കള്ളത്തരത്തിന്റെ
പര്യായ ശബ്ദമോ
പുതുലോകമെന്നുള്ള
ഗീർവാണ സൂക്തം?

അധികാരക്കസേരയിൽ
എത്തുവാൻ മോഹിച്ചു
ജനത്തോടു പറയുന്ന
വിലയില്ലാ വാക്കിതോ?

പുത്തനായൊന്നും ജനിക്കുവാനില്ല
പഴയതായൊന്നും നശിക്കുന്നുമില്ല
ഒന്നുമറ്റൊന്നിന്റെ രൂപാന്തരം മാത്രം
നിയതി കല്പിക്കുന്ന വേഷങ്ങൾ മാത്രം!

വേദമന്ത്രങ്ങൾ മുമ്പേ പറഞ്ഞിത്:-
\" പൂർണമദ: പൂർണമിദം
പൂർണാത് പൂർണമുദച്യതേ,
പൂർണസ്യ പൂർണമാദായ
പൂർണമേവാശിഷ്യതേ.\"
ശാസ്ത്രലോകം പിന്നെ ഏറ്റുപറഞ്ഞിത്:-
\"Energy  can neithre be created
nor destroyed.\" 

ലോകം പുതുക്കുവാനാർക്കുണ്ടു ശക്തി,
നാക്കിട്ടടിക്കുവാൻ മാത്രമീ നമ്മളും!




കാടിന്റെ രോദനം

കാടിന്റെ രോദനം

0
193

    കാടിന്റെ രോദനം    ------------------ഒന്നുമെഴുതാത്ത പുസ്തകത്താളിലെവെൺമയിൽ നോക്കിപ്പകച്ചിരിക്കുമ്പോൾ,കേൾപ്പൂ നിലവിളി, കാടിന്റെ രോദനംഹൃദയം നുറുക്കുന്ന ദുഃഖാർദ്രനാദം!കാടിന്റെ സ്വച്ഛമാം ശീതളഛായയിൽആടിക്കളിച്ചയാ പാഴ്മുളം തണ്ടുകൾവെട്ടിച്ചതച്ചങ്ങരച്ചു, യന്ത്രത്തിന്റെമർദനം താങ്ങിപ്പരന്നു നിറം മാറി;വെട്ടിപ്പകുത്തങ്ങടുക്കി നിർമിച്ചയീപുസ്തകം സൂക്ഷിപ്പു, കാടിന്റെ കണ്ണുനീർ!എങ്കിലും ധന്യത വന്നുചേരുന്നുണ്ട്,കുഞ്ഞിളം കൈകളാലക്ഷരപ്പൂക്കളെതാളിൽ കുറിച്ചു പഠിച്ചു ജയിക്കുമ്പോൾ,വിശ്വസംസ്കാരത്തിന്നേടായി മാറുമ്പോൾ!